മറ്റ് ധാന്യങ്ങളെ പോലെ അധികം ഉപയോഗിക്കാത്ത ഒരു ധാന്യമാണ് ബാർലി. ഇതിൻറെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം._
ബാർലിയിൽ നാരുകൾ വളരെ കൂടുതലാണ് . തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും , കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ബാർലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ബാർലി കൊണ്ട് രുചികരമായ ദോശ തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.
https://noufalhabeeb.blogspot.com/?m=0
ചേരുവകൾ
1. ഉഴുന്ന് -അര കപ്പ്
2. ബാർലി - ഒരു കപ്പ്
3. വെള്ളം -ആവശ്യത്തിന്
4. ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്നും ബാർലിയും നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം.
ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വെക്കണം.
ആവശ്യത്തിന് ഉപ്പു ചേർത്ത് നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. അല്പം നെയ്യ് ചേർത്താൽ നല്ല രുചിയായിരിക്കും.
https://noufalhabeeb.blogspot.com/?m=0
No comments:
Post a Comment