Saturday, May 8, 2021

വെജിറ്റബിൾ കോഴിക്കാൽ

തലശ്ശേരി സ്പെഷ്യൽ വെജിറ്റബിൾ  കോഴിക്കാൽ കഴിച്ചിട്ടുണ്ടോ? പേര് കോഴിക്കാൽ എന്നാണെങ്കിലും സംഗതി വെജിറ്റേറിയനാണ് . തയ്യാറാക്കാൻ വളരെ എളുപ്പവും...

              ചേരുവകൾ

കപ്പ അര കിലോ

ഇഞ്ചി  - ഒരു ചെറിയ കഷണം

വെളുത്തുള്ളി 10 അല്ലി

പച്ചമുളക്-3

കറിവേപ്പില -രണ്ട് തണ്ട്

കടലമാവ് -മുക്കാൽ കപ്പ്

അരിപ്പൊടി -കാൽ കപ്പ്

കാശ്മീരി മുളകുപൊടി -ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

കായം പൊടി -കാൽ ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

എണ്ണ -വറുക്കാൻ ആവശ്യത്തിന്

                   തയ്യാറാക്കുന്ന വിധം

കപ്പ കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. വെള്ളം തെളിയുന്നതുവരെ നന്നായി കഴുകിയ ശേഷം അര മണിക്കൂർ വെള്ളത്തിൽ മുക്കി വയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ നന്നായി ചതച്ചു വെയ്ക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ കറിവേപ്പില, കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല കട്ടിയായി യോജിപ്പിച്ചെടുക്കുക.

കപ്പ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

കയ്യിൽ കൊള്ളുന്ന അത്രയും ഒരുപിടി  കപ്പ എടുത്ത് ഒന്ന് അമർത്തിയ ശേഷം ചൂടായ എണ്ണയിലിട്ട്  നല്ല ബ്രൗൺ നിറത്തിൽവറുത്തു കോരുക.

രുചികരമായ വെജിറ്റബിൾ  കോഴിക്കാൽ തയ്യാർ.

https://noufalhabeeb.blogspot.com/?m=0

No comments:

Post a Comment