വേണ്ട ചേരുവകൾ https://noufalhabeeb.blogspot.com/?m=1
ഉരുളക്കിഴങ്ങ് - 1 എണ്ണം പുഴുങ്ങി ഉടച്ചത്
ബീൻസ് - 6 എണ്ണം
കാരറ്റ് - 1 എണ്ണം
ഉള്ളി - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
ഫ്രോസൺ ഗ്രീൻ പീസ് - ടേബിൾ സ്പൂൺ
കറി വേപ്പില - ആവശ്യത്തിന്
കട്ടി കുറഞ്ഞ തേങ്ങാപ്പാൽ - 3 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ - 1 കപ്പ്
ഏലം - 2 എണ്ണം
ഗരം മസാല - 1/2 + 1/4 ടീസ്പൂൺ
നെയ്യ് - 1 ടേബിൾ സ്പൂൺ
കശുവണ്ടി - 6-7 എണ്ണം
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ അരിഞ്ഞ ബീൻസ് ,കാരറ്റ് ,സവാള, പച്ചമുളക്, കറിവേപ്പില, ഏലക്ക എന്നിവ കട്ടി കുറഞ്ഞ 3 കപ്പ് തേങ്ങാപ്പാലും ഉപ്പും ചേർത്ത് 5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക..
ഇതേ സമയം നമുക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി നല്ല വണ്ണം ഉടച്ച് വച്ച് അത് നേരത്തെ തയ്യാറാക്കിയ ചേരുവയിലേക്ക് ചേർത്ത് കൊടുക്കാം.
അതിലേക്ക് 2 ടേബിൾ സ്പൂൺ ഫ്രോസൺ ഗ്രീൻ പീസ് ചേർത്ത് വേവിക്കുക.
ഇനി കട്ടിയുള്ള 1കപ്പ് തേങ്ങാപ്പാൽ, 1/2 ടീസ്പൂൺ ഗരം മസാല, 1/2 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക ..
ഇനി ഒരു ചട്ടി ചൂടാക്കാൻ വച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കശുവണ്ടിയും, കറിവേപ്പിലയും ,1/4 ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കുക. ഈ മിശ്രിതം നേരത്തെ തയ്യാറാക്കി വച്ച കൂട്ടിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കാം
5 മിനിറ്റ് വേവിക്കുക..രുചികരമായ വെജിറ്റബിൾ സ്റ്റു ഇപ്പോൾ തയ്യാറാണ് ..
അപ്പം , ഇഡിയപ്പം, ചപ്പാത്തി എന്നിവക്ക് ഇത് ഏറ്റവും മികച്ച കോമ്പിനേഷൻ ആണ്.. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment