Wednesday, May 5, 2021

ബീഫ്‌ അച്ചാർ

നാം പല തരം അച്ചാറുകൾ കഴിക്കാറുണ്ട്‌ ....എന്നാൽ അൽപം വ്യത്യസ്തമായ ബീഫ്‌ അച്ചാർ ഉണ്ടെങ്ങിൽ പിന്നെ ചോർ ഉണ്ണാൻ വേറെ ഒന്നും വേണ്ട ....

ബീഫ്‌ ഉപയോഗിച്ച്‌ ഒരു 'പടാർ ടമാർ' അച്ചാർ ആണ്‌  ഇന്ന് നാം ഉണ്ടാക്കുന്നത്‌.  വളരെ ടേസ്റ്റി ആയിട്ടുള്ള ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

            ആവശ്യം വേണ്ട സാധനങ്ങൾ

1. ബീഫ് – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

2. കശ്മീരി മുളകുപൊടി – അഞ്ചു വലിയ സ്പൂൺ

3. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ_

_ഉപ്പ് – പാകത്തിന്

4. വെളുത്തുള്ളി – കാൽ കിലോ_

‌ _ഇഞ്ചി – കാൽ കിലോ_

 ഉലുവ കുതിർത്തത് – രണ്ടു ചെറിയ സ്പൂൺ_

5. കായംപൊടി – രണ്ടു ചെറിയ സ്പൂൺ

6. എള്ളെണ്ണ – 250 ഗ്രാം

7. കടുക് – ഒരു വലിയ സ്പൂൺ

8. പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്_

_കറിവേപ്പില – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

9. വിനാഗിരി – 375 മില്ലി

           തയ്യാറാക്കുന്ന വിധം

ബീഫ് ഒരു വലിയ സ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.

നാലാമത്തെ ചേരുവ മയത്തിൽ അരച്ച് ബാക്കി മുളകുപൊടിയും കായംപൊടിയും ചേർത്തു വയ്ക്കണം.

ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ബീഫ് വേവിച്ചത് അരപ്പോടു കൂടി വറുത്തു കോരുക. അധികം മൂക്കരുത്. ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കണം.

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.  ഇതിൽ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക.

ഇതിലേക്ക് ബീഫ് വറുത്ത എണ്ണയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വിനാഗിരിയും ബീഫും ചേർത്തു തിളയ്ക്കുമ്പോള്‍ വാങ്ങുക.

ചൂടാറിയ ശേഷം ഭരണിയിലാക്കി ഒരു മാസം കഴിയുമ്പോൾ ഉപയോഗിക്കാം.

തൊട്ടുകൂട്ടാൻ സ്വാദേറിയ ബീഫ് അച്ചാർ റെഡി.

No comments:

Post a Comment