വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി...ഒരു മാസം വരെ കേടു കൂടാതെ ടിന്നിൽ സൂക്ഷിക്കാം .പക്ഷെ ഒരു മാസത്തേക്ക് ഉണ്ടാക്കി വെച്ചാലും ഒരു ആഴ്ച കൊണ്ട് തീർന്നു കിട്ടും..
ചേരുവകൾ https://noufalhabeeb.blogspot.com/?m=1
വറുത്ത അരിപ്പൊടി - 3 കപ്പ്
ചെറിയ ഉള്ളി - 5-6 എണ്ണം
നെയ്യ് -1 ടേബിൾ സ്പൂൺ
കരിംജീരകം -1 ടേബിൾ സ്പൂൺ
മുട്ട -1 എണ്ണം
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക...
ഇതിലേക്ക് 3 കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കുക...
എന്നിട്ട് കരിംജീരകം ചേർക്കുക...
വറുത്ത അരിപ്പൊടിയും ചേർത്തു നന്നായി വാട്ടിയെടുക്കുക...
ഇതൊരു 5 മിനിറ്റ് മൂടി വെക്കുക.
എന്നിട്ടു വാട്ടിയ മാവിലേക്കു ഒരു മുട്ട ചേർത്തു നന്നായി മിക്സ് ചെയ്യുക.
ഇതൊരു കുഴക്കാൻ സൗകര്യമുള്ള ഒരു പാത്രത്തിലിട്ട് നന്നായി കുഴച്ചെടുക്കുക.
എന്നിട്ട് ചെറിയ ഒരു പീസ് മാവെടുത്തു ഉള്ളം കയ്യിൽ വെച്ചു ബട്ടൻസ് ഷേപ്പ്-ൽ ഉരുട്ടിയെടുക്കുക...ഇത് പോലെ ബാക്കിയെല്ലാം ഉരുട്ടിയെടുക്കുക..
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചുക്കപ്പം ഇട്ട് തീ നന്നായി കുറച്ചു ഫ്രൈ ചെയ്തെടുക്കുക..
നല്ല ക്രിസ്പി ചുക്കപ്പം റെഡി. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment