ആദ്യം ഇതിന്റെ ഫില്ലിംഗ് ആയ ചില്ലി ചിക്കൻ ഉണ്ടാക്കാം
എല്ല് ഇല്ലാത്ത ചിക്കൻ 400 gm
(ചെറുതാക്കി മുറിച്ചെടുതത് )
ഉപ്പ് ആവിശ്യത്തിന്
കുരുമുളക് പൊടി 1/4 tsp
കാശ്മീരി മുളക് പൊടി 1 tsp
സോയ സോസ് 1/2 tsp
ചില്ലി സോസ് 1/2 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 tsp
ഇതെല്ലാം കൂടി ചിക്കനിൽ പുരട്ടി 1/2 മണിക്കൂർ വെക്കുക
ഒരു പാനിൽ 3 tbsp ഓയിൽ ചേർത്ത് ചിക്കൻ ചേർത്ത് പൊരിച്ചു എടുക്കുക.. ഇതേ ഓയിലിൽ
3 സവാള അരിഞ്ഞത്,
ഇഞ്ചി വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞത് 1 tbsp,
പച്ചമുളക് 2 എണ്ണം
കുരുമുളക് പൊടി 1/2 tsp
ചേർത്ത് വഴറ്റുക...
ക്യാപ്സിക്കം ചെറുതായി മുറിച്ചതും ചേർക്കുക... ഇതിലേക്കു 1 tbsp ചില്ലി സോസ്,1/4 tsp സോയ സോസ് , 1 tsp ടൊമാറ്റോ സോസ് ചേർക്കുക ശേഷം
പൊരിച്ചു മാറ്റിയ ചിക്കൻ ചേർത്ത് മല്ലിയിലയും ചേർത്ത് ഇറക്കി വെക്കാം
ഇനി കമീറക്ക് ഉള്ള മാവ് ഉണ്ടാക്കാൻ
മൈദ 2 കപ്പ്
യീസ്റ്റ് 1 tsp
പഞ്ചസാര 1 tbsp
ഉപ്പ് 1/4 tsp
പാൽ 1/2 കപ്പ്
ഓയിൽ 1 tbsp
മുട്ട 2 എണ്ണം
ബ്രെഡ് പൊടി 1 കപ്പ്
യീസ്റ്റ്, പഞ്ചസാര, ഇളം ചൂടുള്ള പാൽ ചേർത്ത് 5 മിനുട്ട് പൊങ്ങാൻ വെക്കുക.. ശേഷം മൈദയിൽ ഉപ്പ് ചേർത്ത് യോജിപ്പിച് യീസ്റ്റ് കൂട്ടും ചേർത്ത് നന്നായി കുഴച്ചെടുക്കുക.. മാവിന് പുറത്ത് ഓയിൽ പുരട്ടി 2 മണിക്കൂർ പൊങ്ങാൻ വെക്കുക
2 മണിക്കൂറിനു ശേഷം ഓരോ ചെറിയ ഉരുളകളാക്കി .. ഒരു മുട്ട പതപ്പിച്ചതിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ഓയിലിൽ മീഡിയം തീയിൽ പൊരിച്ചെടുക്കാം
പൊരിച്ചെടുത്ത കമീറയിൽ നെടുകെ മുറിച് മായ്യോനൈസ് പുരട്ടി ചില്ലി ചിക്കൻ നിറക്കുക..
ഇഷ്ടമുള്ള വെജിറ്റബിൾ വെക്കാം cucumber, തക്കാളി etc
https://noufalhabeeb.blogspot.com/?m=0
No comments:
Post a Comment