Wednesday, May 26, 2021

സ്വീറ്റ്‌ ബനാന ഇഡലി

ഇന്ന് അൽപ്പം വ്യത്യസ്തമായ ഒരു ഇഡലി  തയ്യാറാക്കി നോക്കാം. ഇതിൽ നാം ശർക്കരയും  പഴവും കൂടി ചേർക്കുന്നത്‌ കൊണ്ട്‌  കഴിക്കാൻ പ്രത്യേകിച്ച്‌ ഒഴിച്ചു കറി അല്ലെങ്കിൽ ചമ്മന്തിയുടെ ആവശ്യം ഇല്ല..

               ചേരുവകൾ 

പച്ചരി/ഉണക്കലരി       -  1കപ്പ്
(തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക / 5 മണിക്കൂർ മുമ്പ്‌ എങ്കിലും )

നന്നായി പഴുത്ത നേന്ത്രപ്പഴം - 2 എണ്ണം

ശർക്കര - 3  ചെറിയ കട്ട (ബ്ലോക്ക്‌ )

എള്ള്‌  -  2 ടീസ്പൂൺ

            ഉണ്ടാക്കുന്നവിധം

നേന്ത്രപ്പഴം ചെറുകഷ്ണങ്ങളായി മുറിച്ചെടുത്തു മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.

ശർക്കര ഉരുക്കിയെടുക്കുക.

കുതിർത്തു വച്ച അരി 1/4 ഗ്ലാസ്സ്  വെള്ളത്തിൽ അരച്ചെടുക്കുക.

അതിനു ശേഷം എല്ലാ ചേരുവകളും മിക്സ്‌ ചെയ്ത് നന്നായി യോജിപ്പിക്കുക.

സാധാരണയായി ഇഡലി മാവ്  കുറേ സമയം റെസ്റ്റ്‌ ചെയ്യാൻ വക്കുമല്ലൊ.....ബനാന ഇഡലിക്ക് അതിന്റെ  ആവശ്യമില്ല. അല്ലാതെ തന്നെ ഉണ്ടാക്കിയെടുക്കാം.
             
ഇഡലി ചെമ്പിൽ ആവശ്യത്തിന്  വെള്ളം ഒഴിച്ച് ചൂടാക്കുക.

അതിനു ശേഷം ഇഡലി തട്ടിൽ എണ്ണ പുരട്ടുക. ( ഇഡലി ഒട്ടിപ്പിടിക്കാതിരിക്കാനാണു ഇങ്ങനെ ചെയ്യുന്നത്.)

എന്നിട്ട് തട്ടിലേക്ക് കുറേശ്ശേ മാവ് ഒഴിച്ചു കൊടുക്കുക.എന്നിട്ട്  തീ മീഡിയം ഫ്ലെയിമിൽ ആക്കി വക്കുക.

ഇനി ഇഡലിചെമ്പു അടച്ചു വയ്ക്കുക. ഒരു 10 മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കുക.

ബനാന ഇഡലി റെഡിയായിട്ടുണ്ടാകും.

ഇനി തീ ഓഫ്‌ ചെയ്ത്‌  ഇഡലി തട്ട്  ഇഡലി ചെമ്പിൽ നിന്നും പുറത്തെടുത്തു വയ്ക്കുക. ഉടനെ  തന്നെ ഇഡലി അടർത്തിയെടുക്കരുത്. പെട്ടെന്നെടുത്താൽ പൊട്ടി പോവും..

അല്പം വെള്ളം തളിച്ചു തണുത്തു കഴിഞ്ഞാൽ എടുക്കാവുന്നതാണ്. ഇപ്പോൾ  ബനാന ഇഡലി എല്ലാവർക്കും കഴിക്കാവുന്നതാണ്.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment