Friday, May 21, 2021

വെജിറ്റബിൾ ബൈറ്റ്സ്

വളരെ എളുപ്പം തയ്യാറാക്കുവാൻ പറ്റിയ ഒരു  വെജിറ്റബിൾ സ്നാക്ക്സ്‌ ആണിത്‌.  ചായ തിളയ്ക്കുന്ന നേരം കൊണ്ട് റെഡി ആക്കി എടുക്കാം.

                   ചേരുവകൾ       https://noufalhabeeb.blogspot.com/?m=1

ഉരുളകിഴങ്ങ് - 3 ഇടത്തരം എണ്ണം ( പുഴുങ്ങിയത് )_

കാരറ്റ് - 1 എണ്ണം

കോൺഫ്ലോർ - 4 to 5 ടേബിൾസ്പൂൺ

കുരുമുളക് പൊടി - 1/4 ടീസ്പൂൺ

മല്ലിയില - ആവശ്യത്തിന്

ചതച്ചത് മുളക് - 1/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

            ഉണ്ടാക്കുന്ന വിധം

ഉരുളകിഴങ്ങും ,കാരറ്റും നല്ല പോലെ ഗ്രേറ്റ് ചെയ്‌തെടുക്കുക.

അതിലേക്കു കോൺഫ്ലോറും കുരുമുളക് പൊടിയും ചതച്ച മുളകും, മല്ലിയിലയും, ഉപ്പും ചേർത്ത് നല്ല പോലെ കുഴച്ചു എടുക്കുക.

എന്നിട്ട്  ഫ്രിഡ്ജിൽ വച്ചു ഒരു 15 മിനിറ്റ് തണുപ്പിക്കുക.

ഇനി ചൂടായ എണ്ണയിലേക്ക്  ഇട്ടു വറുത്തെടുക്കാം.  

https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment