ഇന്ന് നമുക്ക് ചക്ക കൊണ്ടുള്ള ഒരു വിഭവം ഉണ്ടാക്കാം. ; കുരുച്ചൊള.
കുരുച്ചൊള' പേരു പോലെ തന്നെ കുരുവോട് കൂടിയ ചക്കച്ചുള ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവം ആണ്.
എങ്ങനെയാണ് 'കുരുച്ചൊള' തയ്യാറാക്കുന്നത് എന്ന് നോക്കാം. https://noufalhabeeb.blogspot.com/?m=1
ആവശ്യം വേണ്ട ചേരുവകൾ
ചക്ക ചുള-ആവശ്യാനുസരണം (കുരു കളയരുത്)
മഞ്ഞൾപ്പൊടി -1/2 ടീസ്‌പൂൺ
മുളക്പൊടി- 1ടീസ്‌പൂൺ
ഉപ്പ്- പാകത്തിന്
വെള്ളം -2 ഗ്ലാസ്സ്
പാകം ചെയ്യുന്ന വിധം
ചക്കച്ചുളയിൽ കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക.മസാല ഉള്ളിലേക്ക് എത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ചക്കചുള, ഉപ്പ്,മഞ്ഞൾപ്പൊടി, മുളക്പൊടി ,വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക. കുക്കറിൽ ആണെങ്കിൽ ഒരു 3 വിസിൽ മതിയാവും.കുക്കറിൽ അല്ലെങ്കിൽ വേവിക്കുന്ന സമയത്തു ഇടക്കിടെ ഒന്ന് കുടഞ്ഞിട്ട് കൊടുക്കണം.അടിയിൽ പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് കുരുച്ചൊള റെഡി.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment