Thursday, May 27, 2021

കെ എഫ് സി K F C

കുട്ടികളുടെ പ്രിയ ഭക്ഷണം കെ എഫ് സി ഇനി വീട്ടിലും തയാറാക്കാം

       വീട്ടിൽ തന്നെ കുട്ടികൾക്കിഷ്ടപ്പെട്ട കെ എഫ് സി ചിക്കൻ തയാറാക്കാനുള്ള കൂട്ട് പരിചയപ്പെടാം.

1. ചിക്കന്‍ തൊലിയോട് കൂടി – എട്ട് കക്ഷണങ്ങളായി മുറിച്ചത്  (700ഗ്രാം)

2. മൈദാ –  2 കപ്പ്‌ 

3. കോൺഫ്ലവര്‍ – 2 കപ്പ് 

4. റൊട്ടി പൊടി (ബ്രെഡ് ക്രംസ്)

5. മുട്ട – 4 

6. മില്‍ക്ക് – അര ലിറ്റർ 

7. കോൺഫ്ലെക്സ് – ഒരു കപ്പ്‌ 

8. തൈര് – 3 ടീസ്പൂൺ

9. ഒരു നാരങ്ങ പിഴിഞ്ഞത് 

10. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ 

11. മുളക് പൊടി  – അര ടീസ്പൂൺ

12. കുരുമുളക് പൊടി – ഒരു നുള്ള് 

13. ഉപ്പ് ആവശ്യത്തിന്

14. സണ്‍ഫ്ലവര്‍ ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്  


           പാചകരീതി

∙ഏകദേശം 700 ഗ്രാം വരുന്ന ചിക്കന്‍ തൊലി കളയാതെ  8 ആയി മുറിച്ചു വരഞ്ഞു വെക്കുക .

∙ ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. തൈര്, നാരങ്ങ ജ്യൂസ്‌, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , അര കപ്പ് മൈദ, അര കപ്പ് കോൺഫ്ലവർ എന്നിവ ഇട്ട് ഒരു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക.

∙ ഇതിലേക്ക് ചിക്കന്‍ ഇട്ടുമിക്സ്‌ ചെയ്തു  20 മിനിറ്റ് ഫ്രിഡ്ജില്‍ കവര്‍ ചെയ്തു വെക്കുക.

∙ ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി അല്പം ഉപ്പു മിക്സ്‌ ചെയ്തു   ഒരു ഉണങ്ങിയ പത്രത്തില്‍ ഇട്ടു മിക്സ്‌ ചെയ്തു മാറ്റി വെക്കുക.

∙4 മുട്ടയിലെ ബാക്കി വന്ന 3 മുട്ടയും പാലും നന്നായി ബീറ്റ് ചെയ്തു  ഒരു ബൗളില്‍ വെക്കുക.

∙ഇനി ബാറ്ററില്‍ മിക്സ്‌ ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോൺ ഫ്ലെക്സ്, മൈദാ, റൊട്ടി പൊടി  മിശ്രിതത്തില്‍ മുക്കി വറുത്തു കോരുക .

ഫിംഗർ ചിപ്സ് , ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടികളുടെ പ്രിയ ഭക്ഷണം ഹോം മെയ്ഡ് k f c  സെര്‍വ് ചെയ്യാം.

  മറ്റൊരു രീതി

ചേരുവകൾ


ചിക്കൻ എല്ലില്ലാത്തത്: 500 ഗ്രാം

യോഗട്ട്: 1 കപ്പ്

പഞ്ചസാര; 1 ടീസ്പൂൺ

പാൽ: 250 മില്ലി.

വിനാഗിരി: 2 ടേബിൾ സ്പൂൺ

റെഡ് ചില്ലി - 3-4

വെളുത്തുള്ളി-3-4

ബ്രെഡ് ക്രംസ്: 250 ഗ്രാം

കോൺഫ്ളെക്സ്-250 ഗ്രാം

കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ

ഉപ്പ്; 1 ടേബിൾ സ്പൂൺ

എണ്ണ: 200 ഗ്രാം

മുട്ട: എണ്ണം

തയ്യാറാക്കുന്ന വിധം

ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ വിനാഗിരി ചേർത്ത് നന്നായി അരയ്ക്കുക.ചെറുതായി മുറിച്ച ചിക്കൻ കഷണങ്ങൾ പഞ്ചസാര,തൈര് അരപ്പ് ചേർത്ത് നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ഒരു പാത്രത്തിൽ പാൽ ഒഴിച്ച് അതിൽ മുട്ട ചേർത്ത് അടിയ്ക്കുക. വേറൊരു പാത്രത്തിൽ ബ്രെഡ് ക്രംസ്, കോൺഫ്ളവർ, ചെറുതായി പൊടിച്ച കോൺഫ്ളെക്സ്, ഉപ്പ്, പെപ്പർ പൗഡർ എന്നിവ ചേർത്ത് വയ്ക്കുക.

തൈരിൽ വച്ചിരുന്ന ചിക്കൻകഷണങ്ങൾ എടുത്ത് ഓരോന്നും പാൽ മിശ്രിതത്തിൽ മുക്കുക.അതിനുശേഷം ഈ കഷണങ്ങൾ ബ്രെഡ് ക്രംസ് മിശ്രിത്തിൽ ഇട്ട് ഓരോന്നും എല്ലാവശവും അതിൽ പൊതിയുക.

ഇത് ഒന്നുകൂടി പാൽ മിശ്രിതത്തിലും, ബ്രെഡ് ക്രംസ് മിശ്രിതത്തിലും ആവർത്തിക്കുക. നല്ലൊരു കോട്ടിങ്ങ് കിട്ടാൻ വേണ്ടിയാണിത്. അടികട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായശേഷം അതിലേക്ക് ഓരോ കഷണങ്ങൾ വീതം ഇട്ട് ചെറുതീയിൽ വെക്കണം. ഇളം തവിട്ടു നിറമാകുമ്പോൾ വറുത്തുകോരാം.(ഏകദേശം 10-15 മിനിട്ട്).        https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment