ഈസി ടേസ്റ്റി ബനാന കേക്ക്
ഏത്തപ്പഴം കൊണ്ട് രുചികരമായി തയാറാക്കാവുന്ന കേക്ക് രുചിയാണിത്. നെയ്യിൽ വഴറ്റിയെടുക്കുന്ന ഏത്തപ്പഴത്തിന്റെ രുചിയിൽ തയാറാക്കുന്ന പെട്ടെന്നു തയാറാക്കാം.
ചേരുവകൾ
ഏത്തപ്പഴം – അര കിലോ
നെയ്യ് – രണ്ടു ടേബിൾ സ്പൂൺ
പഞ്ചസാര – രണ്ടര ടേബിൾ സ്പൂൺ
പാൽ – ഒരു ഗ്ലാസ്
മുട്ട –ആറെണ്ണം
കോൺഫ്ലവർ– ഒരു ടേബിൾ സ്പൂൺ
വാനില എസൻസ് – രണ്ടു തുള്ളി
റിഫൈൻഡ് ഓയിൽ – രണ്ടു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
കിസ്മിസ്– ഒരു ടേബിൾ സ്പൂൺ
കസ്കസ് – രണ്ടു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഏത്തപ്പഴം ചെറുതായി നുറുക്കി നെയ്യ് ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. മുട്ടയും പഞ്ചസാരയും കൂടി ബീറ്റ് ചെയ്യുക. പാലിൽ കോൺഫ്ലവറും വാനില എസൻസും ചേർത്ത് വഴറ്റിയെടുത്ത പഴവും മുട്ടയും ചേർത്ത് ഒന്നുകൂടി കലക്കി ഒരു നോൺസ്റ്റിക്ക് പാത്രം അടുപ്പിൽ വച്ച് ചൂടായ ശേഷം ഓയിൽ ഒഴിക്കുക. കൂട്ടിവച്ച മിശ്രിതം പാത്രത്തിൽ ഒഴിച്ചു മൂടി വയ്ക്കുക. ചെറു തീയിൽ 20 മിനിറ്റ് വേവിച്ചശേഷം അണ്ടിപ്പരിപ്പ്, കിസ്മിസ്, കസ്കസ് നെയ്യിൽ വറുത്ത് മേലെ തൂവുക. കഷ്ണങ്ങളാക്കി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്. http://noufalhabeeb.blogspot.com/?m=1
Congratulations
ReplyDelete𝓣𝓱𝓪𝓷𝓴 𝔂𝓸𝓾
ReplyDelete