രുചി ഏറെയുള്ള മലബാർ നെയ് വട. നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ ഏറ്റവും നല്ലൊരു സ്നാക്ക് ആണിത്.
ചേരുവകൾ https://noufalhabeeb.blogspot.com/?m=1
1.മൈദ -ഒരു കപ്പ്
പഞ്ചസാര -ഒരു ടേബിൾസ്പൂൺ
ഉപ്പ് -കാൽ ടീസ്പൂൺ
നെയ്യ്-2 ടേബിൾസ്പൂൺ
2.പാൽ -അര കപ്പ്
യീസ്റ്റ് - കാൽ ടീസ്പൂൺ
3.പഞ്ചസാര - ഒരു കപ്പ്_
വെള്ളം - അര കപ്പ്
നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ
ഏലയ്ക്ക ചതച്ചത് - അഞ്ചെണ്ണം
4.എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാല് ചെറുതായി ഒന്ന് ചൂടാക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത് 10 മിനിറ്റ് വെക്കണം.
ഒരു പാത്രത്തിൽ മൈദയും ,പഞ്ചസാരയും, ഉപ്പും, നെയ്യും കൂടി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. ഈ മാവ് പൊങ്ങാൻ ആയി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
ഈ സമയം കൊണ്ട് പഞ്ചസാരപ്പാനി തയ്യാറാക്കാം.പഞ്ചസാരയും, വെള്ളവും, നാരങ്ങാനീരും, ഏലയ്ക്ക ചതച്ചതും കൂടി തിളപ്പിക്കുക. ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കാം.
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മാവിൽ നിന്ന് അല്പം എടുത്ത് വടയുടെ ഷേപ്പിൽ പരത്തി ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
ചൂടോടെ തന്നെ വട പഞ്ചസാര പാനിയിലേക്ക് ഇട്ടു കൊടുക്കുക. അഞ്ചുമിനിറ്റ് പഞ്ചസാരപ്പാനിയിൽ മുക്കി വച്ചതിനു ശേഷം എടുത്തുമാറ്റാം.
ഇങ്ങനെ എല്ലാ വടയും ചുട്ടെടുക്കുക.
പഞ്ചസാര പാനിക്ക് എപ്പോഴും ചെറിയ ചൂട് ഉണ്ടാവണം. എങ്കിൽ മാത്രമേ വടയിലേക്ക് നന്നായി പിടിക്കുകയുള്ളൂ.. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment