Wednesday, May 19, 2021

പൊട്ടറ്റൊ എഗ്ഗ്‌ സ്നാക്ക്സ്

ഇന്ന് നമുക്ക്‌ ഉരുളക്കിഴങ്ങും മുട്ടയും ഉപയോഗിച്ച്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക്‌ എങ്ങനെ  തയ്യാറാക്കാം എന്ന് നോക്കാം.      https://noufalhabeeb.blogspot.com/?m=1

             ചേരുവകൾ

ഉരുളക്കിഴങ്ങ് - മൂന്നെണ്ണം നീളത്തിൽ അരിഞ്ഞത്.

മുട്ട - രണ്ടെണ്ണം

മൈദ - ഒരു കപ്പ്

ഉപ്പ് - ആവശ്യത്തിന്

ചതച്ച മുളക് - ഒരു ടീസ്പൂൺ

ഗാർലിക് പൗഡർ - ഒരു ടീസ്പൂൺ

( അല്ലെങ്കിൽ വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് ഒരു ടേബിൾസ്പൂൺ )

ഓയിൽ  - വറുക്കാൻ ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

               തയ്യാറാക്കുന്ന വിധം

വളരെ ഈസിയായും ടേസ്റ്റി ആയും ഉണ്ടാക്കാവുന്ന സ്നാക്സ് ആണ്.

ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞെടുക്കുക.

ഇതിലേക്ക് വെള്ളമൊഴിച്ചു 15 മിനിറ്റ് മാറ്റി വയ്ക്കുക.

അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് രണ്ടു മുട്ട,  ഉപ്പ് , ചതച്ച മുളക് , ഗാർലിക് പൗഡർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക.

അതിനുശേഷം മൈദ അരിച്ചു ചേർക്കുക രണ്ടോ മൂന്നോ പ്രാവശ്യമായി ചേർത്ത്  നല്ലപോലെ മിക്സ് ആക്കി എടുക്കുക .

അതിനുശേഷം ഓരോന്നായി എടുത്തു ഓയിലിൽ ഇട്ട് ഗോൾഡൻ കളറിൽ ഫ്രൈ ചെയ്ത് മാറ്റാം .

പൊട്ടറ്റൊ എഗ്ഗ്‌ സ്നാക്ക്‌ റെഡി   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment