വിഷു സ്പെഷ്യൽ നെയ്യപ്പം
വിഷുവിനുള്ള നെയ്യപ്പം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. നല്ല രുചിയോടു കൂടി നാടൻ നെയ്യപ്പം ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.ചേരുവകൾ
പച്ചരി - 2 കപ്പ് (1 കപ്പ് 250 മില്ലി ലിറ്റർ )
ശർക്കര - 350 - 400 ഗ്രാം
നെയ്യ് - 1 ടേബിൾസ്പൂൺ
കറുത്ത എള്ള് - 1 -2 ടീസ്പൂൺ
തേങ്ങാ കൊത്തു നെയ്യിൽ വറുത്തത് - 1 ടേബിൾസ്പൂൺ
ഉപ്പു - രണ്ടു നുള്ള്
പാളയംകോടൻ പഴം - 1 എണ്ണം
പൊടികൾ
ചുക്ക് പൊടി - 1/4 ടീസ്പൂൺ
ഏലക്ക - 3 -4 എണ്ണം
ചെറുജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
കശുവണ്ടി - 10 എണ്ണം
ഇതെല്ലം കൂടി ഒന്ന് പൊടിച്ചു വക്കുക.
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ രണ്ടു കപ്പ് പച്ചരി അല്ലെങ്കിൽ ഉണക്കലരി നന്നായി കഴുകി വാരി ഒരു ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വക്കുക.
അത് വെള്ളം വാർത്തു പുട്ടിനു പാകത്തിനുള്ള പൊടി പോലെ തരിയോടു കൂടി പൊടിച്ചു വക്കുക.
അതിലേക്കു ചുക്ക് കശുവണ്ടി എല്ലാം കൂടി പൊടിച്ചതും ,പഴം അരച്ചതും, എള്ളും കൂടി നെയ്യ് ചേർത്ത് നന്നായി യോജിപ്പിക്കുക .
അതിലേക്ക് ശർക്കര പാനി ചേർത്ത് നന്നായി കുഴക്കുക.
ഇഡ്ഡ്ലി മാവിന്റെ അയവിൽ വേണം കലക്കി എടുക്കാൻ._ _തേങ്ങാ വറുത്ത് നെയ്യപ്പം ചുടുന്നതിനു മുന്നേ ചേർത്താൽ മതി. മാവ് ഒരു എട്ടു മണിക്കൂർ എങ്കിലും വക്കണം .
വെളിച്ചെണ്ണയിലോ നെയ്യിലോ നെയ്യപ്പം ചുട്ടെടുക്കാം. കുറേശ്ശേ കോരി ഒഴിച്ച് ഓരോന്നായി ചുട്ടെടുക്കുക.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment