ഇന്ന് നമുക്ക് മുട്ടപ്പണ്ടം ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം.
ചേരുവകള്മുട്ട – 3 എണ്ണം
മൈദ – രണ്ടു ടേബിള്‍ സ്പൂണ്‍
വെള്ളം,ഉപ്പ് - പാകത്തിന്
കിസ്മിസ് ,അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി പാകത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടു മുട്ട, ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അണ്ടിപ്പരിപ്പ്, കിസ്മിസ്ഇവ അടുപ്പില്‍ വച്ചു നന്നായി ഇളക്കി ചേര്‍ത്ത് (പണ്ടം) വറുക്കുക. മൈദഉപ്പും വെള്ളവും ഒരു മുട്ടയും ചേര്‍ത്തു വളരെ നേര്‍മയായി കലക്കുക. ഫ്രൈപാനില്‍ ചൂടാവുന്നതിനു മുന്‍പു മൈദ കൂട്ടൊഴിച്ചു നേരിയ ദോശമാതിരിനല്ലവണ്ണം വേവാതെ എടുക്കുക. ഇതില്‍ പണ്ടംവച്ചു വട്ടത്തില്‍ നാലായിമടക്കുക. ഒന്നുകൂടി ഇങ്ങനെ കുറച്ചു വിലിപ്പത്തില്‍ ചുട്ടെടുക്കുക. അതില്‍പണ്ടം വച്ച്, ആദ്യം മടക്കിവച്ചതും വച്ചു വീണ്ടും മടക്കുക. പഞ്ചസാര വെള്ളവും ഏലയ്ക്കാ പൊടിയും ചേര്‍ത്തു തിളപ്പിക്കുക. ഈ പാനീയംഇതിനു മുകളിലൊഴിച്ചു വിളമ്പാം.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment