ഓട്ട്‌സ് ആപ്പിൾ ഷേക്ക്
ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തിയില്‍ വരുകയും അവയെ തടയുകയും ചെയ്യുന്നു.
'ഓട്‌സില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറക്കാന്‍ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകള്‍ ഗ്ലൂക്കോസ് ആഗിരണം കുറക്കാനും സഹായിക്കുന്നു. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍ കൊഴുപ്പ് കുറക്കാന്‍ സഹായകമാണ്.
100 ഗ്രാം ഓട്‌സില്‍ 16.9 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറക്കാന്‍ സഹായകമാണ്. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓട്സ് കൊണ്ട് ആരോഗ്യകരമായ വിഭവങ്ങള്‍ തയ്യാറാക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ട് ദോശയും പുട്ടുമെല്ലാം തയ്യാറാക്കാം. എന്നാല്‍ നമുക്കിന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിള്‍ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകള്‍
ആപ്പിള്‍ - ഒന്നര കപ്പ്
ഓട്‌സ് - ഒന്നര കപ്പ്
പാല്‍ - 3 കപ്പ്
തേന്‍ - ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്‌സ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ആപ്പിള്‍ കഷ്ണങ്ങളും തേനും തണുപ്പിച്ച പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസുകളിലേക്ക് പകര്‍ത്തിയ ശേഷം പിസ്ത, ബദാം, തേന്‍, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ചേര്‍ത്ത് അലങ്കരിക്കാവുന്നതാണ്. ഹെല്‍ത്തിയായ ഓട്സ് ആപ്പിള്‍ ഷേക്ക് തയ്യാര്‍.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment