Wednesday, April 12, 2023

ഓട്സ് പക്കവട

ഓട്ട്‌സ്‌ ഉപയോഗിച്ച്‌ നല്ല രുചികരമായ ഓട്ട്‌സ്‌ പക്കാവട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

               ചേരുവകൾ

ഓട്സ് : 1കപ്പ്

കടല മാവ് : 1/2 കപ്പ്‌

തൈര് : 1/2 കപ്പ്

സവാള : 1നീളത്തിൽ അരിഞ്ഞത്

ഇഞ്ചി : ഒരുചെറിയ കഷ്ണം

പച്ചമുളക് : 1 എണ്ണം

മുളക്പൊടി : 1ടേബിൾ സ്പൂൺ

ഗരം മസാല : 1/2ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്‌

മല്ലിയില - ആവശ്യത്തിന്‌

ഉപ്പ്‌ - ആവശ്യത്തിന്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

           തയ്യാറാക്കുന്ന വിധം

ഓട്സ് നന്നായി പൊടിച്ചെടുക്കുക.

ഇനി ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയെല്ലാം കൂടി ഒന്ന് ചതച്ച് എടുക്കുക.

ഓട്സ് പൊടിച്ചതിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചു ചൂടായ എണ്ണയിൽ ഇട്ടു വറുത്തു കോരുക.

നല്ല സ്വാദുള്ള ഒരു നാലുമണി പലഹാരം റെഡി.
https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment