Wednesday, April 5, 2023

ചതച്ച ചിക്കൻ

ചതച്ച ചിക്കൻ കുരുമുളകിട്ട് ഉലർത്തിയത്

ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത് marinate ചെയ്തു അര മണിക്കൂർ വെക്കണം.
ഇത് വളരെ കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കണം
ചൂട് ഒന്നായറിയതിനു ശേഷം ഇത് ചതച്ചു എടുക്കുക ( കല്ലിൽ വെച്ചോ, കട്ടിങ് ബോർഡിൽ വെച്ചോ ചെയ്യാം )
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2സ്പൂൺ വീതം ചേർക്കുക.
ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും 4 പച്ചമുളകും ചേർത്ത് മൂത്തു വരുമ്പോൾ 2 സ്പൂൺ കുരുമുളക് പൊടിയും നീളത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ചേർക്കുക.
ഇതിലേക്ക് ചതച്ചു വെച്ച ചിക്കനും കറിവേപ്പിലയും 2 സ്പൂൺ ഗരം മസാലയും ചേർത്ത് ചിക്കി പൊരിച്ചു എടുക്കാം
ദിത്രെ ഉള്ളൂ ... അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കൂലോ അല്ലെ
https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment