Tuesday, April 25, 2023

ബീഫ് സ്റ്റൂ

ഇന്ന് നമുക്ക്‌  ബീഫ്‌ സ്റ്റൂ തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം .

              ചേരുവകൾ

ബീഫ് - അരക്കിലോ

സവാള അരിഞ്ഞത് -1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1  1ടേബിൾ സ്പൂൺ

പച്ചമുളക് - 4 എണ്ണം

ഉരുളക്കിഴങ്ങു കഷ്ണങ്ങളാക്കിയത്- 1 എണ്ണം

കാരറ്റ് കഷ്ണങ്ങളാക്കിയത്- 1 എണ്ണം

സ്‌പൈസസ് ( പട്ട ,ഗ്രാമ്പു, ഏലക്ക, വഴനയില വലിയ ജീരകം )  - ആവശ്യത്തിന്

തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്

രണ്ടാം പാൽ - 1 കപ്പ്

കുരുമുളക് പൊടി - 1ടേബിൾ സ്പൂൺ

കറിവേപ്പില വെളിച്ചെണ്ണ

മല്ലിയില ഉപ്പ് - ആവശ്യത്തിന്

           ഉണ്ടാക്കുന്ന വിധം

ബീഫ് ,ഉപ്പ് ,കുരുമുളക്പൊടി ആവശ്യത്തിന് വെള്ളം എന്നിവ  ചേർത്ത് വേവിക്കുക.

ഒരു കടായിയിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സ്‌പൈസസ് ഇട്ടു മൂപ്പിക്കുക .

ഇതിലേക്കു സവാള ,ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഉരുളക്കിഴങ്ങ്‌, കാരറ്റ് എന്നിവ ചേർത്ത് രണ്ടാം പാലൊഴിച്ചു പകുതി വേവിക്കുക.

ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് അടച്ചുവെച്ചു 10 മിനുട്ട് വേവിക്കുക.

വെന്തുവരുമ്പോൾ ഒന്നാം പാലൊഴിച്ചു ആവശ്യത്തിന് ഉപ്പ് ചേർത്തു ചൂടാക്കുക .

മല്ലിയില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment