Tuesday, April 18, 2023

കോഫി പുഡ്ഡിങ്

ഇന്ന് ഒരു പുഡിംഗ്‌ ആയാലൊ ? കോഫി പുഡ്ഡിങ്  എങ്ങനെ എളുപ്പം തയ്യാറാക്കാം എന്ന് നോക്കാം..

        ചേരുവകള്‍

1. മില്‍ക്ക് മെയ്ഡ് – 1/2 ടിന്‍

2. വെള്ളം – 2 കപ്പ്

3. കോഫി – 4 ടീസ്പൂണ്‍

4. പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍

5. ജെലാറ്റിന്‍ – 2 ടേബിള്‍ സ്പൂണ്‍

6. ഫ്രഷ് ക്രീം/ വിപ്പിങ് ക്രീം – 1 കപ്പ്

           പാചകം ചെയ്യുന്നവിധം

1. ജെലാറ്റിന്‍ അരക്കപ്പ് തണുത്ത വെള്ളത്തില്‍ കുതിരാനായി മാറ്റിവെക്കുക. ബാക്കി ഒന്നര കപ്പ് വെള്ളത്തില്‍  പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കോഫി പൗഡറും ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.

2. ഈ ചൂട് കോഫിയിലേക്ക് കുതിര്‍ത്ത ജെലാറ്റിന്‍ ചേര്‍ത്തിളക്കി അലിയിക്കുക. തുടര്‍ന്ന് ഇതിലേക്ക് മില്‍ക്ക്‌മെയ്ഡ് ചേര്‍ത്ത് യോജിപ്പിച്ച് തണുക്കാനായി അല്പനേരം മാറ്റിവെയ്ക്കുക.

3. ഇത് സാധാരണ ചൂടിലായിക്കഴിയുമ്പോള്‍ ഫ്രഷ് ക്രീം അല്ലെങ്കില്‍ വിപ്പിങ് ക്രീം ചേര്‍ത്ത് ഒരു പുഡ്ഡിങ് ഡിഷിലേക്കു മാറ്റി സെറ്റാകാന്‍ ഫ്രീസറില്‍ വെക്കുക. സെറ്റ് ആയശേഷം താഴത്തെ തട്ടിലേക്കു മാറ്റുക..
https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment