Monday, April 24, 2023

സോയ ചങ്ക്സ്‌ കട്‌ലറ്റ്‌

ഇന്ന്  വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ നല്ല ഒരു  പലഹാരം  തയ്യാറാക്കുന്ന വിധം നോക്കാം.


സോയ ചങ്ക്സ്‌ കട്‌ലറ്റ്‌.

          ചേരുവകൾ

സോയാ ചങ്ക്സ് - ഒരു കപ്പ്

സവാള - ഒരു വലുത് കൊത്തി അരിഞ്ഞത്

ഇഞ്ചി -ഒരു ചെറിയ കഷണം കൊത്തിയരിഞ്ഞത്

വെളുത്തുള്ളി-  4 അല്ലി ചെറുതായി കൊത്തിയരിഞ്ഞത്

പച്ചമുളക് - രണ്ടെണ്ണം

മല്ലിയില - ആവശ്യത്തിന്

ഉരുളകിഴങ്ങ് - കാൽ കപ്പ് വേവിച്ചു ഉടച്ചത്

മഞ്ഞൾപൊടി - കാൽ ടീസ്പൂൺ

മല്ലിപ്പൊടി - മുക്കാൽ ടീസ്പൂൺ

കുരുമുളക് പൊടി - അര ടീസ്പൂൺ

മീറ്റ് മസാല/ ഗരം മസാല - ഒരു ടീസ്പൂൺ

മൈദ - 2 - 3 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

          ഉണ്ടാക്കുന്ന വിധം

സോയ ചങ്ക്‌സ് നല്ല തിളപ്പിച്ച വെള്ളത്തിലിട്ട് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിനുശേഷം വെള്ളത്തിൽ നിന്ന് എടുത്ത് പിഴിഞ്ഞ് വെള്ളമൊക്കെ കളഞ്ഞു വേറൊരു പാത്രത്തിലേക്ക് ഇടുക.

ഇനി ഇത് ഒരു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. അത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി പച്ചമുളക്  സവാള വെളുത്തുള്ളി എല്ലാം കൊത്തിയരിഞ്ഞത്, മല്ലിയില, ഉരുളകിഴങ്ങ്,മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി,മീറ്റ് മസാല, മൈദ,  ആവശ്യത്തിനും ഉപ്പ് എല്ലാം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക.

വെള്ളത്തിന്റെ ആവശ്യം കൂടുതലാണെന്ന് തോന്നുകയാണെങ്കിൽ അതിലേക്ക് കുറച്ച് കോൺഫ്ലോർ അല്ലെങ്കിൽ ബ്രെഡ് പൊടിച്ചത് ചേർത്ത് കുഴച്ചെടുക്കുക.

അതിനുശേഷം കൈ ഉപയോഗിച്ച് കട്‌ലറ്റ്‌ ആകൃതിയിൽ ആക്കി എടുക്കാം. ഒരു പാനിൽ ലേശം എണ്ണ ഒഴിക്കുക .ഇനി നല്ല ചൂടായ എണ്ണയിലിട്ട് വറുത്ത് എടുക്കാം.

No comments:

Post a Comment