പുളി ഉരുക്കിയ മീൻകറി
മീൻ കറി ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. ഇന്ന് നമ്മൾ അൽപ്പം വ്യത്യസ്തമായ ഒരു മീൻ കറി ആണ് തയ്യാറാക്കുന്നത്. . പുളി ഉരുക്കിയ മീൻ കറി . പുളി ഉരുക്കിയ മീൻ കറി കഴിച്ചിട്ടുണ്ടോ??? മീൻ വറ്റിച്ചു വക്കുന്നത് ഇഷ്ടമുള്ളവർ ഒരു തവണ ഇങ്ങനെ വച്ച് നോക്കണം പിന്നെ നമ്മൾ ഇങ്ങനെയേ വയ്ക്കു....ചേരുവകൾ
മീൻ - 1കിലോ
കുടപ്പുളി - 50 ഗ്രാം
വെളുത്തുള്ളിചതച്ചത് - ഒരു കുടം
ഇഞ്ചി - ചതച്ചത് മീഡിയം സൈസ്
മുളകുപൊടി - 1 ടേബിൾസ്പൂൺ
കാശ്മീരി ചില്ലി - 11/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ഉലുവ 1/2 ടീസ്പൂൺ
വേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കുടപ്പുളി മീൻ വേവിക്കാൻ ആവശ്യമായിട്ടുള്ള വെള്ളത്തിൽ ഉരുക്കി മാറ്റിവെക്കുക .
ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ആദ്യം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടി ച്ചെടുക്കുക. അതിലേക്ക് വേപ്പില ഇട്ടു കൊടുക്കുക.
ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു ഇട്ടു കൊടുക്കുക.
മൂത്ത് വരുമ്പോൾ അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കശ്മീരി ചില്ലി എന്നിവ ഇട്ട് പൊട്ടിക്കുക.
അതിലേക്ക് നേരത്തെ ഉ രുക്കി വെച്ച കുടംപുളി വെള്ളം ഒഴിച്ചു കൊടുക്കുക.
പിന്നെ അതിലേക്ക് മീൻ ഇട്ട് വറ്റിച്ചെടുക്കുക.
പുളി ഉരുക്കിയ മീൻ കറി റെഡി.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment