Saturday, April 8, 2023

മട്ടൻ സ്റ്റ്യൂ

മട്ടൻ സ്റ്റ്യൂ

ഒരു മാസത്തോളം നീണ്ടു നിന്ന നോമ്പിനു ശേഷം ഈസ്റ്ററിനായുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. ഈസ്റ്ററിനു വളരെ സ്പെഷ്യലായി തയാറാക്കാവുന്ന ഒന്നാണ് മട്ടൻ സ്റ്റ്യൂ. രുചികരമായ മട്ടൻ സ്റ്റ്യൂ എങ്ങനെ എളുപ്പത്തിൽ തയാറാക്കാം എന്ന് നോക്കാം.

          ചേരുവകൾ

മട്ടൻ - 600 ഗ്രാം

സവാള - 2 എണ്ണം

പച്ചമുളക് - 5-6 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

ഇഞ്ചി - ആവശ്യത്തിന്

വെളുത്തുള്ളി - 3 എണ്ണം

കുരുമുളക് പൊടി - ഒരു ടീസ്പൂൺ

കട്ടിയുള്ള തേങ്ങ പാൽ -  ഒന്നര കപ്പ്

കട്ടി കുറഞ്ഞ തേങ്ങപാൽ - 2  കപ്പ്

ഉരുളക്കിഴങ്ങ് - 2 എണ്ണം

ക്യാരറ്റ് - 1 എണ്ണം

ഗരം മസാല തയാറാക്കാൻ ആവശ്യമായ ചേരുവകൾ


ഏലക്ക - 5 എണ്ണം

ഗ്രാമ്പൂ - 15 എണ്ണം

കറുവാപ്പട്ട - 2 എണ്ണം

തക്കോലം - 2 എണ്ണം

പെരുഞ്ചീരകം - 1 ടീ സ്പൂൺ

          പാകം ചെയ്യുന്ന വിധം

ആദ്യം ഗരം മസാല പൊടിച്ചെടുത്ത് മാറ്റിവക്കുക.

മട്ടനിലേക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർക്കാം.

ശേഷം കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് 15 മിനിറ്റ് നേരം മാറ്റിവയ്ക്കുക.

15 മിനിറ്റുകൾക്ക് ശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിക്കാം.

ഈ സമയത്ത് ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ വേവിച്ച് മാറ്റിവക്കുക.

പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കാം.

നല്ലവണ്ണം വഴന്നു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില ചേർക്കാം.

സവാള ബ്രൗൺ നിറമാകും മുൻപ് മട്ടൻ, ഉരുളക്കിഴങ്ങ്, സവാള, ഗരം മസാല ചേർക്കുക.

ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് മിക്സ് ചെയ്യാം.

കുറുകി വരുമ്പോൾ കട്ടിയുള്ള​ തേങ്ങാപാൽ ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്തു വക്കാം.

രുചികരമായ സ്റ്റൂ നല്ല ചൂട് അപ്പത്തിനൊപ്പം കഴിക്കാം.
https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment