വിഷു അട
വിഭവ സമൃദ്ധമായ സദ്യക്കൊപ്പം വിവിധ തരത്തിലുള്ള പലഹാരങ്ങളും വിഷു ദിനത്തിൽ പാകം ചെയ്യാറുണ്ട്. അതിലൊന്നാണ് വിഷു അട. രുചികരവും അതേ സമയം എളുപ്പത്തിലും തയാറാക്കാവുന്ന വിഷു അട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ചേരുവകൾ
ശർക്കര - അര കി.ഗ്രാം
തേങ്ങാ ചിരവിയത് - ഒരു കപ്പ്
ചക്കപ്പഴം - അരിഞ്ഞത് ഒരു കപ്പ്
അരിപ്പൊടി - ഒരു കപ്പ്
നെയ്യ് - ആവശ്യത്തിന്
ഏലക്ക പൊടി, ജീരകം പൊടി - ആവശ്യത്തിന്
എള്ള് - ഒരു സ്പൂൺ
തേങ്ങാ കൊത്ത് - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാൽ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി ചെറുതായി ചൂടാക്കിയ ശേഷം തണുക്കാൻ വക്കുക.
ശേഷം ശർക്കര പാനിയാക്കി അതിലേക്ക് ചക്ക അരിഞ്ഞത്, തേങ്ങാ ചിരവിയത്, ഏലക്ക പൊടി, ജീരകം പൊടി, നെയ്യ് എന്നിവ ചേർത്തിളക്കുക.
ശേഷം നെയ്യിൽ വറുത്ത തേങ്ങാ കൊത്ത്, എള്ള് ഇവ കൂടി ചേർത്ത് ഇളക്കിയ പാനി ചൂടാക്കിയ പൊടിയിൽ അല്പം ഉപ്പു ചേർത്ത് ഇളക്കിയ ശേഷം ചേർത്ത് കൊടുക്കുക.
കൂടെ കുറച്ചു ശുദ്ധമായ പാലും ചേർത്ത് ഇളക്കി വക്കുക.
ശേഷം വാഴയില വാട്ടി അതിൽ വെച്ച് പരത്തി ചുറ്റും ചുരുട്ടിയ ശേഷം ആവിയിൽ വേവിക്കുക.
രുചികരമായ വിഷു അട തയ്യാർ.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment