ഇഫ്താർ സ്പെഷൃൽ പാലൂദ
നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കഴിക്കാൻ കിട്ടുന്നതിനേക്കാൾ കൂടുതലായി എന്തെങ്കിലും കുടിക്കാൻ ആണ് എല്ലാവർക്കും ആഗ്രഹം. .. .. ഇന്ന് നമുക്ക് അങ്ങനെ ഒരു വിഭവം ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇഫ്താർ സ്പെഷ്യൽ പാലൂദഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആദൃം രണ്ട് സ്പൂൺ ഗോതമ്പ് പൊടി കുറച്ച് പാലിൽ കട്ടയില്ലാതെ മിക്സ് ചെയ്ത് വെക്കുക...
അടി കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് കപ്പ് പാലും , അര കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ തിളക്കാൻ വെക്കുക..
ഇതിലേക്ക് ആവശൃത്തിനുള്ള പഞ്ചസാരയും , ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക..
ഒരു കഷ്ണം കറുവപട്ട ചേർക്കുക..
തിളച്ച് വരുമ്പോൾ മാറ്റി വെച്ച ഗോതമ്പ് പൊടി ചേർത്ത് കൈ മാറ്റാതെ ഇളക്കുക..
കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെക്കുക..
ഒരു പാൻ ചൂടാക്കി ഒരു സ്പൂൺ നെയ്യൊഴിച്ച് ചെറിയ ഉള്ളി അരിഞ്ഞതും അണ്ടിപ്പരിപ്പും , കിസ്മിസും മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക.._
പാലൂദ റെഡിയായി..
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment