Thursday, April 27, 2023

പപ്പടം , മുട്ട തോരൻ

പപ്പടം , മുട്ട തോരൻ

കുട്ടികുറുമ്പന്മാരെയും കുറുമ്പികളെയും ഭക്ഷണം കഴിപ്പിക്കുക എന്നു പറയുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വാദിഷ്ടമായതും വ്യത്യസ്തമായതുമായ ഭക്ഷണങ്ങളാവും പലപ്പോഴും കുട്ടികൾക്ക് ഇഷ്ടപ്പെടുക. കുട്ടിക്കൂട്ടത്തെ കയ്യിലെടുക്കാൻ സഹായിക്കുന്ന, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്സ് റെസിപ്പി പരിചയപ്പെടാം.

            ചേരുവകൾ

പപ്പടം- 1 പാക്ക്/ 10 എണ്ണം

മുട്ട- 2 എണ്ണം

വെളുത്തുള്ളി- 4 അല്ലി

കറിവേപ്പില- ആവശ്യത്തിന്

ചെറിയ ഉള്ളി- ആവശ്യത്തിന്

പച്ചമുളക്- 4

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ

ഉണക്കമുളക്ക്- ആവശ്യത്തിന്

തേങ്ങ ചിരകിയത്- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

          തയ്യാറാക്കുന്ന വിധം

പപ്പടം ചെറിയ കഷ്ണങ്ങളായി 

മുറിക്കുക.

ഒരു ചട്ടിയെടുത്ത് എണ്ണ ചൂടാക്കി മുറിച്ചു വച്ച പപ്പടകഷ്ണങ്ങൾ വറുത്തുകോരുക. 

ശേഷം മാറ്റിവക്കുക.

പാനിലേക്ക് വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചെറിയ ഉള്ളി അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ആവശ്യാനുസരണം മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർക്കുക.

ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ചിക്കിയെടുക്കുക.

ശേഷം വറുത്തു വച്ച പപ്പടം ചേർത്തിളക്കുക.

ഉണക്കമുളക് ചതച്ചത് ചേർക്കുക.

തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കിയെടുക്കുക.

https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment