Sunday, April 30, 2023

ബോംബെ കറാച്ചി ഹലുവ

ഇന്ന് നമുക്ക്‌ ഹലുവ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. നാം ഇവിടെ ഉണ്ടാക്കുന്നത്‌. ഫുഡ്‌ കളർ ഒന്നും ചേർക്കാത്ത. ബോംബെ കറാച്ചി ഹലുവയാണ്‌.


              ചേരുവകൾ

കോൺ ഫ്ലവർ - അര കപ്പ്‌

വെള്ളം - രണ്ടര കപ്പ്‌

നെയ്യ്‌ - 5 ടേബിൾ സ്പൂൺ

പഞ്ചസാര - 1 മുതൽ ഒന്നര കപ്പ്‌ വരെ

ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ - രണ്ടര ടേബിൾ സ്പൂൺ

നാരങ്ങ നീര്‌ - ഒരു ടീസ്പൂൺ

ഏലക്ക പോടി - അര ടീസ്പൂൺ

അണ്ടിപ്പരിപ്പ്‌, പിസ്ത - അലങ്കരിക്കാൻ

              തയ്യാറാക്കുന്ന വിധം

( ഈ ഹല്‍വയില്‍ നിറത്തിന് വേണ്ടി ബീട്രൂട്ട് അല്‍പ്പം വെള്ളം ഒഴിച്ച് വേവിച്ച ശേഷം നന്നായി അരച്ചെടുത്ത്‌ അതിന്റെ നീര്‌ എടുത്ത്‌ ആണ്‌ ഉപയോഗിക്കുന്നത്‌.  ഇത് ആദ്യം ഉണ്ടാക്കി വെക്കണം. )

ഇനി എടുത്തു വെച്ചിട്ടുള്ള കോണ്‍ ഫ്ലോര്‍ , ഒന്നര കപ്പ്‌ വെള്ളത്തില്‍ നന്നായി യോജിപ്പിച്ചെടുക്കണം.

ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്കു പഞ്ചസാര ഇട്ടു ബാക്കിയുള്ള വെള്ളം ഒഴിച്ച് നന്നായി അലിയിച്ചെടുക്കണം.

ഇത് തിളച്ചു വരുമ്പോൾ  അതിലേക്കു നാരങ്ങനീര് ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇതിലേക്ക് കലക്കി വെച്ചിട്ടുള്ള കോണ്‍ഫ്ലോര്‍ മിക്സ്‌ ചേർത്ത ശേഷം നന്നായി ഇളക്കി കൊടുക്കണം.

ഇത് കുറുകി വരുമ്പോള്‍ നെയ്‌ ചേര്‍ത്ത് വീണ്ടും ഇളക്കി കൊടുക്കണം.ഇത് പോലെ ഇടയ്ക്കിടയ്ക്ക് നെയ്‌ ചേര്‍ത്ത് കൈ എടുക്കാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കണം.

കുറച്ചു സമയം കഴിയുമ്പോള്‍ ഇതെല്ലം കൂടെ യോജിച്ചു പാനിന്റെ വശങ്ങളിൽ നിന്ന് വിട്ടു വരാന്‍ തുടങ്ങും അപ്പോള്‍ ബാക്കിയുള്ള നെയ്യും, ബീട്രൂട്ട് നീരും ഇതിലേക്ക് ചേര്‍ത്ത്  മിക്സ്‌ ചെയ്യണം.

അവസാനമായി എടുത്തു വെച്ചിട്ടുള്ള  അണ്ടിപ്പരിപ്പ്‌ കൂടെ ഇതിലേക്ക് ഇട്ടു അടുപ്പില്‍ നിന്നും മാറ്റി ചൂടോടെ അല്പ്ം നെയ്‌ തേച്ച ഒരു പാത്രത്തിലേക്ക് മാറ്റാം.

ഇതിന്റെ മുകളിലേക്ക് നട്സ് വിതറി തണുത്തു കഴിയുമ്പോള്‍ മുറിച്ചെടുക്കാം.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment