വിഷു കട്ട
വിഷുവിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്. വിഷുന്റെ അന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് തൃശൂർ ഭാഗങ്ങളിൽ കഴിക്കാറുള്ളത് വിഷു കട്ട ആണ് .ഇതിന്റെ കൂടെ ഒരു അടിപൊളി മാങ്ങാ കറി കൂട്ടി ആണ് കഴിക്കാറ് .വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ചില ഇടങ്ങളിൽ ശർക്കര പാനിക്കൊപ്പം കഴിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്..
ചേരുവകൾ
പച്ചരി - 2 ഗ്ലാസ് ( 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തത് )
കട്ടി ഒന്നാം തേങ്ങ പാൽ - 2 ഗ്ലാസ്
രണ്ടാം തേങ്ങ പാൽ - 8 ഗ്ലാസ്
ചെറിയ ജീരകം ( നല്ല ജീരകം )- 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. അടി കട്ടിയുള്ള ഒരു പാത്രമെടുത്തു അതിലേക്കു കട്ടി കുറഞ്ഞ തേങ്ങാപാൽ ഒഴിച്ച് തിളപ്പിക്കുക.
2. കുതിർത്തു വച്ചിരുന്ന അരി ഈ തിളക്കുന്ന പാലിലേക്ക് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കണം.
3. അരി ഒരു 90% വേവുമ്പോൾ അതിലേക്കു കട്ടിയുള്ള ഒന്നാം പാൽ കൂടെ ചേർത്ത് ഇളക്കണം.
4. കുറിച്ച് ജീരകം കൂടെ ചേർക്കാം.
5. അരി നല്ലപോലെ തേങ്ങാപാലിൽ കിടന്നു വെന്തു വരണം.
6. തേങ്ങാപാൽ ഒക്കെ വാട്ടി അരി നല്ലപോലെ വെന്തു നമുക്ക് വേണ്ട പാകം ആകുമ്പോൾ വാങ്ങി വക്കാം. ശെരിക്കും പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകം ആവണം.
7. തീ കെടുത്തി ചൂടോടെ കൂടെ ഒരു സ്റ്റീൽ പ്ലേറ്റിലോട്ട് മാറ്റി പരത്തി എടുക്കുക.
തണുത്തതിന് ശേഷം പഞ്ചസാരയോ, ശർക്കര നീരോ, മാങ്ങാ കറിയോ കൂട്ടി കഴിക്കാം.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment