മടക്ക് കഴിക്കാത്തവർ കുറവായിരിക്കും . സാധാരണ നാം ഫില്ലിംഗ് ആയി ശർക്കര തേങ്ങ എന്നിവയൊക്കെ ആണ് വക്കാറ് . ഇന്ന് നമുക്ക് ചിക്കൻ വച്ച് മടക്ക് തയ്യാറാക്കി നോക്കാം. ഗോതമ്പ് പൊടി കൊണ്ടാണ് നാം മാവ് തയ്യാറാക്കുന്നത്.. ചേരുവകൾ
ഗോതമ്പുപൊടി -- 1 ½ കപ്പ്
വെളിച്ചെണ്ണ -- 1 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
ചിക്കൻ -- 250 ഗ്രാം
മഞ്ഞൾ പൊടി -- ¼ ടീസ്പൂൺ
കുരുമുളക് പൊടി - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി -- 1 ടേബിൾസ്പൂൺ
വെളുത്തുള്ളി -- 1 ടേബിൾസ്പൂൺ
പച്ചമുളക് -- 3 എണ്ണം
സവാള -- 2 എണ്ണം
മഞ്ഞൾ പൊടി -- ¼ ടീസ്പൂൺ
മുളക് പൊടി -- 1 ടീസ്പൂൺ
ചിക്കൻ മസാല -- 1 ടീസ്പൂൺ
ഗരം മസാല -- ½ ടീസ്പൂൺ
കറി വേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കുരുമുളക് പൊടിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചെടുത്തു ചെറുതായി മുറിച്ചെടുക്കണം .
ഒരു ബൗളിലേക്കു ഗോതമ്പു പൊടിയും ഉപ്പും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത ശേഷം കുറേശേ വെള്ളം ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുക്കുക .
ഇനി മസാല തയ്യാറാക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇഞ്ചി ,വെളുത്തുള്ളി ,സവാള ,പച്ചമുളക് ,കറി വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക .(ഉപ്പും കൂടി ചേർത്താൽ വേഗം വഴന്നു കിട്ടും)
ഇതിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,ചിക്കൻ മസാല ,ഗരം മസാല എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റുക.
മസാല പൊടികൾ മൂത്തു കഴിഞ്ഞാൽ ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .അപ്പോൾ ഫില്ലിംഗ് റെഡി ആയി
ഇനി മാവിൽ നിന്നും കുറച്ചെടുത്തു ഒരു പപ്പടത്തിന്റെ വലുപ്പത്തിൽ പരത്തി ഇതിന്റെ നടുവിലായി ചിക്കൻറെ ഫില്ലിംഗ് വച്ചുകൊടുത്തു ഒന്ന് മടക്കി സൈഡ് നന്നായി പ്രസ് ചെയ്ത ശേഷം ഒരു ഫോർക് കൊണ്ട് ഒന്ന് കൂടി സൈഡ് അമർത്തി കൊടുക്കുക .അച്ചിൽ വച്ച് പ്രസ് ചെയ്താൽ പെർഫക്റ്റ് ആയിരിക്കും.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി സ്നാക്ക് ഫ്രൈ ചെയ്തു എടുക്കുക .
https://t.me/+jP-zSuZYWDYzN2I0