ഹോട്ടലുകളിൽ കയറി പൊറോട്ട കഴിച്ചാൽ അതിനൊപ്പം പല ഹോട്ടലുകാരും കൊടുക്കുന്ന ഗ്രേവി കഴിച്ചിട്ടില്ലേ ? എന്താ ടേസ്റ്റ് അല്ലെ ? രണ്ട് പൊറോട്ട കൂടി കഴിക്കാൻ തോന്നും ..
എന്നാൽ അതേ ഗ്രേവി നമുക്ക് സ്വന്തമായി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .
വേണ്ട ചേരുവകൾ
സവാള - 1 എണ്ണം
തക്കാളി - 1 എണ്ണം
തേങ്ങാ - 1/2 കപ്പ് അരിഞ്ഞത്
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
പെരുംജീരകം - 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - 1 എണ്ണം
bay leaf
പട്ട , ഗ്രാമ്പു - ആവശ്യത്തിന്
ഉപ്പു - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ എണ്ണ ചൂടാക്കി bay leaf , പട്ട , ഗ്രാമ്പു എന്നിവ ഇടുക .
എന്നിട്ടു ഒരു സവാള നീളത്തിൽ അരിഞ്ഞതും കൂടി ഇട്ടു നന്നായി വഴറ്റുക
ഒരു പച്ചമുളക് ഇട്ടു വഴറ്റുക
ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റുക .
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക.
ഒരു തക്കാളി അരിഞ്ഞതും കൂടി ഇട്ടു വഴറ്റുക
തക്കാളി ഒന്ന് ഉടഞ്ഞാൽ അതിലേക്കു മഞ്ഞൾപൊടി,മല്ലിപൊടി,മുളകുപൊടി,ഗരം മസാല എന്നിവ ഇട്ടു പൊടിയുടെ പച്ച മണം പോവുന്നത് വരെ വഴറ്റുക .
എണ്ണ തെളിഞ്ഞു വരണം
എന്നിട്ടു അതിലേക്കു തേങ്ങാ , പെരുംജീരകം,അണ്ടിപ്പരിപ്പ് എന്നിവ ചേർത്തരച്ച പേസ്റ്റ് ഇടുക
ഒന്ന് വഴറ്റിയതിനു ശേഷം 2 കപ്പ് വെള്ളം ഒഴിക്കുക
അരിഞ്ഞ മല്ലി ഇല, പുതിന കൂടി ചേർത്ത് കുക്കർ അടച്ചു 3 വിസിൽ വെക്കുക.
അടിപൊളി പൊറോട്ട ഗ്രേവി റെഡി
No comments:
Post a Comment