ഇപ്പോ ആളുകൾക്ക് മൈദ പൊറോട്ടയെക്കാൾ ഗോതമ്പ് പൊറോട്ട ആണ് ആരോഗ്യകരമായ കാരണങ്ങളാൽ പ്രിയം. ഇത് നമുക്ക് ഇടക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലൊ....
പൊറോട്ട തയ്യാറാക്കുന്നവിധം
ആവശ്യം ഉള്ള സാധനങ്ങൾ
ഗോതമ്പ് പൊടി -2 കപ്പ്
മുട്ട -1
പഞ്ചാസാര -അര ടീസ്പൂൻ
ഓയില്‍
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഗോതമ്പുപൊടി ,മുട്ട ,2ടീസ്പൂണ്‍ ഓയില്‍ ,ഉപ്പ്,പഞ്ചസാര എന്നിവ മിക്സ് ചെയ്ത് ,ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴക്കുക. ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ മാർദ്ദവമായി കുഴക്കുക .കുഴച്ച മാവ് നനഞ്ഞ കോട്ടണ്‍ തുണി കൊണ്ട് കവര്‍ ചെയ്ത് രണ്ട് മണിക്കൂര്‍ വെക്കുക...
രണ്ട് മണിക്കൂറിന് ശേഷം മാവ് ചെറിയ ഉരുളകളാക്കി എടുത്ത് ചപ്പാത്തി പരത്തുന്നത് പോലെ ഗോതമ്പ് പൊടി തൂവി പരത്തുക. പരമാവധി കനം കുറച്ച് പരത്തുക..
പരത്തിയത്തിനുശേഷം ചപ്പാത്തിയുടെ മുകളിൽ എണ്ണ പുരട്ടുക തുടർന്ന് അതിന് മുകളിലായി ഒരുപോലെ ഗോതമ്പുപൊടി തൂവുക.
സാരിഞൊറിയുന്നത് പോലെ ഞൊറിഞ്ഞ് എടുക്കുക .എന്നിട്ട് ഒരറ്റത്തുനിന്നും മെല്ലെ മെല്ലെ മറ്റേ അറ്റം വരെ വലിച്ചു നീട്ടുക .തുടർന്ന് നീട്ടി നാട പോലെ ആക്കിയ മാവ് ചക്രം പോലെ ചുരുട്ടുക .അറ്റം ഞെക്കി ഒട്ടിച്ച് വെക്കുക ... എല്ലാ ഉരുളയും ഇതുപോലെ ചുരുട്ടി കഴിഞ്ഞാൽ ആദ്യത്തേത് എടുത്ത് പരത്തി തുടങ്ങാം. വീണ്ടും ചപ്പാത്തി പരതുന്നതുപോലെ വീണ്ടും പരത്തി എടുക്കുക .പരത്താൻ ഒരല്പം എണ്ണ ഉപയോഗിക്കുക .പരത്തിയ പൊറോട്ട എണ്ണ പുരട്ടി ചുട്ടു എടുക്കുക .എല്ലാ പൊറോട്ടയും ചുട്ടെടുത്തതിനു ശേഷം ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുക . ചൂടോടു കൂടി രണ്ടു വശത്തു നിന്നും ഒരേ സമയം പ്രസ്സ് ചെയ്തു കൊടുക്കുക.പൊറോട്ടയുടെ ലയെർ വേർപെട്ടു കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത് ... മുട്ട നിര്‍ബദ്ധമില്ല..
No comments:
Post a Comment