ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ഫ്രഞ്ച് ടോസ്റ്റ് ( ബ്രഡ് ടോസ്റ്റ് എന്നും പറയും ) എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ബ്രഡ് : 10 പീസ്
മുട്ട : 2 എണ്ണം
പഞ്ചസാര : കാൽ കപ്പ്
ഏലക്ക : 8 എണ്ണം
പാൽ : അര കപ്പ്
നെയ്യ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് അടിച്ചെടുക്കുക.
ശേഷം ഇതിലേക്ക് കാൽ കപ്പ് പഞ്ചസാരയും 8 ഏലക്കയും കൂടി പൊടിച്ചതും അരക്കപ്പ് പാലും കൂടി ഒഴിച്ച് നല്ലപോലെ ഒന്ന് മിക്സ് ആക്കി എടുക്കുക.
ഇനി ബ്രെഡ് മുകളിൽ പറഞ്ഞ ചേരുവയിൽ മുക്കിയതിന് ശേഷം ഗ്യാസ് ലോ ഫ്ലെയിമിൽ ഇട്ട് ആവശ്യത്തിന് നെയ്യ് ഒഴിച്ച് രണ്ട് വശവും ഒന്ന് ചെറുതായി പൊള്ളിച്ച് എടുക്കുക.
നമ്മുടെ ബ്രഡ് ടോസ്റ്റ് അഥവാ ഫ്രഞ്ച് ടോസ്റ്റ് റെഡി.
No comments:
Post a Comment