ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ 4 ചേരുവകൾ മാത്രം ഉപയോഗിച്ച് വീട്ടിൽ തന്നെ മിൽക്ക് പുഡിംഗ് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
ചേരുവകകൾ
പാൽ -2 കപ്പ്
കോൺ ഫ്ളർ - 4 ടേബിൾസ്പൂൺ
പഞ്ചസാര - അര കപ്പ്
വാനില എസ്സെൻസ് - അര ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
നാല് ടേബിൾ സ്പൂൺ കോൺഫ്ലവർ കാൽ കപ്പ് വെള്ളത്തിൽ കലക്കി വക്കുക.
അടികട്ടി ഉള്ള ഒരു പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപ്പിക്കുക. ഒപ്പം പഞ്ചസാര കൂടി ചേർക്കുക.
ഇതിലേക്ക് കലക്കി വച്ചിരിക്കുന്ന കോൺഫ്ലവർ ആഡ് ചെയ്യുക....ഗ്യാസ് ലോ ഫ്ലെയിമിൽ ആക്കി വക്കുക. ഇളക്കി കൊണ്ട് ഇരിക്കുക.
കട്ടി ആയിവരുമ്പോൾ വാനില കൂടി ആഡ് ചെയ്യുക.. ഇനി ഗ്യാസ് ഓഫ് ചെയ്യാം..
ബട്ടർ തടവിയ ഒരു പ്ലേറ്റിലേക്ക് മാറ്റി ചെറി വച്ച് അലങ്കരിക്കാം.
ഫ്രിഡ്ജിൽ വച്ച് 2 മണിക്കൂർ കഴിഞ്ഞു തണുത്തതിന് ശേഷം കട്ട് ചെയ്തു കഴിക്കാം.
സൂപ്പർ ടേസ്റ്റ് ആണ്..
No comments:
Post a Comment