കുന്തൽ തേങ്ങാപാൽ മസാലകഴിച്ചിട്ടുണ്ടോ.. ഇല്ലങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കാം.. വെറൈറ്റി വേണ്ടവർക്ക് പരീക്ഷിക്കാം...
എങ്ങനെ ആണ് ഇത് തയ്യാർ ആക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
കൂന്തൽ - 250 ഗ്രാം
തേങ്ങാ തിരുമിയത് - 1/2 മുറി
കൊച്ചുഉള്ളി - 15 എണ്ണം
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - 5 എണ്ണം
വെളുത്തു ഉള്ളി - ചെറിയ പീസ്
തക്കാളി - 2 എണ്ണം
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
മുളക്പൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉപ്പ് - കുറച്ച്
കടുക് - 1/4 ടീസ്പൂൺ
വറ്റൽമുളക്. - 2 എണ്ണം
തയ്യാർ ആക്കുന്ന വിധം
തേങ്ങായും ഒരു ഗ്ലാസ് വെള്ളവും മിക്സിയിൽ അടിച്ച് തേങ്ങാപാൽ പിഴിഞ്ഞ് അരിച്ച് എടുക്കുക....
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ..... വെളുത്തു ഉളളി , പച്ചമുളക് , ഇഞ്ചി , കൊച്ചുഉളളി ഇവ ചതച്ചത് ഉപ്പ് ചേർത്ത് വഴറ്റുക....
അതിലേക്ക് തക്കാളി ചേർത്ത് വീണ്ടും നന്നായി വഴറ്റുക....
മുളക് പൊടി ചേർത്ത് പച്ചമണം മാറുമ്പോൾ അത് ചട്ടിയിൽ ഇട്ട് കറിവേപ്പിലയും മഞ്ഞൾ പൊടിയും ചേർത്ത് നേരത്തേ എടുത്ത തേങ്ങാപാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിക്കുക
അതിലേക്ക് കൂന്തൽ ചേർത്ത് പിന്നാലെ ഗരംമസാലയും ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ വാങ്ങി വക്കുക.
പിന്നെ ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് , മുളക് , കറിവേപ്പില ഇവ ഇട്ട് താളിച്ച ശേഷം കൂന്തലിൽ ചേർക്കുക.
No comments:
Post a Comment