ചേരുവകൾ & ചെയ്യേണ്ടുന്ന വിധം:
1.
ചിക്കൻ : ബിരിയാണി പീസസ് (വലിയ പീസസ് ) 8 എണ്ണം
(നന്നായി വാഷ് ചെയ്തത് കത്തി കൊണ്ടുവരഞ്ഞു കൊടുത്ത് വെള്ളം വാരാൻ വെക്കുക)
മാരിനേറ്റ് ചെയ്യുവാൻ:
മുളകുപൊടി: 3 tsp(എരുവ് വേണ്ടത്ര)
മല്ലിപ്പൊടി :1 tsp
മഞ്ഞൾപൊടി: 1/4 tsp
ഉപ്പ് : പാകത്തിന്
പെരുംജീരകപ്പൊടി : 1 ടീസ്പൂൺ
വെള്ളം: 2 tbs
നാരങ്ങാനീര് : 2 tsp
ഇവയെല്ലാം കൂടി ഒന്നിച്ചു മിക്സ് ചെയ്തു ചിക്കനിൽ മാരിനേറ്റ്ചെയ്തുഅര മണിക്കൂർ മാറ്റി വയ്ക്കുക. കൂടുതൽ സമയം വെക്കുകയാണെങ്കിൽ വളരെ നല്ലത്. ഇനി സൺഫ്ലവർ ഓയിലിൽ ഇത് നന്നായി ഫ്രൈ ചെയ്ത മാറ്റിവെക്കുക
2.
റൈസ് : 3 കപ്പ്/ജീരകശാല /ബസുമതി (ഇഷ്ടമുള്ളത് എടുക്കാം.)
വെള്ളം : 4 1/2 കപ്പ്
നെയ്യ് : ഒരു ടേബിൾസ്പൂൺ.
ഉപ്പ് : പാകത്തിന്
പുഴുങ്ങിയ മുട്ട : 3 എണ്ണം(ഓരോന്നും നാലാക്കി ചീന്തിക്കൊടുത്തു മൂന്നാക്കി അരിഞ്ഞുവെക്കുക .
വെള്ളത്തിൻറെ അളവ് മൈക്രോവേവിൽ റെഡിയാക്കാൻ ഉള്ളതാണ് ആണ് . അടുപ്പിൽ ശരിയാക്കുക യാണെങ്കിൽ ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം ആവശ്യമാണ്. റൈസ് റെഡി ആക്കി വെക്കുക.
ഒരു വലിയ ബൗളിൽ പാകത്തിന് വെള്ളവും ഉപ്പും നെയ്യും കഴുകിയ അരിയും മിക്സ് ചെയ്തു മൈക്രോവേവിൽ വച്ച് 30 മിനിറ്റ്സ് സെറ്റ് ചെയ്യുക. 25 മിനുട്ടിനുശഷം ഓപ്പൺ ചെയ്തു നോക്കണം.
3.
മസാല ചേരുവകൾ:
സൺഫ്ലവർഓയിൽ : 6 tbs(വേണ്ടത്ര)
ജിഞ്ചർ ,ഗാർലിക്, പച്ചമുളക് അരി
ഞ്ഞത് : 2 tbs വീതം.
സബോള: 4 എണ്ണം സ്ലൈസ് ചെയ്തത്
ടൊമാറ്റോ :2 എണ്ണം അരിഞ്ഞത്
കാശ്മീരി മുളകുപൊടി :2 tsp
മല്ലിപ്പൊടി : 2 tsp
മഞ്ഞൾപൊടി : 1/2tsp
ഗരംമസാല പൗഡർ : 1 tsp
ഉപ്പ് : മസാലക്കു വേണ്ടത്ര
ബ്ലാക്ക് പേപ്പർ പൗഡർ :1 tsp
ചില്ലി ഫ്ലെയ്ക്സ് : 1 tbs
കസൂരി മേത്തി : 2 നുള്ള്
നാരങ്ങാനീര് : 3 tbs
വെള്ളം : ഒരു കപ്പ്
മല്ലിയില : അരക്കപ്പ്
കിസ്മിസ് & കാഷ്യു നട്സ്: 2 tbs വീതം
കറാമ്പട്ട : 2 പീസ്
ഗ്രാമ്പൂ : 4 നാലെണ്ണം
ഏലക്കായ : നാലെണ്ണം
റെഡിയാക്കാം:
മസാല റെഡി യാക്കാൻ പാകത്തിലുള്ള വലിയ കടായി അടുപ്പിൽവച്ച് ചൂടായാൽ ചിക്കൻ ഫ്രൈ ചെയ്തെടുത്ത ഓയിൽ ബാക്കി വന്നതിൽ നിന്നും വേണ്ടുന്നത്ര ഓയിൽ &2 tbs നെയ്യുംഒഴിച്ചുകൊടുക്കുക.ഇത്ചൂടായാൽസ്പൈസസ്മൂപ്പിച്ച ശേഷംഅരിഞ്ഞുവെച്ചഇഞ്ചി ,വെള്ളുള്ളി, പച്ചമുളക് ചേർത്ത് കരിഞ്ഞു പോകാതെ മൂപ്പിക്കുക. ഇനി സവാളയും പാകത്തിന് ഉപ്പും ചേർക്കുക. നന്നായി വഴന്നാൽ മഞ്ഞൾപൊടി ,മുളകുപൊടി ,മല്ലിപ്പൊടി ,ഗരംമസാല എന്നിവചേർത്ത്കരിയാതെമൂത്തുവരുമ്പോൾ( ഫ്ലെയംകുറച്ചുവേണംചെയ്യാൻ). ടൊമാറ്റോ എല്ലാംകൂടിപേസ്റ്റ് ആയി വരുമ്പോൾ പെപ്പർ പൗഡർ , ചില്ലി ഫ്ലെയ്ക്‌സ് & നാരങ്ങാനീര് ചേർക്കുക.ഇനി ഫ്രൈ ചെയ്ത് വെച്ചചിക്കൻഇതിലേക്ക്ചേർത്ത്നന്നായിയോജിപ്പിച്ചശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് മസാല കൂട്ട് ചിക്കനിൽ പിടിച്ചു വരും വരെ അടച്ചുവെച്ച്ചെറുതീയിൽവരട്ടിയെടുക്കുക.ഇടയ്ക്കിടെ തുറന്ന് ഇളക്കി കൊടുക്കാൻ മറക്കരുത്. ഇനി പുഴുങ്ങി അരിഞ്ഞ മുട്ടയും മല്ലിയിലയും ഇതിൽ വിതറി ഇറക്കി വെക്കുക. നമ്മുടെ മസാല റെഡി.
ഇനി ഇതിൽ നിന്നുംമസാലപൊതിഞ്ഞ
ചിക്കൻ പീസ് എടുത്തു മാറ്റിവെക്കുക
ശേഷം വീണ്ടും മസാലക്കൂട്ട്അടുപ്പിൽ വെക്കുക .. ഫ്ലെയം സിമ്മിൽ ആയിരി
ക്കണം, ഇനിറെഡിയാക്കി മാറ്റിവെച്ച റൈസ് കുടഞ്ഞിട്ട് ചേർക്കുക. ചെറു ഫ്ലെയ്മിൽ ഇടക്കിടെ ഇളക്കിമറിച്ചു കൊടുക്കുക. ഉപ്പിന്റെ പാകം നോക്കിയശേഷം ഫ്രൈഡ് ഐറ്റംസ് & മല്ലിയില വിതറി ഇറക്കണം. ഇനി പ്ലേറ്റിലേക്ക് ചൂടോടെ റൈസ് വിളമ്പി മുകളിൽ ഓരോ പീസ് മസാല ചിക്കനുംവെച്ച്സെർവ്ചെയ്യാം.നല്ല ടേസ്റ്റി "മുഗളായ് ചിക്കൻ റൈസ് "റെഡി. #👩🍳