ഇന്ന് നമുക്ക് മുഗളായി ചിക്കൻ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം... കൂടെ മുഗളായി ഭക്ഷണങ്ങളെ കുറിച്ച് അൽപം ചരിത്രവും
മുഗൾ രാജവംശത്തിന്റെ പാചകരീതികളുടെ പ്രചോദനം ഉൾക്കൊള്ളുന്ന ഒരു തെക്കേ ഏഷ്യൻ ഭക്ഷണവിഭവ പാചകരീതിയാണ് മുഗളായി പാചകരീതി അല്ലെങ്കിൽ മുഗൾ ഭക്ഷണവിഭവങ്ങൾ എന്നു പറയുന്നത്. ആദ്യകാലത്തെ ഡെൽഹി, പഞ്ചാബ് എന്നിവടങ്ങളിലാണ് ഈ പാചകരീതി പ്രധാനമായും ഉണ്ടായിരുന്നത്. ഈ പാചകരീതി മധ്യേഷ്യയിലെ പേർഷ്യൻ, ടർക്കിഷ് പാചകരീതികളിൽ നിന്നും ഭക്ഷണവിഭവങ്ങളിൽ നിന്നും ധാരാളം പ്രചോദനമുൾക്കൊണ്ടതാണ്. ബ്രിട്ടനിലേയും, അമേരിക്കയിലേയും ഒട്ടൂമിക്ക ഭക്ഷണശാലകളിലെ പാചകരീതികൾ മുഗളായി രീതിയാണെന്ന് പറയാം
നമുക്ക് ഒരു മുഗളായി വിഭവം പാചകം ചെയ്യുന്ന രീതി ഒന്ന് നോക്കാം
മുഗളായി ചിക്കൻ ബദാം ചേര്ത്തത്
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ - ഒന്നേകാൽ കിലോ ചെറിയ കഷ്ണം ആകിയത്
കൂട്ട് -1
മസാല തേച്ചു പിടിപ്പിക്കാൻ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
പച്ചമുളക് ചെറുതാക്കി അരിഞ്ഞത് - 2 ടീസ്പൂണ്‍
കൂട്ട് -2
ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ ഉള്ളത്
വെളുത്തുള്ളി - 8 മുതൽ 9 അല്ലി
തൊലി കളഞ്ഞ ബദാം
പരിപ്പ് - 6 ടേബിൾ സ്പൂണ്‍
ഓയിൽ - 7 ടേബിൾ സ്പൂണ്‍
കറുവാപട്ട - 1 ഇഞ്ച് വലുപ്പത്തിൽ ഉള്ളത്
കറുവ പട്ടയുടെ ഇല - - 2 എണ്ണം
ഗ്രാമ്പു - 5 എണ്ണം
ഏലക്കായ് - 10 എണ്ണം
സവാള ചെറുതാക്കി അരിഞ്ഞത് - 2 എണ്ണം
മുളക് പൊടി - അര ടീസ്പൂണ്‍
മല്ലി പൊടി - ഒന്നര ടീസ്പൂണ്‍
കുരുമുളക് പൊടി - കാൽ ടീസ്പൂണ്‍
തയിര് - 7 ടേബിൾ സ്പൂണ്‍
ഫ്രഷ് ക്രീം - മുക്കാൽ കപ്പ്
ഗരം മസാല - കാൽ ടീസ്പൂണ്‍
ഉപ്പു - 2 അര ടീസ്പൂണ്‍
മല്ലിയില്ല
തയ്യാറാക്കുന്ന വിധം
ചിക്കൻ മസാല തേച്ചു അര മണികൂര് വെച്ചതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ബദാം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
മസാല തേച്ചു വെച്ചിരിക്കുന്ന ചിക്കൻ ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടയതിനുശേഷം ഇട്ടു ചെറിയ ബ്രൌണ്‍ കളർ ആവുന്നതുവരെ ഫ്രൈ ചെയ്യുക
ഫ്രൈ ചെയ്ത ചിക്കൻ വേറെ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ബാകി ഉള്ള ഓയിൽ ഉപയോഗിച്ച് അതെ പാനിൽ തന്നെ കരയാമ്പൂ , കറുവപ്പട്ട , കരുവപ്പട്ടയുടെ ഇല ചേർത്ത് ചെറുതായി ഒന്ന് വഴറ്റി എടുക്കുക.
ഇനി ഇതിലേക്ക് സവാള ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ അതിലേക്കു നേരത്തെ ഉണ്ടാക്കി വെച്ചിരിക്കുന്ന ബദാം പേസ്റ്റ് ചേർത്ത് മിക്സ് ചെയുക ഓയിൽ separate ആയി വരുന്നത് വരെ ഇതിനെ ഫ്രൈ ചെയ്തു എടുക്കുക
ശേഷം മുളക് പൊടി മല്ലി പൊടി കുരുമുളക് പൊടി ചേർത്ത് ചെറിയ തീയിൽ വെച്ച് കുക്ക് ചെയ്യണം , ഇനി ഇതിലേക്ക് ചിക്കൻ ഫ്രഷ് ക്രീം എന്നിവ ചേർത്ത് 20 മിനിട്ടോളം വേവിക്കുക ശേഷം തയിര് ഉപ്പു ഗരം മസാല മല്ലിയില ചേർത്ത് 10 മിനിട്ടോളം ചെറിയ തീയിൽ വെച്ച് വേവിക്കുക
No comments:
Post a Comment