റോസ്റ്റഡ് പൊട്ടറ്റോ, പാസ്ത, ന്യൂഡില്‍സ് ഇവയ്‌ക്കൊപ്പം കഴിക്കാവുന്ന മീറ്റ് ബോള്‍സ് തയ്യാറാക്കാം
ചേരുവകള്‍
ബീഫ്-മുക്കാല്‍ കിലോ
ഉരുളക്കിഴങ്ങ്-ഒന്ന്
സവാള-രണ്ടെണ്ണം
ക്രീം-അരക്കപ്പ്
ബ്രെഡ് ക്രമ്ബ്‌സ്-അരക്കപ്പ്
വെള്ളം-കാല്‍ കപ്പ്
പഞ്ചസാര-ഒരു ടീസ്പൂണ്‍
സോയ സോസ്- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കുരുമുളകുപൊടി-ആവശ്യത്തിന്
കറുവാപ്പട്ട പൊടിച്ചത്-ഒന്നര ടീസ്പൂണ്‍
ഗ്രാമ്ബൂ പൊടിച്ചത്-അര ടീസ്പൂണ്‍
ബീഫ് സ്റ്റോക്ക്-രണ്ട് കപ്പ്
ഹെവി ക്രീം-ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക
ബീഫ് ഉപ്പും അല്‍പം കുരുമുളകുപൊടിയുമിട്ട് വേവിക്കണം. എന്നിട്ട് മിന്‍സ് ചെയ്‌തെടുക്കാം. ഒരു സവാള ചെറുതായി മിന്‍സ് ചെയ്‌തെടുക്കുക. മറ്റൊരു സവാള ഗ്രേറ്റ് ചെയ്ത് മാറ്റിവെക്കണം. പാനില്‍ ബട്ടര്‍ ചൂടാകുമ്ബോള്‍ മിന്‍സ് ചെയ്ത സവാളയിട്ട് വഴറ്റണം. അതിലേക്ക് ബീഫ്, സവാള, ക്രീം, ബ്രെഡ് ക്രമ്ബ്‌സ്, കറുവാപ്പട്ട പൊടിച്ചത്, ഗ്രാമ്ബൂ പൊടിച്ചത്, ഉരുളക്കിഴങ്ങ് എന്നിവയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നിറക്കാം. തണുക്കുമ്ബോള്‍ അല്‍പാല്‍പമായി എടുത്ത് കൈയിലിട്ട് ഉരുട്ടിയെടുക്കുക. പാനില്‍ ബട്ടര്‍ ചൂടാകുമ്ബോള്‍ മീറ്റ് ബോള്‍ ഫ്രൈ ചെയ്‌തെടുക്കാം. അതേ പാനില്‍ ബീഫ് സ്റ്റോക്കും ഹെവി ക്രീമും ചേര്‍ത്തിളക്കണം. ചൂടാകുമ്ബോള്‍ അതിലേക്ക് സോയ സോസും മീറ്റ് ബോളും ചേര്‍ത്ത് ചെറുതായി ഇളക്കാം
No comments:
Post a Comment