Thursday, October 31, 2019

റവ ഉപ്പുമാവ്


റവ ഉപ്പുമാവ് സ്ഥിരമാക്കിയാല്‍,
ഗുണം പലതാണ്

ഉപ്പുമാവിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും കൃത്യമല്ലാത്ത ഭക്ഷണ രീതി തന്നെയാണ് പലപ്പോഴും ആരോഗ്യത്തിന് പണി നല്‍കുന്നത്. പ്രഭാത ഭക്ഷണത്തിന്റെ അഭാവം ആണ് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നത്.

പ്രഭാത ഭക്ഷണം എന്ന പേരില്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ. ആരോഗ്യത്തിന് നല്ല ശീലങ്ങളും ഗുണങ്ങളും നല്‍കുന്ന ഭക്ഷണം തന്നെ കഴിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ഏത് വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആദ്യത്തെ ഭക്ഷണമാണ് എന്നും ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി അത് ദിവസം മുഴുവന്‍ ഉള്ള ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന്.

പ്രഭാത ഭക്ഷണങ്ങളില്‍ ഏറ്റവും ആരോഗ്യം നല്‍കുന്ന ഒന്നാണ് ഉപ്പുമാവ്. ഉപ്പുമാവ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ സഹായിക്കുന്ന ഉപ്പുമാവില്‍ തന്നെ ഏറ്റവും മികച്ചതാണ് റവ ഉപ്പുമാവ്. ഗോതമ്ബിന്റെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവ ഉപ്പുമാവില്‍ പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു റവ ഉപ്പുമാവ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിത ഭക്ഷണത്തിന്റെ അന്തകന്‍
അമിതമായ ഭക്ഷണത്തിന്റെ അന്തകന്‍ ആണ് ഉപ്പുമാവ്. അമിത വിശപ്പിനേയും അമിതമായ ഭക്ഷണം കഴിക്കണം എന്ന തോന്നലിനേയും ഇല്ലാതാക്കുന്നു റവ ഉപ്പുമാവ്. ഉപ്പു മാവ് കഴിച്ചാലും കുറേ സമയത്തേക്ക് ഭക്ഷണം കഴിക്കണം എന്ന ചിന്ത ഉണ്ടാവുകയേ ഇല്ല. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഉപ്പുമാവില്‍ ഉള്ളത്. ഇത് നിങ്ങളിലെ ആരോഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അമിതവിശപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് എല്ലാവിധത്തിലും ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഊര്‍ജ്ജത്തിന്റെ കലവറ

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് നിങ്ങളെ എപ്പോഴും ആക്ടീവ് ആക്കി നിര്‍ത്തുന്നു. ഉപ്പുമാവ് പല വിധത്തിലുള്ള ഗുണങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ രാവിലെ ഏറ്റവും ഉചിതമായി കഴിക്കാവുന്ന ഒന്നാണ് ഉപ്പുമാവ്. ഇതിലാകട്ടെ ധാരാളം ഫൈബറും ഫ്‌ളേവറുകളും എല്ലാം അടങ്ങിയിട്ടുണ്ട്.

തടി കുറക്കാന്‍

തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പുമാവ്. പ്രത്യേകിച്ച്‌ റവ ഉപ്പുമാവ് ആണെങ്കില്‍ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു. ഇതിലുള്ള ഫൈബര്‍ ആണ് ഏറ്റവും അധികം തടി കുറക്കാന്‍ സഹായിക്കുന്നത്. മറ്റ് വഴികളൊന്നും തേടാതെ തന്നെ നമുക്ക് തടിയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നും രാവിലെ ഉപ്പുമാവ് ശീലമാക്കി നോക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കൊടുക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിശുക്കും കാണിക്കേണ്ടതില്ല. അസ്ഥി സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പുമാവ്. സന്ധിവാതം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു ഉപ്പുമാവ്. എന്നും ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉപ്പുമാവ്.

ദഹനത്തിന് സഹായിക്കുന്നു

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും എളുപ്പത്തില്‍ ദഹിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഉപ്പുമാവ് മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപ്പുമാവ് എന്നും കഴിക്കാവുന്നതാണ്. റവ ഉപ്പുമാവ് വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നിവ കൊണ്ട് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് ഉപ്പുമാവ്.

കിഡ്‌നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. റവ ഉപ്പുമാവ് കഴിക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന് ഏറ്റവും അധികം സഹായിക്കുന്നു. പൊട്ടാസ്യം കണ്ടന്റ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഉപ്പുമാവിനോളം ഗുണം നല്‍കുന്ന ഒന്നാണ് ഇത്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. സെലനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതേടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പുമാവ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്തരത്തിലുള്ള പ്രഭാത ഭക്ഷണം.

പച്ചക്കറി

ധാരാളം പച്ചക്കറികള്‍ പലപ്പോഴും ഉപ്പുമാവില്‍ ഇടുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയെല്ലാം ഉപ്പുമാവിനെ ടേസ്റ്റ് ആക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് ഇതെല്ലാം വളരെയധികം നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഉപ്പുമാവ് മികച്ചതാണ്.

റവയിലുള്ള ന്യൂട്രിയന്റുകള്‍

റവയില്‍ ധാരാളം ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല സെലനിയം തന്നെയാണ് എപ്പോഴും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലുള്ളത്. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ഉപ്പുമാവ് കഴിക്കുന്നത് .

Wednesday, October 30, 2019

കൊഞ്ച് പൊരിച്ചത്


ചേരുവകള്‍
കൊഞ്ച് 250 ഗ്രാം
ചെറിയ ഉള്ളി അര കപ്പ്
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കുരുമുളക്‌പൊടി അരടീസ്പൂണ്‍
വെളുത്തുള്ളി അഞ്ച് അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
കടുകും ഉലുവയും ഒരു നുള്ള് വീതം
മഞ്ഞള്‍ അരടീസ്പൂണ്‍
സവാള ഒന്ന്
തേങ്ങാക്കൊത്ത് കുറച്ച്
വെളിച്ചെണ്ണ 50 മില്ലി
കുടംപുളി രണ്ട് കഷ്ണം


പാകം ചെയ്യുന്ന വിധം
ചെറിയ ഉള്ളി തൊട്ട് മഞ്ഞള്‍ വരെയുള്ള ചേരുവകള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. മസാല ചേര്‍ക്കുക. എണ്ണ വേര്‍പെടുമ്പോള്‍ കുടംപുളി സത്ത് ചേര്‍ക്കാം.അഞ്ച് മിനുട്ടിന് ശേഷം ചെമ്മീനും തേങ്ങാക്കൊത്തും ചേര്‍ത്തിളക്കുക. വെള്ളം കുറച്ചൊഴിച്ച് വേവിക്കുക. ഗ്രേവി കട്ടിയാവുമ്പോള്‍ കറിവേപ്പിലയിട്ട് വാങ്ങാം.

Tuesday, October 29, 2019

ചെമ്മീന്‍ ഉണ്ട


ആവശ്യമായ സാധനങ്ങള്‍

പൊരിച്ച ചെമ്മീന്‍ - 200 ഗ്രാം
വലിയ ഉള്ളി - 2
പച്ചമുളക് - 4
ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍
മുളക്‌പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1 നുള്ള്
പെരുഞ്ചീരകം പൊടിച്ചത് - 1 നുള്ള്
മല്ലിയില, കറിവേപ്പില - ചെറുതായി അരിഞ്ഞത് കുറച്ച് തേങ്ങ ചിരവിയത് - 1/2 കപ്പ്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക.

അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

Monday, October 28, 2019

ഗുലാം ജാമുന്‍



ദീപാവലിക്ക് സ്വീറ്റ്‌സ് ആണ് പ്രധാനം. വീട്ടില്‍ നിന്നു എളുപ്പം എന്തെങ്കിലും മധുരപലഹാരം ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മധുരം എന്ന് ചിന്തിക്കുമ്ബോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞുവരുന്നത് ലഡുവും മൈസൂര്‍ പാക്കും ഗുലാം ജാമുനൊക്കെയാണ്. ബേക്കറികളില്‍ പോയാല്‍ ഇതെല്ലാം വാങ്ങാം. എന്നാല്‍, നിങ്ങള്‍ ഉണ്ടാക്കിയതു പോലെയാവില്ലല്ലോ. ഗുലാം ജാമുന്‍ ഉണ്ടാക്കാന്‍ പ്രയാസമുണ്ടെന്ന് ചിലര്‍ ചിന്തിക്കും. എന്നാല്‍, വളരെ ഈസിയായി തന്നെ ഗുലാം ജാമുന്‍ ഉണ്ടാക്കാം.


ചേരുവകള്‍

പാല്‍ പൊടി 1.1/2 കപ്പ്
പാല്‍ 3 ടേബിള്‍ സ്പൂണ്‍
നെയ്യ് 2 ടീസ്പൂണ്‍
മൈദ 2 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍
പഞ്ചസാര 1.1/2 കപ്പ്
വെള്ളം 2കപ്പ്
9.ഏലക്ക പൊടി 1/2 ടീസ്പൂണ്‍
നാരങ്ങാ നീര് 2 തുള്ളി
ഓയില്‍ വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പാല്‍പ്പൊടി, പാല്‍, മൈദ, ബേക്കിംഗ് പൗഡര്‍, ഉരുക്കിയ നെയ്യ് എന്നീ ചേരുവകള്‍ എല്ലാം കൂടി നന്നായി മിക്‌സ് ചെയ്‌തെടുത്ത് മാവ് പോലെ കുഴച്ചെടുക്കുക.ഇത് അഞ്ച് മിനുട്ട് നേരം വയ്ക്കണം. മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത് പഞ്ചസാരയും ഏലക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ചു ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം. പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനുട്ടിന് ശേഷം തണുപ്പിച്ച്‌ എടുക്കാം. തേന്‍ മധുരമൂറുന്ന ഗുലാം ജാമുന്‍ റെഡി.

Sunday, October 27, 2019

ചെമ്മീന്‍ കറി

ചെമ്മീന്‍ കറി  (തേങ്ങാ അരച്ച് മാങ്ങയും മുരിങ്ങയ്ക്കയും ചേര്‍ത്തത്)

ചേരുവകൾ:
ചെമ്മീന്‍ - 1 കിലോ
തേങ്ങാ തിരുമ്മിയത്‌ -ഒരു കപ്പ്‌
കുഞ്ഞുള്ളി - 4
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 5 (എരിവു കൂടണമെങ്കില്‍ കൂട്ടാം )
മാങ്ങാ – 1 ( മാങ്ങയ്ക്ക് പുളി കുറവ് ആണെങ്കില്‍ ഒരു തക്കാളി കൂടി ചേർക്കാം. മാങ്ങാ ഇല്ലെങ്കില്‍ 2 – 3 കുടംപുളി ഉപയോഗിക്കാം )
മുരിങ്ങക്കാ – 1
കാശ്മീരി മുളക് പൊടി - 1 ടീ സ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
പെരുംജീരകം – അര ടീസ്പൂണ്‍; പൊടിയ്ക്കാത്തത് വേണം.
ഇഞ്ചി – ഒരു ടീസ്പൂണ്‍ അരിഞ്ഞത് ( വേണമെങ്കില്‍ )
മഞ്ഞപ്പൊടി -½ ടീസ്പൂണ്‍
കറിവേപ്പില – 2 കതിര്‍
വെളിച്ചെണ്ണ – കടുക് വറക്കാന്‍ വേണ്ടി മാത്രം ഒരു സ്പൂണ്‍ എടുക്കുക
ഉപ്പ് – പാകത്തിന്
വറ്റല്‍ മുളക് - 2

തയാറാക്കുന്ന വിധം:


ചെമ്മീന്‍ വൃത്തിയാക്കി കഴുകി മഞ്ഞപൊടിയും ഒരു നുള്ള് മുളകുപൊടിയും അല്പം ഉപ്പും പുരട്ടി വെയ്ക്കുക.

തേങ്ങാ തിരുമ്മിയതും രണ്ടു കുഞ്ഞുള്ളിയും മുളക് പൊടിയും മല്ലിപൊടിയും പെരുംജീരകവും മിക്സറില്‍ അല്പം വെള്ളം ചേര്ത്ത് അരച്ചെടുക്കുക.

ഒരു മണ്‍ചട്ടിയില്‍ ചെമ്മീനും, മുരിങ്ങക്കാ, മാങ്ങാ, വെളുത്തുള്ളി എന്നിവ അരിഞ്ഞതും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേർത്ത് ഒരു കപ്പ്‌ വെള്ളം ഒഴിച്ച് വേവിയ്ക്കുക. ചെമ്മീന്‍ മുക്കാല്‍ വേവ് ആകുമ്പോള്‍ തേങ്ങാ അരപ്പ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക. കറി വെന്തു ചാറു ഒന്ന് കുറുകട്ടെ. തീയ് അണയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയില്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ച് ചേർകുക. തേങ്ങാ അരച്ച ചെമ്മീന്‍ കറി തയ്യാര്‍.
ടിപ്സ് :
ചെമ്മീന്‍ ഒരുപാട് വെന്തു പോകരുത്.
മാങ്ങാ ഇല്ലെങ്കില്‍ മാത്രം കുടംപുളി ചേര്‍ക്കുക

Saturday, October 26, 2019

ബീഫ് വറുത്തരച്ചത്


ബീഫ് ഒരുകിലോ, തക്കാളി അരകിലോ, മല്ലി 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ആവശ്യത്തിന്, ഇഞ്ചി കാല്‍ കിലോ, വെളുത്തുള്ളി 50 ഗ്രാം
മുളകുപൊടി രണ്ടു ടേബിള്‍ സ്പൂണ്‍, കുരുമുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
സവാള അരകിലോ, ഉപ്പ് പാകത്തിന്, തേങ്ങ ഒരു മുറി, ഡാ്മൃൗവേമൃമരവമ യലലളല്‍ഡ 100 ഗ്രാം
കറിവേപ്പില,മല്ലിയില, ചെറിയ ഉള്ളി അഞ്ച് എണ്ണം, വറ്റല്‍ മുളക് – നാല് എണ്ണം
നെയ്യ് രണ്ടു സ്പൂണ്‍
തയാറാക്കുന്ന വിധം
ബീഫ് വൃത്തിയാക്കിയ ശേഷം മുളകുപൊടിയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തുവയ്ക്കുക. മല്ലി വറുത്തു പൊടിച്ച് വെക്കണം. പാത്രം ചൂടാക്കിയതിനുശേഷം ഡാല്‍ഡ ഒഴിച്ച് സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. വറുത്ത് പൊടിച്ച മല്ലിപ്പൊടി ചേര്‍ത്തതിനു ശേഷം തക്കാളി രണ്ടായി മുറിച്ചതും ചേര്‍ക്കുക. പിന്നീട് ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തിളച്ചതിന് ശേഷം കുരുമുളക് പൊടി ചേര്‍ക്കണം. വെന്തു വരുമ്പോള്‍ തേങ്ങ വറുത്തരച്ചത് ചേര്‍ത്തിളക്കുക. ശേഷം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക . നെയ് ചൂടാക്കി ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചതിന് ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ഒഴിക്കുക.

Friday, October 25, 2019

ചിക്കന്‍ കറി സ്പെഷ്യല്‍


ചിക്കൻ -1 kg
വേപ്പില -ആവശ്യത്തിന്
ഇഞ്ചി -വലിയക്കഷ്ണം
വെളുത്തുള്ളി -5 -6 അല്ലി
ജീരകം -1/ 2 tsp
കുരുമുളക് -1/ 2 tsp
പച്ചമുളക് -5 എണ്ണം
സവാള -6 എണ്ണം
തക്കാളി -3 എണ്ണം
മഞ്ഞൾപൊടി -1 1/ 2 tsp
മുളകുപൊടി -1 1/ 2 tsp
ചിക്കൻ മസാല -1 tsp
മല്ലിപൊടി -1 tsp
ഗരംമസാല -1 1/ 2 tsp +1/ 2 tsp
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -3 tsp
ബട്ടർ -ചെറിയ ടീസ്പൂൺ
ചെറിയ ഉള്ളി -8 എണ്ണം
മല്ലിഇല-ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം :-
ഒരു പാത്രത്തിൽ എണ്ണ ഒഴിക്കുക .നന്നായി ചൂടായ ശേഷം കറിവേപ്പില ഇട്ടുവഴറ്റുക .അതിലേക്ക് വെളുത്തുള്ളി ,ഇഞ്ചി ,കുരുമുളക് ,ജീരകം എന്നിവ അരച്ചെടുത്ത ശേഷം ചേർക്കുക . പച്ച മണം മാറുന്നതുവരെ വഴറ്റുക .ഇതിലേക്ക് സവാള ,ചെറിയ ഉള്ളി ,പച്ചമുളക്,ഉപ്പ് , എന്നിവ ചേർക്കുക .ബ്രൗൺ കളർ ആവുന്നതുവരെ ഇളക്കുക .തീ കുറച്ചതിനുശേഷം ഇതിലേക്ക് മഞ്ഞൾപൊടി ,മുളകുപൊടി ,ചിക്കൻ മസാല ,മല്ലിപൊടി ,ഗരം മസാല ,കുരുമുളക് ,ബട്ടർ എന്നിവ ചേർത്തിളക്കുക .പച്ച മണം മാറിയ ശേഷം തക്കാളി ഇടുക .ശേഷം അടച്ചുവെച്ച് വേവിക്കുക .ഇതിലേക്ക് ചിക്കൻ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക .ചെറുതീയിൽ ആക്കിവെക്കുക .ശേഷം വീണ്ടും 1/ 2 tsp ഗരം മസാല ചേർക്കുക .ഇതിലേക്ക് പച്ചമുളക് ,കുരുകളഞ്ഞ തക്കാളി നീളത്തിൽ അരിഞ്ഞത് ,കറിവേപ്പില ,മല്ലിഇല എന്നിവ ഇടുക ...ഇതിലേക്ക് ചെറിയഉള്ളി മൂപ്പിച്ചത് ഒഴിക്കുക ...സ്പെഷ്യൽ ചിക്കൻ കറി റെഡി

Thursday, October 24, 2019

ആട്ടിൻ കാൽ സൂപ്പ്


ഒരു പ്രഷർ കുക്കറിൽ 1/2 kg.ആട്ടിൻ
കാലും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് അതിലേക്ക് പത്തു ചുവന്നുളിയും 4അല്ലി വെളുത്തുള്ളിയും അല്പം മഞ്ഞപ്പൊടിയും ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചതച്ചതും 1 ടീസ്പൂണ്‍ ചെറിയ ജീരകവും 2 ടീസ്പൂണ്‍ കുരുമുളകും കൂടി പൊടിച്ചതും ഇട്ട് .മൂടി വെക്കുക നന്നായി തിളച്ചു ഒരു വിസിൽ വന്നാൽ തീ കുറച്ച് മണിക്കൂർ വേവിക്കുക.ശേഷം ആവി കളഞ്ഞു മൂടി തുറന്ന ശേഷം.ഒരു പാനിൽ കുറച്ചു നെയ്യിഴിച്ചു കുറച്ചു ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയുംഇട്ടു മൂപ്പിചൊഴിച്ച് മല്ലിയില.അരിഞ്ഞതും കുറച്ചു കുരുമുളകും ചേർത്ത് ചൂടോടെ കഴിക്കുക.

Wednesday, October 23, 2019

ചിക്കന്‍ ഫ്രൈ


നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഇളയ ഇടത്തരം കോഴി ഒന്ന്
മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി 3/4 ടീസ്പൂണ്‍
ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മൂന്ന് വീതം
ചെറിയ ഉള്ളി പത്തെണ്ണം
വെളുത്തുള്ളി പത്തല്ലി
ഇഞ്ചി ഒരു കഷണം
മുട്ട ഒന്ന്
ലൈം ജ്യൂസ് ഒരു നാരങ്ങയുടേത്
ചുവപ്പ് കളര്‍ കുറച്ച്
എണ്ണ, ഉപ്പ് ആവശ്യത്തിന്

നന്നായി വൃത്തിയാക്കി എടുത്ത മുഴുവന്‍ ചിക്കന്‍ കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തു എടുക്കണം ..ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇത് നന്നായി ചൂടാക്കി പൊടിച്ചു എടുക്കണം ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി ,ഇതെല്ലാം കൂടി പേസ്റ്റ് ആക്കണം ..ഇനി മസാല പൊടിച്ചതും ബാക്കിയുള്ള മഞ്ഞപ്പൊടി ,മുളകുപൊടിയും ,പിന്നെ അരച്ച പേസ്റ്റും ഒരു പാത്രത്തില്‍ ആക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നാരങ്ങാ ജ്യൂസും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കളറും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ഈ മസാല ചൂടാറിയ ചിക്കനില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം..അതിനുശേഷം കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക. ചിക്കന്‍ ഫ്രൈ റെഡി

Tuesday, October 22, 2019

കുഴി പണിയാരം


കുഴിപ്പണിയാരം ഒരു സൗത്ത് ഇന്ത്യൻ സ്നാക്സ് ആണ്. ഇതിന്റെ മറ്റൊരു പേരാണ് മസാല പണിയാരം. ഇത് വളരെയധികം സ്വാദിഷ്ടമാണ്.

കുഴിപ്പണിയാരം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ.

ഇഡ്ഡലി മാവ്: ആവശ്യമുളള സാധനങ്ങൾ

പച്ച അരി -3 കപ്പ്
ഉഴുന്ന് -1 കപ്പ്
ഉലുവ -1 ടീസ്പൂൺ
ചോർ -3 ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്

 തയ്യാറാക്കുന്ന വിധം:-

ആദ്യം അരി നല്ല പോലെ കഴുകി കുറച്ച് അധികം വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക അതോടൊപ്പം തന്നെ മറ്റൊരു പാത്രത്തി ഉഴുന്നും കഴുകി ഇതിലേക്ക് ഉലുവയും ചേർത്ത് കുതിരാൻ വെക്കുക 6-7 മണിക്കൂർ കുതിർത്തതിത് ശേഷം അരി വെള്ളത്തിൽ നിന്നും വാരിയെടുത്ത് ഉഴുന്ന് കുതിർക്കാൻ വെച്ച വെള്ളം ഉപയോഗിച്ച് അരിയും ഉഴുന്നും വെറെ വെറെ അര ച്ചെടുക്കുക .ഉഴുന്ന് അരക്കുമ്പോൾ ചോറും ചേർക്കുക എന്നിട്ട് അത്യാവശ്യം കുഴിയുള്ള പാത്രത്തിൽ മാവ് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ല പോലെ മിക്സ് ചെയ്ത് 8 - 9 മണിക്കൂർ മാവ് നല്ല പൊലെ പൊങ്ങാൻ വെച്ചതിന് ശേഷം മാവ് ഉപയോഗിക്കാം.

ക്യാരറ്റ് - 30 ഗ്രാം,

സവാള - 300 ഗ്രാം,

ഇഞ്ചി, പച്ചമുളക് - പാകത്തിന്,

മല്ലിയില, ഉപ്പ്, നല്ലെണ്ണ - പാകത്തിന്.

കുഴിപ്പണിയാരം തയ്യാറാക്കുന്ന വിധം.

ഇഡ്ഡലി മാവ് ഇഞ്ചി പച്ചമുളക് ക്യാരറ്റ് സവാള മല്ലിയില ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.അൽപ്പനേരം വെച്ച ശേഷം.അപ്പകരയിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മാവ് ഒഴിക്കുക. വെന്തുവരുമ്പോൾ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്നാക്സ് ആണ്. മാത്രമല്ല ഒരു നാലുമണി പലഹാരം കൂടിയാണ് ആണ്ഇത്. മുതിർന്നവർക്ക്ഇ ത് ചട്ണി കൂട്ടിയോ കുട്ടികൾക്ക് അല്ലാതെയോ കഴിക്കാവുന്നതാണ്.

ചട്ണിയ്ക്ക് വേണ്ട സാധനങ്ങൾ :-

തേങ്ങ - ഒരു മുറി
ചെറിയ ഉള്ളി - 6,7 എണ്ണം
മുളക് പൊടി - ആവശ്യത്തിന്
പുളി - ആവശ്യത്തിന്
പൊട്ടു കടല - 1ടേമ്പിൾ സ്പൂൺ
വറ്റൽ മുളക്, കടുക് - താളിക്കാൻ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
കരിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:-

തേങ്ങയിലേക്ക് 2 - മുതൽ 5 വരെയുള്ള സാധനങ്ങൾ ചേർത്ത് അരച്ചെടുക്കുക .എന്നിട്ട് അരച്ച ചട്ണിയിലേക്ക് കടുക്, വറ്റൽ മുളക്, കരിവേപ്പിലയും കൂടി താളിച്ച് ഒഴിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. ചട്ണി റെഡി.

Monday, October 21, 2019

നെയ്ചോറ്


ചേരുവകൾ ,,,,

1. ബിരിയാണി അരി അര കിലോ
2. വലിയ ഉള്ളി നാല് ഇടത്തരം
3. നെയ്യ് നാല് ടേബിള്‍ സ്പൂണ്‍
4. ഏലക്ക ആറ്‌ എണ്ണം
5. ഗ്രാമ്പു രണ്ട് എണ്ണം
6. കറുകപ്പട്ട ഒരു കഷ്ണം
7. അണ്ടിപരിപ്പ് മുന്തിരിങ്ങ അമ്പതു ഗ്രാം
8. ഉപ്പ് ( ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം ,,,,

ബിരിയാണി അരി നന്നായി കഴുകുക.
ഉള്ളി ചെറുതായി അരിഞ്ഞിടുക.
അണ്ടിപരിപ്പും മുന്തിരിങ്ങയും നെയ്യിൽ
മൂപ്പിച്ച് മാറ്റി വെക്കുക .

ഒരു പാത്രം എടുത്ത് നെയ്യ് ഒഴിച്ച് ചൂടാക്കുക. ഉള്ളി, ഏലക്ക, ഗ്രാമ്പു, കറുകപ്പട്ട എന്നിവ
ചൂടായ പാത്രത്തിലേക്ക് ഇട്ട് നന്നായി ഇളക്കുക.

ഉള്ളി കുറച്ചു നിറം മാറുന്നത് വരെ വറുക്കുക. പിന്നെ അതിലേക്ക് ബിരിയാണി അരി ചേര്‍ത്ത് 3-4 മിനിറ്റ് വറുക്കുക.
അതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക (അരിയുടെ അളവിന്റെ ഇരട്ടി വെള്ളം എടുക്കുക).

അതിനു ശേഷം ആവശ്യത്തിന്
ഉപ്പ് ചേര്‍ക്കുക.
അതിലേക്ക് മൂപ്പിച്ച് വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേർക്കുക
ശേഷം കുറച്ചു നേരം എല്ലാം കൂടി ഇളക്കുക .

ഒരു അടപ്പ്‌ ഉപയോഗിച്ച് പാത്രം
അടച്ചു വെക്കുക.

വെള്ളം മുഴുവന്‍ വറ്റുന്നത് വരെ വേവിക്കുക.
അണ്ടിപരിപ്പ് മൂപ്പിച്ചിട്ടോ, സവാള മൂപ്പിച്ചിട്ടോ, മല്ലിയില അരിഞ്ഞ് ഇട്ടോ നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ച് അലങ്കരിച്ച് വിളമ്പാം.

Sunday, October 20, 2019

കണ്ണൂർ സ്പെഷ്യൽ മീൻ മുളകിട്ടത്


ആവശ്യമായ സാധനങ്ങൾ

അയല - 300 gm

മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - 1 ടീസ്പൂൺ

വാളൻ പുളി - നെല്ലിക്കാ വലുപ്പത്തിൽ

തക്കാളി - 1 വലുത്

ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ

ചെറിയ ഉള്ളി - മൂന്നെണ്ണം

വെളുത്തുള്ളി -അഞ്ച് അല്ലി

പച്ചമുളക് - 2

കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

മഞ്ഞൾപൊടി -1/4 ടീസ്പൂൺ

ഉപ്പ് - 1ടീസ്പൂൺ

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം തന്നെ മീൻകഷണങ്ങൾ അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി വയ്ക്കുക. ഇത് 15 മുതൽ 20 മിനുട്ട് വരെ മാറ്റിവയ്ക്കുക. ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി എടുത്തു അല്പം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു മൺചട്ടിയിൽ ചെറുതായി അരിഞ്ഞ തക്കാളി, ഇഞ്ചി ചതച്ചത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ,വെളുത്തുള്ളി, പച്ചമുളക്, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിക്കുക.ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന പുളി വെള്ളം ചേർക്കുക .പുളി കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് രണ്ടുമൂന്നു പ്രാവശ്യം പിഴിഞ്ഞെടുക്കുക.നേരത്തെ മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർക്കുക. ഇത് 10-15 മിനുട്ട് തിളപ്പിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കുക. മൂടിവെച്ച് വേണം വേവിക്കാൻ. ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുക്കാവുന്നതാണ്. സ്പൂൺ വച്ച് ഇടയ്ക്കിടെ ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം.ചാർ ആവശ്യത്തിന് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അൽപം കറിവേപ്പിലയും ചേർത്ത് മൂടിവയ്ക്കുക. ഒരു 15 മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്

Saturday, October 19, 2019

മുള്ളൻ മുളകിട്ടത്


ചേരുവകൾ:

മുള്ളൻ...അര കിലോ
ഇൻജി..അരയിൻജ് (ചതച്ചത്)
വെളുത്തുള്ളി..5 അല്ലി(ചതച്ചത്)
ചെറിയ ഉള്ളി..10 ചതച്ചത്
പച്ചമുളക്..മൂന്ന്
വാളൻപുളി..ഒരു നെല്ലിക്ക വലുപ്പം(ചൂടു വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞത്)
തക്കാളി..2 അരച്ചത്
മുളകുപൊടി..2 tsp
കാശ്മീരി ചില്ലി പൊടി..1tsp
മഞ്ഞൾപൊടി..1/4 tsp
ഉലുവപ്പൊടി..1/4 tsp
കറിവേപ്പില..രണ്ട് തണ്ട്
ഉപ്പ്
വെളിച്ചെണ്ണ
ആവശ്യത്തിന്  വെള്ളം

പാചകം:

കഴുകി വൃത്തിയാക്കിയ മുള്ളനിൽ ആവശ്യത്തിന് ഉപ്പും,മഞ്ഞളും,മുളകു
പൊടിയും പുരട്ടി അൽപ്പസമയം വെക്കുക.

ഒരുമൺചട്ടിയിൽ ചെറിയ ഉള്ളി, ഇൻജി,വെളുത്തുള്ളി,പച്ചമുളക്
കീറിയത് ,മഞ്ഞൾപൊടി,മുളകുപൊടി,
 ,പുളിവെള്ളം,ഉപ്പ് ,കറിവേപ്പില എന്നിവ ചേർത്ത് തിളപ്പിക്കുക.പിന്നീട് തക്കാളി അരച്ച
ത് ചേർത്ത് നന്നായി തിളവരുംബോൾ മുള്ളൻ ചേർക്കുക.ഇളക്കരുത്.ഇളക്കിയാൽ മുള്ള്
വേർപെട്ടു പോകും.ചട്ടി ചെറുതായി ചുറ്റിച്ചു
കൊടുക്കാം.
ഒരു 5 മിനുട്ടോളം തിളച്ച് ചാറ് കുറുകി
വരുംബോൾ ഉപ്പു നോക്കി ഉലുവപ്പൊടിയും
ചേർത്തശേഷം പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങി
വെക്കുക.നല്ല അടിപൊളി മുള്ളൻ മുളകിട്ടത്
തയ്യാർ.
കുറിപ്പ്:എരിവ് അവരവരുടെ ഇഷ്ട്ടമനുസരിച്ച്
കൂട്ടുകയോ കുറക്കുകയോ ചെയ്യാം.

Friday, October 18, 2019

കുടംപുളിയിട്ട് ചെമ്മീന്‍കറി



ചേരുവകള്‍:

ചെമ്മീന്‍ - അര കിലോ

ചുവന്നുള്ളി - 4 എണ്ണം

പച്ചമുളക് - 3 എണ്ണം

മുളകുപ്പൊടി - 2 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ടേബിള്‍സ്പൂണ്‍

ഉലുവപ്പൊടി - കാല്‍ ടേബിള്‍സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍സ്പൂണ്‍

കുടംപുളി (വലുത്) - ഒന്ന്

കറിവേപ്പില - 2 തണ്ട്

വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍

കടുക് - ഒരു ടേബിള്‍സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ഒരു ഗ്ലാസ്

തയ്യാറാക്കുന്ന വിധം:

ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചുവന്നുള്ളി, ഇഞ്ചി വെളുത്തുള്ള ചതച്ചത്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് മുളകുപ്പൊടിയും ഉലുവപ്പൊടിയും കൂടി ചേര്‍ത്തിളക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞൊഴിക്കുക. വെള്ളത്തില്‍ കുടിര്‍ത്തുവെച്ച കുടംപുളിയും ചേര്‍ക്കാം. ഇത് തിളച്ചു കഴിഞ്ഞാല്‍ ചെമ്മീനും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചാറ് വറ്റിവരുമ്ബോള്‍ കറിവേപ്പില ചേര്‍ക്കുക.

Thursday, October 17, 2019

അറേബ്യൻ ഫിഷ് ബിരിയാണി


1. നല്ല ബിരിയാണി അരി – ഒരു കിലോ
2.നെയ്യ് – 100 ഗ്രാം RKG - 50 g
3.ഗ്രാമ്പൂ – നാല്
4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
5.ഏലക്ക – 3 എണ്ണം
6.അണ്ടിപ്പരിപ്പ് -10 എണ്ണം
7.കിസ്മിസ്‌ – ഒരു വലിയ സ്പൂണ്‍
8.സവാള – അര Kg കനം കുറഞ്ഞു അരിഞ്ഞത്‌
9.വെള്ളം ആവശ്യത്തിന്
10.ഉപ്പ് – പാകത്തിന്
11 അയക്കുറ– ഒരു കിലോ ( എല്ലാ കഷ്ണം മീനും പറ്റും)
12.പച്ചമുളക് – 100ഗ്രാം
13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍
15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍
16.തൈര് – ഒരു കപ്പ്‌
17- ഏലക്ക -6
ജാതിക്ക -കാല്‍ കഷണം
ജാതിപത്രി -ഒരു വലിയ സ്പൂണ്‍
ഗ്രാമ്പൂ -4
പട്ട -1
പെരുംജീരകം-ഒരു വലിയ സ്പൂണ്‍
( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)
18-ഫിഷ് മസാല + കളർ (പാകത്തിന് )
19. കോൺ ഫ്ലവർ 3 ടിസ്പൂൺ
20.ഉപ്പ് – പാകത്തിന്
2l - ചെറുനാരങ്ങ 3 എണ്ണം
23.മല്ലിയില അരിഞ്ഞത് – കുറച്ചു

തയ്യാറാക്കുന്ന വിധം .....

കോൺഫ്ലവർ മഞ്ഞൾ പൊടി കോഴിമുട്ട ഫുഡ് കളർ ചിക്കൻ മസാല കശ്മീരി ചില്ലി പൗഡർ ഉപ്പ് നാരങ്ങനീര് ഇവ ചേർത്ത് മസാല തയ്യാറാക്കുക
ഈ മസാലയിലേക്ക് കഴുകിയ മീൻ കഷ്ണങ്ങൾ ഇട്ട് നന്നായി കഷ്ണങ്ങളിൽ തേച്ച് പിടിപ്പിക്കുക
ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജൽ വെക്കുക
അതിന് ശേഷം സൺ ഫ്ലവർ ഓയിലിൽ പൊരിച്ചെടുക്കുക....
പൊരിച്ച ഓയിൽ അൽപംഡാൾസയും ചേർത്ത് മാറ്റിവെക്കുക

കുറച്ച് ഡാൾഡയിൽ 5-മുളക് വയറ്റുക
അതിന് ശേഷം അതിലേക്ക് വലിയ ജീരകം ഇടുക
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് വയറ്റുക
അതിന് ശേഷം തക്കാളി അൽപം ഉപ്പിട്ട് ചേർത്ത് അടച്ച് വെക്കുക
ശേഷം നന്നായി ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തൈര് നാരങ്ങ നീര് ഫിഷ് മസാല എന്നിവ ചേർക്കുക
നന്നായി വെന്ത തിന് ശേഷം ഈ പേസ്റ്റ് പകുതി മാറ്റി വെക്കുക

ഇതിലേക്ക് പൊരിച്ച ഫിഷ് കഷ്ണങ്ങൾ നിരത്തി വെക്കുക അതിന് മുകളിൽ മാറ്റി വെച്ച മസാല പേസ്ററ് പരത്തുക

ചെറുതീയിൽ അൽപം നേരം അടച്ച് വെക്കുക

ചെറുചൂടിൽ അടുപ്പത്ത് അടച്ച് വെക്കുക
അടി പിടിക്കാതെ നോക്കണം

ബിരിയാണി അരി വെള്ളത്തിൽ കുതിർത്തതിന് ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് കൂടുതൽ വെള്ളത്തിൽ തിളപ്പിക്കുക
അരി മുക്കാൽ വേവാകുമ്പോള്‍ വാര്‍ത്തെടുതത് നമ്മുടെ അടുപ്പത്ത് ഉള്ള ചെമ്പിലേക്ക് ഓരോലയ റായി ഇട്ട് വറുത്ത അണ്ടി മുന്നിരി ക്യാരറ്റ് മല്ലി ഇല എന്നിവ സറ്റപ്പ് സ്റ്റപ്പ് ആയി ചെയ്യുക മുഴുവൻ ചോറും ഇങ്ങിനെ ചെയ്തതിന് ശേഷം മീൻ പൊരിച്ച് മാറ്റി വെച്ചഡാൾഡ ചേർത്ത ഓയിലും RKG യും മുകളിൽ പരത്തി ഒഴിച്ച് നന്നായി തേമ്പുക ശേഷം അടച്ച് മുകളിൽ കനൽവച്ച് 15 മിനിറ്റ് ദം ഇടുക  അതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് ചോറ് നന്നായി മിക്സ് ചെയ്ത് ഫിഷ് ഉടയാതെ സെർവ്വ് ചെയ്യാ.....

Wednesday, October 16, 2019

പെപ്പര്‍ ചിക്കന്‍


ചേരുവകള്‍:-

ചിക്കന്‍ 1 kg, കുരുമുളകുപൊടി, 2¼ ടേബിള്‍സ്പൂണ്‍,നാരങ്ങാനീര് 1 ടേബിള്‍സ്പൂണ്‍, സവാള 3 എണ്ണം, തക്കാളി 1 എണ്ണം, ഇഞ്ചി 2 ഇഞ്ച് കഷണം, വെളുത്തുള്ളി 6 അല്ലി, കറിവേപ്പില 2 ഇതള്‍, മല്ലിപൊടി 1 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പൊടി ½ ടീസ്പൂണ്‍, ഗരംമസാല 1 ടീസ്പൂണ്‍, വെളിച്ചെണ്ണ 3 ടേബിള്‍സ്പൂണ്‍, വെള്ളം - ½ കപ്പ്, ്ഉപ്പ് ആവശ്യത്തിന്.
തയാറാക്കുന്ന വിധം:
കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക.
സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.</li>
പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക
ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട് ഇളക്കുക. പിന്നീട് ½ കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.
കുറിപ്പ്
1. ഗരം മസാലയ്ക്ക് പകരമായി ½ ടേബിള്‍സ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ക്കാവുന്നതാണ്.
2. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.

Tuesday, October 15, 2019

ബീഫ് തോരൻ


മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ

ബീഫ് - 250-300 ഗ്രാം
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മുളക്പൊടി - 1 ടീസ്പൂൺ (എരിവിനനുസരിച്ച്)
ഗരം മസാല പൊടി - 3/4 ടീസ്പൂൺ
പെപ്പർ പൗഡർ - 1/2 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
ചെറിയുള്ളി - 10 എണ്ണം ചെറുതായി അരിഞ്ഞത്
വിനാഗിരി - 1 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറിൽ ഇട്ട് നന്നായി വേവിച്ച് എടുക്കുക(ആവശ്യത്തിന് അല്പം വെള്ളം ചേർത്ത് കൊടുക്കാം). നന്നായി വെന്ത് കഴിയുമ്പോൾ കുക്കർ തുറന്നു അടുപ്പിൽ മീഡിയം തീയിൽ വെച്ച് വെള്ളം മുഴുവനായി വറ്റിച്ച് എടുക്കുക. ചൂടാറിയാൽ മിക്സിയിൽ ഒന്ന് മിൻസ് ചെയ്ത് എടുക്കാം.

മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ - ആവശ്യത്തിന്
പെരും ജീരകം - 1 ടീസ്പൂൺ
തേങ്ങ കൊത്ത് - 1/2 കപ്പ് ( പകരം ചിരവിയ തേങ്ങ ഉപയോഗിക്കാം)
ചെറിയുള്ളി - 10 -12 എണ്ണം ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മുളക്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 3/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം ചേർത്ത ശേഷം കറിവേപ്പില, തേങ്ങ ചേർത്ത് നന്നായി ചെറു തീയിൽ വഴറ്റുക. ഇതിലേക്ക് ചെറിയുള്ളി ,വെവെളുത്തുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ഇളം ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തയ്യാറാക്കിയ ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്ത് അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി ഡ്രൈ ആയി വരുമ്പോൾ തീ ഓഫ് ചെയ്യാം. #👩‍�പാച

മാംഗോ ഹല്‍വ


ചേരുവകൾ

മാങ്ങ പൾപ്പ് - 2 കപ്പ്
പച്ചരി പൊടിച്ചത് - 1 കപ്പ്
ശർക്കര പൊടിച്ചത് - 300 ഗ്രാം
ഏലക്കപ്പൊടി - 1 ടിസ്പൂൺ
അണ്ടിപ്പരിപ്പ് നുറുക്കിയത് - 2 ടേ.സ്പൂൺ
നെയ്യ്- 4 ടേ.സ്പൂൺ
തേങ്ങ പൊടിയായി ചിരവിയത് - 1/2 മുറി
വെള്ളം - 3 കപ്പ്

തയ്യാറാക്കുന്ന വിധം

നല്ല പഴുത്ത മാങ്ങ തൊലിചെത്തി കഷണങ്ങൾ ആക്കി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അതിലേക്ക് അരിപ്പൊടിയും ചേർക്കുക. ഒരു ഉരുളിയിൽ മിക്സ് ചേർത്ത് വെള്ളവും ചേർത്ത് കലക്കി അതിന്റെ കൂടെ ശർക്കര പൊടിച്ചതും ചേർത്തു ചെറുതീയിൽ വെച്ച് വേവിക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കട്ട പിടിക്കരുത്. പകുതി വേവ് പരുവത്തിൽ തേങ്ങ ചിരവിയതും ചേർത്ത് വഴറ്റണം. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കണം. അണ്ടിപ്പരിപ്പും ഏലക്കയും ചേർത്ത് ബാക്കി നെയ്യും ചേർത്ത് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ ഇറക്കി നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് പകർന്നു ചൂടാറിയാൽ മുറിച്ചു ഉപയോഗിക്കാം.

Monday, October 14, 2019

കടായ് ചിക്കന്‍


ചേരുവകള്‍

1 ചിക്കന്‍ - 1 കിലോഗ്രാം (എല്ലില്ലാത്ത ചെറിയ കഷണങ്ങള്‍)
2 കാപ്‌സിക്കം രണ്ടെണ്ണം (ചെറുതായി മുറിച്ചത്)
സവോള - നാലെണ്ണം (നനുക്കെ അരിഞ്ഞത്)
തക്കാളി ഇടത്തരം വലുപ്പമുള്ളത് - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് - എട്ടെണ്ണം (നെടുകെ കീറിയത്)
4 തേങ്ങാപ്പാല്‍ - ഒന്നാം പാലും രണ്ടാം പാലും രണ്ടുകപ്പുവീതം
5 മസാലപ്പൊടി(ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചത്) ഒരുടീസ്പൂണ്‍
6 മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്പ്പൊളടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടീസ്പൂണ്‍
7 പാചകയെണ്ണ
8 ഉപ്പ് പാകത്തിന് ആവശ്യത്തിന്
9 കറിവേപ്പില -രണ്ട് കതിര്‍
10 മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം

കടായ് ചട്ടിയില്‍ അല്ലെങ്കില്‍ ചുവടു നല്ല കട്ടിയുള്ള ഏതെങ്കിലും തരം അടി കുഴിഞ്ഞ പാത്രത്തില്‍ എണ്ണയൊഴിയ്ക്കുക. നന്നായി ചൂടായശേഷം രണ്ടാമത്തെ ചേരുവകള്‍ ഇട്ട് വഴറ്റുക.

ഇത് നന്നായി വഴന്നശേഷം അഞ്ചാമത്തെ ചേരുവകള്‍ അതിലേക്ക് ഇട്ട് ചിക്കനും ചേര്ത്ത് നന്നായി യോജിപ്പിക്കുക. മസാലകള്‍ നന്നായി മൂത്തുകഴിഞ്ഞ് തേങ്ങയുടെ രണ്ടാപാല്‍ ഇതിലേക്ക് ഒഴിയ്ക്കുക. പാകത്തിന് ഉപ്പും ചേര്ക്കു ക.

ചിക്കന്‍ കഷണങ്ങള്‍ നന്നായി വെന്ത് ചാറ് കുറുകി വരുമ്പോള്‍ തേങ്ങയുടെ ഒന്നാം പാലും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്ത്ത് ഇറക്കിവയ്ക്കുക

സാധാരണ കടായ് ചട്ടിയിലാണ് കാടായ് ചിക്കന്‍ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇതിന് കടായ് ചിക്കന്‍ എന്നു പേരു വന്നത്. കടായ് ചട്ടിയില്ലെങ്കില്‍ ചുവടുകട്ടിയുള്ള ഏതെങ്കിലും തരം പാത്രം ഉപയോഗിച്ചാല്‍ മതിയാകും. തേങ്ങാപ്പാല്‍ ചേര്ക്കാ തെ പകരം ആവശ്യത്തിന് വെള്ളം ചേര്ത്തും കടായ് ചിക്കന്‍ തയ്യാറാക്കാം. രുചി വ്യത്യാസം വരുത്താന്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്ക്കാ വുന്നതാണ്..!!

ചിക്കൻ ഷവർമ്മ


കുബ്ബൂസ്‌ ഉണ്ടക്കുന്ന വിധം:
-----------------------------------------
ഒരു ഗ്ലാസിൽ 1/2 ടീസ്പൂൺ യീസ്റ്റ്‌,1 സ്പൂൺ പഞ്ചസാര,1/4 കപ്പ്‌ ഇളം ചൂട്‌ പാൽ ചേർത്ത്‌ 10 മിനിറ്റ്‌ പൊങ്ങാൻ മാറ്റി വെക്കുക.1 കപ്പ്‌ മൈദായിൽ 1/4 കപ്പ്‌ ആട്ട മിക്സ്‌ ചെയ്ത്‌ വെച്ചതിൽ യീസ്റ്റ്‌ ചേർത്ത്‌ പൊങ്ങാൻ 2 മണിക്കൂർ മാറ്റി വെക്കുക.കുറച്ച്‌ ഒലിവ്‌ ഒയിൽ ചേർത്ത്‌ മൂടി വെക്കുക.ഇനി ഒ രോ ഉരുളകൾ എടുത്ത്‌ സർക്കിൾ ആയി പരത്തി ഓവനിൽ ബേക്ക്‌ ചെയ്യുക.

ഫില്ലിംഗ്‌:
---------------
• ചിക്കൻ ഉപ്പ്‌ കുരുമുളക്‌,തൈര്‌,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌,വിനിഗർ,ലൈം ജ്യുസ്‌ ചേർത്ത്‌ മാറി നേറ്റ്‌ ചെയ്ത്‌ 1/2 മണിക്കൂർ മാറ്റി വെക്കുക.
•പാൻ ചൂടാക്കി കുറച്‌ ഓയിൽ ഒഴിക്കുക.ചിക്കൻ ഇട്ട്‌ നല്ല ഫ്ലൈമിൽ ഗ്രിൽ ചെയ്ത്‌ എടുക്കുക.
•കാബേജ്‌,കാരറ്റ്‌ അരിഞ്ഞത്‌ ഓവനിൽ വെച്ച്‌ 2 മിനിറ്റ്‌ ചൂടാക്കുക.
•ഇതി ലേക്ക്‌ തക്കാളി,ഉള്ളി,കക്കിരി പൊടിയായി അരിഞ്ഞത്‌ ഉപ്പ്‌, കുരുമുളക്‌, മല്ലിയില, 2ടേബിൾ സ്പൂൺ മ യോ ണൈസ്‌,1 സ്പൂൺ തൈര്‌,2 അല്ലി വെളുത്തുള്ളി,ലൈം ജ്യുസ്‌ ചേർത്ത്‌ മിക്സ്‌ ആക്കുക. കുബ്ബൂസിൽ ഗാർലിക്‌ സോസ്‌ സ്പ്രെഡ്‌ ചെയ്ത്‌ ചിക്കൻ ഫില്ലിംഗ്‌ വെച്‌ റോൾ ചെയ്യുക.

Sunday, October 13, 2019

ഡൈനാമിറ്റ് ചിക്കൻ


ആവശ്യമായ സാധനങ്ങൾ
**************************
ചിക്കൻ ബോൺലെസ്സ് - 250gm
കോൺഫ്ലോർ - 3tbsp
മൈദാ / ആട്ട - 2tbsp
കുരുമുളക് പൊടി - 2tsp
പാപ്രിക /കാശ്മീരി മുളക് പൊടി - 2tsp
ഗാർലിക് പൗഡർ - 2tsp
സോയ സോസ് - 1tbsp
റെഡ് ചില്ലി സോസ് - 1tbsp
ടൊമാറ്റോ സോസ് - 1tbsp
മയോനൈസ് - 2tbsp
ഒറിഗാനോ - 3/4tsp
മുട്ട - 2
വെളുത്ത എള്ള് - 1/2tsp
ഓയിൽ
ലെറ്റൂസ്
സ്പ്രിങ് ഒനിയൻ
ഉപ്പ്

തയ്യാറാക്കിയ വിധം
********************
ചിക്കൻ നന്നായി കഴുകി തുടച്ചു എടുക്കണം. ചെറിയ പീസ് ആയി കട്ട് ചെയ്തു എടുത്ത ശേഷം സോയ സോസ്, 1tsp പാപ്രിക /കാശ്മീരി മുളക് പൊടി, 1tsp ഗാർലിക് പൗഡർ, ഒറിഗാനോ ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മാരിനെറ്റ് ചെയ്തു അര മണിക്കൂർ വെക്കണം.ഇനി മുട്ട ഉടച്ചു നന്നായി സ്പൂൺ വെച്ചു ബീറ്റ് ചെയ്ത് വെക്കുക.മൈദ, കോൺഫ്ലോർ, കുരുമുളക് പൊടി എന്നിവ മിക്സ് ചെയ്തു വെക്കുക..

ഇനി ഫ്രൈ ചെയ്യാൻ ആവിശ്യമായ ഓയിൽ ഒരു പാനിൽ ഒഴിക്കുക.. നന്നായി ചൂടാവുമ്പോ ഓരോ പീസ് ചിക്കൻ ആദ്യം മുട്ടയിൽ മുക്കി ശേഷം മൈദാ മിക്സിൽ മുക്കി ഒരു തവണ കൂടി മുട്ടയിൽ മുക്കി വീണ്ടും മൈദാ മിക്സിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കണം .

ഒരു ബൗളിൽ മയോനൈസ്, ചില്ലി സോസ്, ടൊമാറ്റോ സോസ്, 1/2tsp കുരുമുളക് പൊടി , 1tsp ഗാർലിക് പൗഡർ, അല്പം ഉപ്പു എന്നിവ ചേർത്ത് നന്നായി മിക്സ് ആക്കുക.. എരിവ് ആവശ്യമെങ്കിൽ അല്പം കാശ്മീരി ചില്ലി കൂടി ചേർക്കാം. ഇനി ഫ്രൈ ചെയ്ത ചിക്കൻ പീസസ് ഇട്ടു നന്നായി മിക്സ് ആക്കി എടുക്കുക.ഇനി ലെറ്റൂസ് ഇലയിൽ സെർവ് ചെയ്യാം . മുകളിൽ സ്പ്രിങ് ഒനിയൻ, എള്ള് എന്നിവ ചേർത്ത് കഴിക്കാം. �

അപ്പവും ബീഫ് സ്റ്റുവും 


ബീഫ് ചെറുതായി മുറിച്ച് കഴുകി കുറച്ച് കുരുമുളക്, പട്ട, ഗ്രാമ്പു, ഏലക്ക, പച്ചമുളക്, വേപ്പില, ഇഞ്ചി, ഉപ്പ്, ഇവയിട്ട് അല്പ്പം വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് ചെറുതായി മുറിച്ച ക്യാരറ്റ്, ഉരുളക്കിഴങ്ങ് ഇവയും ഇട്ട് ഒന്നൂടെ വേവിച്ചു വെക്കുക....

പാൻ ചൂടാക്കി വെളിച്ചെണ്ണയൊഴിച്ചു ചൂടായാൽ അല്പം വീതം കുരുമുളക്, ഏലക്ക പട്ട ഗ്രാമ്പു ഇവയിട്ട് പൊട്ടിച്ച് നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക് കീറിയത്, വേപ്പില ഇവചേർക്കുക. സവാള നന്നായി വഴന്ന ശേഷം ഒരു സ്പൂൺ മൈദചേർത്ത് വാട്ടി തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ചശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേർക്കുക... ഇത് നന്നായി തിളച്ചു കുറുകിത്തുടങ്ങുമ്പോൾ ഒന്നാം പാൽ ഒഴിച്ച് നന്നായി ചൂടാക്കി തീ ഓഫ്‌ ചെയ്യുക....

ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുക്കുക... തീ ഓഫ് ആക്കിയശേഷം പൊടിയായി അരിഞ്ഞ മല്ലിയില ഇട്ട് ഒന്ന് വാട്ടിയശേഷം എല്ലാം കൂടി സ്റ്റുലേക്ക് ചേർക്കുക....

അവസാനമായി രണ്ട് ഏലക്ക അല്പ്പം പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചത് മേലേ വിതറി കുറച്ച് സമയം മൂടി വച്ചശേഷം ഉപയോഗിക്കാം....

Saturday, October 12, 2019

പിസ


നമുക്കൊരു ഇറ്റാലിയന്‍ വിഭവം ആയ..
പിസ ഒന്ന് ട്രൈ ചെനോക്കിയാലോ…..വീട്ടില്‍ ഒരു മൈക്രോ വേവ് ഓവന്‍ ഉള്ള ആര്‍ക്കും പിസ ഉണ്ടാക്കാം..വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ…
ആവശ്യമുള്ള സാധനങ്ങള്‍
—————————————–
മൈദ - നാല് കപ്പ്
യീസ്റ്റ് - രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്
ഉപ്പ് - രണ്ടു ടീ സ്പൂണ്‍
ഒറിഗാനോ - അര ടീസ്പൂണ്‍
തൈം - അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും ഇന്ന് ലഭ്യമാണ് ഇവ )
ഇളംചൂട് വെള്ളം -രണ്ടു കപ്പ്
എണ്ണ - മൂന്നു ടേബിള്‍ സ്പൂണ്‍
മൊസരല്ല ചീസ്‌-200 ഗ്രാം
ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍
കാപ്സിക്കം - ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
(പച്ച,മഞ്ഞ ഏതെങ്കിലും)
വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്
സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്
ഒലിവ്(ബ്ലാക്ക്‌ അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത്‌ (optional)
കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍
വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
———————————
സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.
സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.
സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ്‌ എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ്‌ പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ്‌ നിരത്തുക,മുകളില്‍ ആയി..മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക

ചിക്കന്‍ ചില്ലിഡ്രൈ


ചിക്കന്‍ അരക്കിലോ
സവാള രണ്ട്
ക്യാപ്‌സിക്കം ഒന്ന്
പച്ചമുളക് വലുത് മൂന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര സ്പൂണ്‍
തൈര് രണ്ടു സ്പൂണ്‍
മുളുകുപൊടി ഒരു സ്പൂണ്‍
ചില്ലി സോസ്
 ടൊമാറ്റോ സോസ് രണ്ടു സ്പൂണ്‍
സോയാ സോസ് നാല് സ്പൂണ്‍
കുരുമുളുക പൊടി അര സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ ഒരു സ്പൂണ്‍
നാരങ്ങാനീര്
മല്ലിയില
ഉപ്പ്

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക. സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക. പിന്നെ ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. അല്‍പസമയം കഴിഞ്ഞ് ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കുക
ചിക്കന്‍ വാങ്ങിവച്ച് നാരങ്ങാനീര് പിഴിഞ്ഞു ചേര്‍ക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
അപ്പൊ എല്ലാവരും കഴിച്ചോളൂ.�💞

Friday, October 11, 2019

Chicken cheese kabab


1: ചിക്കൻഎല്ലില്ലാത്ത് -250gm
2: സബോള-1 എണ്ണം
3: വെളുത്തുള്ളി-1 1/2ടീസ്പൂൺ
4: ഇഞ്ചി-1 ടീസ്പൂൺ
5: ക്രഷ്ചില്ലി-1 1/2 ടേബിൾ സ്പൂൺ (നിങ്ങടെ എരിവിനനുസരിച്ച് എടുക്കുക)
6: മല്ലിയില, പുതിനയില,-2 കൈപ്പിടി വീതം
7: ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ
8: നാരങ്ങനീര്-2 ടീസ്പൂൺ
9: ബട്ടർ-1 ഒരു ചെറിയ കഷണം (നിർബന്ധമില്ല അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ1 ടേബിൾ സ്പൂൺ പാനിൽ ഒഴിക്കാൻ വേണ്ടിയാണ്)
10: ഉപ്പ് ആവശ്യത്തിന്
11:മൊസറെല്ല ചീസ് -150 gm (ആവശ്യാനുസരണം എടുക്കുക.)

തയ്യാറാക്കുന്ന വിധം
__________________

1:വൃത്തിയാക്കിയ ചിക്കൻ നല്ലതുപോലെ വെള്ളം കളഞ്ഞശേഷം ചെറിയ കഷ്ണങ്ങൾ ആക്കിയത്.
2: സവാള ,ഇഞ്ചി, വെളുത്തുള്ളി, ഇവ മിക്സിയിൽ 1 അടിച്ചെടുക്കുക . അതിനുശേഷം ചിക്കൻ ,മല്ലിയില , പൊതീന ,ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
3: അരച്ച മിക്സി ലേക്ക് ഗരംമസാല ,ക്രഷ് ചില്ലി, നാരങ്ങാനീര്, ചീസ്, എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ആക്കി കുറഞ്ഞത് അര മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കുക. ഫ്രിഡ്ജിൽ നിന്നെടുത്ത ശേഷം ചെറിയ ബോൾസ് ആക്കി ഒരു ഓവൽ ഷേപ്പിൽ ആക്കി എടുക്കുക.
4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ ബട്ടർ ഇട്ട് കൊടുക്കുക . പാൻ ഒന്ന് കറക്കി കൊടുക്കുക. ബട്ടർ എല്ലാ സ്ഥലത്തും സ്പ്രെഡ് ആയശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കബാബ് ചെറുതീയിൽ ഇട്ട് എല്ലാ വശവും നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കുക.

ഗ്രീൻ ചട്നി
________________
ചേരുവകൾ
1:മല്ലിയില-1/2 കപ്പ്
2:പൊതിനയില-1/2 കപ്പ്
3:പച്ചമുളക്-2 എണ്ണം
4:ഇഞ്ചി-ഒരു ചെറിയ കഷ്ണം
5:തൈര്-4 ടേബിൾസ്പൂൺ
6:ഉപ്പ് ആവശ്യത്തിന്

പാചക വിധം.......
________________
1 മുതൽ 4 വരെയുള്ള ചേരുവകൾ മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. അതിനു ശേഷം തൈരും, ഉപ്പും ,ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചു എടുക്കുക.

മുട്ട പാലട


ആവശ്യം ഉള്ള സാധനങ്ങൾ

മൈദാ -ഒരു കപ്പ്‌
കോഴിമുട്ട -2എണ്ണം
മഞ്ഞൾ പൊടി -1 നുള്ള്
തേങ്ങാ ചിരവിയത് - 1കപ്പ്
ഏലക്ക -2എണ്ണം ചതച്ചത്
ശർക്കര -ചിരകി എടുത്തത് കുറച്ചു

തയ്യാറാകേണ്ട വിധം

തേങ്ങാ ചിരകിയതിൽ ഏലക്കായും ശർക്കര ചിരകിയെടുത്തതും ചേർത്ത് കുഴച്ചു മാറ്റി വക്കുക.
ഒരു പാത്രത്തിൽ ഒരു കപ്പ് മൈദാ പൊടിയിൽ ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവു പരുവത്തിൽ കലക്കുക. അതിലേക് 2മുട്ട ഉടച്ചു ഒഴിക്കുക.
നന്നായി കലക്കുക. ദോശ കല്ല് അടുപ്പിൽ വച്ചു ദോശ ചുടുന്ന പോലെ മൈദാ കൊണ്ട് ചുടുക.
ശേഷം ഒരു പാത്രത്തിലേക്കു മാറ്റി നേരത്തെ തയാറാക്കി വച്ച ശർക്കര തേങ്ങാ കൂട്ടു
മൈദാ അപ്പത്തിന്റെ നടുക്കു ഇട്ട് അപ്പം ചുരുട്ടി മടക്കുക.
ചെറു ചൂടിൽ കഴിക്കുക. കുട്ടികൾക്കൊക്കെ നാലുമണി പലഹാരത്തിന് നല്ലതാണ്.
ഉണ്ടാകുവാൻ ഈസി യും ആണ്‌.

Thursday, October 10, 2019

ചേന കുരുമുളക് ഫ്രൈ


ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ... ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം.
Ingredients
ചേന - 400gm
ചെറിയുള്ളി -20 ( സവാള -1 വലുത്)
വെള്ളുതുള്ളി -5 അല്ലി
കുരുമുളക് -2 ടീസ്പൂൺ( കുരുമുളക് ഇല്ലെങ്കിൽ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)
തേങ്ങാകൊത്ത് -1/4 കപ്പ്
കറിവേപ്പില -1 തണ്ട്
മഞൾപൊടി -1/4 ടീ സ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
വറ്റൽമുളക് -2
ഉപ്പ് ,എണ്ണ,കടുക് -പാകത്തിനു
Method
Step 1
ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത് ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.

Step 2
ചെറിയുള്ളി(സവാള),വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക)

Step 3
പാനിൽ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതൽ എടുക്കാം)കടുക്, വറ്റൽമുളക് , കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

Step 4
ശേഷം ചതച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോൾ മഞൾപൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേർത്ത് ഇളക്കി മൂപ്പിക്കുക.

Step 5
ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Step 6
3-4 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാൻ ലേശം സമയം എടുക്കും...

Step 7
നല്ല കിടിലൻ ടേസ്റ്റ് ഉള്ള ചേന കുരുമുളക് ഫ്രൈ റെഡി. എല്ലാരും ഉണ്ടാക്കി നോക്കീട്ട് എങ്ങനെ ഉണ്ടെന്ന് പറയണം ട്ടൊ.

ബ്രെഡ്‌ കുൾഫി


പരമ്പരാഗത ഇന്ത്യൻ ഐസ്ക്രീം ആണ് കുൾഫി. ബ്രെഡ്‌ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു കുൾഫി തയ്യാറാക്കാം.

ഫുൾ ക്രീം മിൽക്ക് - 2 കപ്പ്‌

വെളുത്ത ബ്രെഡ്‌ - 2 സ്ലൈസ്

പാൽപ്പൊടി -1/2 കപ്പ്‌ അല്ലെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് -1/2 കപ്പ്‌

പഞ്ചസ്സാര - 3 - 4 ടേബിൾ സ്പൂണ്‍ (രുചിച്ചു നോക്കിയിട്ട് ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം )

ഏലക്ക പൊടി - ഒരു നുള്ള്

പിസ്ത - ഒരു സ്പൂണ്‍

ബ്രെഡിന്റെ വശങ്ങളിലെ മൊരിഞ്ഞ ഭാഗം മുറിച്ചു കളയുക . വെളുത്ത ഭാഗം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക

പാൽപ്പൊടി അല്പം വെള്ളത്തിലോ തണുത്ത പാലിലോ കലക്കി വയ്ക്കുക

പാൽ അടി കട്ടിയുള്ള പാത്രത്തിൽ തിളപ്പിക്കുക

അതിലേക്കു പൊടിച്ച ബ്രെഡ്‌ ചേർക്കുക

പാൽപ്പൊടി കലക്കി വച്ചത് ചേർക്കുക

ഇനി പഞ്ചസ്സാരയും ഇടുക ( കണ്ടൻസ്ഡ് മിൽക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ പാകം നോക്കി മാത്രം വീണ്ടും പഞ്ചസ്സാര ചേർത്താൽ മതിയാകും )

എല്ലാം ചേർത്താൽ ചെറുതായി കുറുകുന്നത് വരെ , ചെറുതീയിൽ 7-8 മിനിട്ട് ഇളക്കിക്കൊണ്ടു പാകം ചെയ്യുക

കുറുകിയാൽ തീ കെടുത്തി ഏലക്കായും പിസ്തയും ചേർത്ത് തണുക്കാൻ വയ്ക്കുക

തണുത്ത പാൽക്കൂട്ട് കുല്ഫി മോൾഡുകളിൽ ഒഴിച്ച് 8-10 മണിക്കൂർ ഫ്രീസ് ചെയ്യാൻ വയ്ക്കുക

ഫ്രീസറിലെ തണുപ്പ് കൂട്ടി വയ്ക്കണം

10 മണിക്കൂർ കഴിയുമ്പോഴേക്കും കുൾഫി തയ്യാറാകും

````````````````````````
പാൽ കുറുക്കാൻ കട്ടിയുള്ള നോണ്‍ സ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത് . അല്ലെങ്കിൽ, ഇളക്കുന്നത് ശരിയായില്ലെങ്കിൽ അടിയിൽ കരിഞ്ഞു പിടിക്കാൻ സാധ്യത ഉണ്ട്

ഞാൻ അമൂൽ ഗോൾഡ്‌ മിൽക്ക് ആണ് ഉപയോഗിച്ചത് . ഐസ്ക്രീമിന് ഫുൾ ക്രീം മിൽക്കുപയോഗിക്കാൻ ശ്രദ്ധിക്കുക , എന്നാലേ നല്ല ഐസ്ക്രീം ഉണ്ടാക്കാൻ സാധിക്കൂ

Wednesday, October 9, 2019

സാമ്പാർ (Kerala Sambar)


സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ? എന്നാൽ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടെട്ടൊ,മലയാളപാചകത്തിൽ ഒരുപാട് പേർ മെസ്സെജ് അയ്ക്കാറുണ്ട് സാമ്പാർ ഉണ്ടാക്കുന്നെ പറഞു തരുമൊന്ന് ചോദിച്ച്.ഇവിടെ സാമ്പാർ റെസിപ്പികൾ കുറെ ഉണ്ടെങ്കിലും അതെല്ലാം മറ്റൊന്നിന്റെ കൂടെയൊ, അല്ലെങ്കിൽ ഉള്ളി സാമ്പാറിന്റെയോ ഒക്കെ റെസിപ്പി ആയിട്ട് ആണു ഉള്ളത്, എന്നാൽ ഞാൻ കരുതി എന്തായാലും വിഷു അല്ലെ വരുന്നത് അപ്പൊ സാമ്പാറിന്റെ ഒരു റെസിപ്പി ആയികോട്ടെ എന്നു, എന്നാൽ തുടങ്ങാം. സാധാരണ സാമ്പാറുണ്ടാക്കാൻ ഉപയോഗിക്കുന്നെ പച്ചകറികൾ ഉരുളകിഴങ്ങ്,വെള്ളരി,ക്യാരറ്റ്,തക്കാളി,മുരിങ്ങക്ക,പടവലങ്ങ,പച്ചകായ,സവാള,ചെറിയുള്ളി,വെണ്ടക്ക,മത്തങ്ങ,ചേന തുടങ്ങിയവയൊക്കെ ആണു.ഞാൻ ഈ പറഞവയിൽ എല്ലാം എടുത്തിട്ട് ഇല്ല,കയ്യിൽ ഉണ്ടായിരുന്നവ എടുത്തു.പിന്നെ ചിലരു സാമ്പാറിനു സാമ്പാർ പൊടി ഒഴികെ വേറെ ഒരു മസാല യും ഉപയോഗിക്കാറില്ല,എന്നാൽ ഞാൻ സാധാരണ മറ്റു പൊടികളും ചെറിയ അളവിൽ സാമ്പാർ പൊടിയുടെ കൂടെ ചേർക്കാറുണ്ട്. ഇനി സാമ്പാർ പലവിധത്തിൽ വക്കാം,തേങ്ങ വറുത്തരച്ച്,പൊടികൾ മാത്രം വറുത്ത് അരച്ച്,പൊടികൾ ചൂടാക്കി ചേർത്ത്, സാധാരണ പൊടികൾ പച്ചക്ക് ചേർത്ത് അങ്ങനെ പലവിധത്തിൽ ... ഞാനിവിടെ ഒരു സാധാരണ സാമ്പാർ ആണു ഉണ്ടാക്കിയേക്കുന്നെ,ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു സാമ്പാർ. ഒരു കാര്യം കൂടി ഞാൻ സാമ്പാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ചെറുപയർ പരിപ്പ് ആണു, സാമ്പാർ പരിപ്പിനേക്കാളും എനിക്കു രുചി തോന്നിയത് ഇത് ഉപയോഗിച്ച് ചെയ്തപ്പോഴാണു.ചെറുപയർ പരിപ്പ് ഉപയോഗിച്ച് സാമ്പാർ ഉണ്ടാക്കീട്ട് ഇല്ലാത്തവർ ഒന്ന് ഉണ്ടാക്കി നോക്കൂ,OK ,അപ്പൊ നമ്മുക്ക് തുടങ്ങാം.
Ingredients
സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-2 പിടി
വെള്ളരിക്ക കഷണങ്ങളാക്കിയത് -1 ടീകപ്പ്
ഉരുളകിഴങ്ങ് -2 മീഡിയം വലുപ്പം
ക്യാരറ്റ് -1 ചെറുത്
വെണ്ടക്ക -3-4
മുരിങ്ങക്ക -7-8 കഷണം
തക്കാളി -2
സവാള -1
ചെറിയുള്ളി -6
വാളൻ പുളി - ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കിൽ തക്കാളി കൂടുതൽ ചേർക്കുക
കായപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി -1 റ്റീസ്പൂൺ
ഉലുവാപൊടി -3 നുള്ള് ( ഈ പൊടികൾ ചേർക്കെണ്ടെങ്കിൽ സാമ്പാർപൊടി കൂടുതൽ ചേർത്താൽ മതിയാകും)
സാമ്പാർ പൊടി -3-4 റ്റീസ്പൂൺ
മല്ലിയില അരിഞത് -3 റ്റീസ്പൂൺ
ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
ഉഴുന്ന് പരിപ്പ് -1 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
വറ്റൽമുളക് -2
Method
Step 1
പരിപ്പ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് പാകത്തിനു വെള്ളവും ചേർത്ത് വേവിക്കാൻ വക്കുക.പരിപ്പ് പകുതി വേവാകുമ്പോൾ അരിഞ് വച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക. തക്കാളിയും, വെണ്ടക്കയും വേറെ വഴറ്റി ഒടുവിൽ ചേർത്താൽ സ്വാദ് കൂടും.

Step 2
ഞാൻ സാധാരണ എല്ലാം കൂടെ ഒരുമിച്ച് പരിപ്പിന്റെ കൂടെ കുക്കറിൽ ആണു വേവിക്കാറു,വേറെ വേറെ വേവിക്കാറില്ല.മഞൾ പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് വേവിച്ച് എടുക്കുക.

Step 3
ശെഷം മുളകുപൊടി,മല്ലിപൊടി, ഇവ ചേർത്തിളക്കി ചൂടായി പച്ചമണം മാറി വരുമ്പോൾ പുളി വെള്ളം ചേർത്ത് കൊടുക്കുക.ശേഷം സാമ്പാർ പൊടി ചേർത്തിളക്കി ചൂടാക്കുക .

Step 4
ഒന്ന് ചൂടായി ചെറുതായി തിള വരുമ്പോൾ ഉലുവാപൊടി, കായ പൊടി ഇവ ചേർത്തിളക്കി ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്യാം.ശെഷം മല്ലിയില വിതറാം. (തക്കാളിയും വെണ്ടക്കയും ഒടുവിൽ ചേർക്കുന്നവർക്ക് അങ്ങനെ ചെയ്യാം .അവ 2 ഉം ഒന്നു വഴറ്റിയൊ അല്ലാതെയോ ചേർക്കാം.)

Step 5
ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്,കറിവേപ്പില,ഉഴുന്നു പരിപ്പ്, ചെറിയുള്ളി അരിഞത് ഇവ താളിച്ച് സാമ്പാറിലേക്ക് ചേർത് ഇളക്കി ഉപയോഗിക്കാം. നല്ല രുചിയൂറുന്ന അടിപൊളി സാമ്പാർ തയ്യാർ. അറിയാത്തവർ ഉണ്ടാക്കി നോക്കണെട്ടൊ...OK

ഊത്തപ്പം


ഇന്ന് നമുക്ക്‌ ഊത്തപ്പം എങ്ങനെ ഉണ്ടാക്കാമെന്നും . അതിനെ കുറിച്ച്‌ ചില വിശദീകരണങ്ങളും നോക്കാം.

തെക്കെ ഇന്ത്യയിൽ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം ദോശയുടെ പോലെ തന്നെ ഇരിക്കുന്ന ഒരു വിഭവമാണ് ഇത്. ഇതിന്റെ മാവ് ഉണ്ടാക്കുന്ന ഉഴുന്ന്, അരി 1:3 എന്ന അനുപാതത്തിൽ ചേർത്താണ് ഉണ്ടാക്കുന്നത്. . ഊത്തപ്പം ദോശയിൽ നിന്ന് വ്യത്യസ്തമായി നല്ല കട്ടിയിലാണ് ഉണ്ടാക്കുന്നത്. ദോശ ഉണ്ടാക്കുന്നതുപോലെ തട്ടിൽ മാവ് പരത്തിയാണ് ഉത്തപ്പവും ഉണ്ടാക്കുന്നത്. ഇതിന്റെ മുകളിൽ പിന്നീട് തക്കാളി, സവാള എന്നിവ ചെറുതായി അരിഞ്ഞ മിശ്രിതം രുചിക്ക് വേണ്ടി ചേർക്കുന്നു.

തരങ്ങൾ

ഇതിന്റെ പല തരങ്ങളിൽ തക്കാളി, സവാള മിശ്രിതത്തിനു പകരം തേങ്ങയും ചേർക്കാറുണ്ട്. കൂടാതെ ചില തരങ്ങളിൽ പച്ചക്കറികളും മിശ്രിതമായി ചേർക്കുന്നു. വിദേശങ്ങളിൽ ഉത്തപ്പം ഇന്ത്യൻ പിറ്റ്‌സ എന്ന പേരിലും അറിയപ്പെടുന്നു.

മാവ് അരിയും ഉഴുന്നും മറ്റും തയ്യാറാക്കുന്നത് ഒഴിവാക്കി പെട്ടെന്നുണ്ടാക്കുന്ന രീതിയിൽ ഇതിന്റെ മാവ് മിശ്രിതം സാ‍ധാരണ ലഭ്യമാണ്. ഒരു സാധാരണ വലിപ്പമുള്ള ഉത്തപ്പത്തിൽ 180 കലോറി അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ കൂടെ സാധാരണ കഴിക്കാൻ കൂട്ടുന്നത് സാമ്പാർ, തേങ്ങ ചട്‌ണി എന്നിവയാണ്.

_________________________________

ക്യാരറ്റ്‌ ഊത്തപ്പം

_________________________________

നമുക്ക്‌ ഇന്ന് ക്യാരറ്റ്‌ ഊത്തപ്പം ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

1. കാരറ്റ് - ഒന്ന്

2. തക്കാളി - ഒന്ന്

3. പച്ചമുളക് - രണ്ട്

4. കറിവേപ്പില - ഒരു തണ്ട്

5. ഇഞ്ചി - ഒരു കഷണം

6. സവാള - ഒന്ന്

7. ക്യാപ്‌സിക്കം - ഒന്നിന്റെ പകുതി

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് ചേര്‍ത്ത് ദോശമാവ് അരച്ചെടുക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. പച്ചക്കറികള്‍ പൊടിയായി അരിഞ്ഞ് മാറ്റിവെക്കുക. ദോശകല്ല് വെച്ച് ചൂടാകുമ്പോള്‍ നെയ്യ് പുരട്ടി ദോശ അല്‍പ്പം കനത്തില്‍ പരത്തുക. ഇതിന് മുകളില്‍ പച്ചക്കറി അരിഞ്ഞത് രണ്ട് സ്പൂണ്‍ വിതറുക. തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ഏതാനും തുള്ളി നെയ്യോ എണ്ണയോ ഒഴിച്ചുകൊടുക്കുക. രുചിയൂറും ഊത്തപ്പം റെഡി. ചമ്മന്തി കൂട്ടി കഴിക്കാം..

Tuesday, October 8, 2019

കല്ലുമ്മകായ മസാല കറി


കല്ലുമ്മകായ വച്ച് ഒരു കറി ആയാലൊ,ഒരു സെമി ഗ്രേവി കറി,കുരുമുളക് പൊടിയാണു ഇതിൽ കൂടുതൽ ഉപയോഗിച്ചെക്കുന്നത്
Ingredients
കല്ലുമ്മകായ. -250gm
സവാള -3
തക്കാളി -2
പച്ചമുളക് -2
ഇഞ്ചി -വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
തേങ്ങാ കൊത്ത് -3 റ്റീസ്പൂൺ
മഞൾപൊടി-1/4 റ്റീസ്പൂൺ
മുളക്പൊടി-1/4റ്റീസ്പൂൺ
കുരുമുളക്പൊടി- 2 റ്റീസ്പൂൺ
മല്ലിപൊടി - 1/2 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
നാരങ്ങാ നീരു -1 /4 റ്റീസ്പൂൺ
Method
Step 1
കല്ലുമ്മകായ വൃത്തിയാക്കി ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് വക്കുക.

Step 2
പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞത് ചേർത്ത് വഴറ്റുക.

Step 3
വഴന്റ് വരുമ്പോൾ ഇഞ്ചി വെള്ളുതുള്ളി ഇവ അരിഞത് ചേർത്ത് നന്നായി വഴറ്റി ,ഗോൾഡൻ നിറം ആയി വരുമ്പോൾ ചെറുതായി അരിഞ തക്കാളി ചേർത്ത് വഴറ്റുക.

Step 4
തക്കാളി വഴന്റ് ഉടഞ്ഞ് വരുമ്പോൾ ,കല്ലുമ്മകായ വേവിച്ചത്,ചേർത്ത് ഇളക്കുക.

Step 5
ശെഷം,മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക്പൊടി, തേങ്ങാ കൊത് ,പാകത്തിനു ഉപ്പ് ,ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി പച്ചമണം മാറി വരുമ്പോൾ ഗരം മസാല ,നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് അടച്ച് വച്ച് ഗ്രേവി ഒന്ന് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

Step 6
5-6 കറിവേപ്പില കൂടെ മേലെ വിതറാം. നല്ല രുചികരമായ കല്ലുമ്മകായ മസാല കറി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം.

ചെമ്മീൻ ബിരിയാണി


ചേരുവകൾ

ചെമ്മീൻ ഫ്രൈ ചെയ്യാൻ വേണ്ട ചേരുവകൾ

ചെമ്മീൻ - 3/4 കിലോ
മുളക് പൊടി - 1 ടിസ്പൂണ്‍
മഞ്ഞൾ പൊടി - കാൽ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഓയിൽ - ആവശ്യത്തിന്

മസാലക്ക് ആവശ്യമായ ചേരുവകൾ

 ഉള്ളി - 3 എണ്ണം
തക്കാളി - 1 വലുത്
ഇഞ്ചി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
പച്ച‍മുളക് - 6
മല്ലിയില - ആവശ്യത്തിന്
പുതിന ഇല - ആവശ്യത്തിന്
കറിവേപ്പില. ആ വശ്യത്തിന്
നാരങ്ങാനീര് - 1 വലുത്
മഞ്ഞൾപൊടി - 1/4 ടീസ്പൂണ്‍
ഗരം മസാല പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി "
മല്ലിപൊടി 4 സ്പൂൺ

ചോറിന് വേണ്ട ചേരുവകൾ

ജീരകശാല അരി - 3 ഗ്ലാസ്‌
വെള്ളം - 6 ഗ്ലാസ്‌
നെയ്യ് - ആവശ്യത്തിന്
ഉള്ളി - 1 എണ്ണം
ഏലക്ക - 3-4 എണ്ണം
പട്ട - 2 കഷണം
ഗ്രാമ്പൂ - 4-5 എണ്ണം
ഉപ്പ് - ആവശ്യത്തിന്

ദം ഇടാൻ ആവശ്യമായ ചേരുവകൾ

മല്ലിയില - ആവശ്യത്തിന്
പുതിന - ആവശ്യത്തിന്
റോസ് വാട്ടർ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീൻ മസാല എല്ലാം പുരട്ടി 5 മിനിറ്റ് വെക്കുക. ശേഷം എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. ചെമ്മീൻ ഫ്രൈ ആയാൽ ഓയിലിൽ നിന്ന് മാറ്റുക. അതേ ഓയിലിൽ തന്നെയാണ് മസാല തയ്യാറാക്കേണ്ടത്‌. ആവശ്യമെങ്കിൽ കുറച്ച് കൂടി ഓയിൽ ചേർക്കാം. ആദ്യം ഉള്ളി അരിഞ്ഞത് എണ്ണയിലേക്ക്‌ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.ഉള്ളി പകുതി വെന്താൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.നന്നായി വഴന്നു വന്നാൽ തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നു വന്നാൽ നാരങ്ങാനീര് ,മല്ലിയില ,പുതിനയില എന്നിവ ചേർക്കുക.ഉപ്പ്‌ ആവശ്യമെങ്കിൽ ചേർക്കുക.പിന്നെ മഞ്ഞൾപൊടി,ഗരംമസാല എന്നിവ ചേർത്ത് വഴറ്റുക.ശേഷം ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യാം.

 ആദ്യം ഒരു പത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക.അരി കഴുകി വെള്ളം വാലാൻ വെക്കുക. മറ്റൊരു പാത്രം ചൂടാക്കി നെയ്യ് ചേർത്ത് അതിൽ അരിഞ്ഞ ഉള്ളി, ഏലക്ക,പട്ട,ഗ്രാമ്പു എന്നിവ ചേർക്കുക.ഉള്ളിയുടെ നിറം മാറുന്നതിനു മുൻപ് അരി ചേർത്ത് 2-3 മിനിറ്റ് വറുക്കുക. ശേഷം തിളച്ച വെള്ളം അതിലേക്ക് ചേർത്ത് ആവശ്യത്തിൻ ഉപ്പ് ചേർക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ചു അടച്ചു വെക്കുക. 2 മിനിറ്റ് കഴിഞ്ഞു ഇളക്കികൊടുത്ത് ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.ഇനി ദം ഇടാൻ ചോറിന്റെ പകുതി മാറ്റി വയ്ക്കുക.ബാക്കി പകുതി ചോറിന് മുകളിൽ കുറച്ച് മല്ലിയില, പുതിന അരിഞ്ഞതും അല്പം റോസ്‌ വാട്ടറും തളിക്കുക.അതിനു മുകളിൽ മസാല നിരത്തുക. ശേഷം ബാക്കി ചോർ നിരത്തുക. മുകളിൽ മല്ലിയില,പുതിന,റോസ് വാട്ടറും തളിക്കുക.അടച്ചു വച്ച് 4-5 മിനിറ്റ് ചെറുതീയിൽ വച്ച് ഓഫ്‌ ചെയ്യാം. 10-15 മിനിറ്റ് കഴിഞ്ഞ് ബിരിയാണി വിളമ്പാം.

Monday, October 7, 2019

ആവോലി ഫിഷ്ബിരിയാണി


ആവോലി ഫിഷ്
ബിരിയാണി അരി : 4 ഗ്ലാസ്‌
മുളകുപൊടി : 2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീ സ്പൂണ്‍
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : ഒരു തുടം
പച്ച മുളക് : 6 എണ്ണം
സവാള (വലുത്) : 5 എണ്ണം
തക്കാളി (വലുത്) : 4 എണ്ണം
ചെറു നാരങ്ങ : 1 എണ്ണം
ഗരം മസാല : 2 ടീ സ്പൂണ്‍
ബിരിയാണി മസാല : ഒരു സ്പൂണ്‍
നെയ്യ് : 50 ഗ്രാം
അണ്ടിപരിപ്പ് : 25 ഗ്രാം
കിസ്മിസ് : 25 ഗ്രാം
ഏലക്ക : 6 എണ്ണം
പട്ട : അര വിരല്‍ നീളം
ഗ്രാമ്പു : 10 എണ്ണം
ഉപ്പു : പാകത്തിന്
മല്ലിയില
പുതിനയില

മീന്‍ കഷ്ണങ്ങളില്‍ രണ്ടു സ്പൂണ്‍ മുളകുപൊടി അര സ്പൂണ്‍ മഞ്ഞള്‍ പൊടി പാകത്തിന് ഉപ്പു ഇവ പുരട്ടി മാറ്റി വെക്കുക.
ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ഇവ ചെറിയ ജാറില്‍ അരച്ചെടുക്കുക
ബിരിയാണി ചോറ് തയ്യാറാക്കാന്‍
അരി അളന്നെടുത്തു കഴുകി ഉലര്‍ത്തി വെക്കുക. ചോറ് തയ്യാറാക്കെണ്ടുന്ന പാത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക ഇവ വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ ഒരു പിടി സവാളയും കൂടെ ഒന്നര സ്പൂണ്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റും ചേര്‍ത്ത് വഴറ്റി
  ഇതിലേക്ക് എട്ടു ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തില്‍ അരിയിട്ട് വേവിക്കുക. വെള്ളം വറ്റി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി തുടങ്ങുമ്പോള്‍ തീ ഓഫ്‌ ചെയ്തു. അടച്ചു വെക്കുക
മസാല പുരട്ടി വെച്ചിരിക്കുന്ന മീന്‍ അര മണിക്കൂറിനു ശേഷം എണ്ണയില്‍ വറുത്തെടുക്കുക.
മസാല ഉണ്ടാക്കാന്‍...
ഒരു അടി കട്ടിയുള്ള പാനില്‍ മീന്‍ വരുത്താ അതെ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക. അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. പച്ചമണം പോയി എന്നാ തെളിയുമ്പോള്‍ തക്കാളി ചേര്‍ത്ത് കുറച്ചു ഉപ്പും ചേര്‍ത്ത് ഉടച്ചുകൊടുക്കുക. നന്നായി വഴന്നു വരുമ്പോള്‍ രണ്ടു സ്പൂണ്‍ ഗരം മസാല, ഒരു സ്പൂണ്‍ ബിരിയാണി മസാല ഇവ ചേര്‍ത്ത് നന്നായി വഴറ്റുക. തീ കുറച്ചു വെച്ച് വേണം മസാലകള്‍ ചേര്‍ക്കാന്‍....നാരങ്ങ മുറിച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. വറുത്തു മാറ്റി വെച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് പൊടിഞ്ഞു പോകാതെ പതിയെ ഇളക്കി വേവിക്കുക. നന്നായി ആവി കേറിയാല്‍ സ്റ്റവ്വ് ഓഫ്‌ ചെയ്യുക.
മസാല റെഡി...
അലങ്കരിക്കാന്‍
ഫ്രൈ പാനില്‍ ബാക്കി നെയ്യൊഴിച്ച് അണ്ടി പരിപ്പ് മുന്തിരി ഇവ വറുത്തു മാറ്റി വെക്കുക. ബാക്കി നെയ്യില്‍ ഒരു വലിയ ഉള്ളി അറിഞ്ഞത് ക്രിസ്പ്പി ആയി മൂപ്പിചെടുക്കുക. പുതിന മല്ലി ഇവ അറിഞ്ഞു വെകുക.
മിക്സ് ചെയ്യുന്ന വിധം.
ഒരു വായ്‌ വട്ടമുള്ള പാത്രത്തില്‍ കുറച്ചു ചോറ് നിരത്തി മുകളില്‍ തയാറാക്കി വെച്ചിരിക്കുന്ന മസാല നിരത്തുക...ഉള്ളി മൂപ്പിച്ച ബാക്കി നെയ്യ് മുകളില്‍ ഒഴിച്ചുകൊടുക്കുക. വീണ്ടും വിവിധ പാളികള്‍ ആയി ഇങ്ങനെ തുടരുക. അരിഞ്ഞു വെച്ചിരിക്കുന്ന മല്ലി പുതിന ഇലകള്‍ ഈ പാളികള്‍ക്കിടയില്‍ ഓരോ ഘട്ടത്തിലും വിതറണം. മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കുറച്ചു മല്ലി പുതിന ഇലകളും വറുത്തു വെച്ചിരിക്കുന്ന സവാളയും വിതറി കുറച്ചു സമയം മൂടി വെക്കുക... ദം ചെയുക ബിരിയാണി റെഡി

 ഇഞ്ചി ചതച്ചിട്ട വെള്ളം

തലേന്ന് ഇഞ്ചി ചതച്ചിട്ട വെള്ളം വെറുംവയറ്റിൽ
കുടിക്കുന്നത്

ആരോഗ്യകരമായ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളമാണെന്നു തന്നെ പറയാം. മറ്റേതു സമയത്തു കുടിയ്ക്കുന്ന പോലെയല്ല, വെറും വയറ്റില്‍ കുടിയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിന് ആരോഗ്യപരായി ഏറെ ഗുണങ്ങളുണ്ട്.

വെറുംവയറ്റില്‍ കുടിയ്ക്കാവുന്ന വെള്ളത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ളത് ചെറുചൂടുള്ള നാരങ്ങാവെള്ളത്തിനു തന്നെയാകും. കാരണം തടി കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് ഇതെന്നാണ് പൊതുവേ പറയുക.

എന്നാല്‍ വെറും വയറ്റില്‍ കുടിയ്ക്കാവുന്ന ആരോഗ്യകരമായ പല പാനീയങ്ങളുമുണ്ട്. ഇതിലൊന്നാണ് ഇഞ്ചി വെള്ളം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന ഒരു ഗ്ലാസ് ഇഞ്ചി വെള്ളത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് ഇളംചൂടോടെ കുടിയ്ക്കാം. ഇതല്ലാതെ ഇളം ചൂടുവെള്ളത്തില്‍ ഫ്രഷ് ഇഞ്ചി ചതച്ചിട്ട് ഈ വെള്ളം രാവിലെ എടുത്ത് ഊറ്റിക്കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

ഇഞ്ചിയ്ക്കു പ്രധാനമായും ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുന്നത് ജിഞ്ചറോള്‍ എന്ന വസ്തുവില്‍ നിന്നാണ്. ഇതാണ് ഇതിലെ പ്രധാന പോഷക ഗുണമായി പ്രവര്‍ത്തിയ്ക്കുന്നത്.

ഇഞ്ചി ചതച്ച് ഇത് ചുരുങ്ങിയതു 10 മണിക്കൂറെങ്കിലും ഈ വെളളത്തില്‍ കിടക്കണം. ഇത് രാവിലെ വെറുംവയറ്റില്‍ ഊറ്റിക്കുടിയ്ക്കുന്നതാണ് നല്ലത്.

ഇത്തരം വെള്ളം ശീലമാക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, പല അസുഖങ്ങളും തടയുവാന്‍ ഇത് സഹായിക്കുമെന്നതാണ് വാസ്തവം. ഇത് അടുപ്പിച്ച് വെറുംവയറ്റില്‍ അല്‍പകാല കുടിയ്ക്കാം. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാലും മതിയാകും.

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ പുറന്തള്ളാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ഇഞ്ചി ചതച്ചിച്ച വെള്ളം. ഇതു ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നു. ഇതു വഴി രക്തധമനികളിലൂടെ ശരിയായുള്ള രക്തപ്രവാഹത്തിന് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്.

കിഡ്‌നി

കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്തരത്തില്‍ തയ്യാറാക്കി കുടിയ്ക്കുന്ന ഇഞ്ചി വെള്ളം. കിഡ്‌നിയിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി തകരാറുകള്‍ പരിഹരിയ്ക്കാനുമെല്ലാം ഇത് നല്ലതാണ്. സുഗമമായ മൂത്ര സഞ്ചാരത്തിനു സഹായിക്കുന്ന ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നു കൂടിയാണ്.

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് ഇതിലെ ജിഞ്ചറോള്‍ സഹായിക്കുന്നു. ഇതുവഴി ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ലിവറിന്റെ പിത്തരസ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കുന്നു. ലിവര്‍ പ്രവര്‍ത്തനം ശരിയല്ലെങ്കല്‍ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര് സിന്‍ഡ്രോം പോലുള്ള പല അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍, ലിവര്‍ ആരോഗ്യത്തിന് സഹായിക്കുവാന്‍ പ്രധാനപ്പെട്ട ഒന്നാണിത്.

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ ഉത്തമമായ പാനീയമാണിത്. ഇഞ്ചി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി അപചയ പ്രക്രിയ അഥവാ മെറ്റബോളിസം ശക്തിപ്പെടുന്നു. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തിയും ഇതിനു സഹായിക്കുന്നു.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇഞ്ചി വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇതു സഹായിക്കുന്നു. ദഹനക്കേട്, വയറുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി.

ഹൃദയാഘാതം

ഹൃദയാഘാതം പോലുളള രോഗങ്ങള്‍ തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഇത്തരത്തിലെ ഒരു ഗ്ലാസ് ഇഞ്ചി വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ മതിയാകും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. കൊളസ്‌ട്രോള്‍ നീക്കുന്നതിനും നല്ലതാണ്. ഹൃദ്രോഗത്തിന്‌ കാരണമാകുന്ന ആര്‍ജിനേസ്‌ പ്രവര്‍ത്തനം, എല്‍ഡിഎല്‍ ( ചീത്ത) കൊളസ്‌ട്രോള്‍ , ട്രൈഗ്ലിസറൈഡ്‌സ്‌ എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക്‌ കഴിയുമെന്ന്‌ അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എലികളിലാണ്‌ ഇത്‌ സംബന്ധിച്ച്‌ പഠനം നടത്തിയത്‌.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ആശ്വാസമാകുന്ന ഒരു മരുന്നാണ് വെറുംവയറ്റില്‍ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

ശരീരത്തിലെ ജലാംശം

ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി വെള്ളം. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇതു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത് ശരീരത്തിന് ഈര്‍പ്പം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും അത്യുത്തമമാണ് ഇഞ്ചി ചതച്ചിട്ട വെള്ളം. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിലൂടെയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നത്.

സന്ധിവേദന

സന്ധിവേദന മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇഞ്ചിയിലെ ജിഞ്ചറോളാണ് കാരണം. നല്ലെരു പെയിന്‍ കില്ലര്‍ എന്നു പറയാം. മസില്‍ വേദനയും കോച്ചിപ്പിടുത്തവുമെല്ലാം തടയാനുള്ള നല്ലൊരു പാനീയമാണിത്. ഇത് ശരീരത്തിലെ ഇലക്ട്രോളൈറ്റുകളെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നതാണ് കാരണം.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പാനീയം കൂടിയാണ് ഇത്. ഇഞ്ചി സ്വാഭാവിക പ്രതിരോധശേഷിയ്ക്കു സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയവയാണ്. കോള്‍ഡ്, അലര്‍ജി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുളള പരിഹാരമാണിത്.

Sunday, October 6, 2019

കൂട്ടുകറി


കൂട്ടുകറി (01) കായ+ചേന+കടല
എരിശ്ശേരി, വരുത്തേരിശ്ശേരി, കൂട്ടുകറി. ഇവ മൂന്നും ഒരേ ഗണത്തിൽ പെടുത്താവുന്ന കറികൾ. സാദാരണ സദ്യകളിൽ ഇതിലെ ഏതെങ്കിലും ഒന്നേ തെയ്യാറാക്കുക ഉള്ളൂ. എന്നാൽ ഈ കറികൾ മൂന്നും വിളമ്പുന്ന ഒരേ ഒരു സദ്യയേ കേരളത്തിലുള്ളൂ. ആറന്മുള വല്ല സദ്യ ആണ് ആ സദ്യ.

ഇത് മൂന്നും മൂന്നു തരം കറികൾ ആണ്, അതിനാൽ തന്നെ മൂന്നും മൂന്നു രീതിയില് ആണ് ഉണ്ടാക്കുക. പക്ഷെ പലയിടത്തും ഈ കൂട്ടുകറിയും വരുത്തേറിശ്ശേരിയും ഒരേ പോലെ തെയ്യാറാക്കുന്നതും കാണാം. പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.
വറുത്തെരിശ്ശേരിയിൽ പച്ചതേങ്ങാ ജീരകവും പച്ചമുളകും ചേർത്തു അരച്ച് ചേർക്കാറുണ്ട്. കൂട്ടുകറിയിൽ അതില്ല.
വറുത്തെറിശ്ശേരിയിൽ കുരുമുളക് ചേർക്കില്ല, കൂട്ടു കറിയിൽ കുരുമുളക് ചേർക്കും.
ഇവ രണ്ടും ആണ് പ്രധാന വ്യത്യാസങ്ങൾ.

കൂട്ടു കറികളിൽ ഏറ്റവും കൂടുതൽ സദ്യക്ക് വിളമ്പാറ്‌ കടലയും കായയും ചേനയും ചേർത്തു ഉണ്ടാക്കുന്ന കൂട്ടു കറി ആണ്. കുറച്ചു കടല വേവിച്ചതും, കുറെ കായയും ചേനയും കുരുമുളകും ചേർത്തു വേവിച്ചു അവസാനം ഒത്തിരി തേങ്ങാ വറുത്തതും ചേർത്തു ഒന്ന് മൂപ്പിച്ചെടുത്താൽ കൂട്ട് കറിയായി.

#ചേരുവകൾ
കടല : 1/2 കപ്പ്
കായ : 1 കപ്പ്
ചേന : 1 കപ്പ്
കുരുമുളക് : 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി : 1/2 ടീസ്പൂൺ
ജീരകം വറുത്തത് : 1 ടേബിൾസ്പൂൺ
ഉണക്ക മുളക് : 14 എണ്ണം
ശർക്കര : 1/2ടേബിൾസ്പൂൺ
നെയ് : 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ : 1/4 കപ്പ്
കടുക് : 1 ടീസ്പൂൺ
തേങ്ങാ ചിരകിയത് : 2 കപ്പ്
കറിവേപ്പില : 2 തണ്ട്
വെള്ളം : 2 കപ്പ്
ഉപ്പ് : 1 ടേബിൾസ്പൂൺ

കടല തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ചിട്ട് അടുത്ത ദിവസം കുക്കെറിൽ നാലോ അഞ്ചോ വിസിൽ കൊടുത്ത് വേവിക്കുക. കായയും, ചേനയും കടലയുടെ വലുപ്പത്തിൽ അരിഞ്ഞു വെയ്ക്കുക.

കുരുമുളകും, ജീരകവും, 10 എണ്ണം ഉണക്ക മുളകും ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ ഒന്ന് വറുത്തു അരച്ചെടുക്കുക.

വേവിച്ച കടലയും, അരിഞ്ഞു വച്ച കായ, ചേന ഉപ്പും മഞ്ഞളും, വെള്ളവും ചേർത്തു വേവിക്കുക. തിളക്കുമ്പോൾ അരച്ച മസാല, (കുരുമുളക്, ജീരകം, ഉണക്ക മുളക്) ചേർത്തു കൂടെ ശർക്കരയും നെയ്യും ചേർത്തു വേവിക്കുക. നന്നായി വെന്തു കുറുകി വരുമ്പോൾ തേങ്ങാ വറുത്തത് ചേർക്കണം.

ഒരു പാനിൽ എന്ന ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്കു ഉടനെ തേങ്ങയും, കറിവേപ്പിലയും ചേർത്തു വറുത്തു നന്നായി ബ്രൗൺ കളർ ആകുമ്പോൾ ഇറക്കിവച്ച വേവിച്ച കായ/ചേന/കടല കൂട്ടിലേക്ക്‌ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ കറി കുറച്ചു കട്ടിയായിട്ടുണ്ടാകും. അപ്പോൾ ഇറക്കാം അല്ലെങ്കിൽ കുറച്ചു കൂടെ ഡ്രൈ ആക്കിയും എടുക്കാം.

ധാരാളം എണ്ണയും, തേങ്ങായും വേണ്ടതാണ് ഈ കറിക്ക്. അത് കുറക്കരുത്. കുറച്ചാൽ രുചി മാറും. ഇതാണ് സദ്യക്ക് ചെയ്യുന്ന രീതി. വീട്ടിൽ ചെയ്യുമ്പോൾ ഇതെല്ലാം കുറച്ചു കുറക്കാം.

പച്ചക്കറികൾ വേവിക്കുമ്പോൾ തേങ്ങയും ജീരകവും അരച്ചതും ചേർക്കുന്ന രീതി ചില യിടങ്ങളിൽ കാണാം. അങ്ങിനെ ചെയ്‌താൽ എരിശ്ശേരിയുടെ രുചിയാകും മുന്നിൽ നിൽക്കുക. അങ്ങിനെ ആണ് വരുത്തേരിശ്ശേരി തെയ്യാറാക്കുന്നത്.

എരിശ്ശേരിയും, വരുത്തേറിശ്ശേരിയും, കൂട്ട് കറിയും ഒരേ കുടുംബക്കാർ ആണെങ്കിലും പാചകം മൂന്നും മൂന്നാണ്. എരിശ്ശേരിയിൽ അവസാനം കുറച്ചു തേങ്ങാ കൊത്ത് വറുത്തിടും. വരുത്തേറിശ്ശേരിയിൽ എരിശ്ശേരിപോലെ വച്ചിട്ട് കുറെ അധികം തേങ്ങാ ഉഴുന്നും കൂടെ വറുത്തിടും. കൂട്ട് കറിയിൽ പച്ചക്കറി വേവിക്കുമ്പോൾ തേങ്ങായും ജീരകവും അരച്ച് ചേർക്കില്ല. അങ്ങിനെ ചേർത്താൽ അത് വരുത്തേറിശ്ശേരി ആണ്. ഇനി നാ ലാമത് പച്ചേരിശ്ശേരി ഉണ്ട്, അതിൽ അവസാനത്തെ തേങ്ങാ വറുത്തിടുന്ന പണി ഇല്ല. ബാക്കി എല്ലാം എരിശ്ശേരി പോലെതന്നെ

ചുട്ടരച്ച നെല്ലിക്കാ അച്ചാർ 


#ROASTED #MASALA #GOOSEBERRY #ACHAR
കഴിച്ചിട്ടുണ്ടോ? ചുട്ടരച്ച അച്ചാർ? ഇഞ്ചി ഒഴികെയുള്ള മസാലകളൊക്കെ വരുത്തരച്ചാണ് ഈ അച്ചാർ ഉണ്ടാക്കുന്നത്. ഇഞ്ചി അരച്ചാൽ കയ്പുണ്ടാകും അതാണ് ഇതിൽ ഇഞ്ചി അരയ്ക്കാതെ നുറുക്കി വയറ്റി ചേർക്കുന്നത്. വെളുത്തുള്ളിയും, കായവും, രണ്ടുതരം മുളകുകളും ഉലുവയും കടുകും എല്ലാം വറുത്തിട്ട് അരച്ചെടുക്കുക. ഒരു മുപ്പത്തി അഞ്ചു വർഷമായി ഇത് 'അമ്മ മാത്രമേ ഉണ്ടാക്കി കണ്ടിട്ടുള്ളൂ. അമ്മ ഉണ്ടാക്കുന്ന അച്ചാറുകളിൽ ഒരു പ്രത്യേക രുചിയുണ്ടാകും. സാധാരണയിൽ നിന്നും വ്യത്യസ്തമായ പാചക രീതിയാകും 'അമ്മ പരീക്ഷിക്കുക. അച്ചാർ മസാല മൂപ്പിച്ചു തുടങ്ങുമ്പോൾ അടുക്കളയിൽ നിന്നും സുന്ദരമായ ഒരു ഗന്ധം മുറികളിലേക്ക് കടന്നു വരും. മൂന്നു രീതികളിലാണ് 'അമ്മ അച്ചാർ ഇടാറ്. ഒന്ന് വേവിക്കാതെ ഉപ്പിലിട്ടു വച്ചതു കുറച്ചു മസാലകളൊക്കെ ഒന്ന് മൂപ്പിച്ചതും ചേർത്തു ഇളക്കി കൂട്ടി വയ്ക്കും. വേറൊന്നു വളരെ ഡ്രൈ ആയിട്ട്, ഉപ്പിലിടാതെ വേവിച്ചത്. പിന്നെ ഈ രീതി, നല്ല ചാർ ധാരാളം ഉള്ള നല്ല ചുവന്ന അച്ചാർ. ഇതൊക്കെ കണ്ടു പഠിച്ചു ഇപ്പോൾ ഞാനും എന്റേതായ ചില ഉഡായിപ്പുകളുമായി നിങ്ങളെയൊക്കെ പറ്റിക്കുവാൻ ഞാനും ഇറങ്ങി.

ചേരുവകൾ
1. നെല്ലിക്ക : ഒരു കിലോ
2. നല്ലെണ്ണ : 100 മില്ലി
3. ഇഞ്ചി : 1 ഇഞ്ച്, അരിഞ്ഞത്
4. കറി വേപ്പില : 3-4 തണ്ടു, അരിഞ്ഞത്
5. വിനെഗർ : 1 ടേബിൾസ്പൂൺ
6. ഉപ്പു : 2 ടേബിൾസ്പൂൺ
7. ചൂട് വെള്ളം : 2 കപ്പ്

അച്ചാർ മസാല
8. വെളുത്തുള്ളി : 5 വലുത് (8 വലുത്)
9. കായം : 1 കഷ്ണം
10. കാശ്മീരി മുളക് : 20 എണ്ണം
11. ഉണക്ക മുളക് : 7 എണ്ണം
9. ഉലുവ : 1 ടീസ്പൂൺ
10. കടുക് : 1 ടീസ്പൂൺ
പാചകം
1. ആദ്യം ഒരു പാത്രത്തിൽ നെല്ലിക്ക അര കപ്പ് വെള്ളവും ഒരു സ്പൂൺ ഉപ്പും ചേർത്തു ഒന്ന് വേവിക്കുക. ഒന്ന് വെന്താല് മതി, കാരണം ഇനിയും അച്ചാർ മസാലയിൽ നെല്ലിക്ക വേവിക്കേണ്ടതാണ്. എന്നിട്ടു മാറ്റി വയ്ക്കുക.

2. വെളുത്തുള്ളിയും, കായവും ഒന്നിച്ചു ആദ്യം ഒരു പാൻ ചൂടാക്കി 25 മില്ലി എണ്ണയിൽ വറുക്കുക. പിന്നെ മുളകും ചേർത്തു വറുക്കുക, അവസാനം ഉലുവയും, കടുകും ചേർത്തു വറുത്തു ഇറക്കി തണുക്കുമ്പോൾ അരച്ച് എടുക്കുക.

3. അതെ പാനിൽ ബാക്കി എന്നുകൂടെ ചേർത്ത് എണ്ണയിൽ ഇഞ്ചിയും കറിവേപ്പിലയും വയറ്റി അതിലേക്കു അരച്ച് വച്ച മസാലയും ചേർത്തു ഒന്ന് വയറ്റി പിന്നെ ഒരു കപ്പ്തിളച്ച വെള്ളവും വിനിഗറും ചേർത്തു കുറച്ചു ഉപ്പും (ആവശ്യത്തിന്) ചേർത്തു തിളപ്പിക്കുക.

4. തിളച്ചു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന നെല്ലിക്ക ചേർത്തു എണ്ണ തെളിയുവരെ വേവിക്കുക. എണ്ണ പെട്ടന്ന് തെളിഞ്ഞുവരും. ഈ സമയം നെല്ലിക്ക കുറച്ചു കൂടെ വെന്തു അരപ്പൊക്കെ പിടിച്ചു കിട്ടും.
5. എണ്ണ തെളിഞ്ഞാൽ ഇറക്കാം. ചുട്ടരച്ച നെല്ലിക്ക അച്ചാർ തെയ്യാർ

കുറിപ്പുകൾ
1. ഇത് തന്നെ ഉപ്പിലിട്ട നെല്ലിക്കാ ചേർത്തും ചെയ്യാം. എങ്കിൽ വേവിച്ച നെല്ലിക്കയ്ക്ക് പകരം ഉപ്പിലിട്ട നെല്ലിക്ക ചേർക്കുക.

2. സാദാരണ മുളക് (ഗുണ്ടൂർ ചില്ലി) ഉപയോഗിക്കരുത്. നിറവും കിട്ടില്ല, എരിവും കൂടും. കാശ്മീരി മുളകിന് നിറം കൂടും.
3. ഉണ്ടമുളകു വറുത്തു അരച്ചാൽ ഒരു നല്ല അച്ചാറിനു ചേരുന്ന മണവും കിട്ടും.
4. വിനിഗറും, ഉപ്പും വളരെ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ. വേണമെങ്കിൽ കൂട്ടാം. കുറച്ചു മാസങ്ങൾ വയ്ക്കണം എന്നുണ്ടെങ്കിൽ മാത്രം വിനിഗർ ചേർത്താൽ മതി. അല്ലെങ്കിൽ വേണ്ടതില്ല. പുളി കൂടുതൽ വേണമെങ്കിലും ചേർക്കാം.
5. അവസാനം ഒരു നുള്ളു പച്ചസാര ചേർത്താൽ നല്ലതാണ്. വേണമെങ്കിൽ ആകാം.

INGREDIENTS
1. Gooseberry : 1 Kg
2. Sesame oil : 100 ml
3. Ginger : 50 grams, chopped
4. Curry leaves : : 3-4 springs, chopped
5. salt : 2 tablespoon
6. Vinegar : 1 tablespoon
7. Water : 2 cup

FOR PICKLE MASALA
8. Garlic : 5 big or 8-10 small
9. Asafoetida : One piece (Do not use powder)
10. Kashmiri chilli : 20 nos
11. Red chilli : 7 nos
12. Fenugreek seeds : 1 teaspoon
13. Mustard seeds : 1 teaspoon

PREPARATION
1. First boil the gooseberries with half cup water and 1 tablespoon salt till it is 75% cooked. Do not cook it full. We need to cook this again in pickle masala.  
2.Heat 25 ml oil and roast Garlic and asafoetida together first and then add chillies and finally fenugreek seeds and mustard seeds. Grind it to a paste and keep aside.
3. Heat balance oil and saute ginger for a minute and then add curry leaves and then ground chilli/garlic/asafetida/fenugreek/mustard paste and saute for few seconds and then add a cup of water, vinegar and one tablespoon of salt and bring to a boil.
4. Add boiled gooseberries to the boiled gravy and cook till oil appear on the top. Add more oil and salt if required.
Notes
1. Use more Kashmiri chilli which is less spicy and gives nice red colour.
2. You can add more vinegar if you like it. Then you will need more salt.
3. You can also use pickled gooseberries in place of boiled ones.

Saturday, October 5, 2019

കുഴിമന്തി


ബിരിയാണി പോലെ തന്നെ ഇപ്പോൾ ഡിമാന്റുള്ള വിഭവമാണ് കുഴിമന്തി. അറേബ്യൻ വിഭവമായ കുഴിമന്തി കുഴിയിൽ വെച്ച് വേവിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കുഴിമന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.


ചേരുവകൾ

ചിക്കൻ - ഒരു കിലോ
ബസ്മതി അരി - 2 കപ്പ്
മന്തി സ്പൈസസ് - 2 ടീസ്പൂൺ
സവാള - 4 എണ്ണം
തൈര് -4 ടീസ്പൂൺ
ഒലിവ് എണ്ണ - 4 നാല് ടീസ്പൂൺ
തക്കാളി (മിക്സിയിൽ അരച്ചെടുത്തത്)- 2 എണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ
നെയ്യ് - 2 ടീസ്പൂൺ
പച്ചമുളക്- 5 എണ്ണം
ഏലയ്ക്ക -5 എണ്ണം
കുരുമുളക് - 10 എണ്ണം

തയ്യാറാക്കുന്ന വിധം:


ബസ്മതി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം.

മന്തി സ്പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിൾസ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചിക്കൻ ചേർക്കുക. ഇറച്ചിയിൽ നന്നായി മസാല ചേർത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.

ഒരു പാത്രത്തിൽ അരി വേവിക്കുക. ഒരു ചെമ്പിൽ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയിൽ, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്സിക്കം, മിക്സിയിൽ അരച്ചു വെച്ച തക്കാളി എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തു കഴിഞ്ഞാൽ മൂടിയുടെ മുകളിലായി ഒരു പാത്രത്തിൽ ചിക്കൻ വെയ്ക്കണം. ഇത് കനലിട്ട് ഉണ്ടാക്കിയ കുഴിയിലേക്ക് എടുത്തു വെയ്ക്കുക. അരിയോടൊപ്പം തന്നെ ചിക്കനും വേവുന്നതാണ്.


കുഴി ഉണ്ടാക്കുന്ന വിധം:

ഒരു മീറ്റർ താഴ്ചയിൽ ചെമ്പ് ഇറക്കി വെക്കാവുന്നത രീതിയിൽ കുഴി നിർമിക്കുന്നതാണ് ഉത്തമം. ഈ കുഴിയിൽ കനൽ ഇട്ട് വെയ്ക്കണം. കനലിന് മുകളിലായി ചെമ്പ് വെക്കാം. ചൂട് പുറത്തുപോകാത്ത രീതിയിൽ അടച്ചുവെച്ചു വേവിക്കണം

ഈന്തപ്പഴ ജ്യൂസ്

ഈന്തപ്പഴ ജ്യൂസ് മുഖം സൗന്ദര്യം കൂട്ടാനുള്ള എളുപ്പ മാർഗ്ഗം

ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗമാണ് ഈന്തപ്പഴം എന്നറിയാമല്ലോ…ഈന്തപ്പഴം സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക താല്‍പര്യവും ശേഷിയും വര്‍ദ്ധിപ്പിക്കും. മൃദുല കോമള ചര്‍മ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്. ചര്‍മ്മത്തിന് വെളുത്ത നിറം നല്‍കാന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യത്തിനും വേണ്ടി വീട്ടില്‍ തയ്യാറാക്കാവുന്ന ഈന്തപ്പഴ ജ്യൂസ് അറിയൂ..

ഈന്തപ്പഴ ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെ?

നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരുമണിക്കൂര്‍ എങ്കില്‍ കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.

• ചർമ്മത്തിന്

ചർമ്മത്തിന് ഈ ഈന്തപ്പഴ ജ്യൂസ് ഒരു മരുന്നാണ്. ഒരു ഗ്ലാസ് ജ്യൂസ് പല ഗുണങ്ങളും നല്കും. തിളക്കം നല്കാൻ ഈ ജ്യൂസ് സഹായിക്കും.

• ചർമ്മത്തിലെ മാലിന്യം

ചർമ്മത്തിലെയും രക്തത്തിലെയും വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഈന്തപ്പഴ ജ്യൂസ് സഹായിക്കും

• മുടിക്ക്

നല്ല കട്ടിയുള്ള മുടിയാണോ നിങ്ങൾക്ക് വേണ്ടത്. എന്നാൽ ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴ ജ്യൂസ് കഴിച്ചോളൂ.

• ആരോഗ്യമുള്ള മുടിക്ക്

ധാരാളം വൈറ്റമിന്സ് അടങ്ങിയ ഈ ജ്യൂസ് നിങ്ങളുടെ മുടിയുടെ ആരോഗ്യം കാക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന് ബി ഇതിനു സഹായിക്കും.

• ആരോഗ്യത്തിന്

സ്വാഭാവിക ജനന പ്രക്രിയ സാധ്യമാക്കാന് ഇവയ്ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഗർഭിണികൾ ഈ ജ്യൂസ് കഴിക്കണം.

• ക്യാൻസർ

ഇതിൽ ധാരാളം ആന്റിയോക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് കുടിക്കുന്നതുവഴി ക്യാൻസർ സാധ്യത കുറയ്ക്കാം.

• തടി കൂട്ടാൻ

തടി കൂട്ടാൻ ആഗ്രഹിക്കുന്നവർ എന്നും ഒരു ഗ്ലാസ് ഈന്തപ്പഴ ജ്യൂസ് കഴിച്ചാൽ മതി. ഇതിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

• വയറിളക്കമരുന്ന്

ഒരു വയറിളക്കമരുന്നായും ഇത് പ്രവർത്തിക്കും. മലക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്കും ഇവ ഉപയോഗിക്കാം.

• ആന്റി-എയ്ജിങ്

ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ് ശരീരത്തിലെ ഫ്രീ റാഡിക്കല്സിനെ ഇല്ലാതാക്കും. ആന്റി-എയ്ജിങ് പ്രശ്നം ഇതുമൂലം ഇല്ലാതാക്കാം.

• കൊളസ്ട്രോൾ

ഫൈബർ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ കൊളസ്ട്രോളും ഇതുവഴി കുറഞ്ഞു കിട്ടും.

• പല്ലിനും എല്ലിനും

മിനറല്സായ കാത്സ്യം, മെഗ്നീഷ്യം, മാംഗനീസ്, അയേണ്, കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ പല്ലിനും എല്ലിനും ഉറപ്പ് നല്കും