Monday, October 28, 2019

ഗുലാം ജാമുന്‍



ദീപാവലിക്ക് സ്വീറ്റ്‌സ് ആണ് പ്രധാനം. വീട്ടില്‍ നിന്നു എളുപ്പം എന്തെങ്കിലും മധുരപലഹാരം ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മധുരം എന്ന് ചിന്തിക്കുമ്ബോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞുവരുന്നത് ലഡുവും മൈസൂര്‍ പാക്കും ഗുലാം ജാമുനൊക്കെയാണ്. ബേക്കറികളില്‍ പോയാല്‍ ഇതെല്ലാം വാങ്ങാം. എന്നാല്‍, നിങ്ങള്‍ ഉണ്ടാക്കിയതു പോലെയാവില്ലല്ലോ. ഗുലാം ജാമുന്‍ ഉണ്ടാക്കാന്‍ പ്രയാസമുണ്ടെന്ന് ചിലര്‍ ചിന്തിക്കും. എന്നാല്‍, വളരെ ഈസിയായി തന്നെ ഗുലാം ജാമുന്‍ ഉണ്ടാക്കാം.


ചേരുവകള്‍

പാല്‍ പൊടി 1.1/2 കപ്പ്
പാല്‍ 3 ടേബിള്‍ സ്പൂണ്‍
നെയ്യ് 2 ടീസ്പൂണ്‍
മൈദ 2 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1/2 ടീസ്പൂണ്‍
പഞ്ചസാര 1.1/2 കപ്പ്
വെള്ളം 2കപ്പ്
9.ഏലക്ക പൊടി 1/2 ടീസ്പൂണ്‍
നാരങ്ങാ നീര് 2 തുള്ളി
ഓയില്‍ വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പാല്‍പ്പൊടി, പാല്‍, മൈദ, ബേക്കിംഗ് പൗഡര്‍, ഉരുക്കിയ നെയ്യ് എന്നീ ചേരുവകള്‍ എല്ലാം കൂടി നന്നായി മിക്‌സ് ചെയ്‌തെടുത്ത് മാവ് പോലെ കുഴച്ചെടുക്കുക.ഇത് അഞ്ച് മിനുട്ട് നേരം വയ്ക്കണം. മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത് പഞ്ചസാരയും ഏലക്കാ പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ചു ഷുഗര്‍ സിറപ്പ് ഉണ്ടാക്കിയെടുക്കാം. പൊരിച്ചെടുത്ത ഉരുളകള്‍ സിറപ്പിലിട്ട് 15 മിനുട്ടിന് ശേഷം തണുപ്പിച്ച്‌ എടുക്കാം. തേന്‍ മധുരമൂറുന്ന ഗുലാം ജാമുന്‍ റെഡി.

No comments:

Post a Comment