ബീഫ് ചെറുതായി മുറിച്ച് കഴുകി കുറച്ച് കുരുമുളക്, പട്ട, ഗ്രാമ്പു, ഏലക്ക, പച്ചമുളക്, വേപ്പില, ഇഞ്ചി, ഉപ്പ്, ഇവയിട്ട് അല്പ്പം വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് ചെറുതായി മുറിച്ച ക്യാരറ്റ്, ഉരുളക്കിഴങ്ങ് ഇവയും ഇട്ട് ഒന്നൂടെ വേവിച്ചു വെക്കുക....
പാൻ ചൂടാക്കി വെളിച്ചെണ്ണയൊഴിച്ചു ചൂടായാൽ അല്പം വീതം കുരുമുളക്, ഏലക്ക പട്ട ഗ്രാമ്പു ഇവയിട്ട് പൊട്ടിച്ച് നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക് കീറിയത്, വേപ്പില ഇവചേർക്കുക. സവാള നന്നായി വഴന്ന ശേഷം ഒരു സ്പൂൺ മൈദചേർത്ത് വാട്ടി തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ചശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേർക്കുക... ഇത് നന്നായി തിളച്ചു കുറുകിത്തുടങ്ങുമ്പോൾ ഒന്നാം പാൽ ഒഴിച്ച് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക....
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുക്കുക... തീ ഓഫ് ആക്കിയശേഷം പൊടിയായി അരിഞ്ഞ മല്ലിയില ഇട്ട് ഒന്ന് വാട്ടിയശേഷം എല്ലാം കൂടി സ്റ്റുലേക്ക് ചേർക്കുക....
അവസാനമായി രണ്ട് ഏലക്ക അല്പ്പം പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചത് മേലേ വിതറി കുറച്ച് സമയം മൂടി വച്ചശേഷം ഉപയോഗിക്കാം....
No comments:
Post a Comment