കുഴിപ്പണിയാരം ഒരു സൗത്ത് ഇന്ത്യൻ സ്നാക്സ് ആണ്. ഇതിന്റെ മറ്റൊരു പേരാണ് മസാല പണിയാരം. ഇത് വളരെയധികം സ്വാദിഷ്ടമാണ്.
കുഴിപ്പണിയാരം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ.
ഇഡ്ഡലി മാവ്: ആവശ്യമുളള സാധനങ്ങൾ
പച്ച അരി -3 കപ്പ്
ഉഴുന്ന് -1 കപ്പ്
ഉലുവ -1 ടീസ്പൂൺ
ചോർ -3 ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:-
ആദ്യം അരി നല്ല പോലെ കഴുകി കുറച്ച് അധികം വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക അതോടൊപ്പം തന്നെ മറ്റൊരു പാത്രത്തി ഉഴുന്നും കഴുകി ഇതിലേക്ക് ഉലുവയും ചേർത്ത് കുതിരാൻ വെക്കുക 6-7 മണിക്കൂർ കുതിർത്തതിത് ശേഷം അരി വെള്ളത്തിൽ നിന്നും വാരിയെടുത്ത് ഉഴുന്ന് കുതിർക്കാൻ വെച്ച വെള്ളം ഉപയോഗിച്ച് അരിയും ഉഴുന്നും വെറെ വെറെ അര ച്ചെടുക്കുക .ഉഴുന്ന് അരക്കുമ്പോൾ ചോറും ചേർക്കുക എന്നിട്ട് അത്യാവശ്യം കുഴിയുള്ള പാത്രത്തിൽ മാവ് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ ഉപയോഗിച്ച് നല്ല പോലെ മിക്സ് ചെയ്ത് 8 - 9 മണിക്കൂർ മാവ് നല്ല പൊലെ പൊങ്ങാൻ വെച്ചതിന് ശേഷം മാവ് ഉപയോഗിക്കാം.
ക്യാരറ്റ് - 30 ഗ്രാം,
സവാള - 300 ഗ്രാം,
ഇഞ്ചി, പച്ചമുളക് - പാകത്തിന്,
മല്ലിയില, ഉപ്പ്, നല്ലെണ്ണ - പാകത്തിന്.
കുഴിപ്പണിയാരം തയ്യാറാക്കുന്ന വിധം.
ഇഡ്ഡലി മാവ് ഇഞ്ചി പച്ചമുളക് ക്യാരറ്റ് സവാള മല്ലിയില ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.അൽപ്പനേരം വെച്ച ശേഷം.അപ്പകരയിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മാവ് ഒഴിക്കുക. വെന്തുവരുമ്പോൾ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്നാക്സ് ആണ്. മാത്രമല്ല ഒരു നാലുമണി പലഹാരം കൂടിയാണ് ആണ്ഇത്. മുതിർന്നവർക്ക്ഇ ത് ചട്ണി കൂട്ടിയോ കുട്ടികൾക്ക് അല്ലാതെയോ കഴിക്കാവുന്നതാണ്.
ചട്ണിയ്ക്ക് വേണ്ട സാധനങ്ങൾ :-
തേങ്ങ - ഒരു മുറി
ചെറിയ ഉള്ളി - 6,7 എണ്ണം
മുളക് പൊടി - ആവശ്യത്തിന്
പുളി - ആവശ്യത്തിന്
പൊട്ടു കടല - 1ടേമ്പിൾ സ്പൂൺ
വറ്റൽ മുളക്, കടുക് - താളിക്കാൻ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
കരിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:-
തേങ്ങയിലേക്ക് 2 - മുതൽ 5 വരെയുള്ള സാധനങ്ങൾ ചേർത്ത് അരച്ചെടുക്കുക .എന്നിട്ട് അരച്ച ചട്ണിയിലേക്ക് കടുക്, വറ്റൽ മുളക്, കരിവേപ്പിലയും കൂടി താളിച്ച് ഒഴിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. ചട്ണി റെഡി.
No comments:
Post a Comment