Sunday, October 20, 2019

കണ്ണൂർ സ്പെഷ്യൽ മീൻ മുളകിട്ടത്


ആവശ്യമായ സാധനങ്ങൾ

അയല - 300 gm

മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - 1 ടീസ്പൂൺ

വാളൻ പുളി - നെല്ലിക്കാ വലുപ്പത്തിൽ

തക്കാളി - 1 വലുത്

ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ

ചെറിയ ഉള്ളി - മൂന്നെണ്ണം

വെളുത്തുള്ളി -അഞ്ച് അല്ലി

പച്ചമുളക് - 2

കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

മഞ്ഞൾപൊടി -1/4 ടീസ്പൂൺ

ഉപ്പ് - 1ടീസ്പൂൺ

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം തന്നെ മീൻകഷണങ്ങൾ അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി വയ്ക്കുക. ഇത് 15 മുതൽ 20 മിനുട്ട് വരെ മാറ്റിവയ്ക്കുക. ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി എടുത്തു അല്പം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു മൺചട്ടിയിൽ ചെറുതായി അരിഞ്ഞ തക്കാളി, ഇഞ്ചി ചതച്ചത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ,വെളുത്തുള്ളി, പച്ചമുളക്, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിക്കുക.ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന പുളി വെള്ളം ചേർക്കുക .പുളി കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് രണ്ടുമൂന്നു പ്രാവശ്യം പിഴിഞ്ഞെടുക്കുക.നേരത്തെ മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർക്കുക. ഇത് 10-15 മിനുട്ട് തിളപ്പിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കുക. മൂടിവെച്ച് വേണം വേവിക്കാൻ. ഇടയ്ക്ക് ചട്ടി ചുറ്റിച്ചു കൊടുക്കാവുന്നതാണ്. സ്പൂൺ വച്ച് ഇടയ്ക്കിടെ ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം.ചാർ ആവശ്യത്തിന് കുറുകി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാവുന്നതാണ്. ഇതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അൽപം കറിവേപ്പിലയും ചേർത്ത് മൂടിവയ്ക്കുക. ഒരു 15 മിനിറ്റ് കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്

No comments:

Post a Comment