ബീഫ് ഒരുകിലോ, തക്കാളി അരകിലോ, മല്ലി 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ആവശ്യത്തിന്, ഇഞ്ചി കാല്‍ കിലോ, വെളുത്തുള്ളി 50 ഗ്രാം
മുളകുപൊടി രണ്ടു ടേബിള്‍ സ്പൂണ്‍, കുരുമുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
സവാള അരകിലോ, ഉപ്പ് പാകത്തിന്, തേങ്ങ ഒരു മുറി, ഡാ്മൃൗവേമൃമരവമ യലലളല്‍ഡ 100 ഗ്രാം
കറിവേപ്പില,മല്ലിയില, ചെറിയ ഉള്ളി അഞ്ച് എണ്ണം, വറ്റല്‍ മുളക് – നാല് എണ്ണം
നെയ്യ് രണ്ടു സ്പൂണ്‍
തയാറാക്കുന്ന വിധം
ബീഫ് വൃത്തിയാക്കിയ ശേഷം മുളകുപൊടിയും മഞ്ഞള്‍ പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തുവയ്ക്കുക. മല്ലി വറുത്തു പൊടിച്ച് വെക്കണം. പാത്രം ചൂടാക്കിയതിനുശേഷം ഡാല്‍ഡ ഒഴിച്ച് സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. വറുത്ത് പൊടിച്ച മല്ലിപ്പൊടി ചേര്‍ത്തതിനു ശേഷം തക്കാളി രണ്ടായി മുറിച്ചതും ചേര്‍ക്കുക. പിന്നീട് ബീഫ് കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തിളച്ചതിന് ശേഷം കുരുമുളക് പൊടി ചേര്‍ക്കണം. വെന്തു വരുമ്പോള്‍ തേങ്ങ വറുത്തരച്ചത് ചേര്‍ത്തിളക്കുക. ശേഷം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക . നെയ് ചൂടാക്കി ഉള്ളി അരിഞ്ഞതും തേങ്ങാകൊത്തും മൂപ്പിച്ചതിന് ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയില്‍ ഒഴിക്കുക.
No comments:
Post a Comment