മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
ബീഫ് - 250-300 ഗ്രാം
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മുളക്പൊടി - 1 ടീസ്പൂൺ (എരിവിനനുസരിച്ച്)
ഗരം മസാല പൊടി - 3/4 ടീസ്പൂൺ
പെപ്പർ പൗഡർ - 1/2 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
ചെറിയുള്ളി - 10 എണ്ണം ചെറുതായി അരിഞ്ഞത്
വിനാഗിരി - 1 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറിൽ ഇട്ട് നന്നായി വേവിച്ച് എടുക്കുക(ആവശ്യത്തിന് അല്പം വെള്ളം ചേർത്ത് കൊടുക്കാം). നന്നായി വെന്ത് കഴിയുമ്പോൾ കുക്കർ തുറന്നു അടുപ്പിൽ മീഡിയം തീയിൽ വെച്ച് വെള്ളം മുഴുവനായി വറ്റിച്ച് എടുക്കുക. ചൂടാറിയാൽ മിക്സിയിൽ ഒന്ന് മിൻസ് ചെയ്ത് എടുക്കാം.
മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ - ആവശ്യത്തിന്
പെരും ജീരകം - 1 ടീസ്പൂൺ
തേങ്ങ കൊത്ത് - 1/2 കപ്പ് ( പകരം ചിരവിയ തേങ്ങ ഉപയോഗിക്കാം)
ചെറിയുള്ളി - 10 -12 എണ്ണം ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മുളക്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 3/4 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം ചേർത്ത ശേഷം കറിവേപ്പില, തേങ്ങ ചേർത്ത് നന്നായി ചെറു തീയിൽ വഴറ്റുക. ഇതിലേക്ക് ചെറിയുള്ളി ,വെവെളുത്തുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ഇളം ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തയ്യാറാക്കിയ ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്ത് അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി ഡ്രൈ ആയി വരുമ്പോൾ തീ ഓഫ് ചെയ്യാം. #👩�പാച
No comments:
Post a Comment