Friday, October 4, 2019

പഴം പൊരിയും, ബീഫും


പഴം പൊരിയും, ബീഫും എന്ന കോമ്പിനേഷൻ കേട്ടതല്ലാതെ ഇത് വരെ കഴിച്ചു നോക്കിയിരുന്നില്ല.. ആ ഒരു കോമ്പിനേഷൻ ടേസ്റ്റ് ഉണ്ടാവുമോ എന്നൊക്കെ സംശയമായിരുന്നു. അതെങ്ങനെ ഉണ്ടാവും എന്നറിയാൻ ഇന്നൊന്നു പരീക്ഷിച്ചു നോക്കി.. സംഭവം അടിപൊളി.. നല്ല റസ്റ്റോറന്റ് സ്റ്റൈൽ പഴംപൊരിയും സ്‌പൈസി ബീഫും എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം

പഴംപൊരി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

പഴം - 2 എണ്ണം
മൈദ - 1 1/2 കപ്പ്
അരിപൊടി - 1 1/2 ടേബിൾ സ്പൂൺ
പഞ്ചസാര - 4-5 ടേബിൾ സ്പൂൺ
ദോശ മാവ് - 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ (യെല്ലോ ഫുഡ്‌ കളർ )
ഉപ്പ് - ആവശ്യത്തിന്
ചെറു ചൂട് വെള്ളം - 1 1/2 കപ്പ് ( ആവശ്യത്തിന്)
ഓയിൽ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ മൈദ, അരിപൊടി, പഞ്ചസാര, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത ശേഷം ആവശ്യത്തിന് ചെറു ചൂട് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക (ഒരുപാട് കട്ടിയവനോ, ഒരുപാട് ലൂസ് ആവാനോ പാടില്ല ) ഇതിലേക്ക് ദോശ മാവ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 5-6 മണിക്കൂർ അടച്ചു വയ്ക്കുക. ശേഷം ചൂടായ ഓയിലിൽ പഴം നീളത്തിൽ അരിഞ്ഞത് മാവിൽ മുക്കി ഫ്രൈ ചെയ്തെടുക്കാം.

 ബീഫ് മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ

ബീഫ് - 500 ഗ്രാം
മുളക്പൊടി - 2 ടീസ്പൂൺ (എരിവിനനുസരിച്ച് )
മല്ലിപൊടി - 11/2 ടീസ്പൂൺ
മഞ്ഞൾ പൊടി - 3/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പെപ്പെർ പൗഡർ - 1 ടീസ്പൂൺ
പെരുംജീരകപൊടി - 3/4 ടീസ്പൂൺ
ഗരം മസാല - 3/4 ടീസ്പൂൺ

മസാല തായ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

സവാള - 2 എണ്ണം (മീഡിയം) ചെറുതായി അരിഞ്ഞത്
ഇഞ്ചി - 1 1/2 ടീസ്പൂൺ
വെളുത്തുള്ളി - 1 1/2 ടീസ്പൂൺ
പച്ചമുളക് - 2- 3 എണ്ണം
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
തക്കാളി - 1 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് ചെറുതായി അരിഞ്ഞു നന്നായി കഴുകി വെള്ളം കളഞ്ഞു വയ്ക്കുക. ബീഫിൽ മാരിനേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന പൊടികൾ എല്ലാം ചേർത്ത് നന്നായി മാറിനേറ്റ് ചെയ്യുക. ഇത് 15 -20 മിനിറ്റ് അടച്ചു വയ്ക്കുക.

മസാല തയ്യാറാക്കാനായി കുക്കർ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ചേർത്ത ശേഷം കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം സവാള ചേർത്ത് ഇളക്കി കൊടുക്കാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ശേഷം തക്കാളി, പച്ചമുളക് ചേർത്ത് നന്നായി വഴന്നു വരുമ്പോൾ മാരിനേറ്റ് ചെയ്ത ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് അല്പം വെള്ളം ഒഴിച്ച് കുക്കർ അടച്ചു വെച്ച് നന്നായി വേവിച്ചു എടുക്കാം. ബീഫ് നന്നായി വെന്തു കഴിഞ്ഞാൽ കുക്കർ തുറന്ന് അല്പം വെളിച്ചെണ്ണയും, കറിവേപ്പില ചേർത്ത് തീ ഓഫ്‌ ചെയ്യാം.

സ്‌പൈസി ബീഫ് ചൂടോടെ പഴം പൊരിയുടെ കൂടെ കഴിച്ചു നോക്ക് 😋�👌👌

No comments:

Post a Comment