Saturday, February 29, 2020

പാലക്ക്- തുവരപ്പരിപ്പ് കറി


ചേരുവകള്‍

പാലക് – ഒരു പിടി
തുവരപ്പരിപ്പ്(സാമ്പാര്‍ പരിപ്പ്) - മുക്കാല്‍ കപ്പ്‌
സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)
തക്കാളി – 2
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
പച്ചമുളക് – 3
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മല്ലിപൊടി –1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
എണ്ണ – 2ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

താളിക്കാന്‍

ജീരകം – അര ടി സ്പൂണ്‍
കറി വേപ്പില – കുറച്ച്
എണ്ണ – അര ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1. പാലക് കഴുകി,ചെറുതായി അരിഞ്ഞു വെക്കുക .

2. പരിപ്പ് വേവിച്ച്‌ ,നന്നായി ഉടച്ചെടുക്കുക .

3. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്,തക്കാളി ഇടുക.പിന്നെ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക .ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക .

4. പാലക് ഇല ഇതിലേക്ക് ഇടുക.ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് തിളപ്പിക്കുക .തീ അണക്കുക.

5. പാനില്‍ എണ്ണ ചൂടാക്കി ജീരകം , കറി വേപ്പില ഇവ വറുത്തു കറിയില്‍ താളിക്കുക.പാലക് –പരിപ്പ് കറി തയ്യാര്‍.

ചപ്പാത്തി,ചോറ് ഇവയുടെ കൂടെ നല്ലതാണ് .

ഉള്ളി പൂവ് തോരന്‍



ചേരുവകള്‍

ഉള്ളി പൂവ് അരിഞ്ഞത് – ഒരു കപ്പ്‌
കാരറ്റ്‌ -ഒരെണ്ണം ചെറുത്‌ കൊത്തി അരിഞ്ഞത്
വെജിടബിള്‍ ഓയില്‍ – ഒരു ടേബിള്‍ സ്പൂണ്‍
കുഞ്ഞുള്ളി – മൂന്നോ നാലോ ചെറുതായി അരിഞ്ഞത്
പച്ചമുളക് – രണ്ടു ചെറുതായി അരിഞ്ഞത്
കടുക് – അര ടി സ്പൂണ്‍
തേങ്ങാ തിരുമ്മിയത് – കാല്‍ കപ്പ്‌
മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

1. ഉള്ളി പൂവ്, കാരറ്റ്‌ ,പച്ചമുളക് അരിഞ്ഞത് എന്നിവ തിരുമ്മിയ തേങ്ങയും ഉപ്പും ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഇളക്കി ചേര്‍ക്കുക .

2. ഒരു പാനില്‍ എണ്ണ ചൂടാകി കുഞ്ഞുള്ളിയും കടുകും വറുത്തു,അതിലേക്കു തേങ്ങ ചേര്‍ത്ത ഉള്ളി പൂവ് മിശ്രിതം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക .നന്നായി ചിക്കി തോര്‍ത്തി എടുക്കുക .(വെള്ളം ഒട്ടും ചേര്‍ക്കണ്ട ആവശ്യം ഇല്ല)

Tuesday, February 25, 2020

 ചിക്കൻ ടിക്ക


വീട്ടിലെ ഫ്രൈ പാനിൽ കുട്ടികൾക്കിഷ്ടപ്പെടുന്ന ചിക്കൻ ടിക്ക തയാറാക്കാം
നല്ല രുചിയും മണവുമുള്ള ചിക്കൻ ടിക്ക വീട്ടിലെ ഫ്രൈപാനിൽ വളരെ എളുപ്പത്തിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ :

ചിക്കൻ എല്ലില്ലാതെ കഷ്ണങ്ങളാക്കിയത് - 250 ഗ്രാം
തൈര് - അരക്കപ്പ്
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
കുരുമുളക്പൊടി - അരടീസ്പൂൺ
കസൂരിമേത്തി - കാൽടീസ്പൂൺ
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ഉപ്പ്- 1 ടീസ്പൂൺ
സവാള ചതുര കഷ്ണങ്ങളാക്കിയത്- അരക്കപ്പ്
കാപ്സിക്കം ചതുര കഷ്ണങ്ങളാക്കിയത് - അരക്കപ്പ്
തക്കാളി ചതുര കഷ്ണങ്ങളാക്കിയത് - അരക്കപ്പ്
ഓയിൽ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിലേക്കു തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, കസൂരിമേത്തി, നാരങ്ങാനീര് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു ചിക്കൻ, സവാള, കാപ്സികം, തക്കാളി എന്നിവ ചേർത്ത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്തു വയ്ക്കാം.

ഒരു മണിക്കൂറിനു ശേഷം സോക് ചെയ്ത ബാംബൂ സ്റ്റിക്കിലേക്കു സവാള, കാപ്സിക്കം, തക്കാളി, ചിക്കൻ എന്ന ക്രമത്തിൽ ഓരോന്നായി കോർത്തെടുക്കുക. ഒരു പാനിൽ എണ്ണ തടവി, കുറഞ്ഞ തീയിൽ തിരിച്ചും മറിച്ചുമിട്ട് 15 മിനിറ്റ് വേവിച്ചെടുക്കുക. ചൂടോടെ വിളമ്പാം.

ഡ്രൈ റെഡ് ചില്ലി ചിക്കന്‍



ഇന്ന് നമുക്ക്‌ ഡ്രൈ ചില്ലി ചിക്കൻ എങ്ങനെ വീട്ടിൽ വച്ച്‌ ഉണ്ടാക്കാം എന്ന് നോക്കാം ... ഭൂരിഭാഗം പേരും. ഹോട്ടലിൽ നിന്ന് മാത്രമേ ചില്ലി ചിക്കൻ എല്ലാം കഴിക്കാറുള്ളു..നമുക്കിത്‌ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.


ആവശ്യം വേണ്ട സാധനങ്ങൾ


കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg

വറ്റല്‍മുളക് – 12 എണ്ണം

കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍

ഇഞ്ചി – 2 ഇഞ്ച് കഷണം

വെളുത്തുള്ളി – 10 അല്ലി

ചെറിയ ഉള്ളി – 15 എണ്ണം

കറിവേപ്പില – 2 ഇതള്‍

നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍

മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്

വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.

ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.

അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍ വയ്ക്കുക.

ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.

കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.

പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.

മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.

ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.

Monday, February 24, 2020

ചിക്കൻ ഡ്രൈ ഗ്രേവി



ചിക്കൻ65എനിക്ക്പ്രിയപ്പെട്ട വിഭവമാണ്. ഡ്രൈ ഫ്രൈ വിഭവമായാണ് സാധാരണ ചിക്കൻ 65 തീൻമേശകളിൽ എത്താറ്. എന്നാൽ 65 ഗ്രേവി, വേറിട്ട രുചിവഴിയിലെ ഒരു കേമൻ തന്നെ.

1. എല്ലില്ലാത്ത ചിക്കൻ- അരക്കിലോ
2. കട്ടത്തൈര്- ഒരു കപ്പ്
3. മുളകുപൊടി - മുക്കാൽ ടേബിൾ സ്പൂൺ
4. കശ്മീരി മുളകുപൊടി- മുക്കാൽ ടീസ്പൂൺ
5. മഞ്ഞപ്പൊടി- കാൽ ടേബിൾ സ്പൂൺ
6. മല്ലിപ്പൊടി- കാൽ ടേബിൾ സ്പൂൺ
7. പച്ചമുളക്- 5 എണ്ണം
8. ടുമാറ്റോ സോസ്- മൂന്ന് ടേബിൾ സ്പൂൺ
9. ബട്ടർ - 200 ഗ്രാം
10. വേപ്പില- ആവശ്യത്തിന്
11. ഉപ്പ് ആവശ്യത്തിന്
തൈര്, മഞ്ഞൾപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് അതിൽ ചിക്കൻ കഷണങ്ങൾ നന്നായി പുരട്ടി 3 മണിക്കൂർ വയ്ക്കുക. ശേഷം ചിക്കൻ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി ബട്ടർ അതിലിട്ട് ഉരുക്കി, അതോടൊപ്പം വേപ്പിലയും പച്ചമുളകും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസ് ഒഴിക്കണം. നേരത്തേ വറുത്തുവച്ച ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് നാലു മിനിറ്റ് ഇളക്കി വേവിക്കുക.

ചിക്കൻ തേങ്ങ കറി



ചേരുവകൾ

ചിക്കൻ. -1kg
സവാള. -4 എണ്ണം
തക്കാളി. -3 എണ്ണം
പച്ചമുളക്. -6 എണ്ണം
ഇഞ്ചി. - ചെറിയ കഷണം
വെളുത്തുള്ളി -2 എണ്ണം
തേങ്ങ. -1 എണ്ണം
വെളിച്ചെണ്ണ
ഉപ്പ്
അണ്ടിപ്പരിപ്പ് -20gm
മല്ലിയില -2 തണ്ട്
മല്ലിപ്പൊടി.
മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

ഒരു പാത്രമെടുത്ത് ചൂടാക്കി എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച സവാള ഉപ്പും ചേർത്തു വഴറ്റുക ചെറുതായി കളർ മറിയാൻ വെളുത്തുള്ളി ഇഞ്ചി ചതച്ചത് പച്ചമുളകും ചേർക്കുക നന്നായി വഴറ്റുക അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ചേർക്കുക മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക കഴുകി വച്ച ചിക്കനും
കുറച്ചു വെള്ളവും ചേർത്ത് പാത്രം നന്നായി മൂടിവെക്കുക 10 മിനിറ്റ് വേവിക്കുക മിക്സിയിൽ തേങ്ങയും അണ്ടിപ്പരിപ്പും ചേർത്ത് അരക്കുക അത് പാത്രത്തിലേക്ക് ഒഴിച്ച് 5 മിനിറ്റ് വേവിക്കുക തീയണച്ച് അതിലേക്ക് അരിഞ്ഞുവെച്ച മല്ലിയില കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നമുക്ക് നെയ്ച്ചോറിന്റെ കൂടെ കഴിക്കാം അങ്ങനെ ചിക്കൻ തേങ്ങ കറി റെഡി

Sunday, February 23, 2020

സ്പെഷ്യൽസ് ചിക്കൻ കറി



ചേരുവകൾ

ചിക്കൻ 1 kg
തക്കാളി 3 എണ്ണം (ചെറുതായി മുറിച്ചത് )
സവാള 2 എണ്ണം (ചെറുത് സ്കിൻ കളഞ്ഞ് ചെറുതായി മുറിച്ചത്)
ബദാം കുതിർത്ത് സ്കിൻ കളഞ്ഞത് 15 എണ്ണം
ഇഞ്ചി 2 കഷ്ണം (വ്യത്തിയാക്കി നീളത്തിൽ കനം കുറച്ച് കട്ട് ചെയിതത്)
വെളുത്തുള്ളി 8 അല്ലി
പച്ചമുളക് 3 എണ്ണം (നീളത്തിൽ പിളർന്നത്)
മുളക് പൊടി എരിവിന് ആവശ്യത്തിന്
മല്ലിപ്പൊടി 1 ടിസ്പൂൺ
മഞ്ഞൾ പൊടി 1 ടി സ്പൂൺ
ജീരകം വറുത്ത് പൊടിച്ചത് 1 / 4 ടിസ്പൂൺ
ഗരം മസാലപ്പൊടി 1ടി സ്പൂൺ
പട്ട ഒരു ചെറിയ കഷ്ണം
ഏലക്ക 2 എണ്ണം
ബേലിഫ് 1 ചെറിയ ഇല
നാരങ്ങ 1 ( പിഴിഞ്ഞെടുത്തത് )
ഉപ്പ് ആവശ്യത്തിന്
ബട്ടർ 1 1/2 ടേബിൾ സ്പൂൺ
കസ്തൂരി മേത്തി 1 ടിസ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കനിൽ നാരങ്ങനീര്, മഞ്ഞൾപ്പൊടി പുരട്ടി വയ്ക്കുക

തക്കാളി, സവാള, ബദാം, മുളക് പൊടി, മല്ലിപ്പൊടി ,വെളുത്തുള്ളി മിക്സിയിൽ നന്നായി അരച്ച് എടുക്കുക

ഒരു പാൻ വച്ച് ബട്ടർ ഇട്ട് ചൂടാകുമ്പോൾ പട്ട, ഏലക്ക ,ബേലീഫ് ഇട്ട ശേഷം ഇഞ്ചി, പച്ചമുളക് ഇട്ട് വഴറ്റുക. ഇതിലേക്ക് അരച്ച് വച്ച പേസ്റ്റിട്ട് ചെറു തീയിൽ മൂടി വയ്ക്കുക .

അരപ്പിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞ് തുടങ്ങുമ്പോൾ ജീരപ്പൊടിയും ആവശ്യത്തിന് ഉപ്പും ,ഇട്ടിളക്കിയ ശേഷം ചിക്കനിതിലേക്കിട്ട്
നന്നായി ഇളക്കി തീ കുറച്ച് മൂടി വയ്ക്കുക. ഇടയക്ക് തുറന്ന് ഇളക്കി കൊടുക്കാം ..

ചിക്കൻ നന്നായി വെന്ത് വെള്ളം വറ്റി എണ്ണ തെളിഞ്ഞത് തുടങ്ങുമ്പോൾ ശരം മസാലപ്പൊടിയും, കസ്തൂരി മേത്തിയും ഇട്ട് ഇളക്കി തീ ഓഫ് ചെയ്യാം

മുഗളായി ചിക്കൻ



ഇന്ന് നമുക്ക്‌ മുഗളായി ചിക്കൻ ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം... കൂടെ മുഗളായി ഭക്ഷണങ്ങളെ കുറിച്ച്‌ അൽപം ചരിത്രവും

മുഗൾ രാജവംശത്തിന്റെ പാചകരീതികളുടെ പ്രചോദനം ഉൾക്കൊള്ളുന്ന ഒരു തെക്കേ ഏഷ്യൻ ഭക്ഷണവിഭവ പാചകരീതിയാണ്‌ മുഗളായി പാചകരീതി അല്ലെങ്കിൽ മുഗൾ ഭക്ഷണവിഭവങ്ങൾ എന്നു പറയുന്നത്. ആദ്യകാലത്തെ ഡെൽഹി, പഞ്ചാബ് എന്നിവടങ്ങളിലാണ്‌ ഈ പാചകരീതി പ്രധാനമായും ഉണ്ടായിരുന്നത്. ഈ പാചകരീതി മധ്യേഷ്യയിലെ പേർഷ്യൻ, ടർക്കിഷ് പാചകരീതികളിൽ നിന്നും ഭക്ഷണവിഭവങ്ങളിൽ നിന്നും ധാരാളം പ്രചോദനമുൾക്കൊണ്ടതാണ്‌. ബ്രിട്ടനിലേയും, അമേരിക്കയിലേയും ഒട്ടൂമിക്ക ഭക്ഷണശാലകളിലെ പാചകരീതികൾ മുഗളായി രീതിയാണെന്ന് പറയാം


നമുക്ക്‌ ഒരു മുഗളായി വിഭവം പാചകം ചെയ്യുന്ന രീതി ഒന്ന് നോക്കാം

മുഗളായി ചിക്കൻ ബദാം ചേര്ത്തത്


ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ - ഒന്നേകാൽ കിലോ ചെറിയ കഷ്ണം ആകിയത്

കൂട്ട്‌ -1

മസാല തേച്ചു പിടിപ്പിക്കാൻ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂണ്‍

ഗരം മസാല - 2 ടീസ്പൂണ്‍

പച്ചമുളക് ചെറുതാക്കി അരിഞ്ഞത് - 2 ടീസ്പൂണ്‍


കൂട്ട്‌ -2

ഇഞ്ചി - 1 ഇഞ്ച്‌ വലുപ്പത്തിൽ ഉള്ളത്

വെളുത്തുള്ളി - 8 മുതൽ 9 അല്ലി

തൊലി കളഞ്ഞ ബദാം

 പരിപ്പ് - 6 ടേബിൾ സ്പൂണ്‍

ഓയിൽ - 7 ടേബിൾ സ്പൂണ്‍

കറുവാപട്ട - 1 ഇഞ്ച്‌ വലുപ്പത്തിൽ ഉള്ളത്

കറുവ പട്ടയുടെ ഇല - - 2 എണ്ണം

ഗ്രാമ്പു - 5 എണ്ണം

ഏലക്കായ്‌ - 10 എണ്ണം

സവാള ചെറുതാക്കി അരിഞ്ഞത് - 2 എണ്ണം

മുളക് പൊടി - അര ടീസ്പൂണ്‍

മല്ലി പൊടി - ഒന്നര ടീസ്പൂണ്‍

കുരുമുളക് പൊടി - കാൽ ടീസ്പൂണ്‍

തയിര് - 7 ടേബിൾ സ്പൂണ്‍

ഫ്രഷ്‌ ക്രീം - മുക്കാൽ കപ്പ്‌

ഗരം മസാല - കാൽ ടീസ്പൂണ്‍

ഉപ്പു - 2 അര ടീസ്പൂണ്‍

മല്ലിയില്ല

തയ്യാറാക്കുന്ന വിധം

ചിക്കൻ മസാല തേച്ചു അര മണികൂര് വെച്ചതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ബദാം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

മസാല തേച്ചു വെച്ചിരിക്കുന്ന ചിക്കൻ ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടയതിനുശേഷം ഇട്ടു ചെറിയ ബ്രൌണ്‍ കളർ ആവുന്നതുവരെ ഫ്രൈ ചെയ്യുക

 ഫ്രൈ ചെയ്ത ചിക്കൻ വേറെ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ബാകി ഉള്ള ഓയിൽ ഉപയോഗിച്ച് അതെ പാനിൽ തന്നെ കരയാമ്പൂ , കറുവപ്പട്ട , കരുവപ്പട്ടയുടെ ഇല ചേർത്ത് ചെറുതായി ഒന്ന് വഴറ്റി എടുക്കുക.

ഇനി ഇതിലേക്ക് സവാള ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ അതിലേക്കു നേരത്തെ ഉണ്ടാക്കി വെച്ചിരിക്കുന്ന ബദാം പേസ്റ്റ് ചേർത്ത് മിക്സ്‌ ചെയുക ഓയിൽ separate ആയി വരുന്നത് വരെ ഇതിനെ ഫ്രൈ ചെയ്തു എടുക്കുക

ശേഷം മുളക് പൊടി മല്ലി പൊടി കുരുമുളക് പൊടി ചേർത്ത് ചെറിയ തീയിൽ വെച്ച് കുക്ക് ചെയ്യണം , ഇനി ഇതിലേക്ക് ചിക്കൻ ഫ്രഷ്‌ ക്രീം എന്നിവ ചേർത്ത് 20 മിനിട്ടോളം വേവിക്കുക ശേഷം തയിര് ഉപ്പു ഗരം മസാല മല്ലിയില ചേർത്ത് 10 മിനിട്ടോളം ചെറിയ തീയിൽ വെച്ച് വേവിക്കുക

Saturday, February 22, 2020

ചിക്കന്‍ കൊണ്ടാട്ടം



കോഴി – 2 കിലോ
എണ്ണ - ½ കിലോ
അങ്ങാടിമുളക് കുത്തിയത് - 50ഗ്രാം
കശ്മീര്‍ മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
സവാള – ½ കിലോ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 50 ഗ്രാം
തക്കാളി അരച്ചത്‌ - 250 ഗ്രാം
വേപ്പില – കുറച്ച്
മല്ലിയില – 2ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുളക് പൊടിച്ചത്, മഞ്ഞള്‍പൊടി എന്നിവ കോഴിയില്‍ പുരട്ടി 10 മിനിറ്റ് വെച്ചതിനു ശേഷം കോഴി വറുത്തെടുക്കുക. 4 ടീസ്പൂണ്‍ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയതിനു ശേഷം സവാള ഇട്ട് ബ്രൌണ്‍ നിറമായതിനു ശേഷം കോഴി ഉപ്പ് ഇട്ട് നല്ല പോലെ ഇളക്കുക. അതിലേക്ക് അരച്ച തക്കാളി ഒഴിച്ച് കുറച്ചു സമയം ചെറു തീയില്‍ വെച്ച് വേപ്പിലയും, മല്ലിയിലയും പച്ചമുളകും ചേര്‍ക്കുക.

കാശ്മീരി ചിക്കൻ


ചേരുവകൾ

ചിക്കൻ അരക്കിലോ
ഇഞ്ചി ഒരു കഷണം
പച്ചമുളക് 2 എണ്ണം
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
സവാള(ചെറുതായി അരിഞ്ഞത്)
2 എണ്ണം
തൈര് 3 ടേബിൾ സ്പൂൺ
പാൽ 4 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് ഒരു നുള്ള്
നെയ്യ് 2 ടേബിൾ സ്പൂൺ
വെള്ളം ഒരു കപ്പ്
ആൽമണ്ട് 6 എണ്ണം
കറുവപ്പട്ട 2 കഷണം
പെരുംജീരകം ഒരു ടീസ്പൂൺ
കശകശ അര ടീസ്പൂൺ
വഴനയില 3 എണ്ണം
വറ്റൽമുളക് 3 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുങ്കുമപ്പൂ പാലിൽ കുതിർത്തു വയ്ക്കുക. ആൽമണ്ട്, കറുവപ്പട്ട, പെരുംജീരകം, കശകശ, വറ്റൽമുളക് എന്നിവ ചേർത്ത് അരക്കുക. നെയ്യ് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വഴനയില, സവാള, എന്നിവ വഴറ്റിയതിനു ശേഷം മല്ലിപ്പൊടി ചേർക്കുക. അതിലേക്ക് ചിക്കനും തൈരും ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് അടച്ചുവേവിക്കുക. വെന്തു വരുമ്പോൾ അരച്ചുവച്ചിരിക്കുന്ന അരപ്പും പാലിൽ കുതിർത്ത കുങ്കുമപ്പൂവും ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.

Friday, February 21, 2020

വെജിറ്റബിൾ ബിരിയാണി


എണ്ണയും നെയ്യും ചേർക്കാതെ രുചികരമായ വെജിറ്റബിൾ ബിരിയാണി

ചേരുവകൾ

റൈസ് – 2 കപ്പ്
സവാള – 1 എണ്ണം
പച്ചമുളക് – 1 എണ്ണം
ചിരകിയ തേങ്ങ– 4 ടേബിൾസ്പൂൺ
പുതിനയില - 1 ടേബിൾസ്പൂൺ
മല്ലിയില - ടേബിൾസ്പൂൺ
ഗരംമസാല – 1 ¼ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കാരറ്റ് –1 എണ്ണത്തിന്റെ പകുതി
ബീൻസ്–4 എണ്ണം
ബട്ടർ മഷ്റൂം –4 എണ്ണം
സോയാചങ്ക്സ് – 10 എണ്ണം
തക്കാളി – 1 എണ്ണം
വെള്ളം – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ – ½ കപ്പ് (ആവശ്യമെങ്കിൽ)

റൈസ് തയാറാക്കാൻ
ഏലയ്ക്ക – 2 എണ്ണം
ഗ്രാമ്പൂ– 2 എണ്ണം
പട്ട– ചെറിയ കഷണം
വെള്ളം – 10 കപ്പ്


തയാറാക്കുന്ന വിധം
രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി 20 മിനിറ്റ് നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. അതിനുശേഷം വലിയ ഒരു പാത്രത്തിൽ 10 ഗ്ലാസ് വെള്ളം ഒഴിച്ച് (രണ്ടേകാൽ ടീസ്പൂൺ ഉപ്പാണ് ഇവിടെ ഇട്ടിട്ടുളളത്) ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ വേണമെങ്കിൽ ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ഒരു അരിപ്പ ഉപയോഗിച്ച് കോരിമാറ്റാം. ആ വെള്ളത്തിലേക്ക് കുതിർത്ത അരി ഊറ്റിയത് ഇട്ട് നല്ല തീയിൽ മുക്കാൽ വേവാകുന്നതു വരെ വേവിക്കുക(ഇവിടെ അരിവേകാൻ 8 മിനിറ്റാണ് എടുത്തത്). മുക്കാല്‍ വേവായ അരി ഒരു അരിപ്പയിലേക്ക് മാറ്റി അതിന്റെ നടുക്കായി ഒരു കുഴി പോലെ ആക്കി വയ്ക്കുക.

ഇനി കുറച്ചു മല്ലിയിലയും പുതിനയിലയും എടുത്ത് കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് ഒരു പിടി ചിരകിയ തേങ്ങയും ഒരു ടീസ്പൂൺ ഗരംമസാലയും ചേർത്ത് നന്നായി തിരുമ്മി മാറ്റി വയ്ക്കുക. ഇനി 15 അണ്ടിപ്പരിപ്പും ഒരു പിടി ഉണക്ക മുന്തിരിയും കുറച്ച് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ഇനി കുറച്ച് സോയാ (10 എണ്ണം) ചൂടുവെള്ളത്തിൽ കുതിർത്തു വച്ച് രണ്ടു മൂന്നു പ്രാവശ്യം പിഴിഞ്ഞ് വെള്ളം മാറ്റി കട്ട് ചെയ്തു വയ്ക്കുക(ആവശ്യമങ്കിൽ മാത്രം) ഇനി പച്ചക്കറികൾ ഒരു കാരറ്റിന്റെ പകുതി, നാല് ബട്ടർ മഷ്റൂം, നാല് ബീൻസ് ഇവയെല്ലാം (കോളിഫ്ളവറും, ഗ്രീൻപീസും വേണമെങ്കിൽ ചേർക്കാം) അരിഞ്ഞ് മാറ്റി വയ്ക്കുക. ഇനി വേണ്ടത് ഒരു സവാള കനംകുറച്ച് നീളത്തിൽ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, വലിയ പുളിയില്ലാത്ത തക്കാളി നീളത്തിൽ അരിഞ്ഞത്. ഒരു ഗ്ലാസ് തേങ്ങ ചിരകിയതിലേക്ക് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അടിച്ച് പിഴിഞ്ഞെടുക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ഇത്രയും റെഡിയാക്കി വയ്ക്കുക.
ഇനി ഒരു കടായ് അടുപ്പിൽ വച്ച് അതിലേക്ക് പച്ചക്കറികൾ എല്ലാം ഇട്ട് സോയാ ചങ്ക്സും അണ്ടിപ്പരിപ്പും കിസ്മിസും ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇടത്തരം തീയിൽ ഇത് അടച്ചു വച്ച് വേവിക്കുക. ഒട്ടും വെള്ളം ചേർക്കരുത്. കുറച്ചു സമയം കഴിയുമ്പോൾ അടപ്പ് മാറ്റി കാൽ ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. തണുത്ത വെള്ളം ഒഴിക്കരുത്. വീണ്ടും അടച്ച് വച്ച് വേവിക്കുക. പച്ചക്കറികള്‍ മുക്കാൽ വേവാകുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കുക. വീണ്ടും 5 മിനിറ്റ് നേരം വേവിച്ചതിനുശേഷം പുതിന, മല്ലിയില, നാളികേരം, ഗരംമസാല എന്നിവ ചേർത്ത മിക്സ് ഇതിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക. ഗരം മസാലയില്ലെങ്കിൽ ബിരിയാണി മസാല ചേർത്താലും മതി. പുളി നോക്കി ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കുക.
ദം ചെയ്യാൻ വേണ്ടി ഒരു ദോശ തവ അടുപ്പിൽ വച്ച് അതിന്റെ മുകളിലായി ദം ചെയ്യാനുള്ള പാത്രം വച്ച് അതിലേക്ക് ചോറിന്റെ ഒരു ലെയർ ആദ്യം ഇട്ടുകൊടുക്കുക. അതിന്റെ മുകളിലായി മസാല ഇട്ടുകൊടുക്കുക. വേണമെങ്കിൽ ഇതിന്റെ മുകളിലായി ഗരംമസാലയും മല്ലിയിലയും പുതിനയിലും വിതറിക്കൊടുക്കാം. മുഴുവൻ ചോറും മസാലയും ഇങ്ങനെ ലെയർ ചെയ്യുക. അതിനുശേഷം അടച്ച് വച്ച് ഇടത്തരം തീയിൽ 10 മിനിറ്റ് നേരം ചൂടാക്കുക. (ഓവനിൽ ചെയ്യണമെന്നുള്ളവർക്ക് 1800 C 10 മിനിറ്റ് നേരം ബേക്ക് ചെയ്യുക ) 10 മിനിറ്റ് നേരം ദം ചെയ്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇതിന്റെ കൂടെ സാലഡും അച്ചാറും ചേർത്ത് കഴിക്കാം.
∙ബിരിയാണിയിൽ ഉപ്പ് കുറഞ്ഞു പോയാൽ ഉപ്പ് കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് ബിരിയാണിയിൽ ഇടയ്ക്ക് ഇടയ്ക്ക് തളിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്താൽ മതി.

കോഴിക്കോടന്‍ കോഴി ബിരിയാണി



ചേരുവകള്‍

1. ബിരിയാണി അരി : ഒരു കി.ഗ്രാം
2. കോഴി: ഒന്നര കി.ഗ്രാം
3. സവാള: അര കി.ഗ്രാം
4. തക്കാളി: കാല്‍ കി.ഗ്രാം
5. മുളകുപൊടി: രണ്ടു ടീസ്‌പൂണ്‍
6. മല്ലിപ്പൊടി: രണ്ടു ടേബിള്‍സ്‌പൂണ്‍
7. മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍
8. മല്ലിയില, പൊതിനയില: കാല്‍ കപ്പ്‌
9. തൈര്‌: അര കപ്പ്‌
10. നെയ്യ്‌: അര കപ്പ്‌
11. ഉപ്പ്‌: :ആവശ്യത്തിന്‌
12. ഇഞ്ചി വലിയ കഷണം
13. പച്ചമുളക്‌: എട്ടെണ്ണം
14. വെളുത്തുള്ളി: രണ്ടുകുടം
15. മല്ലിയില, പുതിന അരച്ചത്‌്: രണ്ടു ടേബിള്‍സ്‌പൂണ്‍ വീതം
16. കുരുമുളകുപൊടി: ഒന്നര ടീസ്‌പൂണ്‍
17. ഗരംമസാലപ്പൊടി: ഒന്നര ടേബിള്‍സ്‌പൂണ്‍
18. പെരുംജീരകം: ഒന്നര ടീസ്‌പൂണ്‍
19. ജീരകം: അര ടീസ്‌പൂണ്‍
20. കസ്‌്കസ്‌ : കാല്‍ കപ്പ്‌
21. നാരങ്ങാനീര്‌: ഒരെണ്ണത്തിന്റെ
22. അണ്ടിപ്പരിപ്പ്‌, മുന്തിരി: ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

അരി പകുതി വേവില്‍ ഉപ്പിട്ടു വേവിച്ച്‌ ഊറ്റിയെടുക്കുക. അഞ്ചാമത്തെ ചേരുവകള്‍ അരച്ചു നാരങ്ങാനീരും ചേര്‍ത്തു പത്തുമിനിട്ട്‌ വയ്‌ക്കുക. മൂന്നാമത്തെ ചേരുവകള്‍ മുറിച്ചെടുക്കുക. ബാക്കിയുള്ള എല്ലാ മസാലകളും ഇറച്ചിയില്‍ ചേര്‍ത്തു നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇതിലേക്ക്‌ അല്‌പം നെയ്യും ചേര്‍ത്ത്‌ അടുപ്പില്‍വച്ചു വേവിക്കുക. ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ പകുതി വേവിച്ച ചോറ്‌ ഇതിന്റെ മുകളില്‍ നിരത്തുക. ഒമ്പതാമത്തെ ചേരുവകള്‍ നെയ്യില്‍ വറുത്തുകോരുക. അതു ചോറിനു മുകളില്‍ നിരത്തുക. ആവശ്യമെങ്കില്‍ പനിനീരില്‍ അല്‌പം മഞ്ഞക്കളര്‍ കലക്കി മേലെ തൂവുക. പാത്രം അടച്ചുവയ്‌ക്കുക. മുകളിലും താഴെയും കനലിട്ട്‌ ദം ചെയ്യുക. ശേഷം ഉപയോഗിക്കാം.

Thursday, February 20, 2020

ദോശ



ദോശ നമുക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു പ്രാതല്‍ ആണ്…എന്നും ഒരേ തരം ദോശ ആകാതെ വ്യത്യസ്ത രുചികളില്‍ നമുക്കിന്നു ദോശ ഉണ്ടാക്കാം …ഇത് വളരെ എളുപ്പമാണ് പോഷക ഗുണങ്ങള്‍ ഉള്ളതുമാണ്
വ്യത്യസ്ത തരം ദോശകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ചെറുപയര്‍ ദോശ

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ് – 2 ഗ്ലാസ്‌

അരി – 1 ഗ്ലാസ്‌

ചുവന്നുള്ളി – 4 എണ്ണം

പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 വലുത്

ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം

കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)

ഉപ്പ് – പാകത്തിന്

മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്

സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്

നല്ലെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെറുപയര്‍ ,അരി മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു പാകത്തിന് വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക് സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക.

പിസ്ത കുല്‍ഫി



പിസ്ത ചേര്‍ത്ത് നല്ലൊരു ഫ്രോസണ്‍ കുല്‍ഫി തയ്യാറാക്കാം.

ചേരുവകള്‍

ഫുള്‍ ഫാറ്റ് മില്‍ക്ക്: നാല് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്: ഒരു കാന്‍
ഏലക്ക പൊടിച്ചത്: ഒരു ടീസ്പൂണ്‍
പിസ്ത നുറുക്കിയത്: ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള സോസ്പാനില്‍ പാലൊഴിച്ച്‌ തിളപ്പിക്കുക. ശേഷം 15 മിനിറ്റ് ചെറുതീയില്‍ അടുപ്പില്‍ വെക്കുക. കട്ടിയായി വരുമ്ബോള്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് തുടരെ ഇളക്കി യോജിപ്പിക്കണം. അതിലേക്ക് പിസ്ത പൊടിച്ചതും ഏലക്ക പൊടിച്ചതും ചേര്‍ത്ത് വീണ്ടുമിളക്കാം. ഇനി അടുപ്പില്‍ നിന്ന് ഇറക്കുക. നന്നായി തണുക്കുമ്ബോള്‍ കുല്‍ഫി മോള്‍ഡുകളിലൊഴിച്ച്‌ എയര്‍ടൈറ്റ് ക്യാപ് കൊണ്ട് മൂടി ആറു മണിക്കൂര്‍ ഫ്രീസറില്‍ വെക്കുക.
കഴിക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് ഫ്രീസറില്‍ നിന്നെടുക്കാം. മോള്‍ഡില്‍ നിന്ന് പുറത്തെടുത്ത് നുറുക്കിയ പിസ്ത വിതറുക.

Wednesday, February 19, 2020

സ്വീഡിഷ് മീറ്റ് ബോള്‍സ്



റോസ്റ്റഡ് പൊട്ടറ്റോ, പാസ്ത, ന്യൂഡില്‍സ് ഇവയ്‌ക്കൊപ്പം കഴിക്കാവുന്ന മീറ്റ് ബോള്‍സ് തയ്യാറാക്കാം

ചേരുവകള്‍

ബീഫ്-മുക്കാല്‍ കിലോ
ഉരുളക്കിഴങ്ങ്-ഒന്ന്
സവാള-രണ്ടെണ്ണം
ക്രീം-അരക്കപ്പ്
ബ്രെഡ് ക്രമ്ബ്‌സ്-അരക്കപ്പ്
വെള്ളം-കാല്‍ കപ്പ്
പഞ്ചസാര-ഒരു ടീസ്പൂണ്‍
സോയ സോസ്- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കുരുമുളകുപൊടി-ആവശ്യത്തിന്
കറുവാപ്പട്ട പൊടിച്ചത്-ഒന്നര ടീസ്പൂണ്‍
ഗ്രാമ്ബൂ പൊടിച്ചത്-അര ടീസ്പൂണ്‍
ബീഫ് സ്റ്റോക്ക്-രണ്ട് കപ്പ്
ഹെവി ക്രീം-ഒരു കപ്പ്
തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക

ബീഫ് ഉപ്പും അല്‍പം കുരുമുളകുപൊടിയുമിട്ട് വേവിക്കണം. എന്നിട്ട് മിന്‍സ് ചെയ്‌തെടുക്കാം. ഒരു സവാള ചെറുതായി മിന്‍സ് ചെയ്‌തെടുക്കുക. മറ്റൊരു സവാള ഗ്രേറ്റ് ചെയ്ത് മാറ്റിവെക്കണം. പാനില്‍ ബട്ടര്‍ ചൂടാകുമ്ബോള്‍ മിന്‍സ് ചെയ്ത സവാളയിട്ട് വഴറ്റണം. അതിലേക്ക് ബീഫ്, സവാള, ക്രീം, ബ്രെഡ് ക്രമ്ബ്‌സ്, കറുവാപ്പട്ട പൊടിച്ചത്, ഗ്രാമ്ബൂ പൊടിച്ചത്, ഉരുളക്കിഴങ്ങ് എന്നിവയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നിറക്കാം. തണുക്കുമ്ബോള്‍ അല്‍പാല്‍പമായി എടുത്ത് കൈയിലിട്ട് ഉരുട്ടിയെടുക്കുക. പാനില്‍ ബട്ടര്‍ ചൂടാകുമ്ബോള്‍ മീറ്റ് ബോള്‍ ഫ്രൈ ചെയ്‌തെടുക്കാം. അതേ പാനില്‍ ബീഫ് സ്റ്റോക്കും ഹെവി ക്രീമും ചേര്‍ത്തിളക്കണം. ചൂടാകുമ്ബോള്‍ അതിലേക്ക് സോയ സോസും മീറ്റ് ബോളും ചേര്‍ത്ത് ചെറുതായി ഇളക്കാം

തക്കാളി സോസ്


തക്കാളി സോസ് ഇനി വീട്ടില്‍ തയ്യാറാക്കാം

ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍....

തക്കാളി 1/2 കിലോ
വിനാഗിരി 500 മില്ലി
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍
ഗ്രാമ്ബൂ 3 എണ്ണം
പഞ്ചസാര 100 ഗ്രാം
വെളുത്തുള്ളി 8 അല്ലി
മുളക് 10 എണ്ണം
കറുവപ്പട്ട ഒരു കഷണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച്‌ തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച്‌ തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്ബോള്‍ തീ ഓഫ് ചെയ്യുക. ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വയ്ക്കുക.

ചൂട് നന്നായി പോയശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വയ്ക്കുക.
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍....

തക്കാളി 1/2 കിലോ
വിനാഗിരി 500 മില്ലി
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍
ഗ്രാമ്ബൂ 3 എണ്ണം
പഞ്ചസാര 100 ഗ്രാം
വെളുത്തുള്ളി 8 അല്ലി
മുളക് 10 എണ്ണം
കറുവപ്പട്ട ഒരു കഷണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം തക്കാളി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച്‌ തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച്‌ തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്ബോള്‍ തീ ഓഫ് ചെയ്യുക. ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വയ്ക്കുക.

പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റാക്കി എടുക്കുക. ഗ്രാമ്ബൂ, കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്), സവാള, ഏലയ്ക്ക, പെരും ജീരകം, ജീരകം ഇവ ചെറുതായി ചതച്ച്‌ ,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.

കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച്‌ തക്കാളി പേസ്റ്റ് ഒഴിച്ച്‌ ഇളക്കുക. ഉണ്ടാക്കി വച്ച കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കുക. നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്ബോള്‍ വിനാഗിരി, പഞ്ചസാര , പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ച്‌ കുറുകുന്ന വരെ ഇളക്കുക. ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക.

അടിയില്‍പ്പിടിക്കാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. 2-3 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും.

Tuesday, February 18, 2020

ഡയറ്റ് സാലഡ്


രാത്രിയിൽ ലഘുഭക്ഷണം ആണ് ഉചിതം എന്ന് എല്ലാവര്ക്കും അറിയാം; പ്രതെയ്കിച്ചു എന്നെപോലെ കൊളെസ്ട്രോൾ ഉള്ളവർക്കും തടി ഉള്ളവർക്കുമെല്ലാം എത്ര ലഘുവായി കഴിക്കുന്നുവോ അത്രയും നല്ലതാണു; പ്രവാസികളായി ബാച്ചിലർസ് ആയി താമസിക്കുന്നവർക്ക് രാത്രി ഡിന്നറിനു ശീലിക്കാവുന്ന ഒരു സാലഡ് ആണ് ഇത്; നല്ല ശോധനയ്ക്കും നല്ല ഉറക്കത്തിനും എല്ലാം ഇത് നല്ലതാണു; എങ്കിനെ തയ്യാറക്കുന്നു എന്ന് നോക്കാം; ഭൂരിഭാഗം പേർക്കും അറിയാമെങ്കിലും എന്റേതായ രീതിയിൽ രുചികരവും ആരോഗ്യകരവും ആയി ഡിന്നർ സാലഡ് തയ്യാറാക്കുന്നത് എങ്കിനെ എന്ന് പറയാം…

ആവശ്യമുള്ള ചേരുവകകൾ: (2 പേർക്ക്)

കാരറ്റ് ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം ബീറ്റ്റൂട്ട് ചേർക്കാം; ബീറ്റ്റൂട്ട് ആണ് ചേർക്കുന്നതെങ്കിൽ ഒന്ന് ആവി കയറ്റി പച്ചമണം കളഞ്ഞാൽ കൂടുതൽ നല്ലതു)

ക്യാബേജ് ചെറുതായി അരിഞ്ഞത് – അര കപ്പ് (ഇതിനു പകരം ലാറ്റിയൂസ് / വയലറ്റ് ക്യാബേജ് / പല നിറങ്ങളിലുള്ള കാപ്സികം എന്നിവ ചേർക്കാം)

ക്യൂകമ്പർ / സാലഡ് വെള്ളരി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

ആപ്പിൾ ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം പൈനാപ്പിൾ / സ്ട്രോബെറി / പപ്പായ / തണ്ണിമത്തൻ / പഴം /മാതളം ഏതെങ്കിലും ഒന്ന് ചേർക്കാം)

പേരയ്ക്ക ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം പച്ച ആപ്പിൾ / പിയർ / മുളപ്പിച്ച ചെറുപയർ / ആവി കയറ്റിയ ചോളം / അവഗാഡോ ഏതെങ്കിലും ഒന്ന് ചേർക്കാം)

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 2 റ്റീസ്പൂൺ

ചെറിയുള്ളി പൊടിയായി അരിഞ്ഞത് – 2 ടേബിൾസ്പൂൺ

ഉപ്പു – ഇഷ്ടമനുസരിച്ചു

കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഇഷ്ടമുണ്ടെങ്കിൽ ചേർക്കുക; (ഞാൻ ചേർത്തിട്ടില്ല)

ചെറുനാരങ്ങാ നീര് – ഒന്നര ടേബിൾ സ്പൂൺ

എക്സ്ട്രാ വിർജിൻ ഒലിവോയിൽ – ഒരു ടേബിൾ സ്പൂൺ (ഇതിനു പകരം വിർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കാം )

ശുദ്ധമായ തേൻ – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു വലിയ ബൗളിൽ തേൻ ഒഴികെ മറ്റെല്ലാ ചേരുവകകളും കൂടി ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി മറിച്ചു യോജിപ്പിക്കുക; വിളമ്പുന്നതിനായി ചെറിയ ബൗൾ രണ്ടെണ്ണം എടുത്തു അതിലേക്കു പകർത്തുക; അര ടേബിൾസ്പൂൺ തേൻ വീതം ഓരോ ബൗളിനു മുകളിൽ ചുറ്റിച്ചു ഒഴിച്ച് കഴിക്കാവുന്നതാണ്;

ഇത് നല്ലൊരു സമീകൃതമായ ആഹാരമാണ്; പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും മാറി മാറി ഉപയോഗിക്കാൻ ശ്രമിക്കുക; ഒരു പച്ചക്കറികളും പഴങ്ങളും തന്നെ തുടർച്ചയായി കഴിക്കാതിരിക്കുക; എല്ലാത്തിലും കോമൺ ആയി ചെറിയുള്ളി, വെളുത്തുള്ളി, ഒലിവോയിൽ, ചെറുനാരങ്ങാനീര്, ഉപ്പു, തേൻ എന്നിവ ചേർക്കാം; മറ്റു ചേരുവകകൾ മാറി മാറി ഉപയോഗിക്കാൻ ശ്രദ്ധിക്കുക; അപ്പൊ മടുക്കുകയും ഇല്ല; കൊളെസ്ട്രോൾ കുറയും; വയറു കുറയും; ഉന്മേഷം ലഭിക്കും. ഉറക്കം ലഭിക്കും; ശോധനയും എളുപ്പമാകും

FRUIT CUSTARD


മധുരം കഴിക്കാൻ ഇഷ്ടം ഉള്ളവർക്ക്
ഇതാ ഒരു Healthy Dessert

ചേരുവകൾ

പാൽ 1/2 ltr
പഞ്ചസാര 4tbsp
കസ്റ്റാർഡ് പൗഡർ 2 tbsp
ഇഷ്ടമുള്ള ഫ്രൂട്ട്സ്

തയാറാക്കുന്ന വിധം

ഫ്രൂട്ട്സ് ചെറുതായി മുറിച്ച് പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വയ്
ക്കുക.

ഒരു പാനിലേക്ക് പാൽ ചേർത്ത് തിളപ്പിക്കുക.

കസ്റ്റാർഡ് പൗഡർ അൽപം പാൽ ചേർത്ത്
കട്ടയില്ലാതെ മിക്സ് ചെയ്യുക. ചൂടു പാലിൽ
കസ്റ്റാർഡ് പൗഡർ മിക്സ് ആവില്ല. തണുത്ത
പാലിൽ മിക്സ് ചെയ്യുക .

തിളച്ച പാലിലേക്ക് മിക്സ് ചെയ്ത കസ്റ്റാർ
ഡ് മിശ്രിതം ചേർത്ത് കൈവിടാതെ 5 മിനിട്ട്
ഇളക്കുക.മധുരം ആവശ്യമെങ്കിൽ ചേർത്ത്
കൊടുക്കാം.

കണ്ടൻസ്ഡ് മിൽക്ക് ചേർത്താൽ കുറച്ചു
കൂടെ ടേസ്റ്റ് കൂടുതലാണ്. പക്ഷേ അത് optional ആണ്.

തണുത്തതിനു ശേഷം മിക്സിയിൽ അടി
ച്ചെടുക്കുക.

തണുപ്പിച്ച ഫ്രൂട്ട് സിലേക്ക് ചേർത്ത് നന്നായി
ഇളക്കി യോജിപ്പിക്കുക.

2 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതി
നു ശേഷം സേർവ് ചെയ്യാം

ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ!

Monday, February 17, 2020

പാവയ്ക്കാ ബജ്ജി



പാവക്കാ....1
അരിപ്പൊടി.....1/4കപ്പ്
കടലമാവ്..1/4കപ്പ്
മുളക് പൊടി....1 ts
കായപൊടി.....1/4 ts
മഞ്ഞൾ പൊടി...1/4 ts
തക്കാളി 4എണ്ണം അരച്ചത്
ഉപ്പ്.....
കഴുകി വൃത്തിയാക്കിയ പാവക്കാഘനം കുറച്ച് വട്ടത്തിൽ മുറിക്കുക..... ബാക്കി ചേരുവകൾ എല്ലാം തക്കാളി അരച്ചതിൽ കലക്കി വെക്കുക.... എണ്ണ ചൂടായാൽ , കലക്കി വെച്ച മാവിൽ പാവയ്ക്ക കുറച്ചു സമയം മുക്കി വെച്ച ശേഷം വറുത്ത് എടുക്കുക.....കുറച്ചു കറിവേപ്പില എണ്ണയിൽ വറുത്തു garnish ചെയ്യുക.തക്കാളി
അരച്ചത് ചേർത്തത് കൊണ്ട് പാവയ്ക്കയുടെ കയപ്പ് തീരേ അറിയുന്നില്ല. 

ക്രിസ്പി ഫ്രൈഡ് ചിക്കന്‍



ചിക്കൻ - 1/2 കിലോ
തൈര്/മോര് - 1 കപ്പ്
കോണ്ഫ്ലോർ - 1/2 കപ്പ്
മൈദ - 1/2 കപ്പ്
മിക്സഡ് ഹെർബ്‌സ് (അല്ലെങ്കിൽ മറ്റെന്തെങ്കിലും സീസണിങ്) - 1tsp
ഗാർലിക് പൗഡർ - 1tsp
കുരുമുളക് പൊടി - 1 tsp
കോണ്ഫ്ലേക്സ് - 2 കപ്പ്
എണ്ണ
ഉപ്പ്‌

ചിക്കൻ തൈര്/മോര്, ഉപ്പ് പുരട്ടി 4 മണിക്കൂർ അല്ലെങ്കിൽ overnight വെക്കുക.
കുറച്ചു കോണ്ഫ്ലോർ, മൈദ, കുറുമുളക്പൊടി, mixed herbs (അല്ലെങ്കിൽ മറ്റെന്തെങ്കിലും സീസണിങ്), ഗർലിക് പൗഡർ എന്നിവ മിക്സ് ആക്കി വെക്കണം.
Corn flakes കൈ കൊണ്ട് പൊടിച്ചു വെക്കണം.
മാരിനേറ്റ് ചെയ്തു വച്ച ചിക്കൻ ഒരു അരിപ്പയിലോ മറ്റോ കുറച്ചു നേരം വെക്കുക. അധികമുള്ള വെള്ളം പോകാൻ വേണ്ടി ആണിത്.
ശേഷം corn flour കൂട്ട് ചിക്കനിൽ മിക്സ് ചെയ്ത് ഓരോ പീസ് ചിക്കനും corn flakesൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് എടുക്കുക.
ചിക്കൻ വെന്തു എന്നുറപ്പ് വരുത്തണം.
ഗർലിക് പൗഡർ ഇല്ലെങ്കിൽ ഗർലിക് പേസ്റ്റ് marinate ചെയ്യുന്ന സമയത്ത് ചിക്കനിൽ ചേർത്താലും മതിയാകും.

Sunday, February 16, 2020

ആലു പനീര്‍ മട്ടര്‍ മസാല


വെജിറ്റബിള്‍ പ്രേമികളാണോ നിങ്ങള്‍? എങ്കില്‍ ഒരു സ്‌പെഷല്‍ വിഭവം പരീക്ഷിച്ചാലോ? ആലു പനീര്‍ മട്ടര്‍ മസാല തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

1. ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് - ഒരെണ്ണം

2. മട്ടര്‍ - 100 ഗ്രാം

3 പനീര്‍ ചെറുതായ നുറുക്കി - വെളിച്ചെണ്ണയില്‍

വറുത്തെടുത്തത് - 250 ഗ്രാം

4. സവാള ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം

5. പച്ചമുളക് - നാലെണ്ണം

6. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഓരോ ടീസ്പൂണ്‍

7 തക്കാളി ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം

8. തേങ്ങയുടെ ഒന്നാംപാല്‍ - അര കപ്പ്

9. രണ്ടാംപാല്‍ - ഒന്നര കപ്പ്

10. മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍

11. മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍

12. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

13. ഗരംമസാല - ഒരു നുള്ള്

14. എണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍

16. കടുക് - ആവശ്യത്തിന്

17. കറിവേപ്പില - ആവശ്യത്തിന്

18. മല്ലിയില - ആവശ്യത്തിന്

19 .ഉണക്കമുളക് - രണ്ടെണ്ണം

20. ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് രണ്ട് സ്പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടായതില്‍, അരിഞ്ഞുവച്ചിരിക്കുന്ന സവാളയും പച്ചമുളകും വഴറ്റുക. ബ്രൗണ്‍ ആയി വരുമ്ബോള്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. തീ കുറച്ച്‌ 10, 11, 12 ചേരുവകള്‍ ചേര്‍ത്തിളക്കുക. മസാലയുടെ പച്ചമണം മാറിക്കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി തിരിച്ചറിയാത്ത കുഴമ്ബായി മാറിക്കഴിഞ്ഞാല്‍ മട്ടറും അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കി, ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത്, രണ്ടാംപാല്‍ ഒഴിച്ച്‌ ചെറുതീയില്‍ പാത്രം അടച്ച്‌ വേവിക്കുക.

വെന്തതിനുശേഷം ഫ്രൈചെയ്ത് വച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കുക. ഒന്നാംപാലും ഒരുനുള്ള് ഗരംമസാലയും ചേര്‍ത്ത് രണ്ടുമിനിറ്റ് ചെറുതീയില്‍ അടച്ചുവയ്ക്കുക.

ഒരു ഫ്രൈ പാനില്‍ ഒരുസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കി കടുകും ഉണക്കമുളകും കറിവേപ്പിലയും പൊട്ടിച്ച്‌ അതില്‍ ചേര്‍ത്ത് അടച്ചുവയ്ക്കുക. മല്ലിയില വിതറി വിളമ്ബാം.

എഗ്ഗ് ഉപ്പുമാവ്



ഒരു ടേബിൾ സ്പൂൺ ഓയിൽ പാനിൽ ഒഴിക്കുക
കടുക് ഒരു ടീസ്പൂൺ ചേർക്കുക
പിന്നെ ഉഴുന്ന് പരിപ്പും കുറച്ചു നിലക്കടലയും(വറുത്ത കടല ആണ് ട്ടോ) ചേർത്ത് വറക്കുക കറി വേപ്പില ഒരു തണ്ട് ചേർക്കുക

പിന്നെ ഒരു സവാള അരിഞ്ഞതും
ഒരു വലിയ പച്ചമുളകും ഇഞ്ചിയും( ഒരു 1/2 teaspoon )അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക (വേണമെങ്കിൽ ബീൻസ്, ക്യാരറ്റ്, പച്ച പട്ടാണി ഒക്കെ ചേർക്കാം)

നന്നായി വഴന്നു വരുമ്പോൾ 2 എഗ്ഗ് പൊട്ടിച്ചു ചേർക്കുക നന്നായി ഇളക്കണം.

  തീ കുറച്ചു വയ്ക്കണം ..

അതിലേക്കു ഉപ്പു ആവശ്യത്തിന്
ഒരു കാൽ ടീസ്പൂൺ കുരുമുളക് പൊടി
ഒരു കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക
നന്നായി ഇളക്കുക.

അതിലേക്കു നന്നായി വറുത്ത റവ ചേർത്ത് ഇളക്കുക . (Roasted ആണെങ്കിൽ കൂടി ഒന്ന് കൂടെ വറക്കണം.
ഇല്ലേൽ ഒട്ടിപിടിക്കും )

നന്നായി മിക്സ്‌ ആയതിനു ശേഷം അതിലേക്കു തിളപ്പിച്ച വെള്ളം ഒത്തിരി ചൂട് വേണ്ട. കുറേശെ ചേർത്ത് കൊടുക്കുക. വെള്ളം കൂടി പോകരുത്. ഈ ഫോട്ടോയിൽ കാണുന്ന പാകം.
ഒട്ടിപിടിച്ചാൽ എഗ്ഗ് ടേസ്റ്റ് ഒത്തിരി ഫീൽ ചെയ്യും
നന്നായി ഇളക്കി ചൂടോടെ കഴിക്കാം.

Saturday, February 15, 2020

ഇഞ്ചിക്കറി


മധുരമുളള ഇഞ്ചിക്കറി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍

ഇഞ്ചി25 ഗ്രാം(ചെറുതാക്കി അരിഞ്ഞത്)
വെളുത്തുള്ളി25 ഗ്രാം
വാളന്‍ പുളിവെള്ളത്തില്‍ കുതിര്‍ത്തു വെച്ചത്
ശര്‍ക്കര25 ഗ്രാം
ഉപ്പ്‌ആവശ്യത്തിന്
കടുക്‌ആവശ്യത്തിന്
വറ്റല്‍ മുളക്5 എണ്ണം
എണ്ണആവശ്യത്തിന്

തയാറാക്കുന്ന വിധം


ആദ്യം പുള്ളി വെള്ളത്തില്‍ ശര്‍ക്കര കുതിര്‍ക്കാന്‍ വെക്കണം.(ശര്‍ക്കര പുളി വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന വരെ)
ഗ്യാസ് കത്തിച്ചു പാന്‍ ചുടാക്കി അതില്‍ ഇഞ്ചി വെളുത്തുള്ളി എന്നിവ കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച്‌ ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വറുക്കുക 5 മിനുട്ട് ആയാല്‍ പാകമാവും.പാകമായാല്‍ അത് കോരി എടുക്കാം അടുത്തതായി അതേ പാനില്‍ വറ്റല്‍ മുളക് കൂടി വറുത്തെടുക്കുക എന്നിട്ടു തണുക്കാന്‍ വെക്കുക.ചൂടാറിയതിന് ശേഷം മിക്‌സിയുടെ ജാര്‍ എടുത്ത് വറുത്തു വെച്ച ചേരുവകളും കുറച്ചു ശര്‍ക്കര കുതിര്‍ത്തു വെച്ച പുളിവെള്ളവും ആവിശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.

ഗ്യാസ് കത്തിച്ചു ഒരു പാന്‍ ചുടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക എണ്ണ ചൂടാകുമ്ബോള്‍ അതില്‍ 2 സ്പൂണ്‍ കടുകിട്ടു പൊട്ടിക്കുക ഇനി അരച്ച്‌ വെച്ച മിശ്രിതം പാനിലൊഴിക്കുക കൂടാതെ മിക്‌സിയുടെ ജാറില്‍ പിടിച്ചിരിക്കുന്നതും കൂടി ബാക്കിയുള്ള ശര്‍ക്കര മിശ്രിതം ഉയോഗിച്ചു കഴുകി എടുക്കുക തീ കുറച്ചു വെച്ച്‌ ഇളക്കി കൊടുക്കുക നന്നായി കുറുകി വരുമ്ബോള്‍ കറി തയ്യാറാവും ഉപ്പു നോക്കി ആവശ്യത്തിന് ചേര്‍ക്കാവുന്നതാണ്.

സോയ സ്മൂതി



1. പ്ലെയിൻ സോയ മിൽക്ക് – ഒരു കപ്പ്

ബദാം കുതിർത്തത് – അഞ്ച്

സ്ട്രോബെറി – അരക്കപ്പ്

തേൻ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ചു മിക്സിയിലടിച്ചു തണുപ്പിച്ചു വിളമ്പുക.

Friday, February 14, 2020

മിൽക് പേട



പാൽ പൊടി -2 കപ്പ്‌
ഗീ -2 സ്പൂൺ
മിൽക്മൈട് -200 ml
ഏലക്ക പൊടിച്ചത് – 1/4 tsp
ബദാം സ്ളൈസ് 1/4കപ്പ്
ബദാം
ഒരു പാനിൽ ഗീ ഒയിച്ച് മിൽക്മൈട് ചേർത്ത് ചൂടാകി അതിലേക്ക് മിൽക് പൗടർ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വിട്ടു വരുന്ന പരുവത്തിൽ ഇളക്കിയെടുക്കുക.നല്ല പോലെമിക്സ് ആയിക്കഴിഞ്ഞാൽ അതിലേക്ക് ഏലക്ക പൊടിച്ചത്,ബദാം സ്ളൈസ് ചേർത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്ത് ചെറു ചൂടോടെ തന്നെ ചെറിയ balls എടുത്തു ബദാം വച്ച് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി സെർവ് ചെയാം

വെജിറ്റബിൾ സൂപ്പ്



ചേരുവകൾ

തക്കാളി- 4 എണ്ണം
ക്യാരറ്റ്- 1 കപ്പ്
ബീൻസ്- 1 കപ്പ്
കാബേജ്- 1 കപ്പ്
വെണ്ണ- 1 ടേബിൾ സ്പൂൺ
മൈദ- 1 ടേബിൾ സ്പൂൺ
പാൽ- 1 കപ്പ്
കുരുമുളക് പൊടി
ഉപ്പ്

തയ്യാറാക്കുന്ന രീതി

തക്കാളി, ക്യാരറ്റ്, ബീൻസ്, കാബേജ് എന്നിവ ചെറുതായി അരിയുക. ശേഷം പച്ചക്കറികൾ പ്രഷർ കുക്കറിൽ രണ്ടരക്കപ്പ് വെള്ളം ചേർത്ത് വേവിക്കുക. ഇത് അരിച്ചെടുക്കണം. ഒരു പാത്രത്തിൽ വെണ്ണ, മൈദ എന്നിവ ഒരു മിച്ചാക്കി ഇളക്കുക. ശേഷം പാൽ ഇതിലേക്ക് ചേർക്കുക. അരിച്ചെടുത്ത സൂപ്പിൽ നാല് കപ്പ് വെള്ളം ചേർത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതവും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഉപയോഗിക്കാം.

Thursday, February 13, 2020

സ്‌പെഷല്‍ മീന്‍കറി



ചേരുവകള്

ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ - അരകിലോ
സവാള നീളത്തിലരിഞ്ഞത് - വലുത് ഒരെണ്ണം
വെളുത്തുള്ളി - ആറ് അല്ലി
പച്ചമുളക് - അഞ്ചെണ്ണം
ഇഞ്ചി - വലിയകഷണം
തക്കാളി - ഒന്ന്
മുളകുപൊടി - രണ്ട് വലിയ സ്​പൂണ്‍
മല്ലിപ്പൊടി - മൂന്ന് വലിയ സ്​പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്​പൂണ്‍
പുളി - നാരങ്ങാ വലുപ്പം
തേങ്ങാപ്പാല്‍ - ഒരു കപ്പ് (കുറുകിയത്)
കറിവേപ്പില, മല്ലിയില - കുറച്ച്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള ഇട്ട് പകുതി വഴന്നാല്‍ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ച് ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വഴറ്റി, പുളി പിഴിഞ്ഞതും, ഉപ്പും, വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തിളച്ചാല്‍ മീന്‍കഷണങ്ങള്‍ ചേര്‍ത്ത് തീ കുറച്ച് വേവിക്കണം. കറി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇറക്കിവെച്ച് ചൂടോടെ ഉപയോഗിക്കാം.

മുരിങ്ങക്കായ ചെമ്മീൻ കറി


ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീൻ - ഒരു കിലോ,
മുരിങ്ങക്കായ - 6 എണ്ണം
തേങ്ങ ചിരകിയത് - ഏകദേശം 2 കപ്പ്
പെരിംജീരകം - 1 സ്പൂണ്‍,
ചുവന്നുള്ളി - 5 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം,
പച്ചമുളക് നടുകീരിയത് - 5 എണ്ണം,
മുളക്പൊടി - 4 സ്പൂണ്‍,
മല്ലിപൊടി - 1/2 സ്പൂണ്‍,
മഞ്ഞൾപൊടി - 3/4 സ്പൂണ്‍,
പുളി ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
ഉപ്പ് ആവശ്യതിന്

താളിക്കാൻ വേണ്ടത്

ചുവന്നുള്ളി അരിഞ്ഞത് - 5,
മുളക്പൊടി - 1/2 സ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില,

തയ്യാറാക്കേണ്ട വിധം

ഒരു കപ്പ് തേങ്ങയെടുത്ത് തേങ്ങാപാൽ അടിക്കുക.
ഒരു മണ്‍കലത്തിൽ ഒഴിക്കുക.
പുളി ചൂടുവെള്ളത്തിൽ ഇട്ട് ഇതിലേക്ക് ഒഴിക്കുക.
തക്കാളിയും പച്ചമുളകും ഇടുക.
ബാക്കി തേങ്ങയും പെരിജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി അരച്ച്‌ കലത്തിലെകൊഴിക്കുക.
ആവശ്യത്തിനു വെള്ളവും ചേർക്കുക.
ഉപ്പിടുക.
തിളക്കുമ്പോൾ മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ കറി ഓഫാക്കി താളിച് ഒഴിക്കുക.

Wednesday, February 12, 2020

അസ്ത്രം


ചേരുവകള്‍

ചേന – 200 ഗ്രാം
ചേമ്പ് – 50 ഗ്രാം
കാച്ചില്‍ – 50 ഗ്രാം
ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം
അച്ചിങ്ങ പയര്‍ – 20 ഗ്രാം
കപ്പ – ചെറിയ ഒരു കഷണം
വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌) - ഒരു കപ്പ്‌
മത്തങ്ങ – 20 ഗ്രാം
ഏത്തക്ക – ഒരെണ്ണം
പച്ചമുളക് – 4
തൈര് – 1 സ്പൂണ്‍
ഉപ്പ്‌ – പാകത്തിന്
വെള്ളം – ആവശ്യത്തിന്
അരപ്പിനു ആവശ്യമായ സാധനങ്ങള്‍
തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ
ജീരകം – ഒരു ടി സ്പൂണ്‍
വേപ്പില – കുറച്ച്
വെളുത്തുള്ളി – 5 അല്ലി
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
മുളക് പൊടി – അര ടി സ്പൂണ്‍
ഉപ്പ്‌ – കുറച്ച്
താളിക്കാന്‍
തേങ്ങ തിരുമ്മിയത്‌ – ഒരു ടേബിള്‍സ്പൂണ്‍
കടുക് – ഒരു ടി സ്പൂണ്‍
വറ്റല്‍ മുളക് – 2
കറി വേപ്പില – ഒരു തണ്ട്
എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക

a) വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .

b ) ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക

c ) ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക .രുചികരമായ കഞ്ഞി കറി തയ്യാര്‍.

മത്തങ്ങാ എരിശ്ശേരി



ചേരുവകള്‍

മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
വന്‍പയര്‍ – 100 ഗ്രാം
മുളക് പൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്‌
കുഞ്ഞുള്ളി – 5
ജീരകം – കാല്‍ ടി സ്പൂണ്‍
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – കാല്‍ ടി സ്പൂണ്‍
വറ്റല്‍ മുളക് – 4 രണ്ടായി മുറിച്ചത്
വേപ്പില – ഒരു തണ്ട്
തിരുമ്മിയെടുത്ത തേങ്ങ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ മത്തങ്ങാ മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക.

2) വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

3) മത്തങ്ങാ കഷണങ്ങള്‍ നല്ലതുപോലെ വെന്ത ശേഷം ,ഒരു തവി കൊണ്ട് ഉടച്ചെടുകുക.വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക .

4) തേങ്ങ ഉള്ളി ,ജീരകം ഇവ ചേര്‍ത്ത് തരു തരിപ്പായി അരചെടുകുക .ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച് വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക.

5) എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും വേപ്പിലയും ഇട്ട്‌ മൂപ്പിക്കുക .തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളം ചുവപ്പ് നിറം വരുമ്പോള്‍ കോരി കറിയില്‍ ചേര്‍ക്കുക .തേങ്ങ മൂത്ത് മണം വരുന്നത് കൊണ്ടാണ് എരിശേരിക്ക് രുചി കൂടുന്നത് .ചൂടോടെ കഴിക്കുക.

Tuesday, February 11, 2020

 സോസേജ് കറി



നൂറ്റാണ്ടുകളായി മനുഷ്യ കുലം പിൻതുടരുന്ന മാംസാഹാര രീതിയുടെ വൈവിധ്യമാണ് വിദേശിയായ "സോസേജ്". വളരെ എളുപ്പത്തിലും വേഗത്തിലും സോസേജുപയോഗിച്ചുണ്ടാക്കാവുന്ന രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

1. സോസേജ് - 8 എണ്ണം
2. വെളിച്ചെണ്ണ - 1/4 കപ്പ്‌
3. ജീരകം - 1/4 ടീ സ്പൂൺ
4. പച്ചമുളക് - 1 ചെറുതായി അരിഞ്ഞത്
5. വെളുത്തുള്ളി -1/2 ടേബിൾ സ്പൂൺ
6. ഇഞ്ചി - 1/2 ടീ സ്പൂൺ
7. വലിയ ഉള്ളി - 1 ചെറുതായി അരിഞ്ഞത്
8. ഉപ്പ് - 1 ടീ സ്പൂൺ
9. തക്കാളി - 2 എണ്ണം
10. മുളക് പൊടി - 2 ടീ സ്പൂൺ
11. മല്ലി പൊടി - 2 ടീ സ്പൂൺ
12. ഗരം മസാല - 1/4 ടീ സ്പൂൺ
13. കറിവേപ്പില

തയാറാക്കുന്ന വിധം

• ഒരു പാനിൽ വെളിച്ചെണ്ണ 1/4 ടീസ്പൂൺ ഒഴിച്ച് ജീരകം, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.

• അതിന് ശേഷം വലിയ ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.

• അതിലേക്ക് തക്കാളി ചേർത്ത് മുളക് പൊടിയും മല്ലി പൊടിയും ചേർത്ത് നന്നായി വഴറ്റുക.

• തക്കാളി വഴന്നു വരുമ്പോൾ സോസേജ് ചേർത്ത് നന്നായി യോജിപ്പിക്കുക.

• അതിന് ശേഷം അടച്ചുവെച്ച് വേവിക്കുക.

• തക്കാളിയിൽ നിന്നുള്ള വെള്ളത്തിൽ സോസേജ് വേവിക്കുകയാണ് നല്ലത്. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക.

• വെന്തു കഴിഞ്ഞാൽ കറി വേപ്പിലയും ഗരം മസാലയും ചേർത്തു വാങ്ങി വെയ്ക്കുക.

• ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.  

കപ്പ പുഴുക്ക്‌



നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം ആണല്ലൊ നാടൻ കപ്പ വേവിച്ചത് (കപ്പ പുഴുക്ക്). കപ്പ ഇറച്ചി, കപ്പ പോട്ടി, കപ്പയും മീനും , കപ്പയും എല്ലും ഇങ്ങനെ പല കോമ്പിനേഷനിൽ പലരും ഉണ്ടാക്കാറുണ്ടെങ്കിലും ഇന്ന് നാം ഇവിടെ കപ്പ പുഴുക്ക്‌ മാത്രമാണ്‌ ഉണ്ടാക്കുന്നത്‌.

ചേരുവകൾ

പച്ച കപ്പ - 1/2 കിലോ ഗ്രാം

വെളളം - ആവശ്യത്തിന്

തേങ്ങ ചിരവിയത് - 1 കപ്പ്

പച്ചമുളക് - 4 എണ്ണം

വെളുത്തുള്ളി - 3 ചെറിയ കഷണം

പച്ച കുരുമുളക് - 1 തണ്ട്

ജീരകം - 1/2 സ്പൂൺ

മഞ്ഞൾ പൊടി - 1 ടീസ്പൂൺ

ചെറിയ ഉള്ളി - 6 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

കടുക് താളിക്കുന്നതിന്

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

കടുക് - 1 ടീസ്പൂൺ

ചെറിയ ഉള്ളി - 6 എണ്ണം

ഉണക്കമുളക് 3 - എണ്ണം

കറിവേപ്പില - 1 തണ്ട്

തയാറാക്കുന്ന വിധം

കപ്പ വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.വേവാൻആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത്‌ വേവിച്ചെടുക്കുക.

കപ്പ വെന്തു കഴിയുമ്പോൾ വെള്ളം മാറ്റിയെടുക്കുക.

അരപ്പിനു വേണ്ടി തേങ്ങ, ജീരകം, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്നു കറക്കിയെടുക്കുക.വ ള്ളം ചേർക്കണ്ട ആവശ്യം ഇല്ല.

വേവിച്ചെടുത്ത കപ്പയിലേക്ക് അരപ്പ് ചേർത്ത് ചെറിയ തീയിൽ 5 മിനിട്ട് അടച്ചു വച്ച് വേവിക്കുക.

പച്ച മണം മാറി വരുമ്പോൾ കപ്പയും അരപ്പും ഒരു തടി തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക.

എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് വേവിച്ച കപ്പയിലേക്ക് ചേർത്തു കൊടുക്കുക. നാടൻ കപ്പ വേവിച്ചത് തയ്യാർ ആയി.

Monday, February 10, 2020

പാറ്റേണ്‍ ബനാന


നാലുമണിക്ക് കഴിക്കാം പാറ്റേണ്‍ ബനാന

മുട്ടയും നേന്ത്രപ്പഴവും ചേര്‍ന്നുള്ള ഒരു സ്‌നാക്ക് കഴിക്കാം ഇന്ന് വൈകുന്നേരം

ചേരുവകള്‍

നേന്ത്രപ്പഴം- നാലെണ്ണം(നീളത്തില്‍ നേര്‍മയായി മുറിച്ചത്)
മുട്ട- പത്തെണ്ണം
ബ്രെഡ്- അഞ്ച് കഷ്ണം
പഞ്ചസാര- ആവശ്യത്തിന്
ഏലക്കായ പൊടിച്ചത്- ഒരു ടീസ്പൂണ്‍
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തവയില്‍ നെയ്യ് ചൂടാകുമ്ബോള്‍ പഴം തിരിച്ചും മറിച്ചുമിട്ട് വാട്ടിയെടുക്കുക. മുട്ട, ബ്രെഡ്, പഞ്ചസാര, ഏലക്ക എന്നിവ മിക്‌സിയിലടിച്ച്‌ മാറ്റിവെക്കുക.

ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച്‌ നെയ്യൊഴിച്ച്‌ ചുറ്റിച്ച ശേഷം പഴം നിരത്തുക.

അല്‍പം വിട്ടുവിട്ട് വേണം സെറ്റ് ചെയ്യാന്‍. അതിനു മുകളിലേക്ക് യോജിപ്പിച്ചു വെച്ച മുട്ട മിശ്രിതവും ചേര്‍ത്ത് ചെറുതീയില്‍ വേവുന്നതു വരെ അടച്ചുവെക്കാം. ചൂടാറുമ്ബോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റിയിട്ട് പാറ്റേണ്‍ മുകളില്‍ വരുന്ന രീതിയില്‍ സെറ്റ് ചെയ്യണം

ഓട്സ് പുട്ട്


ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കി നോക്കൂന്നേ...

വേണ്ട ചേരുവകള്‍...

ഓട്‌സ് 2 കപ്പ്
തേങ്ങ 4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്‌

വേണ്ട ചേരുവകള്‍....

1. ആദ്യം ഓട്‌സ് ഒരു പാനില്‍ വറുത്തു ശേഷം പൊടിച്ചെടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാല്‍ കുഴഞ്ഞു പോകും.)
2. കട്ട ഇല്ലാതെ നല്ല പൊടിയാക്കി എടുക്കുക.
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയില്‍ തേങ്ങയും പൊടിയും ചേര്‍ത്ത് ആവിയില്‍ 10 മിനിറ്റ് പുഴുങ്ങി എടുക്കുക.

Sunday, February 9, 2020

എഗ്ഗ് മഷ്‌റൂം റോള്‍


നാവില്‍ അലിയുന്ന ഇറ്റാലിയന്‍ എഗ്ഗ് മഷ്‌റൂം റോള്‍

മുട്ട-ആറെണ്ണം
എണ്ണ-രണ്ട് ടേ.സ്പൂൺ
ജീരകം-അര ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
മുളകുപൊടി-അര ടീസ്പൂൺ
ഉണക്കമുളക് ചതച്ചത്-കാൽ ടീസ്പൂൺ
ഒറിഗാനോ സീസണിങ്-കാൽ ടീസ്പൂൺ
മഷ്റൂം- നുറുക്കിയത്500 ഗ്രാം
ഉപ്പ്-ആവശ്യത്തിന്
മല്ലിയില-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം ഇട്ട് വഴറ്റുക. നിറം മാറുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, ഉണക്കമുളക്, ഒറിഗാനോ സീസണിങ് എന്നിവയും ശേഷം മഷ്റൂമും ചേർത്ത് ചെറുതീയിൽ വേവിക്കുക. മഷ്റൂം മൃദുവാകുന്നതുവരെ വേവിച്ചാൽ മതി. ഒരു ബൗളിൽ മുട്ടയും ഉപ്പും ചേർത്തടിക്കുക. പാനിൽ എണ്ണ ചൂടാക്കിയശേഷം നാല് ഓംലെറ്റ് ഉണ്ടാക്കണം. മഷ്റൂം മിശ്രിതത്തിൽ ഉപ്പ് ചേർക്കുക. ഒരു പ്ലേറ്റിൽ ഓംലെറ്റ് വെച്ച് അതിൽ കാൽഭാഗത്തോളം മഷ്റൂം നിരത്തുക. മുകളിൽ അൽപം മല്ലിപ്പൊടി തൂവാം. ചുരുട്ടിയശേഷം മല്ലിയില ചേർത്ത് അലങ്കരിക്കാം.

ടൊമാറ്റോ എഗ്ഗ് കറി


എളുപ്പത്തില്‍ തയ്യാറാക്കാം ടൊമാറ്റോ എഗ്ഗ് കറി

പെട്ടെന്ന് ഭക്ഷണം തയ്യാറാക്കുക എന്നത് വീട്ടമ്മമാർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. മുട്ടയും തക്കാളിയും പ്രധാന ചേരുവകളാക്കി പെട്ടെന്ന് ഉണ്ടാക്കാവുന്ന കറിയാണ് എഗ് ടൊമാറ്റോ കറി

ആവശ്യമുള്ള ചേരുവകൾ

1 ടേബിൾസ്പൂൺ എണ്ണ
2 സവാള നീളത്തിൽ അരിഞ്ഞത്
8-10 തക്കാളി
2 ടീസ്പൂൺ ജീരകം
1 ടീസ്പൂൺ മഞ്ഞൾപ്പൊടി
5 മുട്ട
5-6 പച്ചമുളക്
2 ടീസ്പൂൺ മല്ലിയില
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

കുറച്ച് എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക. അതിനു ശേഷം അതിലേക്ക് തക്കാളി തൊലി കളഞ്ഞ് ചേർക്കുക. (ചൂടു വെള്ളത്തിൽ കുറച്ചു സമയം ഇട്ടു വച്ചാൽ തൊലി വേഗം നീക്കം ചെയ്യാൻ കഴിയും.)ജീരകപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കി അടച്ചു വേവിക്കുക.

വെന്തു കഴിഞ്ഞ കറിയിലേക്ക് മേലെയായി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു മേലെയായി പച്ചമുളകും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക. രാവിലെ തിരക്കിൽ വേഗത്തിലുണ്ടാക്കാൻ പറ്റുന്ന രുചികരമായ ഈ കറി എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്.

Saturday, February 8, 2020

തക്കാളി ചോറ്


ചേരുവകള്‍

ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌
സവാള – രണ്ട്‌( കൊത്തി അരിഞ്ഞത്)
പച്ചമുളക് – 4
തക്കാളി – 4 (കൊത്തി അരിഞ്ഞത് )
മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )
പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

1. ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .

2. ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും വഴറ്റിയെടുക്കുക.

3. ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.

4. ഈ വഴട്ടിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.

5. ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.

6. തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍.

മത്തി പെരളൻ



സാധാരണ മത്തികറി വെക്കുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി മത്തി പെരളനാക്കിയാലോ? ഏത് അതിഥി വീട്ടില്‍ വന്നാലും ഉച്ചയൂണ് കേമമാക്കാന്‍ നല്ല മത്തി പെരളന്‍ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം

 ആവശ്യമുള്ള സാധനങ്ങള്‍

മത്തി - ഒരു കിലോ
തക്കാളി- മൂന്നെണ്ണം
സവാള - രണ്ടെണ്ണം
ഉപ്പ് - പാകത്തിന്
വിനാഗിരി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
ഉണക്കമുളക് - പത്തെണ്ണം
വെളുത്തുള്ളി - പത്ത് അല്ലി

തയ്യാറാക്കുന്ന വിധം

മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും വരയുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കാം. നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ക്കാവുന്നതാണ്. പിന്നീട് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വറ്റിക്കുക.

വെള്ളം നല്ലതു പോലെ വറ്റിയ പരുവമാകുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി നരത്തിയിടാം. മത്തി ഓരോ ഭാഗവും മറിച്ചും തിരിച്ചുമിട്ട് പൊടിയാതെ വേവിച്ചെടുക്കാം

ഇതിലേക്ക് പാകത്തിന് വെള്ളവും അല്‍പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. പിന്നീട് അടച്ച് വെച്ച് അല്‍പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം.

വാങ്ങി വെച്ചതിനു ശേഷം അല്‍പം കറിവേപ്പിലയും വെളിച്ചെണ്ണയും താളിക്കാവുന്നതാണ്. നല്ല മത്തി പെരളന്‍ തയ്യാര്‍.

Friday, February 7, 2020

സ്ട്രോബറി മിൽക്ക്‌ ഷേക്ക്‌




ഈ ചൂട്‌ കാലത്ത്‌ നമുക്ക്‌ സ്ട്രോബറി മിൽക്ക്‌ ഷേക്ക്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

അതിന്‌ മുമ്പ്‌ സ്ട്രോബറിയെ കുറിച്ചും അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ചെറിയൊരു വിവരണം

ലോകമെമ്പാടും കൃഷി ചെയ്യപ്പെടുന്ന ഒരിനം സ്ട്രോബെറിയാണ് ഗാർഡൻ സ്ട്രോബെറി. ഫ്രഗേറിയ ജനുസിലെ (സ്ട്രോബെറി) മറ്റ് സ്പീഷിസുകളേപ്പോലെ ഗാർഡൻ സ്ട്രോബെറിയും റൊസേഷ്യ കുടുംബത്തിൽ ഉൾപ്പെടുന്നു.
സസ്യത്തിന്റെ അണ്ഡത്തിൽ നിന്ന് ഉണ്ടാകുന്നതല്ലാത്തതിനാൽ സ്ട്രോബെറി ഫലത്തിന്റെ മാംസളവും ഭക്ഷ്യയോഗ്യവുമായ ഭാഗത്തെ സാങ്കേതികമായ അർത്ഥത്തിൽ ഫലമായി കണക്കാക്കാനാവില്ല.
സ്ട്രോബെറിയുടെ പ്രതലത്തിൽ കാണുന്ന വിത്തുകളാണ് (അകീനുകൾ) അതിന്റെ യഥാർത്ഥ ഫലങ്ങൾ.

18-ആം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഗാർഡൻ സ്ട്രോബെറി സൃഷ്ടിക്കപ്പെട്ടത്. ചിലിയിൽ നിന്നുള്ളതും മികച്ച വലിപ്പമുള്ളതുമായ ഫ്രഗേറിയ ചിലോയെൻസിസ്, വടക്കെ അമേരിക്കയിൽ നിന്നുള്ളതും മികച്ച രുചിയുള്ളതുമായ ഫ്രഗേറിയ വിർജീനിയാന എന്നീ സ്പീഷിസുകളുടെ യാദൃച്ഛികമായ സങ്കരത്തിലൂടെയാണ് ഇതുണ്ടായത്.

ആരോഗ്യ ഗുണങ്ങൾ

ചുവന്ന നിറത്തിൽ പ്രകൃതി നൽകുന്ന അതിമനോഹരമായ പഴങ്ങളിൽ ഒന്നാണ്‌ സ്ട്രോബറി . കാണാൻ മാത്രമല്ല നാവിനും നല്ല വിരുന്ന് ഒരുക്കും സ്ട്രോബറി.

സ്ട്രോബറി വിറ്റമിൻ സി യുടെ നല്ലൊരു കലവറയാണെന്ന കാര്യം അധികം ആർക്കും അറിയില്ല . മുടിയുടെ വളർച്ചക്കും അഴകിനും ആരോഗ്യത്തിനും സ്ട്രോബറിയിലെ വിറ്റമിൻ സി സഹായിക്കും

വിറ്റമിൻ സി കൂടാതെ 'ക്വർസ്സെറ്റിൻ ' എന്ന ഫ്ലവനോയിഡ്‌ ഹൃദ്രോഗത്തിന്റെ അപകട സാധ്യത കുറക്കുന്നു.

സ്ട്രോബറിയിലെ മറ്റ്‌ ആരോഗ്യ ഗുണങ്ങൾ

സ്ട്രോബറിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസിയം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

നാരുകൾ മലബന്ധത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു

ആൽഫ ഹൈഡ്രോക്സി ആസിഡ്‌ മൃതചർമ്മ കോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തിന്റെ സുഷിരങ്ങളെ സങ്കോചിപ്പിക്കുകയും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു

സ്ട്രോബറി ഇന്ന് ഐസ്ക്രീം, ജ്യൂസ്‌, ജാം, സ്മൂതി, സലാഡ്‌, മിൽക്ക്‌ ഷേക്ക്‌ തുടങ്ങിയവയെല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

ഇന്ന് നമുക്ക്‌ സ്ട്രോബറി ഉപയോഗിച്ച്‌ സ്ട്രോബറി മിൽക്ക്‌ ഷേക്ക്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

സ്ട്രൊബെറി മിൽക് ഷേക്

ഇന്നു ഒരു സിമ്പിൾ റെസിപ്പിയുമായിട്ടാണ്‌ ഞാൻ വന്നിരിക്കുന്നത്‌
നമ്മുക്ക് തുടങ്ങാം

ആവശ്യം വേണ്ട സാധനങ്ങൾ

സ്ട്രൊബെറി -10 എണ്ണം

പാൽ -1 കപ്പ്

പഞ്ചസാര - 3-4 ടേബിൾ സ്പൂൺ ( മധുരം സ്ട്രൊബെറി ടെ മധുരം അനുസരിച്ച് ക്രമീകരിക്കാം)

വാനിലാ എസ്സൻസ്സ് ( നിർബന്ധമില്ല) - 2 തുള്ളി

വാനില/സ്ട്രൊബെറി ഐസ്ക്രീം - 1 സ്കൂപ്പ്

 നട്ട്സ്, റ്റൂട്ടി ഫ്രൂട്ടി -കുറച്ച്

ഉണ്ടാക്കുന്ന വിധം

പാൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കുക.ഞാൻ പാലു കാച്ചിയ ശെഷം ഫ്രീസറിൽ വച്ച് തണുപ്പിച്ചാണു എടുത്തത്.ഇഷ്ടം പൊലെ നിങ്ങൾക്ക് എടുക്കാം. നല്ല തണുത്ത പാൽ ആവണം ന്ന് മാത്രം

സ്ട്രൊബെറീസ് ,ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വക്കുക

മിക്സിയിൽ പഞ്ചസാര,സ്ട്രൊബെറീസ്,പകുതി പാൽ ചേർത്ത് നന്നായി അടിക്കുക

ശേഷം അടപ്പ് തുറന്ന് ബാക്കി പാൽ,വാനിലാ എസ്സൻസ്സ് ഇവ ചേർത്ത് ഒന്നു കൂടെ നന്നായി അടിക്കുക

നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് അടിയിൽ കുറച്ച് നട്ട്സ്,ട്ടൂട്ടി ഫ്രൂട്ടീ ഇവ ഇട്ട ശെഷം മെലെ അടിച്ച് വച്ചിരിക്കുന്ന മിൽക് ഷേക്ക് ഒഴിക്കുക.

മുക്കാൽ ഭാഗം ഷേക് ഒഴിച്ച ശെഷം അതിന്റെ മെലെ ഐസ്ക്രീം ,നട്ട്സ്,റ്റൂട്ടി ഫ്രൂട്ടി ,വേണെൽ കുറച്ച് ചെറീസും വക്കാം, ഇത് കൂടി ഇട്ട് സെർവ് ചെയ്യാം

രുചികരമായ സ്ട്രൊബെറി മിൽക് ഷേക്ക് തയ്യാർ.

പൈനാപ്പിൾ ഓറഞ്ച് ജ്യൂസ്‌



ആവശ്യമുള്ള സാധനങ്ങൾ

പൈനാപ്പിൾ ഒന്നിന്റെ പകുതി
ഓറഞ്ച് -2
പഞ്ചസാര -ആവശ്യത്തിന്‌
വെള്ളം -രണ്ടു കപ്പ്‌
ഐസ് ക്യുബ്സ് -8 എണ്ണം

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കുക ഓറഞ്ച് തൊലിയും കുരുവും കളയുക .രണ്ടും കൂടെ പഞ്ചസാരയും വെള്ളവും ചേർത്ത് അടിച്ചു അരിച്ചെടുക്കുക . ഐസ്ക്യുബ്സ് ഇട്ടു സെർവ് ചെയ്യാം

റോസ് മിൽക്ക്


റോസ് മിൽക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, എല്ലാവർക്കും ഇഷ്ടപ്പെടും
 
റോസാപ്പൂവ് കാണാൻ മാത്രം അല്ല ഭംഗി, അതിന്റെ ആരോഗ്യ ഗുണങ്ങൾ ധാരാളമാണ്. വീട്ടിൽ തന്നെ മായം ചേർക്കാത്ത റോസ് സിറപ്പ് തയാറാക്കി വയ്ക്കാം. കുട്ടികൾക്കും മുതിർന്നവർക്കും കുടിക്കാവുന്ന റോസ് മിൽക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ
റോസാപൂവ് -200 ഗ്രാം
വെള്ളം - 200 മില്ലി
പഞ്ചസാര - 2 കപ്പ്‌ / 500ഗ്രാം
നാരങ്ങ നീര് - 1/2 സ്പൂൺ
ബീറ്റ്റൂട്ട് - 1

തയാറാക്കുന്ന വിധം
• റോസാപ്പൂവിന്റെ ഇതളുകൾ നന്നായി കഴുകിയതും ഒരു ബീറ്റ്റൂട്ട് കഷണവും പ്രഷർ കുക്കറിൽ ഇട്ട് 5 വിസിൽ വരെ വേവിക്കുക.
• വേവിച്ച ശേഷം ഇത് അരിച്ചെടുക്കുക.
• വേവിച്ച ബീറ്റ്റൂട്ട് അരച്ച് ജ്യൂസ്‌ എടുക്കുക, അതിൽ നിന്നും വെള്ളം അരിച്ചെടുക്കുക.
• 250 മില്ലി (1 കപ്പ്‌ )ലായനി ലഭിക്കും. ഇതിൽ 2 കപ്പ്‌ പഞ്ചസാര ചേർത്ത് ചെറു തീയിൽ ചൂടാക്കുക. മുകളിൽ പതഞ്ഞു വരുന്ന വെളുത്ത പദാർത്ഥം മാറ്റണം.
• 15 മിനിറ്റ് കഴിയുമ്പോൾ 1/2സ്പൂൺ നാരങ്ങ നീര് ചേർക്കാം. ആവശ്യമെങ്കിൽ റോസ് എസൻസ് 2 തുള്ളി ചേർക്കുക.
• ഒട്ടുന്ന പാകം ആകുമ്പോൾ തീ അണയ്ക്കാം.
• റോസ് സിറപ്പ് റെഡി, ഇത് 6 മാസത്തിൽ അധികം സൂക്ഷിക്കാം. പാലിലോ വെള്ളത്തിലോ ചേർത്ത് കുടിക്കാം.
• ഒരു സ്പൂൺ റോസ് സിറപ്പ് ഒരു ഗ്ലാസ്‌ പാലിൽ ചേർത്ത് റോസ് മിൽക്ക് തയാറാക്കാം.

Thursday, February 6, 2020

ഷീരാ അല്ലെങ്കിൽ റവകേസരി



1 കപ്പ് റവ 50 gm നെയ്യ് ഒഴിച്ച് വറക്കുക.
ശേഷം അതിലേയ്ക്ക് 2 കപ്പ് വെള്ളം ഒഴിച്ച് ചെറുതീയിൽ വേവിക്കുക.

നെയ്യിൽ വറുത്ത കശുവണ്ടി, ബദാം മുന്തിരി ചേർക്കുക.
പിന്നീട് ഒരു കപ്പ് പഞ്ചസാരയും 4 ഓ 5 ഓ ഏലയ്ക്കയും നന്നായി പൊടിച്ച് ചേർത്ത് ഇളക്കുക.
അടച്ചു വച്ച് കുറച്ച് മിനിറ്റിനു ശേഷം തുറന്ന് പാനിൽ നിന്ന് വിട്ട് വരും വരെ ഇളക്കുക ,
ശേഷം നെയ്തടവിയ ബൗളിൽ ആക്കി പാത്രത്തിലേയ്ക്ക് കമഴ്ത്തുക.

കുറച്ച് മുന്തിരിയും അണ്ടി പരിപ്പും ബദാം(കുമ്പളങ്ങ കുരുവോ)വച്ച് മുകളിൽ അലങ്കരിക്കുക.

ബീഫ് ബോള്‍സ്‌



ചേരുവകള്

ബീഫ് 500 ഗ്രാം
സവാള 150 ഗ്രാം
ഉരുളക്കിഴങ്ങ് 200 ഗ്രാം
പച്ചമുളക് 10 എണ്ണം
മുട്ട ഒരെണ്ണം
ഇഞ്ചി ഒരു കഷണം
മസാലപ്പൊടി ഒരു ടീസ്പൂണ്‍
മുളക്‌പൊടി അര ടീസ്പൂണ്‍
റൊട്ടിപ്പൊടി 700 ഗ്രാം
എണ്ണ 50 ഗ്രാം
തൈര് 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ്, തൈരും പൊടിയായി അരിഞ്ഞ സവാളയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇഞ്ചി, സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും മുളക്‌പൊടിയും മസാലപ്പൊടിയും ഇട്ട് വഴറ്റുക. വഴന്നു കഴിയുമ്പോള്‍ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും ബീഫ് വേവിച്ചതും ചേര്‍ത്ത് വഴറ്റുക. വെള്ളം വറ്റിയാല്‍ ഇറക്കിവെക്കുക. ചുടാറുമ്പോള്‍ ഈ കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടുക. ഓരോ ഉരുളയും മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക.

Wednesday, February 5, 2020

കരിക്ക് ഐസ്‌ക്രീം



ചേരുവകള്‍

പാല്‍- രണ്ട് കപ്പ്
മുട്ടയുടെ വെള്ള- രണ്ടെണ്ണത്തിന്റെ
പഞ്ചസാര- അരക്കപ്പ്
ഇളംകരിക്ക് വടിച്ചെടുക്കാവുന്ന പാകത്തിലുള്ളത്- ഒരു കപ്പ്
ജലാറ്റിന്‍ – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാല്‍കപ്പ് ചൂടാക്കി ജലാറ്റിന്‍ അലിയിച്ച് വയ്ക്കുക. ബാക്കി പാലില്‍ പഞ്ചസാര കലക്കി അരിച്ചെടുക്കുക. പാലും പഞ്ചസാരയും അടിച്ചതില്‍ ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് വയ്ക്കുക. ഒരു ഡിഷില്‍ കരിക്ക് വിതറി മുകളില്‍ കൂട്ട് ഒഴിച്ച് ഒന്നരമണിക്കൂര്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

അച്ചപ്പം



അരിപ്പൊടി..അര കപ്പ്
മൈദ പൊടി.. അര കപ്പ്
മുട്ട..1
എള്ള്..1 ടി sp
ചെറിയ ജീരകം..അര sp
കട്ടി തേങ്ങ പാൽ..1 കപ്പ്
പൊടിച്ച പഞ്ചസാര..3 sp
ഉപ്പു..ഒരു നുള്ള്
ആദ്യം അച്ചപ്പം മോൾഡ് തലേദിവസം എണ്ണയിൽ ഇട്ടു വെയ്ക്കണം...ഇനി ഉണ്ടാകുന്ന ദിവസം ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്തു അരിപ്പൊടി,മൈദ പൊടി ചേർത്ത് ഇളക്കുക..ഇനി പൊടിച്ച പഞ്ചസാര ചേർക്കുക..എല്ലാം കൂടെ മിക്സ് ചെയ്ത ശേഷം എള്ള്, ജീരകം, തേങ്ങ പാൽ ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി എടുക്കുക..ഒരു നുള്ളു ഉപ്പ്,ഒരു sp എണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക .
ഇനി എണ്ണ ചൂടാക്കി അതിൽ അച്ചപ്പം മോൾഡ് വെച്ച് നന്നായിട്ട് ചൂടക്കിയ ശേഷം അപ്പൊ തന്നെ ഉണ്ടാക്കി വെച്ച മാവിൽ മോൾഡ് ന്റെ മുക്കാൽ ഭാഗം വരെ മുക്കി എടുക്കുക..ഇത് ചൂടായ എണ്ണയിൽ മുക്കുക..ഒന്ന് കുക്ക് ആവുമ്പോൾ മോൾഡ് ഒന്ന് കുലുക്കുകയോ..അല്ലെങ്കിൽ തട്ടി കൊടുക്കുകയോ ചെയ്യുമ്പോൾ അച്ചപ്പം വിട്ടുപോരും മോൾഡിൽ നിന്നും..ഇത് തിരിച്ചു ഇട്ടു ഫ്രൈ ചെയ്തെടുക്കുക .വീണ്ടും മോൾഡ് എണ്ണയിൽ വെച്ച് നന്നായിട്ട് ചൂടാക്കി വീണ്ടും മാവിൽ മുക്കി ഇത് പോലെ ഫ്രൈ ചെയ്യുക.

Tuesday, February 4, 2020

മട്ടന്‍ പൊരിച്ച ബിരിയാണി


ചേരുവകള്‍

മട്ടന്‍ വലിയ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
ബിരിയാണി അരി: ഒരു കി.ഗ്രാം മട്ടന്‍ വേവിക്കാന്‍ വേണ്ട ചേരുവകള്‍
മുളകുപൊടി: ഒരു ടീസ്‌പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടീസ്‌പൂണ്‍
പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ: രണ്ടെണ്ണം വീതം
മഞ്ഞള്‍പ്പൊടി: 1/2 ടീസ്‌പുണ്‍
ഉപ്പ്‌: പാകത്തിന്‌
എന്നീ ചേരുവകള്‍ ചേര്‍ത്തു മട്ടന്‍ വേവിച്ചെടുക്കുക (മൂക്കാല്‍ വേവ്‌)

പൊരിക്കാന്‍ വേണ്ട ചേരുവകള്‍

മുളകുപൊടി: ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പൊടി: അര ടീസ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ വറുക്കാന്‍ പാകത്തിന്‌
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ മട്ടനില്‍ പുരട്ടി വറുത്തെടുക്കുക
സവാള: അര കി.ഗ്രാം
തക്കാളി: കാല്‍ കി.ഗ്രാം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
അണ്ടിപ്പരിപ്പ്‌, മുന്തിരി: ആവശ്യത്തിന്‌
സവാള നേര്‍മയായി അരിഞ്ഞത്‌: കാല്‍ കപ്പ്‌
ഗരംമസാലപ്പൊടി: മൂന്നു ടീസ്‌പൂണ്‍
ഗ്രാമ്പൂ, പട്ട, ഏലയ്‌ക്കാ: മൂന്നെണ്ണം വീതം
കുരുമുളകുപൊടി: ഒന്നര ടീസ്‌്പൂണ്‍
നെയ്യ്‌: നൂറു ഗ്രാം
വെളിച്ചെണ്ണ: നാലു ടേബിള്‍സ്‌പൂണ്‍
മല്ലിയില, പൊതിനയില, കറിവേപ്പില: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി: രണ്ടു ടീസ്‌പൂണ്‍
തൈര്‌ : അര കപ്പ്‌
ഉപ്പ്‌: ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

പൊരിച്ച മട്ടനില്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അഞ്ചുമിനിട്ട്‌ വയ്‌ക്കുക. അല്‌പം എണ്ണയില്‍ സവാള വഴറ്റുക. ഇതിലേക്ക്‌ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ച്‌ തക്കാളിയും ചേര്‍ത്തു നന്നായി വഴറ്റി, മസാല പുരട്ടിവച്ച മട്ടന്‍കഷണങ്ങളും മല്ലിയില, പുതിനയില, കറിവേപ്പില, പാകത്തിന്‌ ഉപ്പ്‌, ഗരംമസാലപ്പൊടി എന്നിവയും ചേര്‍ത്തു വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തൈരു ചേര്‍ത്തു വാങ്ങിവയ്‌ക്കുക. മറ്റൊരു ചെമ്പില്‍ നെയ്യ്‌ ചൂടാക്കി ആറാമത്തെ ചേരുവകള്‍ ബ്രൗണ്‍നിറത്തില്‍ വറുത്തുകോരുക. ഇതിലേക്ക്‌ അരിയിട്ടു നന്നായി വഴറ്റി തിളച്ച വെള്ളവും (ഒരു പാത്രം അരിക്ക്‌ ഒന്നേകാല്‍ പാത്രം വെള്ളം) ഉപ്പും ചേര്‍ത്തു മൂടിവച്ചു വേവിക്കുക. മറ്റൊരു ചെമ്പില്‍ നെയ്യൊഴിച്ചു ചുറ്റിച്ചെടുക്കുക. അതില്‍ മൂന്നിലൊരുഭാഗം ചോറു നിരത്തുക. ഇതിനുമുകളില്‍ മല്ലിയില, പുതിനയില എന്നിവ വിതറുക. അതിനു മുകളില്‍ മട്ടന്‍മസാല നിരത്തുക. അതിനുമുകളില്‍ ബാക്കിയുള്ള ചോറു നിരത്തി വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരി, സവാള എന്നിവയും വിതറി പാത്രം അടച്ചു പതിനഞ്ചുമിനിട്ട്‌ ആവികയറ്റിയശേഷം വിളമ്പാവുന്നതാണ്‌. (പുതിനച്ചട്ട്‌ണി ചേര്‍ത്തു കഴിക്കാം)

ചിരട്ട ബിരിയാണി



ആദ്യം റൈസ് ഉണ്ടാക്കാം...അതിനായി ഒരു പാത്രത്തിൽ 2 sp നെയ്യ് ഒഴിച്ച് ഒരു കഷ്ണം സവോള..കാരറ്റ്..2 ഗ്രാമ്പു.ഏലയ്ക്ക.. ഒരുകഷ്ണം പട്ട... ഇവ ഇട്ടു മൂക്കുമ്പോൾ 2 കപ്പ് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ കഴുകി വാരി വെച്ച 1 കപ്പ് അരി..ഉപ്പു ഇട്ടു ന്നായിട്ടു തിളപ്പിക്കുക..തിളച്ചാൽ തീ കുറച്ചിട്ട് വേവിച്ചെടുക്കുക.. വേവുന്ന സമയത്തു ഇടയ്കിടക് ഇളക്കി കൊടുക്കാണീ....

ഇനി ബീഫ് മസാല

ബീഫ്..അര കിലോ
സവോള...2
തക്കാളി..2
ഇഞ്ചി..1 കഷ്ണം
വെളു6ത്തുള്ളി...1 കുടം
പച്ചമുളക്...10
മല്ലിപ്പൊടി..2 sp
കുരു മുളക് പൊടി..ഒന്നേര sp
മഞ്ഞൾ പൊടി..1 sp
ഗരം മസാല..1 sp
തൈര്..2 sp
Cashew nuts പേസ്റ്റ്..കാൽ കപ്പ്
നാരങ്ങാ നീര്...1 sp
മല്ലിയില.പൊതിനാ..കറിവേപ്പില..കുറച്ചു
ഡാൽഡ ഓർ ഗീ...100 ml

ആദ്യം ബീഫിൽ 1 sp കുരു മുളക് ..ഉപ്പു..ഇവ ചേർത്ത് മുക്കാൽ ഭാഗം വേവിക്കുക...ഇ സമയം കൊണ്ട് വെജ് എല്ലാം നെയ്യിൽ വഴറ്റി..ശേഷം മാസല പൊടികൾ.. ഇട്ടു..മൂത്താൽ തൈര്...നാരങ്ങാ നീര് ഒഴിച്ച്..വേവിച്ചു വെച്ച ഇറച്ചിയും ഇതിൽ ഇട്ടു എല്ലാം നന്നായിട്ട് ഇളക്കി ബാക്കി വേവിക്കുക..എരിവ് ആവശ്യം ഉണ്ടെങ്കിൽ ബാക്കിയുള്ള കുരു മുളക് പൊടിയും കൂടി ചേർത്ത് കൂടെ ഇലകളും..cashew nuts പേസ്റ്റ് ഉം ചേർത്ത് തിളപ്പിച്ച് ഇറക്കി വെയ്ക്കാം..വെള്ളം വേണ്ട ട്ടോ.. മസാല വെള്ളം ഉണ്ടെങ്കിൽ vattichedukkanam...

ഇനി ഒരു ചിരട്ട ക്ലീൻ ചെയ്തു കണ്ണിൽ ഒരു തുള തുളച്ചു കുറച്ചു എണ്ണ ചിരട്ടയുടെ ഉള്ളിൽ തടവി എടുക്കുക..ഇനി ഇതിലോട്ട കുറച്ചു റൈസ് ,പിന്നെ മസാല മിക്സ്..then റൈസ് ചേർത്ത് അടച്ചു ആവിയിൽ വേവിച്ചെടുക്കുക..ഇറച്ചി മിക്സ് ആദ്യം വെച്ചാൽ steam അകതൊട്ടു വരാൻ ബുദ്ധിമുട്ടാകും..അതാണ് കുറച്ചു റൈസ് ആദ്യം ഇടാൻ പറഞ്ഞത്...ഇങ്ങനെ എല്ലാം ആവി കയറ്റി എടുക്കുക..

അപ്പൊ ധം ഇടാൻ ബുദ്ധിമുട്ടുള്ളവർ ഇങ്ങനെ ചെയ്തോ..ഇഷ്ട്ടവും..തീർച്ച..ഏതു ഇറച്ചി കൊണ്ടും ചെയ്യാം ട്ടോ ഇങ്ങനെ..അത് പോലെ ചിരട്ട ഇല്ലാത്തവർ ചിരട്ട പുട്ടിന്റെ സ്റ്റീൽ കൊണ്ടുള്ള പാത്രത്തിലും ചെയ്യാം ഇത് പോലെ

Monday, February 3, 2020

Baked chicken legs



ചിക്കന്‍ ലെഗ്‌സ്-എട്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-രണ്ട് ടീസ്പൂണ്‍
തണ്ടൂരി സ്‌പൈസ് പൗഡര്‍-രണ്ട് ടീസ്പൂണ്‍
തൈര്-150 മില്ലി
എണ്ണ-രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തണ്ടൂരി പൗഡര്‍, തൈര് എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക. ഇത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി, മൂന്ന് മണിക്കൂര്‍ മാറ്റിവെയ്ക്കുക. ഓവന്‍ 190 ഡിഗ്രിയില്‍ ചൂടാക്കുക. അലുമിനിയം ഫോയില്‍ കൊണ്ട് ബേക്കിങ് ട്രേ ലൈന്‍ ചെയ്യുക. അതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ വെച്ച്‌ എണ്ണ തൂവിക്കൊടുക്കുക.45 മിനിട്ട് ബേക്ക് ചെയ്തശേഷം മാറ്റാം. വേവുമ്ബോള്‍ ഇടയ്ക്കിടെ തിരിച്ചിടാന്‍ മറക്കരുത്. മല്ലിയില തൂവി അലങ്കരിക്കാം

കേരളാ സ്‌റ്റൈല്‍ ബീഫ് കറി


ആവശ്യമായവ:

ബീഫ്-അരക്കിലോ
സവാള-3
പച്ചമുളക്-4
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്

മസാലയ്ക്ക്

ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-5 മ
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍ കു
രുമുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
ഗ്രാമ്പൂ-2 ഏലയ്ക്ക-2

ഉണ്ടാക്കുന്ന വിധം:

ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പു പുരട്ടി വേവിയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.

മസാലയ്ക്കുള്ള എല്ലാ ചേരുവകളും ചെറുതാക്കി ചൂടാക്കി മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.

പാനിലേയ്ക്ക് ബീഫ് വേവിച്ചതു ചേര്‍ത്തിളക്കണം. അരച്ച മസാലയും ഗരം മസാല പൗഡറും ചേര്‍്ത്തിളക്കി അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

Sunday, February 2, 2020

വെജിറ്റബിൾ ബിരിയാണി


എണ്ണയും നെയ്യും ചേർക്കാതെ രുചികരമായ വെജിറ്റബിൾ ബിരിയാണി

ചേരുവകൾ
റൈസ് – 2 കപ്പ്
സവാള – 1 എണ്ണം
പച്ചമുളക് – 1 എണ്ണം
ചിരകിയ തേങ്ങ– 4 ടേബിൾസ്പൂൺ
പുതിനയില - 1 ടേബിൾസ്പൂൺ
മല്ലിയില - ടേബിൾസ്പൂൺ
ഗരംമസാല – 1 ¼ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കാരറ്റ് –1 എണ്ണത്തിന്റെ പകുതി
ബീൻസ്–4 എണ്ണം
ബട്ടർ മഷ്റൂം –4 എണ്ണം
സോയാചങ്ക്സ് – 10 എണ്ണം
തക്കാളി – 1 എണ്ണം
വെള്ളം – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ – ½ കപ്പ് (ആവശ്യമെങ്കിൽ)

റൈസ് തയാറാക്കാൻ
ഏലയ്ക്ക – 2 എണ്ണം
ഗ്രാമ്പൂ– 2 എണ്ണം
പട്ട– ചെറിയ കഷണം
വെള്ളം – 10 കപ്പ്


തയാറാക്കുന്ന വിധം

രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി 20 മിനിറ്റ് നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. അതിനുശേഷം വലിയ ഒരു പാത്രത്തിൽ 10 ഗ്ലാസ് വെള്ളം ഒഴിച്ച് (രണ്ടേകാൽ ടീസ്പൂൺ ഉപ്പാണ് ഇവിടെ ഇട്ടിട്ടുളളത്) ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ വേണമെങ്കിൽ ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവ ഒരു അരിപ്പ ഉപയോഗിച്ച് കോരിമാറ്റാം. ആ വെള്ളത്തിലേക്ക് കുതിർത്ത അരി ഊറ്റിയത് ഇട്ട് നല്ല തീയിൽ മുക്കാൽ വേവാകുന്നതു വരെ വേവിക്കുക(ഇവിടെ അരിവേകാൻ 8 മിനിറ്റാണ് എടുത്തത്). മുക്കാല്‍ വേവായ അരി ഒരു അരിപ്പയിലേക്ക് മാറ്റി അതിന്റെ നടുക്കായി ഒരു കുഴി പോലെ ആക്കി വയ്ക്കുക.

ഇനി കുറച്ചു മല്ലിയിലയും പുതിനയിലയും എടുത്ത് കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് ഒരു പിടി ചിരകിയ തേങ്ങയും ഒരു ടീസ്പൂൺ ഗരംമസാലയും ചേർത്ത് നന്നായി തിരുമ്മി മാറ്റി വയ്ക്കുക. ഇനി 15 അണ്ടിപ്പരിപ്പും ഒരു പിടി ഉണക്ക മുന്തിരിയും കുറച്ച് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ഇനി കുറച്ച് സോയാ (10 എണ്ണം) ചൂടുവെള്ളത്തിൽ കുതിർത്തു വച്ച് രണ്ടു മൂന്നു പ്രാവശ്യം പിഴിഞ്ഞ് വെള്ളം മാറ്റി കട്ട് ചെയ്തു വയ്ക്കുക(ആവശ്യമങ്കിൽ മാത്രം) ഇനി പച്ചക്കറികൾ ഒരു കാരറ്റിന്റെ പകുതി, നാല് ബട്ടർ മഷ്റൂം, നാല് ബീൻസ് ഇവയെല്ലാം (കോളിഫ്ളവറും, ഗ്രീൻപീസും വേണമെങ്കിൽ ചേർക്കാം) അരിഞ്ഞ് മാറ്റി വയ്ക്കുക. ഇനി വേണ്ടത് ഒരു സവാള കനംകുറച്ച് നീളത്തിൽ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, വലിയ പുളിയില്ലാത്ത തക്കാളി നീളത്തിൽ അരിഞ്ഞത്. ഒരു ഗ്ലാസ് തേങ്ങ ചിരകിയതിലേക്ക് കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അടിച്ച് പിഴിഞ്ഞെടുക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ഇത്രയും റെഡിയാക്കി വയ്ക്കുക.
ഇനി ഒരു കടായ് അടുപ്പിൽ വച്ച് അതിലേക്ക് പച്ചക്കറികൾ എല്ലാം ഇട്ട് സോയാ ചങ്ക്സും അണ്ടിപ്പരിപ്പും കിസ്മിസും ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇടത്തരം തീയിൽ ഇത് അടച്ചു വച്ച് വേവിക്കുക. ഒട്ടും വെള്ളം ചേർക്കരുത്. കുറച്ചു സമയം കഴിയുമ്പോൾ അടപ്പ് മാറ്റി കാൽ ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. തണുത്ത വെള്ളം ഒഴിക്കരുത്. വീണ്ടും അടച്ച് വച്ച് വേവിക്കുക. പച്ചക്കറികള്‍ മുക്കാൽ വേവാകുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കുക. വീണ്ടും 5 മിനിറ്റ് നേരം വേവിച്ചതിനുശേഷം പുതിന, മല്ലിയില, നാളികേരം, ഗരംമസാല എന്നിവ ചേർത്ത മിക്സ് ഇതിലേക്കിട്ട് നന്നായി മിക്സ് ചെയ്യുക. ഗരം മസാലയില്ലെങ്കിൽ ബിരിയാണി മസാല ചേർത്താലും മതി. പുളി നോക്കി ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കുക.
ദം ചെയ്യാൻ വേണ്ടി ഒരു ദോശ തവ അടുപ്പിൽ വച്ച് അതിന്റെ മുകളിലായി ദം ചെയ്യാനുള്ള പാത്രം വച്ച് അതിലേക്ക് ചോറിന്റെ ഒരു ലെയർ ആദ്യം ഇട്ടുകൊടുക്കുക. അതിന്റെ മുകളിലായി മസാല ഇട്ടുകൊടുക്കുക. വേണമെങ്കിൽ ഇതിന്റെ മുകളിലായി ഗരംമസാലയും മല്ലിയിലയും പുതിനയിലും വിതറിക്കൊടുക്കാം. മുഴുവൻ ചോറും മസാലയും ഇങ്ങനെ ലെയർ ചെയ്യുക. അതിനുശേഷം അടച്ച് വച്ച് ഇടത്തരം തീയിൽ 10 മിനിറ്റ് നേരം ചൂടാക്കുക. (ഓവനിൽ ചെയ്യണമെന്നുള്ളവർക്ക് 1800 C 10 മിനിറ്റ് നേരം ബേക്ക് ചെയ്യുക ) 10 മിനിറ്റ് നേരം ദം ചെയ്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇതിന്റെ കൂടെ സാലഡും അച്ചാറും ചേർത്ത് കഴിക്കാം.
∙ബിരിയാണിയിൽ ഉപ്പ് കുറഞ്ഞു പോയാൽ ഉപ്പ് കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് ബിരിയാണിയിൽ ഇടയ്ക്ക് ഇടയ്ക്ക് തളിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്താൽ മതി.