ഒരു ടേബിൾ സ്പൂൺ ഓയിൽ പാനിൽ ഒഴിക്കുക
കടുക് ഒരു ടീസ്പൂൺ ചേർക്കുക
പിന്നെ ഉഴുന്ന് പരിപ്പും കുറച്ചു നിലക്കടലയും(വറുത്ത കടല ആണ് ട്ടോ) ചേർത്ത് വറക്കുക കറി വേപ്പില ഒരു തണ്ട് ചേർക്കുക
പിന്നെ ഒരു സവാള അരിഞ്ഞതും
ഒരു വലിയ പച്ചമുളകും ഇഞ്ചിയും( ഒരു 1/2 teaspoon )അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക (വേണമെങ്കിൽ ബീൻസ്, ക്യാരറ്റ്, പച്ച പട്ടാണി ഒക്കെ ചേർക്കാം)
നന്നായി വഴന്നു വരുമ്പോൾ 2 എഗ്ഗ് പൊട്ടിച്ചു ചേർക്കുക നന്നായി ഇളക്കണം.
തീ കുറച്ചു വയ്ക്കണം ..
അതിലേക്കു ഉപ്പു ആവശ്യത്തിന്
ഒരു കാൽ ടീസ്പൂൺ കുരുമുളക് പൊടി
ഒരു കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക
നന്നായി ഇളക്കുക.
അതിലേക്കു നന്നായി വറുത്ത റവ ചേർത്ത് ഇളക്കുക . (Roasted ആണെങ്കിൽ കൂടി ഒന്ന് കൂടെ വറക്കണം.
ഇല്ലേൽ ഒട്ടിപിടിക്കും )
നന്നായി മിക്സ് ആയതിനു ശേഷം അതിലേക്കു തിളപ്പിച്ച വെള്ളം ഒത്തിരി ചൂട് വേണ്ട. കുറേശെ ചേർത്ത് കൊടുക്കുക. വെള്ളം കൂടി പോകരുത്. ഈ ഫോട്ടോയിൽ കാണുന്ന പാകം.
ഒട്ടിപിടിച്ചാൽ എഗ്ഗ് ടേസ്റ്റ് ഒത്തിരി ഫീൽ ചെയ്യും
നന്നായി ഇളക്കി ചൂടോടെ കഴിക്കാം.
No comments:
Post a Comment