Sunday, February 2, 2020

കലത്തപ്പം


പച്ചരി - ഒരു കപ്പ്
ചിരകിയതേങ്ങ - അര കപ്പ്
ചോറ് -അര കപ്പ്
ശർക്കര പാനി - അര കപ്പ് (നല്ല കട്ടിയായിരിക്കണം )
തേങ്ങാ കൊത്ത് - കാൽ കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് - കാൽ കപ്പ്
അണ്ടിപ്പരിപ്പ് - കാൽ കപ്പ്
സോഡ - കാൽ ടീ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
ഏലക്കപ്പാടി, എണ്ണ / നെയ്യ് - ആവശ്യത്തിന്
ആദ്യം പച്ചരി, തേങ്ങ, ചോറ്, ഉപ്പ്, സോഡ, ഏലക്കാ പൊടി എന്നിവ ശർക്കര പാനിയും വളരെ കുറച്ച് വെള്ളവും ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക.20- 30 മിനിറ്റ്സ് ഇത് മാറ്റിവെയ്ക്കണം.
ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, തേങ്ങ കൊത്ത്, ചെറിയ ഉള്ളി എന്നിവ മൂപ്പിച്ചെടുക്കുക. ഇതിൽ നിന്നും പകുതി ഭാഗം അരച്ച് വച്ച മാവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു നോൺ സ്റ്റിക്ക്പാൻ / കുക്കർ (വെയിറ്റ് ഇടരുത് ) കുറച്ച് ഓയിൽ ഒഴിച്ച് കലക്കി വെച്ച മാവൊഴിച്ച് മൂടിവെച്ച് ചെറുതീയിൽ 5 മിനിറ്റ് വേവിച്ച ശേഷം ബാക്കിയുള്ള നെയ്യിൽ വറുത്ത കൂട്ട് മുകളിലായി വിതറി കൊടുത്ത് വീണ്ടും 15-20 മിനിറ്റ് പാത്രം മൂടിവെച്ച് വേവിക്കുക.മാവ് അധികം കട്ടിയോ ലൂസോ ആകരുത്. മധുരം കുറവാണേൽ ശർക്കര പാനി ചേർത്ത് കൊടുക്കാം.

No comments:

Post a Comment