Friday, January 31, 2020

മുട്ട ദോശ



ചേരുവകൾ

1. ദോശ മാവ്
2. പൊടിയായി അരിഞ്ഞ സവാള , തക്കാളി, ക്യാപ്സികവും ( കുരു മാറ്റിയതു), പച്ചമുളക്, മല്ലിയില , കറിവേപ്പില.
3. നെയ്യ്
4. മുളകുപൊടി

തയ്യാറാകുന്ന വിധം

ദോശ തവ ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച പച്ചകറികളും ചേർത്ത് നെയ്യും ഒഴിച്ച് ചെറിയ തീയിൽ അടച്ചു വെച്ച് ചുട്ടു എടുക്കണം ദോശയുടെ ബേസ് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ ആവശ്യമെകിൽ കുറച്ചു മുളകുപൊടി തൂവി കഴിക്കാം.....

ഓലന്‍



ചേരുവകൾ

കുമ്പളങ്ങ കഷണങ്ങളാക്കിയത്‌ – ഒരു കപ്പ്‌
വന്‍പയര്‍ (ചുമന്ന പയര്‍ ) - ഒരു പിടി
പച്ചമുളകു – 3 എണ്ണം
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം:

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങ്ങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

Thursday, January 30, 2020

മസാല ഓംപ്ലേറ്റ്‌



ഓംപ്ലേറ്റ്‌ കഴിക്കാത്തവർ ഉണ്ടാവില്ല.... എന്നും ഒരേ രീതിയിൽ ഉള്ള ഓംപ്ലേറ്റ്‌ കഴിച്ച്‌ മടുത്തവർക്കായി ഇന്ന് നമുക്ക്‌ അൽപ്പം വെറൈറ്റിവായിട്ടുള്ള ഓംപ്ലേറ്റ്‌ ഉണ്ടാക്കി നോക്കാം. മസാല ഓംപ്ലേറ്റ്‌.


ചേരുവകൾ

മുട്ട - 4 എണ്ണം
സവാള - 1 എണ്ണം
പച്ചമുളക് - 1 എണ്ണം
തക്കാളി - 1 എണ്ണം
കാപ്‌സിക്കം - 1/2 എണ്ണം
മുളകുപൊടി - 1/2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
ഗരം മസാല - 1/4 ടീ സ്പൂൺ
ഉപ്പ് - പാകത്തിന്
മല്ലിയില - പാകത്തിന്

തയ്യാർ ആക്കുന്ന വിധം

മുട്ട ,ഉപ്പ് ചേർത്ത് ബീറ്റ്‌ ചെയ്യുക.
പാനിൽ എണ്ണ ഒഴിച്ച് സവാള ,പച്ചമുളക് , കാപ്‌സിക്കം , തക്കാളി, മല്ലിയില ,ഇത്രയും ചെറുതായി അരിഞ്ഞ് വഴറ്റുക.
മുളകുപൊടി ,മഞ്ഞൾപ്പൊടി ,ഗരം മസാല എന്നിവ ഇതിലേക്ക്‌ ചേർത്ത് ഇളക്കുക.
ഈ മിക്സ്‌ മുട്ടയിലേക്ക് ഇട്ട് ഇളക്കി പാനിൽ എണ്ണ ഒഴിച്ച്‌ ഓംലെറ്റ്‌. ആക്കി എടുക്കുക.
സോസ്‌ വേണ്ടവർ അത്‌ ചേർത്തും കഴിക്കാം 

ചിക്കൻ സൽന



പൊറോട്ട,ചപ്പാത്തി,അപ്പത്തിന്ടെ കുടെ ഒഖേ കഴിക്കാൻ ഒരു ബെസ്റ്റ് സൈഡ് ഡിഷ്‌.ചിക്കൻ പകരം മട്ടനും ബീഫിലും ചെയ്യാവുന്നതാണ്.(മട്ടൻ നോ ബീഫോ ആണേൽ കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്തു വേവിച്ചത് ചേർക്കുക)
ഇന്നീ വെജിറ്റേറിയൻ ആണെങ്കിൽ പച്ചക്കറികൾ ചേർക്കാം.(ഉരുളകിഴങ്ങു, കാരറ്റ്, പച്ചപട്ടാണി,കോളിഫ്ലവരും ചേർക്കാം).
ആദ്യം അരപ്പ് തയ്യാറാക്കണം
എണ്ണ ചൂടായ ശേഷം പട്ട 2,ഗ്രാമ്പൂ 2,കുരുമുളക് 1 tsp,പെരുംജീരകം 1 tsp,1/2 tsp ചെറിയ ജീരകവും പൊട്ടികഴിയുമ്പോൾ സവോള 1,ഇഞ്ചി ഒരു കഷ്ണം,വെളുത്തുള്ളി 5-6,2 പച്ചമുളകും വഴറ്റിയ ശേഷം മുളകുപൊടി 2 tsp,മഞ്ഞൾപ്പൊടി 1/4 tsp,1 1/2 tsp മല്ലിപൊടിയും കുറച്ചു ഗരം മസാലയും ചേർത്തു മൂപിച്ച ശേഷം 3 തക്കാളിയും,1 കപ്പ് ചിരകിയ തേങ്ങയും ചേർത്തു ഒന്നു വഴറ്റി എടുക്കുക.ഈ കൂട്ട് ആവശ്യത്തിനു ഉപ്പു ചേർത്തു നന്നായി അരച്ചെടുകണം.
ഇന്നീ വേറെ ഒരു പാനിൽ എണ്ണ ചൂടായ ശേഷം 1 സവോള,2-3 പച്ചമുളകും, ഇഞ്ചി വെളുത്തുള്ളി 1 tsp കുറച്ചു വേപ്പിലയും ചേർത്തു വഴറ്റി അരച്ചു വെച്ച അറപ്പും ചിക്കനും ഒരു തക്കാളിയും ആവശ്യത്തിനു വെള്ളം ചേർത്തു ചെറിയ തീയിൽ വേവിക്കുക.ചിക്കൻ വെന്തു ഗ്രേവി ഒന്നു കുരുഗി വരുമ്പോൾ കുറച്ചു മല്ലിയിലയും സമം പുതിനായും ചേർത്തു മാറ്റാം.ചിക്കൻ സൽന റെഡി...

Wednesday, January 29, 2020

ചീരയില കോഴിമുട്ട തോരന്‍


ആവശ്യമായ സാധനങ്ങള്‍

ചീരയില അരിഞ്ഞത് 2 കപ്പ്
തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
പച്ചമുളക് 5 എണ്ണം
ഉള്ളി 4 ചുള
കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
കോഴിമുട്ട 3 എണ്ണം
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
കുരുമുളക് 4 എണ്ണം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ചീരയില നന്നായി അരിഞ്ഞ് വെള്ളം വാലാന്‍ വയ്ക്കുക. തേങ്ങയും പച്ചമുളകും രണ്ടു ചുള ഉള്ളിയും മുളകുപൊടിയും കുരുമുളകും അരകല്ലില്‍ വച്ച് അരച്ചൊതുക്കിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു വറുത്ത് രണ്ടു ചുള ഉള്ളി അരിഞ്ഞിട്ട് മൂപ്പിച്ചശേഷം ചീരയിലയും അരപ്പും ഇട്ട് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. അതിനു ശേഷം മൂടി മാറ്റി നന്നായി ഇളക്കി തോര്‍ത്തിക്കഴിഞ്ഞ് മുട്ട ഉടച്ച് ഇതിലൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങുക.

മീന്‍ പുളിയില ചുട്ടത്


ചേരുവകള്‍

ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ
പുളിയില മൂന്ന് കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ജീരകം കാല്‍ടീസ്പൂണ്‍
ചുവന്നുള്ളി മൂന്ന് എണ്ണം
ഇഞ്ചി ചെറിയകഷ്ണം
കാന്താരി മുളക് 15എണ്ണം
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
വാഴയില ഒന്ന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുളിയില നന്നായി അരച്ചെടുക്കുക. തേങ്ങ, ജീരകം, ചുവന്നുള്ളി, ഇഞ്ചി, മുളക് എന്നിവ മഞ്ഞള്‍പൊടി ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.
പുളിയില അരച്ചതും, തേങ്ങ അരച്ചതും, ഉപ്പും യോജിപ്പിച്ച് മീനില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. വാഴയില വാട്ടിയെടുത്ത് അതില്‍ മീനും അരപ്പും നിരത്തി വാഴയില മടക്കി പൊതിയുക.
ശേഷം ചട്ടിയില്‍ വെച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. ഇരു വശങ്ങളും മറിച്ചിട്ട് വേവിക്കുക. ചട്ടിയില്‍ നിന്നും എടുത്ത ശേഷം വാഴയില തുറന്ന് അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വിളമ്പുക.
(ഈ രീതിയില്‍ ഏതു തരം മീനും)

Tuesday, January 28, 2020

മുട്ട ബിരിയാണി



തേങ്ങാപ്പാല്‍ ചേര്‍ത്ത മുട്ട ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട-3
ബിരിയാണി അരി-2 കപ്പ്
സവാള-3
തക്കാളി-1
തേങ്ങാപ്പാല്‍-അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപൊടി-അര ടീസ്പൂണ്‍
ബിരിയാണി മസാല-1 ടീസ്പൂണ്‍
വയനയില-1
ഏലയ്ക്ക-2
ഗ്രാമ്പൂ-2
പട്ട-1
മല്ലിയില-ഒരു പിടി
പുതിനയില -ഒരു പിടി
ചെറുനാരങ്ങാനീര്
നെയ്യ്

അലങ്കരിയ്ക്കാന്‍

സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യില്‍ മൂപ്പിച്ചത്

തയ്യാറാക്കുന്ന വിധം

മുട്ട മുഴുങ്ങി വയ്ക്കുക. ബിരിയാണി അരി കഴുകി ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക. നാലു കപ്പ് വെള്ളം മതിയാകും. തക്കാളി അരച്ചു പേസ്റ്റാക്കുക. മല്ലിയില, പുതിന എന്നിവ ഒരുമിച്ചരച്ചു പേസ്റ്റാക്കണം. ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കണം. പച്ചമുളക് ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി, പുതിന-മല്ലിയില പേസ്റ്റുകള്‍ ചേര്‍ത്തിളക്കുക. മസാലപ്പൊടികള്‍ ചേര്‍ത്തു നല്ലപോലെ വഴറ്റണം. പുഴുങ്ങിയ മുട്ട ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഒരു പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ അല്‍പം നെയ്യൊഴിയ്ക്കുക. ഇതിനു മീതേ വേവിച്ച ചോറു നിരത്തുക. ഇതിനു മുകളില്‍ അല്‍പം മുട്ടക്കൂട്ടും നിരത്തുക. ഇതേ രീതിയില്‍ ചോറും മുട്ടക്കൂട്ടും നിരത്തി മുകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് അല്‍പനേരം അടച്ചു വച്ചു കുറഞ്ഞ ചൂടില്‍ വേവിയ്ക്കുക. വാങ്ങിയ ശേഷം വറുത്തു വച്ച സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക.

പൊട്ടറ്റോ ബിരിയാണി



പൊട്ടറ്റോ 4 എണ്ണം എടുത്ത് തൊലി കളഞ്ഞ് കട്ട് ചെയ്ത് എടുക്കുക
3 സവാള ,
3 പച്ചമുളക്
ഒരു തക്കാളി ഇവ അരിഞ്ഞെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് പച്ചമുളകും പൊട്ടറ്റോയും തക്കാളിയും ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റി കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുക.( വെള്ളം ഒഴിക്കണ്ട )
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
1tspnമുളക് പൊടി,
ഒരു tspnഗരം മസാല പൊടി,
1 tabമല്ലിപൊടി,
1/2 ts മഞ്ഞൾ പൊടി ഇതെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മല്ലിയിലയും പുതിനയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.
ഇനി നെയ് ചോറ് വെക്കുക.ഞാൻ രണ്ട് ഗ്ലാസ്സ് ബസുമതി റൈസ് ആണ് എടുത്തത് .ഒരു പത്രത്തിൽ 1 tabനെയ്യ് ഒഴിച്ച് ഗ്രാമ്പു, ഏലക്ക ,പട്ട, തക്കോലം ഇടുക.4 ഗ്ലാസ്സ് വെള്ളവും ഒരു ടpn നാരങ്ങ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ചോറ് വേവിച്ചെടുക്കുക.ഇതിലേക്ക് പൊട്ടറ്റോ മസാല ചേർത്ത് മിക്സ് ചെയ്ത് മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ഉള്ളിയും ഇടുക. ഇത്തിരി പൈനാപ്പിൾ എസ്സൻസും മല്ലിയിലയും പുതിനയിലയും ചേർക്കുക.കുറഞ്ഞ തീയിൽ 5 മിനിറ്റ് മൂടി വെക്കുക. ഇനി ഒന്ന് തുറന്ന് നോക്കിക്കേ.,,.. അടിപൊളി പൊട്ടറ്റോ ബിരിയാണി റെഡി.

Monday, January 27, 2020

ബീഫ് അച്ചാര്‍



ചേരുവകള്‍

1 കിലോ ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത്
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 ടേബിള്‍ സ്പൂണ്‍ കുരുമുളക് ചതച്ചത്
1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി
1 ടീസ്പൂണ്‍ കടുക്
2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത്
2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്
2 ടീസ്പൂണ്‍ ഗരം മസാല
2 അല്ലി കറിവേപ്പില
4 ടേബിള്‍ സ്പൂണ്‍ മുളകുപൊടി
4 ടേബിള്‍ സ്പൂണ്‍ വിനാഗിരി
5 പച്ചമുളക്
കാല്‍ ടീസ്പൂണ്‍ ഉലുവാപ്പൊടി
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് എണ്ണ
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം

ഗരം മസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ബീഫില്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. മസാല ഇറച്ചിയില്‍ പിടിക്കുന്നതിനായി 20-30 മിനിട്ടോളം ഇത് മാറ്റിവെയ്ക്കാം. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇത് ഒരു കുക്കറില്‍ വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കണം.

ബീഫ് നന്നായി വെന്ത ശേഷം കുക്കറില്‍ നിന്നും വെള്ളവും ബീഫും ഊറ്റി വെവ്വേറെ മാറ്റി വെക്കണം. പിന്നീട് ഒരു പാനില്‍ ആവശ്യത്തിന് എണ്ണയെടുത്ത് ചൂടാക്കി വേവിച്ചുമാറ്റിവെച്ച ബീഫ് നന്നായി വറുത്തെടുക്കണം.

പിന്നീട് ഒരു ഫ്രൈയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിന് ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.

തുടര്‍ന്ന് ഇതിലേക്ക് വിനാഗിരിയും, ബീഫ് ഊറ്റി മാറ്റി വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 1 കപ്പും ചേര്‍ക്കുക. തിളച്ചുവരുമ്പോള്‍ ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക. ശേഷം കുരുമുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.

ഇനി അടുപ്പില്‍ നിന്നും വാങ്ങാം. നന്നായി തണുത്ത ശേഷം മാത്രം ഈര്‍പ്പം പൂര്‍ണമായും തുടച്ചുമാറ്റിയ ഗ്ലാസ് ഭരണിയിലേക്ക് മാറ്റാം.

ബീഫ് സ്റ്റൂവ്



ചേരുവകൾ

എല്ലുള്ള ബീഫ് അര കിലോ
ഉരുളൻ കിഴങ്ങ് രണ്ടെണ്ണം
കാരറ്റ് ഒന്ന്
ഗ്രീൻപീസ് 50 ഗ്രാം
ബീൻസ് അഞ്ചെണ്ണം
സവാള ഒന്ന്
ഇഞ്ചി വലിയ കഷണം
പച്ചമുളക് 8 എണ്ണം
വെളുത്തുള്ളി 6 അല്ലി
കറുകപട്ട 3 എണ്ണം
എലക്കാ 5 എണ്ണം
ഗ്രാമ്പു 5 എണ്ണം
അണ്ടി പരിപ്പ് 5 എണ്ണം
തേങ്ങാപാൽ അര ഗ്ലാസ്
മല്ലിയില ആവശ്യത്തിന്
മല്ലിപൊടി ഒരു ടേബിൾ സ്പൂൺ
മഞ്ഞൾ അര ടീസ്പൂൺ
കുരുമുളക് പൊടി രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല പൊടിച്ചത് അര ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം

ഇറച്ചി കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക പാകത്തിന് ഉപ്പു ചേർക്കുക അര സ്പൂൺ മഞ്ഞ പൊടിയും, ഒരു സ്പൂൺ കുരുമുളക് പൊടിയും ഇട്ട് ഇറച്ചിവേകാൻ പരുവത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

ഇറച്ചി പകുതി വേവ് കഴിയുമ്പോൾ കുക്കർ തുറന്ന് ബീൻസ്, കാരറ്റ്, ഉരുളൻ കിഴങ്ങ്, ഗ്രീൻ പിസ് വീണ്ടും അടച്ച് വെച്ച് ഒറ്റ വിസിൽ കേട്ടതിനു ശേഷം ഇറക്കുക. (വേണമെങ്കിൽ വെജിറ്റബിൾസ് പ്രേത്യേകം വേവിക്കാം കലങ്ങുരുത്)

ഒരുപാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പട്ട ഗ്രാമ്പു എലക്ക നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കൂടി ഈ എണ്ണയിൽ ഇട്ട് വഴറ്റുക മൂക്കരുത് അതിനു മൂൻമ്പ് മല്ലിപൊടി, കുരുമുളക് കൂടി ഇട്ട് ഇളക്കുക അതിനു ശേഷം ഒരു തക്കാളിയും ഇടുക. തക്കാളി വാടുമ്പോൾ കുക്കറിൽ ഇരിക്കുന്ന ഇറച്ചി (വെള്ളം കളയാതെ ) ഇതിലേക്ക് ചേർത്ത് ഇളകുക അവശ്യത്തിന് ഉപ്പും ചേർക്കുക അണ്ടിപരിപ്പും ഇടുക ഒന്ന് തിളച്ചതിനു ശേഷം തേങ്ങാപാൽ ഒഴിക്കുക അതിനു ശേഷം ഒന്നു ചൂടാക്കുക അതിനു ശേഷം ഇറക്കുക അന്നിട്ട് മല്ലിയില ഇടുക (കുറുകിയിരിക്കണമെങ്കിൽ വെർമസിലിയോ, കോൺഫ്ളവറോ ചേർക്കാം) നല്ല അപ്പത്തിന്റ കുടെയും ബ്രഡിന്റെ കുടെയും ഉപയോഗിക്കാം

Sunday, January 26, 2020

ചെമ്മീൻ ചോറ്


ചേരുവകൾ :

1. ചെമ്മീൻ 1 കിലോ.
2. മുളകുപൊടി. 1 സ്പൂൺ.
3. മഞ്ഞൾപൊടി. 1/2 സ്പൂൺ.
4. ഉപ്പ് പാകത്തിന് ഇതെല്ലം ചേർത്ത്, വെള്ളം ഒട്ടും ചേർക്കാതെ ചെമ്മീൻ 2 മിനിറ്റ് വേവിക്കുക.ഇതിൽ നിന്ന് 1/4 ഭാഗം ചെറുതായി ബ്രൗൺ നിറം വരുന്ന വിധത്തിൽ ഫ്രൈ ചെയ്‌തു മാറ്റിവെക്കുക.
5. പച്ചമുളക്.
6. സവാള. 2.
7.വെള്ളുള്ളി ഇഞ്ചി പേസ്റ്റ്. 2 ടേബിൾസ്പൂൺ.
8. ഓയിൽ & ഘീ 3 ടേബിൾസ്പൂൺ.
9.പട്ട, ഏലക്ക, ഗ്രാമ്പൂ, വഴനയില 2 വീതം
10.ഉലുവ. 10 മാണി.
11.വേപ്പില 2 തണ്ട്.
12.മല്ലിപൊടി. 1 ടേബിൾ സ്പൂൺ.
13.തക്കാളി. 2.
14.തഞ്ചാവൂർ പൊന്നിയരി. 2 കപ്പ്. അരി കഴുകി വാർത്തു വെക്കുക. ബിരിയാണി പാത്രത്തിൽ ചെമ്മീൻ ഫ്രൈ ചെയ്ത ഓയിലും, ആവശ്യത്തിന് ഓയിലോ, നെയ്യോ ചേർത്തു ചൂടായാൽ, 9,10 ചേരുവ ചേർത്ത് പൊട്ടിക്കുക. വേപ്പിലയും ചേർക്കുക. സവാള ചേർത്ത് വഴന്നാൽ ഇഞ്ചി, വെള്ളുള്ളി പാസ്റ്റിട്ടു, ഒരു മിനിറ്റു ഇളക്കി, തക്കാളി, പച്ചമുളക്(മുറിക്കാതെ ) മല്ലിപൊടി, ആവശ്യത്തിന് ഉപ്പു ചേർത്ത് അരിയിട്ട് ഇളക്കി 3/4 വേവായാൽ, വേവിച്ച ചെമ്മീൻ (അതിൽ ഊറിവന്ന ചാറോടെ ചേർത്ത് അടച്ചു, വളരെ ചെറിയ തീയിൽ, ഒരു ചൂടാക്കിയ പഴയ ദോശക്കല്ലിൽ വെച്ചു 6 മിനിറ്റ് വെക്കുക. മാറ്റി വെച്ച ചെമ്മീൻ മുകളിൽ നിരത്തി അലങ്കരിക്കാം. തീ ഓഫാക്കി, 10 മിനിറ്റ് കഴിഞ്ഞു വിളമ്പിയെടുക്കാം.

ചെമ്മീൻബിരിയാണി


ചേരുവകൾ :

1.ചെമ്മീൻ 1. കിലോ.
2.മഞ്ഞൾ പൊടി 1/2 സ്പൂൺ.
3.ബിരിയാണി മസാല. 2 ടേബിൾ സ്പൂൺ.
4.കുരുമുളക് പൊടി. 1 സ്പൂൺ.
5.ഗരം മസാല. 1 സ്പൂൺ.
6.ഉപ്പ് ആവശ്യത്തിന്.
7.നെയ്യ് 2 ടേബിൾ സ്പൂൺ.
8.ഓയിൽ. 2 ടേബിൾ സ്പൂൺ.
9.അരി 1 കിലോ.
10.വെള്ളം ആവശ്യത്തിന്.
11.മല്ലിയില ഒരു പിടി.
12.പൊതീന ഒരു പിടി.

സ്റ്റെപ്. 1. ചെമ്മീൻ പുരട്ടി വെക്കാൻ

1 സ്പൂൺ മുളക്പൊടി മഞ്ഞൾ പൊടി 1/4 സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇവ ചെമ്മീനിൽ പുരട്ടി 1/2 മണിക്കൂർ വെക്കുക.
അരി ഉപ്പിട്ട വെള്ളത്തിൽ 1/2മണിക്കൂർ കുതിർക്കുക.

സ്റ്റെപ്. 2.

സവാള  4
പച്ചമുളക്  8
തക്കാളി 4
ഇഞ്ചി 11/2 ഇഞ്ച് കഷ്ണം
വെള്ളുള്ളി ഒരു മുഴുവൻ കൂട് ഇവയെല്ലാം അരിഞ്ഞും , ചതച്ചുo വെക്കുക.

സ്റ്റെപ് 3.

പട്ട. 3
ഗ്രാമ്പൂ. 4
ഏലക്ക. 5
വഴനയില. 1
പെരുംജീരകം.
1 സ്പൂൺ. ജാതിപത്രി.
1 ബിരിയാണി ചെമ്പിൽ ഒരു സ്പൂൺ ഓയിൽ ചേർത്ത് ചൂടായാൽ മേൽ പറഞ്ഞ ഗരം മസ്അലകൾ പൊട്ടിച്ചു, (1ഗ്ലാസ് അരിക്ക് 11/2 ഗ്ലാസ് )തിളച്ച വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. കുതിർത്ത അരിയിട്ട് വറ്റിച്ചെടുക്കാം. വെള്ളം വറ്റി വരുമ്പോൾ 1 ടേബിൾ സ്പൂൺ നെയ്യും, 1 ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൊടുക്കാം. ഇപ്പോൾ ചോറ് തയ്യാറായിട്ടുണ്ട്.

സ്റ്റെപ് 4.

ഇനി മസാല തയ്യാറാക്കാം. മറ്റൊരു ചട്ടിയിൽ, ബാക്കിയുള്ള നെയ്യും, ഓയിലും ചേർത്ത്, ചെമ്മീനിട്ടു മീഡിയം ചൂടിൽ, പത്പത്പ്പായി വറുത്തെടുത്തു മാറ്റി വെക്കുക. അരിഞ്ഞു വെച്ച സബോളയും, പച്ച മുളകും, ചതച്ച വെള്ളുള്ളി, ഇഞ്ചിയും ചേർത്ത്, വഴന്നാൽ തക്കാളി ചേർത്തിളക്കി എണ്ണ തെളിഞ്ഞാൽ, ചെമ്മീൻ ചേർക്കുക. ഇനി മസാലകളും ചേർക്കാം. ആവശ്യമുണ്ടെങ്കിൽ മാത്രം ഉപ്പു ചേർക്കാം. രണ്ടു മിനിറ്റ് കഴിഞ്ഞാൽ തീ ഓഫാക്കാം. ഇപ്പോൾചെമ്മീൻബിരിയാണിക്കുള്ള മസാലയും തയ്യാറായി. സ്റ്റെപ് 5. ബിരിയാണി ചെമ്പിൽ ഒരു ലയർ ചോറിട്ടു, മല്ലിയിലയും, പൊതീനായും അരിഞ്ഞതിൽ നിന്നും അല്പം വിതറിയ ശേഷം മസാലചേർക്കാം. വീണ്ടും, ചോറും, ഇലകളും ഇട്ട ശേഷം ഒരു ലയർ മസാല ചേർക്കാം. അവസാനം ബാക്കിയുള്ള ചോറുമുഴുവൻ ചേർത്ത്, മല്ലിയില & പൊതീന വിതറി (ഇഷ്ടമുള്ളവർക്ക് കുറച്ചു നെയ്‌ കൂടി മുകളിൽ ഒഴിക്കാം.ഞാൻ ചേർത്തിട്ടില്ല )അടച്ചു ഒരു ദോശക്കലല് നന്നായി ചൂടാക്കി, അതിനു മുകളിൽ ബിരിയാണി പാത്രം വെച്ച് തീ സിമ്മിലിട്ടു 10 മിനിറ്റ് വെക്കുക. ടിപ്സ് : ബിരിയാണി പാത്രത്തിനു മുകളിൽ മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം വെക്കാം. ( ബിരിയാണിയിൽ ഈർപ്പം വറ്റി അടിയിൽ പിടിക്കാതിരിക്കാനാണിത്. ) ചെമ്മീൻ ബിരിയാണി റെഡി.

Saturday, January 25, 2020

കൂര്‍ക്ക ബീഫ് കറി


ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്- 1 കിലോ
കൂര്‍ക്ക തൊലി കളഞ്ഞ് അരിഞ്ഞത്- 500 ഗ്രാം
മഞ്ഞള്‍- അര ടീസ്പൂണ്‍
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്-7 എണ്ണം
ചുവന്നുള്ളി- 15 എണ്ണം
വെളുത്തുള്ളി- 20 അല്ലി
മുളക് പൊടി- രണ്ടര സ്പൂണ്‍
മല്ലി- 3 ടീസ്പൂണ്‍
തേങ്ങ ചിരവിയത്- ഒന്ന്
വെളിച്ചെണ്ണ- 5 ടീസ്പൂണ്‍
കറുവപ്പട്ട- 2 കഷ്ണം
ഏലക്കായ- 4 എണ്ണം
ഗ്രാമ്പൂ- 6 എണ്ണം
പെരുഞ്ചീരകം- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ്, മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം മഞ്ഞ നിറമാവുമ്പോള്‍ 10 അല്ലി ചുവന്നുള്ളിയും പകുതി എണ്ണം വെളുത്തുള്ളിയും ചേര്‍ത്തിളക്കുക. കറുവപ്പട്ട, ഏലക്കായ, ഗ്രാമ്പു, പെരുഞ്ചീരകം മല്ലിയും ചേര്‍ത്തിളക്കുക. ചൂടാറിയതിനു ശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കുഴമ്പുരൂപത്തിലായിരിക്കണം അരച്ചെടുക്കാന്‍. പിന്നീട് കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും വേവിക്കുക.

പകുതിവേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നുകഴിഞ്ഞാല്‍ വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ഇതു ചേര്‍ക്കുക. സ്പെഷ്യല്‍ കൂര്‍ക്ക ബീഫ് കറി റെഡി.

ബീഫ് വരട്ടിയത്‌


മലബാറിലെ പരമ്ബരാഗത വിഭവങ്ങളിലൊന്നായ ബീഫ് വരട്ടിയത്‌

ബീഫ് : അര കിലോ
മല്ലിപ്പൊടി : ഒന്നര ടേബിള്‍സ്പൂണ്‍
മുളകുപൊടി : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി : കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് : ഒന്നര ടീസ്പൂണ്‍
പെരുഞ്ചീരകം അരച്ചത് : കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍
ചുവന്നുള്ളി മുറിച്ചത് : മൂന്നെണ്ണം
ചുവന്നുള്ളി ചതച്ചത് : രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില : ആവശ്യത്തിന്
ഗരംമസാല : കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീഫ് ചെറുതായി മുറിച്ച്‌ കഴുകുക.എന്നിട്ട് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പെരുഞ്ചീരകം അരച്ചത്, ചുവന്നുള്ളി ചതച്ചത്, ഗരംമസാല എന്നിവ ചേര്‍ത്ത് കുക്കറിലിട്ട് ഒരു സ്റ്റീം വന്നാല്‍, ചെറുതീയില്‍ പതിനഞ്ച്-ഇരുപത് മിനിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്ബോള്‍ ചുവന്നുള്ളി മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച്‌ കറിയിലേക്ക് ഒഴിക്കാം. നന്നായി തിളച്ച്‌ കുറുകുമ്ബോള്‍ കുരുമുളകുപൊടി ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കാം.

Friday, January 24, 2020

ബീഫ്‌ കബാബ്‌



ആവശ്യമുള്ള സാധനങ്ങള്‍

അരപ്പിന്‌

ഒലിവ്‌ ഓയില്‍ - അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
സോയാ സോസ്‌ -അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍
വിന്നാഗിരി -മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
തേന്‍ - കാല്‍ക്കപ്പ്‌
വെളുത്തുള്ളി -രണ്ടെണ്ണം(അരച്ചത്‌)
ഇഞ്ചി അരച്ചത്‌ -ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളക്‌ പൊടി - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌

കബാബിന്‌ ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌ - ഒന്നരക്കിലോ(ചതുരത്തില്‍ അരിഞ്ഞത്‌)
ക്യാപ്‌സിക്കം -ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം
സവാള - ചതുരത്തില്‍ അരിഞ്ഞത്‌-രണ്ടെണ്ണം
സ്‌ക്യൂവേഴ്‌സ് -പത്തെണ്ണം(മുപ്പത്‌ മിനിറ്റ്‌ വെള്ളത്തില്‍ കുതിര്‍ത്തത്‌)

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ അരപ്പിനുള്ളത്‌ യോജിപ്പിച്ചെടുക്കുക. അതിലേക്ക്‌ ഇറച്ചി ചേര്‍ത്ത്‌ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. സ്‌ക്യൂവേഴ്‌സില്‍ മസാല പുരട്ടി വച്ച ഇറച്ചിയും ക്യാപ്‌സിക്കവും സവാളയും മാറിമാറി കോര്‍ക്കുക. ഗ്രില്‍ നന്നായി ചൂടാക്കി എണ്ണ പുരട്ടി കോര്‍ത്തുവച്ചത്‌ തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.

ഇടിയിറച്ചി


ആവശ്യമായ ചേരുവകള്‍

പോത്തിറച്ചി- 1 കിലോ
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
ചുവന്ന ഉള്ളി- 15 ഗ്രാം
ഇഞ്ചി- ഒരുകഷ്ണം
വെളുത്തുള്ളി- 4-5 അല്ലി
പച്ചമുളക്- 5 എണ്ണം
കറിവേപ്പില-2 എണ്ണം
ഗരം മസാല-1 ടീസ്പൂണ്‍
കുരുമുളകു പൊടി- അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച് ഉണക്കി എടുക്കുക. അതിനുശേഷം കല്ലുരലില്‍ ഇട്ട് ഇടിച്ചു മയപ്പെടുത്തുക. ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിനോടുകൂടി ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റി ജലാംശമില്ലാതെ തോരന്‍ പരുവത്തില്‍ വാങ്ങുക.

Thursday, January 23, 2020

ഐസ്ക്രീം


ചേരുവകള്

പാല് ക്രീം (പാല് പാട മതിയാവും ) – 175 ഗ്രാം
പാല് - 620 ഗ്രാം
പഞ്ചസാര – 150 ഗ്രാം
മുട്ടയുടെ വെള്ളക്കരു - 2 മുട്ടയുടേത്
കളര്,ഫ്ലേവര് - ഇഷ്ടമുള്ളത്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില് പാലും ക്രീമും ചേര്‍ത്ത് അടുപ്പില് വെച്ചു ചെറുതായി ചൂടാക്കുക.

പഞ്ചസാര ചേര്‍ത്തു ഇളക്കുക..

ആവി വരാന് തുടങ്ങിയാല് മുട്ടയുടെ വെള്ളക്കരു ചേര്ത്തു നന്നായി ഇളക്കുക.

അതിനു ശേഷം അടുപ്പില് നിന്നും വാങ്ങി കളര് ആവശ്യമെങ്കില് ചേര്‍ത്ത് ഒരു മിക്സിയില് ഇട്ട് ഒന്നു അടിച്ചെടുക്കുക.

അതിനു ശേഷം ഫ്രിഡ്ജിന്റെ സാധാരണ കമ്പാര്‍ട്ട്മെന്റില് വെച്ചു തണുക്കുവാന് അനുവദിക്കുക.

4-5 മണിക്കൂര് തണുത്ത ശേഷം പുറത്തെടുത്ത്ഇഷ്ടമുള്ള പഴച്ചാറോ ഫ്ലേവറുകളോ ചേര്‍ക്കാവുന്നതാണ്.

ഈ മിക്സ് ഒന്നു കൂടി മിക്സിയില് ഇട്ട് അടിക്കുക..രണ്ടു മിനിട്ട് അടിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തില് ഒഴിച്ചു ഡീപ് ഫ്ര്രീസറില് വെച്ചു തണുപ്പിക്കുക.

ഒന്നു രണ്ടു മണിക്കൂര് കൊണ്ട് മിശ്രിതം തണുത്ത് കട്ടിയാവും.

ഈ ഐസ് ക്രീമിനു നല്ല മൃദുത്വം ഉണ്ടാകും.

ചേമ്ബ് മില്‍ക്ക് ഷേക്ക്


ചേമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ചൊറിയില്ലേ എന്നാണ് ചോദ്യം. എന്നാല്‍, ചേമ്ബ് നന്നായി വൃത്തിയാക്കിയാല്‍ ഒരു കുഴപ്പവുമില്ല. പലതരം വിഭവങ്ങളും ചേമ്ബ് കൊണ്ട് ഉണ്ടാക്കാം. ചേമ്ബ് മില്‍ക്ക് ഷേക്ക് നിങ്ങള്‍ കഴിച്ചിട്ടുണ്ടാകില്ല. മറ്റ് മില്‍ക്ക് ഷേക്കിനെക്കാള്‍ കേമനാണിത്. ആരോഗ്യപ്രദമായ ഈ മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കിനോക്കൂ..

ആവശ്യമായ ചേരുവകള്‍

ചേമ്ബ്- രണ്ടെണ്ണം
തണുപ്പിച്ച പാല്‍- 1 കപ്പ്
പഞ്ചസാര- കാല്‍ കപ്പ്
വാനില എസ്സന്‍സ്- അര ടീസ്പൂണ്‍
വാനില ഐസ്‌ക്രീം- 2 ടീസ്പൂണ്‍
പാല്‍- അര കപ്പ്

തയ്യാറാക്കുന്നവിധം

ചേമ്ബ് വൃത്തിയാക്കിയ ശേഷം വെള്ളത്തില്‍ വേവിച്ചെടുക്കാം.

നന്നായി വെന്തശേഷം വെള്ളം ഊറ്റികളഞ്ഞ് തണുപ്പിക്കാന്‍ വെക്കാം. ബാക്കി ചേരുവകളും ചേമ്ബും കൂടെ മിക്സിയില്‍ ഇട്ട് അടിച്ചെടുക്കാം. വിപ്പ്ഡ് ക്രീമും ചോക്ലേറ്റ് സിറപ്പും നട്സും ഉപയോഗിച്ച്‌ അലങ്കരിക്കാം. സൂപ്പര്‍ ഹെല്‍ത്തി ചേമ്ബ് മില്‍ക്ക് ഷെയ്ക്ക് റെഡി.

Wednesday, January 22, 2020

കോട്ടയം ബീഫ് ഫ്രൈ


ചേരുവകൾ

നല്ല പോത്തിറച്ചി (അധികം മൂപ്പില്ലാത്തത്) 1 കിലോ,
തേങ്ങ കൊത്ത് 100 ഗ്രാം ,
ചുവന്നുള്ളി -150 ഗ്രാം / സവോള- 2 വലുത്
ഇഞ്ചി ചെറിയ കഷണം കൊത്തിയരിഞ്ഞത്‌
വെളുത്തുള്ളി 5-6 അല്ലി
കറുവ പട്ട 4 കഷണം(ചെറുത്‌),
ഗ്രാമ്പൂ 3-4 എണ്ണം,
മല്ലിപ്പൊടി 2 ടേബിള്‍സ്പൂണ്‍,
കുരുമുളക്പൊടി 1/2 ടേബിള്‍സ്പൂണ്‍,
ചുവന്ന മുളകുപൊടി 2 ടേബിള്‍സ്പൂണ്‍,
തക്കോലം 2-3 പൂക്കള്‍,
ഇറച്ചി മസാലകൂട്ട് പൊടിച്ചത്‌- 1.5 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – വഴറ്റാന്‍ ആവശ്യത്തിന്, കറിവേപ്പില 2-3 തണ്ടുകള്‍

പാകം ചെയ്യുന്ന രീതി

ആദ്യമായി കഷണങ്ങള്‍ ആകി കഴുകി വൃത്തിയാക്കിയ ഇറച്ചി കുക്കറില്‍ ഇടുക (വെള്ളം അധികം ഉണ്ടാവരുതേ) അതില്‍ അറിഞ്ഞു വെച്ച ഉള്ളി / സവോള, തേങ്ങ കൊത്ത്, വെളുത്തുള്ളി, ഇഞ്ചി, 2 ഉം 3 ഉം ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍ എല്ലാം ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേകാന്‍ വെക്കുക. ഇളം ഇറച്ചി ആണെങ്കില്‍ 2 വിസില്‍ മാത്രമേ വെക്കാവുള്ളൂ. ഇല്ലെങ്കില്‍ പൊടിഞ്ഞു പോകും. ഇറച്ചി വേവായാല്‍ കുക്കര്‍ തുറന്നു തണുക്കാന്‍ വെക്കുക. കറി ആയി ഉപയോഗിക്കാന്‍ എണ്ണ മൂപ്പിച്ചു കടുക്‌ ഇട്ടു കറിവേപ്പിലയും ചേര്‍ത്ത്‌ അതില്‍ ഇറച്ചി ഇട്ടു ചാറു കുറുകി പോകാതെ എടുക്കുക.

ഇനി ഫ്രൈ ആയി വേണ്ടവര്‍ക്ക് ഇറച്ചി എണ്ണയില്‍ മൂപ്പിക്കുമ്പോള്‍ നന്നായി ഇളക്കി ചാറു വറ്റിച്ചു അതിലേക്കു ഒരു സവാള ചെറുതായി അറിഞ്ഞത് 3-4 തവണയായി ചേര്‍ത്ത് 2 പച്ചമുളകും ഇട്ടു ബ്രൌണ്‍ നിറത്തില്‍ ഇറച്ചി ആവുമ്പോള്‍ ഇറക്കി വെച്ച് ഉപയോഗിക്കാം.

തലശ്ശേരി ഫിഷ്‌ ബിരിയാണി


ചേരുവകള്‍

അയക്കൂറ(നന്മീന്‍)യോ ആവോലിയോ
വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത്‌: ഒരു കി.ഗ്രാം
പച്ചമുളക്‌: 18 എണ്ണം
വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍
ഇഞ്ചി ചതച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
വലിയ തക്കാളി ചെറുതായി അരിഞ്ഞത്‌: രണ്ടെണ്ണം
വെള്ളം : കാല്‍ കപ്പ്‌
ചെറുനാരങ്ങാനീര്‌: ഒന്നര ടേബിള്‍സ്‌പൂണ്‍
ഗരം മസാലപ്പൊടി: രണ്ടു ടീസ്‌പൂണ്‍
മല്ലിയില അരിഞ്ഞത്‌: രണ്ടു ടേബിള്‍സ്‌പൂണ്‍
പുതിനയില അരിഞ്ഞത്‌: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്‌
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗ്‌ളാസ്‌
നെയ്യ്‌: 100 ഗ്രാം
ഓയില്‍: 100 ഗ്രാം
ബിരിയാണി കളര്‍: ഒരു നുള്ള്‌
ഏലയ്‌ക്കാപ്പൊടി: കാല്‍ ടീസ്‌പൂണ്‍
പുതിനയില, മല്ലിയില: ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത്‌ അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്‌ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക്‌ കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്‌ക്കാപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക.

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ്‌ ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്‌ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട്‌ ദം ചെയ്യുക.

Tuesday, January 21, 2020

എഗ്ഗ് മഞ്ചൂരിയൻ



സ്റ്റെപ് 1:-
മുട്ട പുഴുങ്ങിയത് - 5
കുരുമുളകുപൊടി - 1 സ്പൂൺ
കാശ്മീരി മുളക്പൊടി - 1/2 സ്പൂൺ
കോൺഫ്ലോർ. - 2 സ്പൂൺ
മൈദ - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സോയാസോസ്. - ഒരു സ്പൂൺ
റെഡ്ചില്ലി പേസ്റ്റ്. - ഒരുസ്പൂൺ
ജിഞ്ചർഗാർലിക് പേസ്റ്റ്. - അരസ്പൂൺ
മുട്ട നന്നായി ഉടച്ച് എല്ലാ ചേരുവകളും കൂട്ടി നന്നായി കുഴച്ച് ബോൾസാക്കി എണ്ണയിൽ പൊരിച്ചെടുക്കുക.

OR

egg ബോൾസ് ഉണ്ടാകുന്നതിനു പകരം 5 എഗ്ഗ്‌സ് ബീറ്റ് ചെയ്തു കുരുമുളക് പൊടി യും ഉപ്പും ചേർത്ത് ഒന്നുകിൽ ഓംലറ്റ് ഉണ്ടാകുക അല്ലെങ്കിൽ ആവിയിൽ വേവിച്ചു എടുക്കുക.. ശേഷം ചെറിയ പീസ് ആക്കി മുറിച്ചെടുക്കുക,ശേഷം കോണ്ഫ്ലോറും മൈദയും സോയാസോസ്, chilly സോസ്, മുളക്പൊടി , ഉപ്പ്, gg പേസ്റ്റ്, എന്നിവ ചേർത്ത് കട്ടിയിൽ മാവ് കലക്കിയെടുക്കുക.. പിന്നെ മുറിച്ചെടുത്ത ഓരോ പീസും അതിൽ മുക്കി പൊരിക്കുക..

സ്റ്റെപ് 2:-
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് രണ്ടു മീഡിയം സൈസ് സവാള യും ഒരു ക്യാപ്സിക്കവും ക്യൂബ്സ് ആയി അരിഞ്ഞു ചേർത്ത് വഴറ്റുക(ഒത്തിരി vazhattenda ആവശ്യം ഇല്ല ).
ഉപ്പ്,അര സ്പൂൺജിഞ്ചർഗാർലിക് പേസറ്റ്, രണ്ടു പച്ചമുളക് ചേർത്ത് ഒന്നു മിക്സ് ചെയ്തു കൊടുക്കുക
രണ്ട് സ്പൂൺ ടൊമാറ്റൊ സോസ്,ഒരു സ്പൂൺറെഡ്ചില്ലി പേസ്റ്റ്, ഒരുസ്പൂൺ സൊയാസോസ് എന്നിവ മിക്സ് ചെയ്തു അതിലേക്ക് ചേർക്കുക
നന്നായി സോസ് ചേർത്തിളക്കി പൊരിച്ച ബോൾസ് ചേർക്കുക.
ശേഷം കാൽ കപ്പ് കോൺഫ്ലോർ കലക്കിയ വെള്ളം ചേർത്ത് നന്നായി ഇളക്കി അൽപ സമയം അടച്ചുവച്ച് വേവിക്കുക.
egg balls ആക്കി ഉണ്ടാകുമ്പോഴാ മഞ്ചൂരിയൻ കാണാൻ സ്റ്റൈൽ ആകുന്നെ, but കുറച്ചൂടെ taste തോന്നിയത് മറ്റേ രണ്ടു രീതിയിൽ ചെയ്യുമ്പോഴാ.. ഇത് എന്റെ അഭിപ്രായം ആണേ.. നിങ്ങൾ എല്ലാരും ട്രൈ ചെയ്തു നോക്ക് കെട്ടോ...

പാവ് ബാജി



മുബൈ സ്പെഷ്യൽ!
ഇഷ്ട്ടമുള്ള എല്ലാ പച്ചക്കറികളും ഉപയോഗിക്കാം.ഇവിടെ ഉരുളക്കിഴങ്ങു,ഗ്രീൻപീസ്.കോളിഫ്ലവർ,പച്ചമുളക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്
പച്ചക്കറികൾ നന്നായി വേവിച്ചു ഒന്ന് ഉടച്ചു വെക്കുക.(കുക്കറിൽ വേവിക്കാം)
പാനിൽ ബട്ടർ / എണ്ണ ചൂടാക്കി സവാള വഴറ്റുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ഒരു സ്പൂൺ മുളകുപൊടി മല്ലിപ്പൊടി ജീരകപ്പൊടി,മസാലപ്പൊടി എന്നിവയും ചേർത്ത് വഴറ്റുക.രണ്ടുവലിയ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി അൽപ്പം വെള്ളമൊഴിച്ചു അടച്ചു വേവിക്കുക. തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കാം. സെർവ് ചെയ്യുമ്പോൾ നാരങ്ങാ നീരും സവാള ചെറുതായി അരിഞ്ഞതും ചേർക്കാം . ഒരു സ്പൂൺ ബട്ടർ മുകളിലൂടെ ഒഴിക്കാം! (കസ്തുരി മേത്തി പൗഡർ,ഡ്രൈ മംഗോ പൌഡർ,അനാർധാന പൌഡർ ഒക്കെ ചേർക്കുകയാണെങ്കിൽ നോർത്ത് ഇന്ത്യൻ ടേസ്റ്റ് കിട്ടും.

Monday, January 20, 2020

ചെമ്മീന്‍ റൈസ്


ഹോട്ട് ആന്‍ഡ് സ്‌പൈസി ചെമ്മീന്‍ റൈസ്

ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ചെമ്മീനും ചോറും ഉണ്ടെങ്കില്‍ ഭക്ഷണം കുശാല്‍. എങ്കില്‍ ഇന്ന് ചെമ്മീന്‍ റൈസ് പരീക്ഷിച്ചാലോ

ചെമ്മീന്‍-അര കിലോ
കൈമ അരി-അര കിലോ
സവാള-രണ്ടെണ്ടണ്ണം
വലിയ തക്കാളി-ഒന്ന്
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-അഞ്ചല്ലി
പച്ചമുളക്-ആറെണ്ണം
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്ബൂ-അഞ്ചെണ്ണം
ഏലക്കായ-മൂന്നെണ്ണം
മഞ്ഞള്‍പൊടി-അര സ്പൂണ്‍
മല്ലിയില, പുതിനയില-ആവശ്യത്തിന്
കുരുമുളകുപൊടി-അര സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
നെയ്യ്-രണ്ടണ്ട് സ്പൂണ്‍
സണ്‍ഫ്‌ളവര്‍ ഓയില്‍-മൂന്ന് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുക്കറില്‍ നെയ്യും ഓയിലും ഒഴിച്ച്‌ ചൂടാകുമ്ബോള്‍ കറുവാപ്പട്ട, ഗ്രാമ്ബൂ, ഏലക്കായ എന്നിവയിടുക
മൂത്തുവരുമ്ബോള്‍ അരിഞ്ഞ സവാളയിട്ട് വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റാം. പിന്നെ തക്കാളിയിട്ട് വഴറ്റി ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കുക. അരിഞ്ഞ പുതിനയിലയും മല്ലിയിലയും ചേര്‍ത്തിളക്കിയശേഷം കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയുമിട്ട് ചെമ്മീന്‍ വേവുന്നതുവരെ വെയ്ക്കണം. അരിയുടെ ഒന്നര ഇരട്ടി വെള്ളമെടുത്ത് മസാലയിലേക്ക് ഒഴിക്കുക. തിളയ്ക്കുമ്ബോള്‍ അരി ഇടാം. ഉപ്പ് ചേര്‍ത്ത് കുക്കര്‍ അടച്ചുവെച്ച്‌ വേവിക്കുക. ഒരു വിസില്‍ വരുമ്ബോള്‍ അടുപ്പില്‍ നിന്നിറക്കാം.

തക്കാളി തീയൽ


രുചികരമായ തക്കാളി തീയൽ ഉണ്ടാക്കി നോക്കൂ

വളരെ എളുപ്പത്തിൽ ഏവർക്കും തയ്യാറാക്കാവുന്ന ഒരു വിഭവമാണ് തക്കാളി തീയൽ.

ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതുണ്ടാക്കുന്ന കാര്യം പറഞ്ഞാൽ ഒന്നു മടിയുന്നവരാണ് പലരും. എന്നാൽ വളരെ എളുപ്പത്തിൽ ഏവർക്കും തയ്യാറാക്കാവുന്ന ഒരു വിഭവമാണ് തക്കാളി തീയൽ.
ആവശ്യമായ സാധനങ്ങൾ

* തക്കാളി - 3 എണ്ണം
* ഉള്ളി - ഒന്ന്
* മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍

* പച്ച മുളക് - 2 എണ്ണം
* കറി വേപ്പില - ഒരു തണ്ട്
* പുളി - ഒരു നെല്ലിക്ക വലിപ്പം (10 മിനിറ്റ് വെള്ളത്തിലിട്ടു പിഴിഞ്ഞ് അരിച്ചു എടുക്കുക )

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടി സ്പൂണ്‍ എണ്ണ ഒഴിച്ച് 1/2 കപ്പ്‌ തേങ്ങ , 2 ചുമന്നുള്ളി , വറുക്കുക. തേങ്ങ നിറം മാറി വരുമ്പോൾ 1.5 ടി സ്പൂണ്‍ മല്ലി പൊടി , ഒരു നുള്ള് ഉലുവ , 2 വറ്റൽ മുളക് കൂടി ചേർക്കുക. തേങ്ങ ബ്രൌണ്‍ ആകുമ്പോൾ ഓഫ്‌ ചെയ്തു തണുക്കുമ്പോൾ അരച്ചെടുക്കുക.

ഒരു പാനിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് ഉള്ളി വഴറ്റുക.തക്കാളി , പച്ച മുളക് , കറി വേപ്പില , ഉപ്പു ചേർത്ത് അടച്ചു വച്ച് വേവിക്കുക. തേങ്ങ അരപ്പ്, 1.5 കപ്പ്‌ വെള്ളം ചേർത്ത് തിളക്കുമ്പോൾ പുളി പിഴിഞ്ഞതും ചേർത്ത് 5 മിനിറ്റ് കഴിഞ്ഞു ഓഫ്‌ ചെയ്യുക.വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ചുമന്നുള്ളി, കറി വേപ്പില,വറ്റൽ മുളക് ചേർത്ത് കറിയുടെ മുകളിൽ ചേർക്കുക.

Sunday, January 19, 2020

ക്യാരറ്റ് പുഡിങ്


വേണ്ട ചേരുവകള്‍...

പാല്‍ 1 ലിറ്റര്‍
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍
മില്‍ക്ക്‌ മെയ്ഡ് 1 ടിന്‍
ക്യാരറ്റ് പുഴുങ്ങിയത്‌ 3 എണ്ണം
പഞ്ചസാര ആവശ്യത്തിന്
ട്രൈ ഫ്രുട്ട്‌സ്‌ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം..

ആദ്യം ക്യാരറ്റ്‌ ആവശ്യത്തിന് വെള്ളം ചേര്‍ത്ത്‌ വേവിച്ചെടുക്കുക. ശേഷം പാല്‍ തിളപ്പിക്കുക. പാല്‍ തിളച്ചു വരുമ്ബോള്‍ അതില്‍ മില്‍ക്ക്‌ മെയ്ഡ് ചേര്‍ക്കുക.

ആവശ്യം അനുസരിച്ച്‌ പഞ്ചസാരയും ചേര്‍ക്കാം. ഇനി വേവിച്ച്‌ വച്ച ക്യാരറ്റ്‌ ചേര്‍ക്കുക. ശേഷം തിളപ്പിച്ച്‌ പാലും ആവശ്യത്തിന് വാനില എസ്സെന്‍സ് ചേര്‍ക്കുക.

ഇനി ഇത് പുഡിംഗ് ട്രേയില്‍ ഒഴിച്ച്‌ സെറ്റ് ചെയ്യാന്‍ വയ്ക്കാം.

ശേഷം ട്രൈ ഫ്രുട്ട്സ്‌ കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് അലങ്കരിക്കുക. രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച്‌ സെറ്റാക്കി എടുക്കാവുന്നതാണ്. ശേഷം കഴിക്കുക.

ബീഫ് ഉലര്‍ത്തിയത്


സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് മണ്‍പാത്രത്തില്‍ തയ്യാറാക്കാം.

നാടന്‍ വിഭങ്ങളേതുമാകട്ടെ, മണ്‍ചട്ടിയില്‍ തയ്യാറാക്കുമ്ബോള്‍ അതിന്റെ സ്വാദ് വേറെത്തന്നെയാണ്. മീന്‍ വിഭവങ്ങളെല്ലാം മണ്‍ചട്ടിയില്‍ തയ്യാറാക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇറച്ചി കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കാന്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോഴത്തെ കാലത്ത് വളരെ കുറവാണ്.

നഗരത്തില്‍ ജീവിക്കുന്ന മിക്കവരും ഈ പഴമ പാടേ മറന്നുപോയവരാണ്. എന്നാല്‍ ഇറച്ചി വിഭവങ്ങള്‍ക്കും ഗൃഹാതുരമായ സ്വാദ് നല്‍കാന്‍ മണ്‍പാത്രങ്ങള്‍ തന്നെയാണ് ഉത്തമം. അങ്ങനെയാണെങ്കില്‍, സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് ഒന്ന് മണ്‍പാത്രത്തില്‍ ഉണ്ടാക്കിനോക്കിയാലോ.

ആദ്യം നമുക്കിത് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ നോക്കാം.

ഒട്ടും സവാള ചേര്‍ക്കാതെ ചെറിയ ഉള്ളിയുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ബീഫ്- ഒരു കിലോ
ചെറിയ ഉള്ളി- ഒരു വലിയ കപ്പ്
ഇഞ്ചി- ഇടത്തരം കഷ്ണം
വെളുത്തുള്ളി- മുഴുവന്‍ വെളുത്തുള്ളി (വലുത്)
പച്ചമുളക്- 5 എണ്ണം
മുഴുവന്‍ കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി- മൂന്ന് സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
ഗരം മസാലപ്പൊടി- ഒരു സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
തേങ്ങാക്കൊത്ത്- അര മുറി (ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
ഉപ്പ്- പാകത്തിന്

തയ്യാറാക്കേണ്ടത് ഇങ്ങനെ...

ആദ്യമായി ഇതിലേക്ക് ചേര്‍ക്കാനുള്ള ഗരംമസാലയെക്കുറിച്ച്‌ പറയാം. ഏറ്റവും നല്ലത് ഇത് വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ്. പട്ട, ഗ്രാമ്ബൂ, ഏലയ്ക്കാ, വലിയ ജീരകം എന്നിവ തുല്യമായി എടുത്ത് ഒരു ചട്ടിയില്‍ ഒന്ന് ചൂടാക്കിയ ശേഷം പൊടിച്ചെടുത്താല്‍ മതി. ഒന്നിന്റേയും അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇനി ബീഫ് വേവിക്കാന്‍ വയ്ക്കാം. കുഴിവുള്ള വലിയ മണ്‍പാത്രമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, അല്‍പം കറിവേപ്പില എന്നിവ അരച്ചെടുക്കുക. ഇതില്‍ നിന്ന് അല്‍പം മാറ്റിവയ്ക്കാം. ബാക്കിയുള്ള അരപ്പ് ഉപ്പും ചേര്‍ത്ത് ബീഫില്‍ നന്നായി കുഴച്ചുചേര്‍ക്കുക.

എടുത്തുവച്ചിരിക്കുന്ന പൊടികളില്‍ എല്ലാം പകുതി വീതം ഇതിലേക്ക് ചേര്‍ക്കാം. തുടര്‍ന്ന് ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം വേവിക്കാന്‍ വിടാം. ഈ സമയം കൊണ്ട് തേങ്ങാക്കൊത്ത് അല്‍പം വെളിച്ചെണ്ണയില്‍ പാകത്തിന് മൂപ്പിച്ചെടുത്ത് വയ്ക്കാം.

ബീഫ് നന്നായി വെന്തുകിട്ടിയാല്‍ ഇത് മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്ന് അതേ മണ്‍പാത്രത്തില്‍ തന്നെ ബാക്കി കാര്യങ്ങള്‍ ചെയ്യാം. ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച്‌, ഇത് ചൂടാകുമ്ബോള്‍ നേരത്തേ മാറ്റിവച്ചിരിക്കുന്ന അരപ്പ്, പൊടികളെല്ലാം ചേര്‍ത്ത് ഒന്ന് മൂപ്പിക്കുക. ശേഷം വെന്ത ബീഫും കറിവേപ്പിലയും തേങ്ങാക്കൊത്തും ചേര്‍ക്കാം. വെള്ളം മുഴുവനായി വറ്റിത്തീരും വരെ ബീഫ് ഇളക്കിക്കൊണ്ടിരിക്കണം. അടിപിടിക്കാതെ വേറിട്ടുകിടക്കുന്ന പരുവത്തില്‍ ആയിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം. രുചിയൂറുന്ന സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് റെഡി. ചൂടാറും മുമ്ബ് ഒരു കഷ്ണം വാഴയിലയില്‍ പകര്‍ന്ന് കഴിക്കാം.

Saturday, January 18, 2020

ശർക്കരപൊങ്കൽ



പച്ചരി.....1 കപ്പ്
ചെറുപയർപരിപ്പ്.....1/2 കപ്പ്
ശർക്കര...,.400 ഗ്രാം
പാൽ...,.1 കപ്പ്
നെയ്യ്......4 tbs
ഏലക്കാ....3
അണ്ടിപരിപ്പ്......8
മുന്തിരി.....10
ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വെക്കുക കുക്കർ അടുപ്പിൽ വെച്ച് 1 tbs നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുപയർ പരിപ്പ് 2 മിനിട്ട് വറുക്കുക .... അതിലേക്ക് കഴുകി വെളളം തോർത്തിയ അരി ചേർത്ത് വറുക്കുക.... ഒത്തിരി മൂക്കണ്ടാ..... ഒരു കപ്പ് പാലും നാലു കപ്പ് വെള്ളവും ചേർത്ത് കുക്കർ അടച്ച് സ്‌റ്റിം വന്ന് വെയിറ്റ് വെച്ച് സിമ്മിൽ 5 മിനിട്ട് വേവിക്കുക തണുത്ത ശേഷം കുക്കർ തുറന്ന് അരിച്ചു വെച്ച ശർക്കര ചേർത്ത് ഇളക്കി 1 tbs നെയ്യും ഏലക്കാപൊടിച്ച ചേർത്ത് നന്നായി തിളച്ചാൽ ഇറക്കി വെക്കാം..... പാനിൽ 2 tbs നെയ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് ചേർത്ത് ഉപയോഗിക്കാം..... ശർക്കര പൊങ്കൽ റെഡി.

ബീഫ് ബോണ്ട



ആവശ്യമുള്ള സാധനങ്ങള്‍:

ഉരുളക്കിഴങ്ങ് -4 എണ്ണം
ബീഫ് -150 ഗ്രാം
സവാള -2 എണ്ണം
പച്ചമുളക് -5 എണ്ണം
മൈദ -അരകപ്പ്
മഞ്ഞള്‍പ്പൊടി - അരസ്പൂണ്‍
മുളകുപൊടി - അരസ്പൂണ്‍
കടുക് -ഒരു നുള്ള്
ഉപ്പ് -പാകത്തിന്
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -3 അല്ലി
ഗരംമസാല -ഒരു നുള്ള്
വെളിച്ചെണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

കിഴങ്ങ് ഉപ്പുചേര്‍ത്ത് വേവിക്കുക. ബീഫ്, അരസ്പൂണ്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഒരു ഗ്ളാസ് വെള്ളം എന്നിവ കുക്കറിലാക്കി രണ്ടു വിസിലിന് വേവിക്കുക. ബീഫ് മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. സ്റ്റോക് അരിച്ചുവെക്കുക. സവാള, മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പൊടിയായരിയുക. രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാല്‍ അരിഞ്ഞുവെച്ചവ ചേര്‍ത്ത് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച കിഴങ്ങും ബീഫും ഗരംമസാലയും ചേര്‍ക്കുക. ഇറക്കാന്‍ നേരം ഇലകള്‍ പൊടിയായരിഞ്ഞത് ചേര്‍ക്കുക. മൈദയില്‍ നുള്ള് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ബീഫ് സ്റ്റോക്കും ചേര്‍ത്ത് കട്ടിയില്‍ കലക്കിവെക്കുക. വഴറ്റിയ കൂട്ട് ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടി മൈദക്കൂട്ടില്‍ മുക്കിയെടുത്ത് പൊരിക്കുക. അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് വഴറ്റിയാല്‍ മതി.

Friday, January 17, 2020

ഊത്തപ്പം


ഇന്ന് നമുക്ക് ഒരു സിമ്പിളായ ഊത്തപ്പം എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കിയാലോ?
അതെ!! മാവ് അരക്കാതെ പുളിപ്പിക്കാതെ നമുക്ക് ഊത്തപ്പം തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

റവ – 1 കപ്പ്
തൈര് – 1 കപ്പ്
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
ഉള്ളി ചെറുതായി അരിഞ്ഞത് – ആവശ്യത്തിന്
കാരറ്റ് ചെറുതായി അരിഞ്ഞത് – ആവശ്യത്തിന് തക്കാളി ചെറുതായി അരിഞ്ഞത് – ആവശ്യത്തിന് പച്ചമുളക് – കുറച്ച്
മല്ലിയില – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

ഒരു ബൗളിൽ ഒരു കപ്പ് റവയും ഒരു കപ്പ് തൈരും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് 20 മിനിറ്റ് മാറ്റിവയ്ക്കുക.

20 മിനിറ്റിന് ശേഷം അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ദോശ മാവിൻറെ പരുവത്തിലായിരിക്കണം ഈ മാവ് ഉണ്ടായിരിക്കേണ്ടത്.

ഒരു ദോശ തവ ചൂടാക്കി അതിലേക്ക് ഒരു തവി മാവൊഴിച്ച് ചെറുതായി പരത്തുക.ഊത്തപ്പം ആയതുകൊണ്ട് അധികം നേർത്തതായി പരത്തേണ്ട കാര്യമില്ല.

ഇതിനു മുകളിലായി നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള, ക്യാരറ്റ്, പച്ചമുളക് ,തക്കാളി മല്ലിയില ചേർക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു വെജിറ്റബിൾസും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്.

ഇതിന് ചുറ്റിലുമായി ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. ഇത് തിരിച്ചിട്ട്‌ മറുഭാഗവും വേവിച്ചെടുക്കുക.

നമ്മുടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഊത്തപ്പം തയ്യാർ. ഇത് നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ചട്നി ,സാമ്പാർ എന്നിവയുടെ കൂടെ സെർവ് ചെയ്യാവുന്നതാണ്.

എഗ്ഗ് റോസ്സ്റ്റ



Egg പുഴുങ്ങിയത്
ഉള്ളി -2വലുത്
തക്കാളി -1
പച്ചമുളക് -2
ഇഞ്ചി ,ചതച്ചത് -1/2സ്പൂൺ
മുളക് പൊടി -1/2Spoon
മഞ്ഞൾ പൊടി -1/4Spoon
എഗ്ഗ് മസാല പൗഡർ -1Spoon
കുരുമുളക് പൊടി -1/2Spoon
കറിവേപ്പില ,വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം

ഒരു പാനിലേക്ക് വെളിച്ചെണ്ണയൊഴിച്ചു അതിലേക്ക് നീളത്തിലരിഞ്ഞ ഉള്ളിയിട്ട് നന്നായി വഴറ്റുക അതിലേക് ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റിയ ശേഷംകറിവേപ്പിലയും തക്കാളിയുമിടുക നന്നായി വഴറ്റി അതിലേക്ക് ഉപ്പും പൗഡേഴ്സും ചേർത്തിളക്കി kurach വെള്ളമൊഴിക്കുക ഒരുപാട് ലൂസ് ആവേണ്ട ഒന്ന് തിളച്ചു വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്തു Five മിനുട്സ് അടച്ചു വെക്കുക എഗ്ഗ് റോസ്സ്റ് റെഡി ...

Thursday, January 16, 2020

ലുക്കയിമത്‌ ( LUQAIMAT )


     
യു എ ഇ പോലുള്ള ഗൾഫ്‌ നാടുകളിൽ തദ്ദേശീയർക്കിടയിൽ വളരെ പ്രചാരം ഉള്ള ഒരു മധുര വിഭവം ആണ്‌ ലുക്കയിമത്‌ . വളരെ രുചികരമായ ഇത്‌ നമുക്കും ഒന്ന് ഉണ്ടാക്കി നോക്കാം

ചേരുവകൾ


മൈദ - 2കപ്പ്‌

ഇളം ചൂടുവെള്ളം - 1കപ്പ്‌

യീസ്റ്റ് - 2ടീസ്പൂൺ

തൈര് - 3ടേബിൾസ്പൂൺ

പഞ്ചസാര - 5ടേബിൾസ്പൂൺ

ഓയിൽ - 3ടേബിൾസ്പൂൺ

കോൺ ഫ്ലോർ - 3ടേബിൾസ്പൂൺ

സാഫ്‌റോൺ /മഞൾ പൊടി - 1/4ടീസ്പൂൺ

റോസ് വാട്ടർ - 1/2ടീസ്പൂൺ (ഓപ്ഷണൽ )

ഉപ്പ്‌ - ആവശ്യത്തിന്

ഓയിൽ - ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

ഡേറ്റ്സ് സിറപ്പ് /തേൻ -ആവശ്യത്തിന്

വെളുത്ത എള്ള് -ആവശ്യത്തിന്


തയ്യാറാകുന്ന വിധം

 
ഒരു ബൗളിൽ ഇളം ചൂടുവെള്ളം ഒഴിച്ചു അതിൽ പഞ്ചസാര, യീസ്റ്റ് എന്നിവ മിക്സ്‌ ചെയ്യുക.

ശേഷം അതിലേക്ക്‌ കോൺ ഫ്ലോർ, തൈര് എന്നിവ കൂടി ചേർത്ത്‌ മിക്സ്‌ ആക്കി വക്കുക.

പിന്നെ സാഫ്‌റോൺ, റോസ് വാട്ടർ, ഉപ്പ്‌, ഓയിൽ എന്നിവ മുകളിലെ കൂട്ടിലേക്ക്‌ മിക്സ്‌ ചെയ്ത്‌ വക്കുക

അവസാനം മൈദ കൂടി ചേർത്ത്‌ ഇവ നല്ല പോലെ മിക്സ്‌ ചെയ്ത്‌ വക്കുക

ഇത് ഒരു 2മണിക്കൂർ മൂടി വെച്ചതിനു ശേഷം കുറച്ചു കുറച്ചായി എടുത്തു ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.

അതിനുശേഷം മുകളിൽ ഡേറ്റ്സ് സിറപ്പ് അല്ലെങ്കിൽ തേൻ ഒഴിച്ചു കുറച്ചു എള്ള് സ്പ്രെഡ് ചെയ്തു സെർവ് ചെയ്യാം 

ചിക്കൻ ഉലർത്തിയത്



ചതച്ച ചിക്കൻ കുരുമുളകിട്ട് ഉലർത്തിയത്

ആദ്യം അരക്കിലോ ചിക്കൻ ബ്രെസ്റ് ഉപ്പും 1സ്പൂൺ കുരുമുളകും അല്പം ചെറു നാരങ്ങ നീരും ചേർത്ത് marinate ചെയ്തു അര മണിക്കൂർ വെക്കണം.
* ഇത് വളരെ കുറച്ചു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കണം
* ചൂട് ഒന്നായറിയതിനു ശേഷം ഇത് ചതച്ചു എടുക്കുക ( കല്ലിൽ വെച്ചോ, കട്ടിങ് ബോർഡിൽ വെച്ചോ ചെയ്യാം )
* ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2സ്പൂൺ വീതം ചേർക്കുക.
*ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും 4 പച്ചമുളകും ചേർത്ത് മൂത്തു വരുമ്പോൾ 2 സ്പൂൺ കുരുമുളക് പൊടിയും നീളത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ചേർക്കുക.
* ഇതിലേക്ക് ചതച്ചു വെച്ച ചിക്കനും കറിവേപ്പിലയും 2 സ്പൂൺ ഗരം മസാലയും ചേർത്ത് ചിക്കി പൊരിച്ചു എടുക്കാം
ദിത്രെ ഉള്ളൂ ... അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കൂലോ അല്ലെ ??

വറുത്തരച്ച ചിക്കന്‍ കറി


ചേരുവകള്‍

ചിക്കന്‍
ചിക്കന്‍കഷ്ണങ്ങള്‍ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) - 1/2 കിലോ
തേങ്ങ തിരുമ്മിയത് 1 കപ്പ്
ഇഞ്ചി 1 വലിയ കഷ്ണം
വെളുത്തുള്ളി (അരിഞ്ഞത്) 2 ടീസ്പൂണ്‍
പച്ചമുളക് – 6 എണ്ണം
വെളിച്ചെണ്ണ
ചുവന്നുള്ളി 1 കപ്പ്
സവാള – 1 കപ്പ്
തക്കാളി – 1 കപ്പ്
മുളകു പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
മല്ലി പ്പൊടി – 2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്

തയ്യാറാക്കുന്ന വിധം.

രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു പാത്രത്തിലെടുത്ത് തേങ്ങ വറുത്തെടുക്കുക. മല്ലിപ്പൊടി, മുളക് പൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതൊരു ബ്രൗണ്‍ നിറമാകുമ്പോല്‍ അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് ചൂടാക്കുക. ഇതിലേക്ക് ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ അരച്ച് ചേര്‍ക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് അല്‍പനേരം വേവിക്കുക.

അടപ്പു തുറന്നതിനു ശേഷം സവാളയും തക്കാളിയും ചേര്‍ത്ത് അല്പം വെള്ളം കൂടിയൊഴിച്ച് 20 മിനിട്ട് വേവിക്കുക.

അടപ്പ്ു തുറന്ന് അരപ്പ് ചേര്‍ക്കുക. അല്പം വെളളവും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക.

ചിക്കന്‍ കറി വിളമ്പാന്‍ തയ്യാറായിക്കഴിഞ്ഞു.

Wednesday, January 15, 2020

കൂര്‍ക്ക ബീഫ് കറി


ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്- 1 കിലോ
കൂര്‍ക്ക തൊലി കളഞ്ഞ് അരിഞ്ഞത്- 500 ഗ്രാം
മഞ്ഞള്‍- അര ടീസ്പൂണ്‍
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്-7 എണ്ണം
ചുവന്നുള്ളി- 15 എണ്ണം
വെളുത്തുള്ളി- 20 അല്ലി
മുളക് പൊടി- രണ്ടര സ്പൂണ്‍
മല്ലി- 3 ടീസ്പൂണ്‍
തേങ്ങ ചിരവിയത്- ഒന്ന്
വെളിച്ചെണ്ണ- 5 ടീസ്പൂണ്‍
കറുവപ്പട്ട- 2 കഷ്ണം
ഏലക്കായ- 4 എണ്ണം
ഗ്രാമ്പൂ- 6 എണ്ണം
പെരുഞ്ചീരകം- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ്, മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം മഞ്ഞ നിറമാവുമ്പോള്‍ 10 അല്ലി ചുവന്നുള്ളിയും പകുതി എണ്ണം വെളുത്തുള്ളിയും ചേര്‍ത്തിളക്കുക. കറുവപ്പട്ട, ഏലക്കായ, ഗ്രാമ്പു, പെരുഞ്ചീരകം മല്ലിയും ചേര്‍ത്തിളക്കുക. ചൂടാറിയതിനു ശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കുഴമ്പുരൂപത്തിലായിരിക്കണം അരച്ചെടുക്കാന്‍. പിന്നീട് കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും വേവിക്കുക.

പകുതിവേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നുകഴിഞ്ഞാല്‍ വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ഇതു ചേര്‍ക്കുക. സ്പെഷ്യല്‍ കൂര്‍ക്ക ബീഫ് കറി റെഡി.

നാടൻ ചിക്കൻ ബിരിയാണി



മലബാർ സ്റ്റൈൽ,പ്രത്യേകിച്ച് മലപ്പുറം സ്റ്റൈൽ.
(ഇതുവരെ ബിരിയാണി വെച്ചു നോക്കാത്തവർക്കും പേടിക്കാതെ ഒന്നു ട്രൈ ചെയ്യാം.വെരി സിംപിൾ.)
ബിരിയാണി എന്നും എനിക്കൊരു വീക്നെസ്സാണ്.ഏതു നട്ടപാതിരാത്രിക്കാണെങ്കിലും എണീച്ചു ഞാൻ കഴിക്കും.പുറത്തു ഹോട്ടലിൽ പോകുമ്പോൾ ഞാൻ ബിരിയാണി എടുക്കുകയുള്ളൂ.ബിരിയാണിയുടെ വിവിധ രുചികൾ അറിയണം.അതാണ് പ്രധാനം.
ഈ നാടൻ ബിരിയാണിയുടെ ദം അങ്ങട് പൊട്ടിച്ചാൽ...
എന്റെ സാറേ ...പിന്നെ ചുറ്റുപാടുള്ളതൊന്നും കാണൂല.
എന്നാ ഒരു സ്‌മെല്ലാ.
കഴിചാലോ.. ഓഹ്. സൂപർ ടേസ്റ്റ്.
ഇതിന്റെ രഹസ്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
പെട്ടെന്ന് വിരുന്നുകാരൊക്കെ വന്നാൽ ഇനി പേടിക്കണ്ട.വെരി സിമ്പിൾ,നല്ല രുചിയും വാസനയും.വളരെ കുറഞ്ഞ സമയം.
ആവശ്യ സാധനങ്ങൾ.
ചിക്കൻ 1 കിലോ.
ബിരിയാണി അരി 1 കിലോ.
വലിയ ഉള്ളി 400 ഗ്രാം.
തക്കാളി 300 ഗ്രാം.
ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ചതച്ചത് 100 ഗ്രാം.
മല്ലി ചപ്പു,പുദീന 100 ഗ്രാം.
തൈര് 100 ഗ്രാം.
മഞ്ഞപ്പൊടി അര ടീസ്പൂൺ.
മല്ലിപ്പൊടി ഒരു ടീസ്പൂൺ.
ഏലക്ക,പൂവ്,പട്ട പൊടിച്ചത് 2 ടീസ്പൂൺ (അര ടീസ്പൂൺ മസാലയിലും ബാക്കി റൈസിലും ചേർക്കുക).
ഉപ്പ്.
നെയ്യ് 50 ഗ്രാം.(1 സ്പൂൺ മസാലയിലും ബാക്കി ദം ഇടുമ്പോൾ റൈസിലും)
സൺഫ്ലവർ ഓയിൽ 100 ml.
പാചക രീതി.
അരി ഒഴിച്ച് ബാക്കി എല്ലാ സാദനങ്ങളും മസാല തയ്യറാകുന്ന പാത്രത്തിൽ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക.
ശേഷം അൽപ സമയം വെച്ചാൽ വളരെ നല്ലത്.
ഇനി ഇത് 70 % വരെ വേവിക്കുക.
ശേഷം അരി 80 % വരെ വേവിച്ചു മസാലക്കു മുകളിൽ അല്പം ഇട്ടു ബിരിയാണി മസാല,അണ്ടിപ്പരിപ്പ്,മുന്തിരി ചേർക്കുക.ശേഷം ബാക്കി റൈസ് കൂടി ചേർത്ത് മുകളിൽ നെയ്യും സുണ്ഫ്ലോവെർ ഓയിൽ ലും കൂടി മിക്സ് ചെയ്തു മുകളിലൂടെ ഒഴിക്കുക.
ഇനി ദം ഇടുക.
ഒരു പ്രത്യേക അറിയിപ്പ്.
ദം പൊട്ടിക്കുന്നതിന്റെ മുമ്പ് വീടിന്റെ വാതിൽ,ജനവാതിൽ എന്നിവ അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.ഇല്ലെങ്കിൽ വാസന കാരണം റോഡിലൂടെ പോകുന്നവർ വാസനയിൽ മയങ്ങി വീട്ടിൽ വരും.

Tuesday, January 14, 2020

ചേന പായസം



ആവശ്യമുള്ള സാധനങ്ങള്‍

ചേന കഷണങ്ങള്‍ ആക്കിയത് -1 cup
തേങ്ങ പാല്‍- 1.1/2 cup
ശര്‍ക്കര ഒരു ചെറിയ കഷണം ...മധുരത്തിന് ആവശ്യമായത് .
നട്സ്
കിസ്മിസ്
ഏലക്കപ്പൊടി 1/4tsp
നെയ്യ്

പാചകം ചെയ്യുന്ന വിധം

ചേന അല്പം വെള്ളം, അല്പം ഉപ്പ് ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങ പാല്‍ ചേര്‍ത്ത് ഇളക്കി കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇളക്കി ഒന്ന് കൂടി കുറുക്കി ഏലക്കപ്പൊടി ചേര്‍ത്ത് ഇറക്കുക... നെയ്യില്‍ നട്സ് , കിസ്സ്മിസ് വറുത്തത് ചേര്‍ത്ത് വിളമ്പാം ....

തലശ്ശേരി ഫിഷ്‌ ബിരിയാണി



ചേരുവകള്‍

അയക്കൂറ(നന്മീന്‍)യോ ആവോലിയോ
വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞത്‌: ഒരു കി.ഗ്രാം
പച്ചമുളക്‌: 18 എണ്ണം
വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍
ഇഞ്ചി ചതച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
വലിയ തക്കാളി ചെറുതായി അരിഞ്ഞത്‌: രണ്ടെണ്ണം
വെള്ളം : കാല്‍ കപ്പ്‌
ചെറുനാരങ്ങാനീര്‌: ഒന്നര ടേബിള്‍സ്‌പൂണ്‍
ഗരം മസാലപ്പൊടി: രണ്ടു ടീസ്‌പൂണ്‍
മല്ലിയില അരിഞ്ഞത്‌: രണ്ടു ടേബിള്‍സ്‌പൂണ്‍
പുതിനയില അരിഞ്ഞത്‌: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്‌
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗ്‌ളാസ്‌
നെയ്യ്‌: 100 ഗ്രാം
ഓയില്‍: 100 ഗ്രാം
ബിരിയാണി കളര്‍: ഒരു നുള്ള്‌
ഏലയ്‌ക്കാപ്പൊടി: കാല്‍ ടീസ്‌പൂണ്‍
പുതിനയില, മല്ലിയില: ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത്‌ അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്‌ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക്‌ കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്‌ക്കാപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക.

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ്‌ ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്‌ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട്‌ ദം ചെയ്യുക.

Monday, January 13, 2020

നാടന്‍ ചിക്കന്‍ സ്റ്റൂ



ആവശ്യമായ സാധനങ്ങൾ:

കോഴി -1 കിലോ
(ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.)
പെരുംജീരകം- 2 സ്പൂണ്‍
ഏലക്ക -5 എണ്ണം
ഗ്രാമ്പൂ -3 എണ്ണം
കറുവപ്പട്ട – ഒരിഞ്ചു കഷണം
കുരുമുളക് -ഒരു ടീസ്പൂണ്‍
(ഇവ അഞ്ചും ചേര്‍ത്ത് അരചെടുക്കുകയോ പൊടിചെടുക്കുകയോ ചെയ്യുക)
ഈ മസാല ഒരു സ്പൂണ്‍ തൈരും ചേര്‍ത്ത് വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിക്കഷണങ്ങളില്‍ നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വയ്ക്കുക.
തേങ്ങ – അര മുറി
(തേങ്ങ ചിരകിപ്പിഴിഞ്ഞു ഒരു കപ്പു ഒന്നാം പാലും 2 കപ്പു രണ്ടാം പാലും എടുക്കുക)
സവാള – 2 വലുത്
ഇഞ്ചി – 2 ഇഞ്ച്‌ കഷണം
വെളുത്തുള്ളി-6 ചുള
പച്ചമുളക് -4 എണ്ണം
തക്കാളി – ഒരെണ്ണം ചെറുതായി നുറുക്കിയത്
ഉരുളക്കിഴങ്ങ് – ഒരു വലുത് 8 ആയി മുറിച്ചത്.
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മുളക്പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

ഒരു പാന്‍ അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിക്കുക.സവാള,ഇഞ്ചി,വെളുത്തുള്ളി ഇവയെല്ലാം ചെറുതായരിഞ്ഞതും നീളത്തില്‍ കീറിയ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനുട്ട് നന്നായിളക്കുക.അതിലേക്കു കോഴിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി ഒരുമിനുട്ട് അടച്ചു വയ്ക്കുക.മൂടി തുറന്നു രണ്ടാംപാല്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ തീ കുറച്ചു അടച്ചുവച്ചു നല്ല മയമാകുന്നതുവരെ വേവിക്കുക.വെന്ദു വെള്ളം വറ്റുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കി തിളക്കുമ്പോള്‍ അരടീസ്പൂണ്‍ ചിക്കന്‍ മസാല ( പാക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത് )ചേര്‍ത്തിളക്കി വാങ്ങുക.(മല്ലിയിലയുടെ സ്വാദ് ഇഷ്ടപ്പെടുന്നവര്‍ക്ക് മല്ലിയിലയും ചേര്‍ക്കാവുന്നതാണ് )

ബ്രഡ്‌ ഉപ്പുമാവ്‌



ആവശ്യമുളള സാധനങ്ങള്‍

ബ്രഡ്‌- അഞ്ച്‌ കഷണം
കാരറ്റ്‌- ഒരെണ്ണം
സവാള- ഒന്ന്‌
ബീന്‍സ്‌- മൂന്നെണ്ണം
തൈര്‌- കാല്‍കപ്പ്‌
തേങ്ങ ചിരകിയത്‌ - കാല്‍ കപ്പ്‌്
പച്ചമുളക്‌- ഒന്ന്‌
കടുക്‌- അര ടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
എണ്ണ- രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ബ്രഡ്‌ ചതുര കഷണങ്ങളായി മുറിച്ച്‌ ഉടയ്‌ക്കാതെ തൈരില്‍ കലക്കുക. കാരറ്റ്‌,ബിന്‍സ്‌, പച്ചമുളക്‌,സവാള നീളത്തില്‍ അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ്‌ ,കടുക്‌ ചേര്‍ക്കുക. കടുക്‌ പൊട്ടുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ക്കുക. ഉപ്പ്‌ ചേര്‍ത്ത്‌ കുറഞ്ഞ തീയില്‍ മൂടിവച്ച്‌ പച്ചക്കറികള്‍ വേവിക്കുക. വെള്ളം വറ്റി വെന്തുകഴിയുമ്പോള്‍ ഉടയാതെ കുതിര്‍ത്ത ബ്രഡ്‌ ചേര്‍ത്തിളക്കി വാങ്ങാം.

Sunday, January 12, 2020

ചിക്കൻ എഗ്ഗ് മസാല ദോശ



ചിക്കൻ ഉപ്പ് മഞ്ഞൾ ചേർത്ത് വേവിച് പിച്ചി എടുത്തു മുളകുപൊടി conrflowr മിക്സ്‌ ചെയ്ത് deepfry ചെയ്യുക. പാനിൽ ഓയിൽ ഒഴിച്ച് gingr ഗാർലിക് grnchilly ഉള്ളി വഴറ്റുക. ഗ്രേറ്റ്‌ ചെയ്ത carot capsicum ഗ്രീൻ pies chikn എല്ലാം കൂടി മിക്സ്‌ ചെയ്യുക. പെപ്പെർ ഗരംമസാല mallyila ചേർത്ത് എടുക്കുക. Kk. രണ്ടു മുട്ടയിൽ മസാല മിസ്‌ചെയ്തു ദോശക്കു മുകളിൽ ഒഴിക്കുക.
നെക്സ്റ്റ് മസാലദോശ പോലെ ഉണ്ടാക്കി എടുക്കുക. ചൂടോടെ മയോനൈസിന്റെ കൂടെ സെർവ് ചെയ്യാം.

എഗ്ഗ് കോക്കനട്ട് ഫ്രൈ


ആവശ്യമായ സാധനങ്ങൾ
മുട്ട-5എണ്ണം
ഡെസിക്കേറ്റഡ് കോക്കനട്ട്/തേങ്ങ-7 സ്പൂൺ
മുളക്പൊടി-1tbs
മഞ്ഞൾ പൊടി-1/4ts
ഗരം മസാല-1ts
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1tbs
ഉപ്പ്, വെളിച്ചെണ്ണ-ആവശ്യത്തിന്
കടുക്-1/4 ts
വേപ്പില-2തണ്ട്

ഉണ്ടാക്കുന്ന വിധം

ആദ്യം മുട്ട പുഴുങ്ങി 2ആയി കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുകും കറി വേപ്പിലയും ഇട്ട് പൊട്ടിയാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം തേങ്ങയും മസാലപൊടികളും ഉപ്പും,കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ചു ഇതിലേക്ക് ചേർത്തു ചെറുതായൊന്ന് മൊരിയിച്ചെടുക്കുക അതിലേക്ക്‌ പുഴുങ്ങിയ മുട്ട ചേർത്തു മിക്സ് ആക്കുക.
എഗ്ഗ് കോക്കനട്ട് ഫ്രൈ റെഡി....

Saturday, January 11, 2020

 റാഗി പനീര്‍ ഉപ്പുമാവ്


എളുപ്പത്തില്‍ തയ്യാറാക്കാം റാഗി പനീര്‍ ഉപ്പുമാവ്

വൈകുന്നേരം ചായയ്ക്ക് അല്‍പം ആരോഗ്യകരമായ പലഹാരമായാലോ? റാഗി സേമിയ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഉപ്പുമാവ് റെസിപ്പിയാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍

1. റാഗി സേമിയ 1 കപ്പ്

2. പനീര്‍ കാല്‍ക്കപ്പ് ( മുറിച്ച്‌ ബട്ടറില്‍ ഫ്രൈ ചെയ്തത്)

3. സവാള 1 ചെറുത്

4. പച്ചമുളക് ഒരെണ്ണം

5. കാരറ്റ് 1 കപ്പ്

6. ഇഞ്ചി ഒരു ചെറിയ കഷണം കൊത്തിയരിഞ്ഞത് 7. കറിവേപ്പില ആവശ്യത്തിന്

8. വെളിച്ചെണ്ണ 2 ടീസ്പൂണ്‍

9. ഉപ്പ് ആവശ്യത്തിന്

10. ബട്ടര്‍ കാല്‍ ടീസ്പൂണ്‍

താളിക്കാന്‍

1. കടുക് കാല്‍ ടീസ്പൂണ്‍

2. ഉഴുന്ന് 1 ടീസ്പൂണ്‍

3. കടലപ്പരിപ്പ് 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരുനുള്ള് ഉപ്പു ചേര്‍ത്ത് റാഗി സേമിയ വെള്ളത്തില്‍ കുതിര്‍ത്തിവെയ്ക്കണം (പുട്ടിനു ചെയ്യുന്നതുപോലെ).


ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കി താളിക്കാനുള്ളത് ചേര്‍ത്ത് ചെറുതായി മൂക്കുമ്ബോള്‍ കറിവേപ്പില, മുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കാരറ്റും രണ്ടു നുള്ള് ഉപ്പും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി, സേമിയയും പനീറും ചേര്‍ത്ത്, അടച്ചുവെച്ച്‌ ചെറുതീയില്‍ വേവിച്ചെടുക്കുക. ചൂടോടെ വിളമ്ബുക

നാടന്‍ ചിക്കന്‍ സ്റ്റൂ


ആവശ്യമായ സാധനങ്ങൾ:

കോഴി -1 കിലോ
(ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.)
പെരുംജീരകം- 2 സ്പൂണ്‍
ഏലക്ക -5 എണ്ണം
ഗ്രാമ്പൂ -3 എണ്ണം
കറുവപ്പട്ട – ഒരിഞ്ചു കഷണം
കുരുമുളക് -ഒരു ടീസ്പൂണ്‍
(ഇവ അഞ്ചും ചേര്‍ത്ത് അരചെടുക്കുകയോ പൊടിചെടുക്കുകയോ ചെയ്യുക)
ഈ മസാല ഒരു സ്പൂണ്‍ തൈരും ചേര്‍ത്ത് വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിക്കഷണങ്ങളില്‍ നന്നായി തിരുമ്മി ഒരു മണിക്കൂര്‍ വയ്ക്കുക.
തേങ്ങ – അര മുറി
(തേങ്ങ ചിരകിപ്പിഴിഞ്ഞു ഒരു കപ്പു ഒന്നാം പാലും 2 കപ്പു രണ്ടാം പാലും എടുക്കുക)
സവാള – 2 വലുത്
ഇഞ്ചി – 2 ഇഞ്ച്‌ കഷണം
വെളുത്തുള്ളി-6 ചുള
പച്ചമുളക് -4 എണ്ണം
തക്കാളി – ഒരെണ്ണം ചെറുതായി നുറുക്കിയത്
ഉരുളക്കിഴങ്ങ് – ഒരു വലുത് 8 ആയി മുറിച്ചത്.
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മുളക്പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

ഒരു പാന്‍ അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിക്കുക.സവാള,ഇഞ്ചി,വെളുത്തുള്ളി ഇവയെല്ലാം ചെറുതായരിഞ്ഞതും നീളത്തില്‍ കീറിയ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനുട്ട് നന്നായിളക്കുക.അതിലേക്കു കോഴിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി ഒരുമിനുട്ട് അടച്ചു വയ്ക്കുക.മൂടി തുറന്നു രണ്ടാംപാല്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ തീ കുറച്ചു അടച്ചുവച്ചു നല്ല മയമാകുന്നതുവരെ വേവിക്കുക.വെന്ദു വെള്ളം വറ്റുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കി തിളക്കുമ്പോള്‍ അരടീസ്പൂണ്‍ ചിക്കന്‍ മസാല ( പാക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നത് )ചേര്‍ത്തിളക്കി വാങ്ങുക.(മല്ലിയിലയുടെ സ്വാദ് ഇഷ്ടപ്പെടുന്നവര്‍ക്ക് മല്ലിയിലയും ചേര്‍ക്കാവുന്നതാണ് )

Friday, January 10, 2020

കടച്ചക്ക ഈന്തപ്പഴം പായസം


നല്ലോണം മൂത്ത കടച്ചക്ക മീഡിയം സൈസ് കഷണങ്ങളാക്കി കുറച്ചു വെള്ളം ചേർത്തു ഉപ്പിട്ട് കുക്കറിൽ വേവിക്കുക. 15 ഈന്തപ്പഴം അര മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ട് വെച്ചതിനു ശേഷം ആ വെള്ളത്തോട് കൂടി മിക്സിയിൽ അടിക്കുക. കുറച്ചു തരിയുണ്ടായാലും കുഴപ്പല്യ. കുക്കർ തുറന്ന് കടച്ചക്ക കയിൽ കൊണ്ട് ഉടക്കുക. ഇനി അതും മിക്സിയിലോട്ട് ഇട്ട് ജസ്റ്റ്‌ ഒന്നടിക്കാം. രണ്ടും കൂടെ നന്നായിട്ട് മിക്സയിക്കോളും. ഇനി ഒരു ഉരുളി അടുപ്പിൽ വെച്ചു 2 spn നെയ്യൊഴിച് കുറച്ചു അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു മാറ്റി വെക്കുക. എന്നിട്ട് മിക്സിയിലെ കൂട്ട് അതിലൊട്ടൊഴിച് 2,3 mnts വഴറ്റി 2 ഗ്ലാസ്‌ പാൽ, 1 ഗ്ലാസ്‌ വെള്ളം, ആവശ്യത്തിനു ഷുഗർ( ഈന്തപ്പഴത്തിന്റെ മധുരവും ഉണ്ടാകും) ചേർത്തു നന്നായിട്ടിളക്കുക. തിളച്ചു വന്നാൽ ഏലക്ക പൊടിയും മാറ്റി വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കി വാങ്ങി വെക്കാം.

കരിമീന്‍ മോളി (മപ്പാസ്‌)


ചേരുവകള്‍

കരിമീന്‍ അഞ്ചെണ്ണം
തേങ്ങാപാല്‍ രണ്ടു തേങ്ങയുടെ
പച്ചമുളക് 100 ഗ്രാം
ഇഞ്ചി രണ്ടു കഷണം
വെളുത്തുള്ളി രണ്ടു തുടം
സവാള അഞ്ചെണ്ണം
തക്കാളി ആറെണ്ണം
മഞ്ഞള്‍പ്പൊടി ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
അണ്ടിപ്പരിപ്പ് 200 ഗ്രാം
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

സവാള നേരിയതായി മുറിച്ച് എണ്ണയില്‍ വഴറ്റുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ക്കുക. കഴുകി വൃത്തിയാക്കിയ കരിമീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചുനേരം വെക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക(അധികം പൊരിയരുത്). വറുത്തെടുത്ത മീന്‍ വഴറ്റിവെച്ച മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇതില്‍ തേങ്ങാപ്പാലും ഒഴിക്കുക. ഇതില്‍ വട്ടത്തിലരിഞ്ഞ തക്കാളിയും ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ അണ്ടിപ്പരിപ്പ് അരച്ചുചേര്‍ക്കുക. ശേഷം കറിവേപ്പിലയിട്ട് വാങ്ങിവെക്കുക.

Thursday, January 9, 2020

ചിക്കൻ സുക്ക


ചിക്കൻ - 1/2 Kg
കാശ്മീരി മുളക് -10 എണ്ണം
ഉലുവ - 1/4t Spn
കുരുമുളക് - 1 tspn
മല്ലി- 1 tabsn
നല്ല ജീരകം - 1 tsn
ഗ്രാമ്പു - 3, ഏലക്ക - 2, പട്ട
സവാള - 2
തക്കാളി - 1
പച്ചമുളക് - 5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 Spnവീതം
വെളുത്തുള്ളി - 3 അല്ലി
മഞ്ഞൾ പൊടി
തേങ്ങ - 1 cup
എണ്ണ
മല്ലിയില
ഉപ്പ്

കാശ്മീരി മുളക് മുതൽ പട്ടവരെയുള്ള സാധനങ്ങൾ എണ്ണയിൽ വറുത്തെടുക്കുക.ഇത് വെളുത്തുള്ളിയും മഞ്ഞൾ പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. സവാള, തക്കാളി ചെറുതായി അരിയുക. മുളക് പേസ്റ്റ് തേങ്ങയിൽ ചേർത്ത് കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവ വഴറ്റുക.ഇതിലേക്ക് ചിക്കൻ ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ മിക്സ് ചെയ്ത് വെച്ചിരിക്കുന്ന തേങ്ങ ചേർക്കുക. ചിക്കൻ വെന്ത് വെള്ളം വറ്റിക്കഴിയുമ്പോൾ മല്ലിയില ചേർത്ത് ഇറക്കാം.

തേങ്ങ വരുത്തരച്ച വെണ്ടക്ക കറി


തേങ്ങ വരുത്തരച്ച വെണ്ടക്ക കറിക്ക് ഒരു പ്രത്യേക ടേസ്റ്റാണ്. ഊണിൽ ഉപ്പേരിയോ മറ്റോ ഒന്നും ഇല്ലെങ്കിലും ഈ കറി മാത്രം മതി.അത്രക്ക് രുചിയാണ്. സംശയം ഉണ്ടെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ....
ചിലയാളുകൾ ഈ കറി എത്ര തവണ ഉണ്ടാക്കിയാലും ശരിയാകുന്നില്ല എന്ന പരാതി കേട്ടിട്ടുണ്ട്. ഇനി ഇങ്ങനെയൊന്നു നോക്കൂ.

വെണ്ടക്ക - അരക്കിലോ.
തേങ്ങ - 1.
മുളക്പൊടി - രണ്ടര സ്പൂണ്.
മല്ലിപ്പൊടി - 2 സ്പൂണ്
മഞ്ഞപൊടി - 1 സ്പൂണ്
ഉള്ളി - 2.
തക്കാളി - 2.
പച്ചമുളക് - 2.
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്.
പുളിവെള്ളം - കാൽ കപ്പ്.
വെളിച്ചെണ്ണ - 4 ടീസ്പൂണ്.
ചെറിയ ഉള്ളി - 3 എണ്ണം.
വെളുത്തുള്ളി - 4 അല്ലി.
കറിവേപ്പില.
ഉപ്പു.

വെണ്ടക്ക കഴുകി 2 ഇഞ്ചു നീളത്തിൽ അരിഞ്ഞു ചീനച്ചട്ടിയിൽ മോരിച്ചെടുക്കുക.
ചീനച്ചട്ടി ചൂടായ ശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ചു തേങ്ങ,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ ചേർത്ത് വറുക്കുക,ബ്രൗണ് നിറമാകുമ്പോൾ അര സ്പൂണ് മഞ്ഞപൊടി,ഒന്നര സ്പൂണ് മുളക്പൊടി,2 സ്പൂണ് മല്ലിപ്പൊടി വന്നിവ ചേർത്തു 1 മിനുറ്റ് കൂടി വറുക്കുക.ചൂടാറിയ ശേഷം മിക്സിയിൽ അല്പം വെള്ളം ചേർത്തു നല്ലവണ്ണം അരച്ചെടുക്കുക.
കറി ഉണ്ടാകാനുള്ള പാത്രം ചൂടായ ശേഷം 2 സ്പൂണ് വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി,തക്കാളി,മുളക്,കറിവേപ്പില വന്നിവ വഴറ്റുക
മസാല ഒന്നു വഴന്ന ശേഷം അര സ്പൂണ് മഞ്ഞപൊടി,ഒരു സ്പൂണ് മുളക്പൊടി ചേർത്തു വീണ്ടും വഴറ്റുക.
ഇനി പുളിവെള്ളം ചേർക്കുക.തിളച്ച ശേഷം
അരച്ചുവെച്ച തേങ്ങയും ആവശ്യത്തിനു ഉപ്പും ചേർക്കുക.ആവശ്യത്തിനു വെള്ളം മാത്രം ഒഴിക്കുക.വെള്ളം കൂടുന്നതിനനുസരിച്ചു കറിയുടെ ടേസ്റ്റ് കുറയും.
തിളച്ചു തുടങ്ങുമ്പോൾ മൊരിയിച്ചു വെച്ച വെണ്ടക്ക ചേർത്തു 2 മിനുറ്റ് വേവിക്കുക
ഇനി അല്പം വെളിച്ചെണ്ണയിൽ കടുക്,കറിവേപ്പില, ഉണക്ക മുളക് ചെയ്ത് വറവിടുക
സ്വാദിഷ്ടമായ വെണ്ടക്ക കറി തയ്യാർ

Wednesday, January 8, 2020

മീൻ മാങ്ങാ തേങ്ങാഅരച്ച് വച്ചത്


കുറച്ചു ചാറുള്ള കറിയാണ്. ഒരു രണ്ടു മണിക്കൂർ കഴിയുമ്പോൾ നന്നായി കുറുകി കിട്ടും.

ചേരുവകൾ

അയല/നെയ്മീൻ : 400 ഗ്രാം
ചെറിയുള്ളി : 15 എണ്ണം, അരിഞ്ഞത്
ഇഞ്ചി : ഒരു ടേബിൾസ്പൂൺ അരിഞ്ഞത്
വെളുത്തുള്ളി : ഒരു ടേബിൾസ്പൂൺ അരിഞ്ഞത്

തേങ്ങാ പീര : ഒരു കപ്പ്
മുളകുപൊടി : ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
മല്ലിപൊടി : ഒരു ടീസ്പൂൺ

പച്ചമാങ്ങാ : ഒരെണ്ണം, നീളത്തിൽ അരിഞ്ഞത്
കാശ്മീരി മുളകുപൊടി : ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
പച്ചമുളക് : 3-4 എണ്ണം ചെറുത്
തേങ്ങാപാൽ : അര കപ്പ് (കുറുകിയത്)
വെളിച്ചെണ്ണ : മൂന്നു ടേബിൾസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ഉപ്പ് : ഒരു ടീസ്പൂൺ
വെള്ളം : രണ്ടു കപ്പ്
കറിച്ചട്ടി : ഒന്ന്

പാചകം

കറിചട്ടിയിൽ തന്നെ ഈ കറി വെയ്ക്കണം. നോൺ സ്റ്റിക് പാത്രത്തിൽ ആണ് ഈ കറി വയ്ക്കുന്നതെങ്കിൽ വെള്ളം കാൽ കപ്പു കുറച്ചോളൂ.

ചെറിയുള്ളി തോൽ കളഞ്ഞു നീളത്തിൽ അരിഞ്ഞു വയ്ക്കുക. ഒരിഞ്ചു കഷ്ണം ഇഞ്ചി എടുത്തു ചെറുതായി അരിഞ്ഞു വയ്ക്കുക. വെളുത്തുള്ളി സൂക്ഷിക്കുക, ഇവിടെ ഗൾഫിൽ കിട്ടുന്ന വെളുത്തുള്ളി ആണെങ്കിൽ മൂന്നു വലുത് എടുക്കുക, നാട്ടിലെ ആണെങ്കിൽ ആറോ എട്ടോ എണ്ണം എടുത്തു ചെറുതായി അരിയുക. പച്ചമുളക് നീളത്തിൽ അരിഞ്ഞു വയ്ക്കുക. മാങ്ങാ നീളത്തിലോ വട്ടത്തിലോ അരിഞ്ഞു വയ്ക്കുക. തേങ്ങായും, ഒരു ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപൊടിയും, കാൽ ടീസ്പൂൺ മഞ്ഞളും ചേർത്തു നല്ല മയത്തിൽ അരച്ചെടുക്കുക.

ഇനി കറി വയ്ക്കാൻ തുടങ്ങാം
സ്റ്റോവ് ഓൺ ആക്കുക. ചട്ടി വയ്ക്കുക. ചട്ടി ചൂടാകുമ്പോൾ രണ്ടു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു ആദ്യം ഇഞ്ചിയും, വെളുത്തുള്ളിയും, ചേർത്തു വയറ്റി മൂത്തു വരുമ്പോൾ അരിഞ്ഞുവെച്ച ചെറിയുള്ളി ചേർക്കുക.

ചെറിയുള്ളി നന്നായി വെന്തു സോഫ്റ്റ് ആകണം. ഇനി തീ കുറച്ചു വയ്ക്കുക. ഇപ്പോൾ അതിലേക്കു അരച്ച കൂട്ട് ചേർത്തു നന്നായി വഴറ്റുക. കുറുകി വരുമ്പോൾ പച്ചമുളകും ചേർത്തു വഴറ്റുക. അതിലേക്കു ഒന്നര കപ്പു വെള്ളം ചേർക്കുക. തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ബാക്കി മുളകുപൊടിയും മഞ്ഞൾപൊടിയും, ചേർത്തു നന്നായി ഇളക്കി ചേർക്കുക.

ഇനി അതിലേക്കു മീൻ ചേർക്കുക. കൂടെ ഉപ്പും ചേർക്കാം. തീ കുറച്ചു വച്ചു വേവിക്കുക. വെള്ളം തിളച്ചു ചാർ കാൽ ഭാഗം വരെ കുറയുമ്പോൾ തേങ്ങാ പൽ ചേർക്കുക. തേങ്ങാ പാൽ ചേർത്തു കുറച്ചു കഴിയുമ്പോൾ എന്ന തെളിയും. കറി കുറച്ചു ചുവന്നു വരും. അപ്പോൾ വേപ്പിലയും ബാക്കി വച്ച ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്തു ഉപ്പും നോക്കി ഇറക്കുക.

ചൂട് കുറയും തോറും ചാറ് കുറുകും. തണുത്തു കഴിയുമ്പോൾ നല്ല കുറുകിയ ചാറോടു കൂടിയ നല്ല രുചിയും അതുപോലെ എരിവും ഉള്ള നല്ല സ്വാദിഷ്ടമായ മീൻ കറി തെയ്യാർ. 

കൽത്തപ്പം


ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം. അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ. ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. രുചിക്കായി ചുവന്നുള്ളിയും തേങ്ങയും വഴറ്റി ചേർക്കുകയും ചെയ്യാറുണ്ട്.

ചേരുവകൾ

പച്ചരി - 2 കപ്പ്

ശർക്കര - 3 വലിയ കട്ട

തേങ്ങ - 1

ചെറിയ ഉള്ളി - 1/2 കപ്പ്

ചെറിയ ജീരകം - ഒരു ടീസ്പൂൺ

അണ്ടിപ്പരിപ്പ്+ മുന്തിരി - 1/4 കപ്പ്

ബേക്കിങ്ങ് സോഡ - കാൽ ടീസ്പൂൺ

ചോറ് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

പച്ചരി മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുതിർത്ത് വെച്ചതിനു ശേഷം ഊറ്റിയെടുക്കുക. ഇതിലേക്ക് ഒരു മുറി തേങ്ങ ചിരവിയതും ചെറിയ ജീരകവും ചോറും അല്പം വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇഡ്ഡലി മാവിന്റെ പാകത്തിൽ അരച്ചെടുക്കണം.അതിന് ശേഷം ഈ മാവ് പാത്രത്തിലെടുത്ത് വെയ്ക്കുക.ശർക്കര കട്ടിയുള്ള പാനിയാക്കി അത് ഈ മാവിലേക്ക് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സോഡാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ മാറ്റിവെയ്ക്കുക.തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.ഇത് എണ്ണയിൽ ബ്രൌൺ നിറമാകുന്നത് വരെ വറുത്ത് കോരിവെയ്ക്കുക. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഈ എണ്ണയിൽത്തന്നെ ബ്രൌൺ നിറമാകുന്നത് വരെ മൂപ്പിച്ചെടുത്ത് മാറ്റിവെയ്ക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും ഈ എണ്ണയിൽത്തന്നെ വറുത്ത് കോരി വെയ്ക്കുക.വറുത്ത ഈ ചേരുവകളെല്ലാം മാവിലേക്കിട്ട് നന്നായി ഇളയ്ക്കുക.ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കി വറുത്ത എണ്ണ അതിലെക്കൊഴിച്ച് ചൂടാകുമ്പോൾ മാവ് കോരി അതിലെക്കൊഴിക്കുക.തീയല്പം കുറച്ച് മൂടിവെയ്ക്കുക.ചപ്പാത്തിക്കല്ല് നന്നായി ചൂടാക്കിയതിന് ശേഷം പാൻ അതിനു മുകളിൽ വെയ്ക്കുക. 15-20 മിനിറ്റിന് ശേഷം മൂടി തുറന്ന് അപ്പം പൂർണ്ണമായി വെന്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പാത്രത്തിലേക്ക് മാറ്റുക.

Tuesday, January 7, 2020

പടവലങ്ങ മുട്ട തോരൻ


ഇന്ന് പടവലങ്ങയു മുട്ടയും ചേർത്തൊരു തോരനുണ്ടാക്കാം.
പടവലങ്ങ നിസ്സാരക്കാരനല്ല.... ,ഇത് കരൾ
ശുദ്ധീകരിക്കാനും, പ്രമേഹത്തെ ചെറുക്കാനും
മലബന്ധം കുറക്കാനും, തടികുറക്കാനും,
നല്ലതാണ്.
പടവലങ്ങ മുട്ട തോരൻ

ചേരുവകൾ

പടവലങ്ങ 250 gm..തൊലിചുരണ്ടി കഴുകി
അരിഞ്ഞത്
മുട്ട..3 എണ്ണം
മുളക്പൊടി.ഒരു നുള്ള്
മഞ്ഞൾ പൊടി..1/4 tsp
കടുക്..1/tsp
ജീരകം..1/2 ts
സവാള..1 ചെറുതായി അരിഞ്ഞത്
പച്ചമുളക്..3 ചെറുതായി അരിഞ്ഞത്
തേങ്ങ ചിരണ്ടിയത്...1/2 കപ്പ്
കറിവേപ്പില,
ഓയിൽ,
ഉപ്പ്

ഉണ്ടാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച്
ഒരു നുള്ള്ഉപ്പും,മഞ്ഞൾപൊടിയും,മുളക് പൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്തു
വെക്കുക.
ചട്ടിയിൽ ഓയിൽ ഒഴിച്ച് ഇടത്തരം തീയിൽ
ചൂടാക്കി കടുക്,ജീരകം ഇട്ട് പൊട്ടിയശേഷം
പച്ചമുളക്,മഞ്ഞൾപൊടി ,അരിഞ്ഞ പടവലങ്ങ
ഉപ്പ് ,ചേർത്ത് വഴറ്റി അടച്ചു വെച്ച് വേവിക്കുക.
പടവലങ്ങയിലേ വെള്ളം ഇറങ്ങി അതിൽ തന്നെ വേകും.പടവലങ്ങ വെന്തുകഴിഞ്ഞാൽ
ചുരണ്ടിയതേങ്ങയും ചേർത്ത് ഒന്നു ചൂടാക്കി
 യശേഷം തോരൻ വശങ്ങളിലേമാറ്റി അൽപ്പം എണ്ണയൊഴിച്ചു ബീറ്റ് ചെയ്തു വെച്ച മുട്ട ചേർത്ത് ഒന്നു കട്ടപിടിക്കുംബോൾ
വളരെ വേഗത്തിൽ തുടരെ ചിക്കി വറക്കുക. ശേഷം പടവലങ്ങതോരനും
മുട്ടചിക്കിയതും എല്ലാം കൂടി യോജിപ്പിച്ച് നന്നായി ചിക്കി ഇളക്കിയോജിപ്പിക്കുക.
രുചികരമായ പടവലങ്ങ തോരൻ തയ്യാർ.