തേങ്ങാപ്പാല്‍ ചേര്‍ത്ത മുട്ട ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
മുട്ട-3
ബിരിയാണി അരി-2 കപ്പ്
സവാള-3
തക്കാളി-1
തേങ്ങാപ്പാല്‍-അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപൊടി-അര ടീസ്പൂണ്‍
ബിരിയാണി മസാല-1 ടീസ്പൂണ്‍
വയനയില-1
ഏലയ്ക്ക-2
ഗ്രാമ്പൂ-2
പട്ട-1
മല്ലിയില-ഒരു പിടി
പുതിനയില -ഒരു പിടി
ചെറുനാരങ്ങാനീര്
നെയ്യ്
അലങ്കരിയ്ക്കാന്‍
സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യില്‍ മൂപ്പിച്ചത്
തയ്യാറാക്കുന്ന വിധം
മുട്ട മുഴുങ്ങി വയ്ക്കുക. ബിരിയാണി അരി കഴുകി ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക. നാലു കപ്പ് വെള്ളം മതിയാകും. തക്കാളി അരച്ചു പേസ്റ്റാക്കുക. മല്ലിയില, പുതിന എന്നിവ ഒരുമിച്ചരച്ചു പേസ്റ്റാക്കണം. ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കണം. പച്ചമുളക് ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി, പുതിന-മല്ലിയില പേസ്റ്റുകള്‍ ചേര്‍ത്തിളക്കുക. മസാലപ്പൊടികള്‍ ചേര്‍ത്തു നല്ലപോലെ വഴറ്റണം. പുഴുങ്ങിയ മുട്ട ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഒരു പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ അല്‍പം നെയ്യൊഴിയ്ക്കുക. ഇതിനു മീതേ വേവിച്ച ചോറു നിരത്തുക. ഇതിനു മുകളില്‍ അല്‍പം മുട്ടക്കൂട്ടും നിരത്തുക. ഇതേ രീതിയില്‍ ചോറും മുട്ടക്കൂട്ടും നിരത്തി മുകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് അല്‍പനേരം അടച്ചു വച്ചു കുറഞ്ഞ ചൂടില്‍ വേവിയ്ക്കുക. വാങ്ങിയ ശേഷം വറുത്തു വച്ച സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക.
No comments:
Post a Comment